Author: webadmin

ഇന്ന് ഫാൻസുകാർ തമ്മിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നത് അവരുടെ പ്രിയതാരങ്ങളുടെ ചിത്രം നേടിയ കളക്ഷനും കോടി ക്ലബ്ബുകളുടെ പേരിലുമാണ്. ഓരോരുത്തരും അവരവർ ആരാധിക്കുന്ന താരം കൂടുതൽ കളക്ഷൻ നേടുമ്പോൾ അത് ആഘോഷിക്കുകയും മറ്റൊരു താരം അതിനേക്കാൾ അധികം നേടുമ്പോൾ അടുത്ത പടത്തിൽ കാണിച്ചു തരാമെന്ന് സോഷ്യൽ മീഡിയയിൽ വീമ്പിളക്കുന്നതും പ്രേക്ഷകർ സ്ഥിരം കാണുന്നതാണ്. അത്തരം വാഗ്വാദങ്ങൾക്കിടയിൽ കളക്ഷൻ റെക്കോർഡുകളോ കോടി ക്ലബ്ബുകളോ തന്നെ അലട്ടുന്ന പ്രശ്‌നമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഒരു സിനിമ ചെയ്യുമ്പോൾ ഞാന്‍ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണ്. സിനിമയ്‌ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കും അതില്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ കണ്ടെത്താന്‍ കഴിയണം. പണം മുടക്കുന്നവര്‍ക്ക് മുടക്കുമുതല്‍ എങ്കിലും തിരിച്ചുകിട്ടണം. അതിനപ്പുറത്തേക്ക് കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല. ഗ്യാപ്പില്ലാതെ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും മറ്റേതൊരു നടനും അയാളുടെ സിനിമക്ക് കൊടുക്കുന്ന സമയവും തയാറെടുപ്പുകളും ഞാനും…

Read More

പ്രശസ്‌ത പോപ്പ് ഗായിക കാമില കാബെല്ലോയാണ് ആരാധകരെ ഞെട്ടിച്ച ഈ പ്രസ്‌താവന നടത്തിയിരിക്കുന്നത്. ബെസ്റ്റ് പോപ്പ് ഗ്രൂപ്പ്/ഡ്യൂവോ പ്രകടനത്തിലേക്ക് നോമിനേഷൻ ലഭിച്ചതിനെ തുടർന്നാണ് ഗായിക കാമില രസകരമായ കമന്റ് നടത്തിയത്. സെനോറിറ്റ എന്ന ഗാനത്തിന് അവാർഡ് കിട്ടിയാൽ താനും പങ്കാളി ഷോൺ മെൻഡിസും അടിവസ്ത്രം മാത്രം ധരിച്ച് അവാർഡ് സ്വീകരിക്കുവാൻ എത്തുമെന്നാണ് ഗായിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ടൈലർ ജോസഫ്, ജോഷ് ഡൂൺ എന്നിവർ അടിവസ്‌ത്രം മാത്രം ധരിച്ച് അവാർഡ് സ്വീകരിക്കുവാൻ എത്തിയിരുന്നു. ഞങ്ങൾക്കും അവാർഡ് ലഭിച്ചാൽ അവരെ പോലെ തന്നെ ചെയ്യുമെന്നാണ് കാമില പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില പറഞ്ഞു. ഈ മാസം 27- നാണ് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

Read More

ബോളിവുഡ് സീരിസ് ഫാമിലിമാനിലെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ നീരജിനെ തേടി നിരവധി അവസരങ്ങളാണ് വന്നെത്തുന്നത്. മലയാളത്തില്‍ ദൃശ്യം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടന്‍ നീരജ് മാധവ്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഗൗതമന്റെ രഥം എന്ന   സിനിമ റിലീസിന് അടുക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നീരജ് കഴിഞ്ഞ ദിവസം പങ്കുവെച്ച് ഒരു വീഡിയോ ആണിപ്പോള്‍ ആരാധകരുടെ കണ്ണില്‍ ഉടക്കിയത്. പ്രൊവിഡന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ താരം അവിടെ ഡാന്‍സ് ചെയ്ത വീഡിയോ ആണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്ലാന്‍ ചെയ്ത ഡാന്‍സ് അല്ലെന്നും പെട്ടന്നുള്ള കോറിയോഗ്രാഫി ആണിതെന്നും നീരജ് പറയുന്നു. ഡാന്‍സ് വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രൊവിഡന്‍സ് കോളേജിലെ വൈബ് തന്നെ അത്ഭുതപ്പെടുത്തി കഴിഞ്ഞു എന്ന് കൂട്ടിച്ചേര്‍ത്താണ് താരം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. തമിഴ് പാട്ടിനൊപ്പം ചുവടുവെച്ച ഡാന്‍സ് വീഡിയോയില്‍ പല അഭ്യാസ പ്രകടനങ്ങളും കാണാവുന്നതാണ്. സദസിന് നേരെ ഇറങ്ങി ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്,…

Read More

ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്‌ക് പൂർത്തീകരിക്കാത്തതിനാൽ ജയിലിൽ അടക്കപ്പെട്ടതുമെല്ലാം രജിനി ചാണ്ടിയെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായി. ഇപ്പോഴിതാ ആ പ്രോഗ്രാമിൽ പങ്കെടുത്തതിൽ താൻ ഖേദിക്കുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. “ആ ഷോയിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു. ഈ പരിപാടിക്ക് അനുയോജ്യമായ ഒരു മത്‌സരാർത്ഥി അല്ലായിരുന്നു ഞാൻ. കുറച്ചു രസകരമായ നിമിഷങ്ങളും ഓർമകളും നേടിയെടുക്കുവാൻ വേണ്ടിയാണ് ഞാൻ ഇതിൽ പങ്കെടുത്തത്. അതായിരുന്നു എന്റെ ആദ്യ മിസ്റ്റേക്ക്.” കണ്ണീരോടെയാണ് പ്രോഗ്രാമിൽ നിന്നും ഇറങ്ങി പോന്നതിന് ശേഷം ലഭിച്ച മോശം കമന്റുകളെ കുറിച്ച് താരം പ്രതികരിച്ചത്. തന്റെ പ്രായത്തിനെ പോലും ബഹുമാനിക്കാതെ ഫാൻസ്‌ ഇപ്രകാരം മോശമായി സംസാരിക്കുന്നത് എന്തിനാണെന്ന് രജിനി ചാണ്ടി ചോദിക്കുന്നു. ഞാൻ തുറന്ന മനസ്സുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഫീൽ ചെയ്യുന്നത് ഞാൻ തുറന്ന് പറയും. ഹൗസിനുള്ളിലും ഞാൻ…

Read More

ഡബ്‌സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കുടുംബത്തില്‍ നിന്നും വന്ന സൗഭാഗ്യ വളരെ പെട്ടനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മികച്ച അഭിനേത്രി യോടൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് താരം. അമ്മ താര കല്യാണും സൗഭാഗ്യയും നൃത്ത വേദികളില്‍ സജീവമാണ്. ഡബ്‌സ്മാഷില്‍ തിളങ്ങിയെങ്കിലും താരത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അര്‍ജുനുമൊത്തുള്ള വിവാഹത്തിന്റെ വാര്‍ത്തകളാണ് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. നിരവധി പേരാണ് സൗഭാഗ്യയ്ക്ക് ആശംസകളുമായി എത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞു വെന്നും വിവാഹം അടുത്ത് ഉണ്ടാകുമെന്നും താരം ആരാധകരുമായി പങ്കുവെച്ചു. അഞ്ചാം ക്ലാസ് തൊട്ടുള്ള പരിചയമാണ് അര്‍ജുനോട്. താനാണ് പ്രണയം തുറന്നു പറഞ്ഞതെന്നും സൗഭാഗ്യ വ്യക്തമാക്കി. മാത്രമല്ല പേരു പോലെ തന്നെ അര്‍ജുന്‍ വളരെ ബോള്‍ഡായ വ്യക്തിയും ഉറച്ച തീരുമാനം ഉള്ള ആളാണെന്നും അതുകൊണ്ട് തന്നെ…

Read More

സിനിമാ താരങ്ങള്‍ പേരുമാറ്റുന്നത് പുതിയ കാര്യമല്ല ,പലര്‍ക്കും പേര് ഒരു വലിയ ലക്ക് ഫാക്ടറാണ്. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരും അതുപോലെ ഒരു വലിയ ഭാഗ്യമാണ് താരത്തിന് കൊണ്ടുവന്നത്. യഥാര്‍ത്ഥ പേര് ഡയാന എന്നാണെങ്കിലും താരത്തെ അറിയപ്പെടുന്നത് നയന്‍താര എന്ന പേരിലാണ്. ഇപ്പോഴിതാ നയന്‍താരയ്ക്ക് പേരിട്ട വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ ആണ് നയന്‍താരയ്ക്ക് പേരിട്ട കഥ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേര് ചിന്തയില്‍ ഉടക്കിയപ്പോഴാണ് തന്റെ മനസ്സില്‍ നയന്‍താര എന്ന പേര് ആദ്യം മനസ്സിലേക്ക് വന്നത്. ആ പേര് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ സൂപ്പര്‍നായികയ്ക്ക പേരിട്ട വ്യക്തി എന്ന ലേബലില്‍ താന്‍ അറിയപ്പെടുകയും ചെയ്തു. തെന്നിന്ത്യ മുഴുവന്‍ അടക്കി വാഴുമ്പോള്‍ പേരിട്ട താന്‍ ഇപ്പോള്‍ സമ്പൂര്‍ണ പരാജയം ആയി വീട്ടിലിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 2003ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ സാറിനെ സ്‌ക്രിപ്റ്റ്…

Read More

മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ എത്തി. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്. Mass Response after #Shylock Fans Show🔥@VRFridayMatinee @Forum_Reelz pic.twitter.com/r64Fk1NZr0 — Calicut Theatre Updates (@CalicutUpdates) January 23, 2020 ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്…

Read More

ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സംവിധായകൻ മിസ്കിന്റെ സൈക്കോ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു, നിത്യ മേനോൻ, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡബിൾ മീനിങ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. വിജയ് ചിത്രത്തിലെ ഗാനത്തിൽ താൻ നടത്തിയ മാറ്റമാണ് അതിലൊന്ന്. സഹസംവിധായകൻ ആയിരുന്ന സമയത്ത് വിജയ് നായകനായ വിൻസെന്റ് സെൽവ ചിത്രം യൂത്തിലെ ഒരു ഗാനത്തിലാണ് താൻ മാറ്റം വരുത്തിയെന്ന് മിസ്കിൻ അവകാശപ്പെടുന്നത്. ആ വരികൾ തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് മാറ്റിയതെന്ന് മിസ്കിൻ പറയുന്നു. കബിലനാണ് ആ വരികൾ ഒരുക്കിയിരുന്നത്. സൂപ്പർഹിറ്റ് ഗാനം ‘ആൾ തോട്ട ഭൂപതി’ എന്ന ഗാനത്തിന്റെ വരികളിലാണ് മിസ്കിൻ മാറ്റങ്ങൾ വരുത്തിയത്. തിരഞ്ഞെടുത്ത വളരെ ചുരുക്കം സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളു എന്നു പറഞ്ഞ മിസ്കിൻ…

Read More

അവതരണമികവ് കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമായ അജഗജാന്തരത്തിന്റെ ചിത്രീകരണം പൂർത്തിയായി. തൃശൂരിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . അജഗജാന്തരം എന്ന പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. മാസ്സ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ടിനു പാപ്പച്ചൻ ചിത്രം സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക്‌ മാൻ ,ജാഫർ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്,  രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് തുടങ്ങിയവാരാണ് ചിത്രത്തിൽ മറ്റ് …

Read More

പ്രേക്ഷകരുടെ പ്രിയ നായിക ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയിലെ മദ റിസോട്ടില്‍ വെച്ചെടുത്ത വിവാഹനിശ്ചയചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. വ്യവസായിയായ അരുണാണ് വരൻ, ചെന്നിത്തല സ്വദേശിയാണ്. ഒരു അഭിമുഖത്തിലാണ് തന്റെ വിവാഹകാര്യം ഭാമ നേരത്തെ പുറത്തു പറഞ്ഞത്. പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും അഭിമുഖത്തിനിടയിൽ ഭാമ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും ഭാമ. അരുൺ എന്നു പേരുള്ള സഹോദരിയുടെ ഭർത്താവും പ്രതിശ്രുത വരനും ഒരുമിച്ചു പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്. കാനഡയിൽ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലെ ബന്ധമാണ് അരുണിലേക്കു തന്നെ അടുപ്പിച്ചതെന്നും ഭാമ പറയുന്നു. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Read More