Author: webadmin

പരസ്‌പരം സീരിയലിലെ ദീപ്‌തി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ഗായത്രി അരുൺ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നടിയുടെ സ്ലിം ലുക്കിൽ കൂടുതൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ്. മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ ഗായത്രി അരുൺ അവതരിപ്പിക്കുന്നുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഗായത്രി അരുണിന്റെതായി വന്ന പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചാല്‍ അഭിനയിക്കുന്നവരുടെ പ്രായം കുറയുമോ എന്നാണ് ഒരാള്‍ കുറിച്ചത്. മെഗാസ്റ്റാറിന്റെ വണ്ണിന് പുറമെ അര്‍ജുന്‍ അശോകന്‍ നായകാനാവുന്ന മെമ്പര്‍ രമേശന്‍ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ നായകനായ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Read More

ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയില്‍ നിക്കിന്റെ കൈ പിടിച്ച് പ്രിയങ്ക ചോപ്രയും. വ്യത്യസ്തമായ ഔട്ട്ഫിറ്റിലെത്തിയ പ്രിയങ്കയായിരുന്നു ഗാലയില്‍ തിളങ്ങിയത്. പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. ഫാഷന്‍ ലോകത്ത് പ്രിയങ്കയുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍ വളരെ ശ്രദ്ദ പിടിച്ചു പറ്റാറുണ്ട്. ബോളിവുഡിലെ മറ്റു താരങ്ങളുടെ ഫാഷന്‍ ഐക്കണ്‍ കൂടിയാണ് പ്രിയങ്ക ഇപ്പോള്‍. നടി എന്നതിനേക്കാളേറെ താരത്തെ ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണ്‍ ആയി കണക്കാക്കാനാണ് ആരാധകര്‍ക്കും ഇഷ്ടം. അവാര്‍ഡ് നിശയില്‍ തിളങ്ങാറുള്ള പ്രിയങ്കയുടെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ലോസ് ഏഞ്ചല്‍സിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം പ്രിയങ്ക ചോപ്ര നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള എല്ലാ സന്തോഷ നിമിഷങ്ങളും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധ താരങ്ങളാണ് ഫാഷന്‍…

Read More

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ബാലു വിവാഹിതനാകുന്നു എന്ന വാർത്തയെ എതിരേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം . താരത്തിന്റെ ജീവിത സഖി ആകുന്നത് നടിയും മോഡലുമായ എലീന കാതറിന്‍ ആണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ബാലു സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഇവരുടെ പ്രണയകഥ സംവിധായകനും നടനുമായി ജീൻ പോൾ ലാൽ തുറന്ന് പറഞ്ഞു. “രണ്ടു പേരുടെയും കല്യാണം സ്പോണ്‍സര്‍ ചെയ്തത് ഞാനാണെന്ന് പറയാം. എന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാന്‍ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോഡിയായി എലീനയെയും. എലീന എന്റെ സ്കൂളില്‍ ജൂനിയര്‍ ആയിരുന്നു. അങ്ങനെ അഭിനയിക്കാന്‍ വന്ന് ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത്.” മോഡലിംഗ് രംഗത്ത് സജീവമായ എലീന ആരാധകര്‍ക്ക് പരിചിതമായ…

Read More

നായകനായി അരങ്ങേറ്റം കുറിച്ച് രണ്ടു ദശാബ്ദം പിന്നിട്ടിട്ടും ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് ചാക്കോച്ചൻ എന്ന പേര് കേൾക്കുമ്പോൾ ഓർമയിലെത്തുന്നത് ഒരു ചോക്ലേറ്റ് നായകന്റെ ലുക്കാണ്. എന്നാൽ മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച അഞ്ചാം പാതിരായിലൂടെ തന്റെ കരിയർ തന്നെ മാറ്റി മറിക്കുന്ന പ്രകടനമാണ് ചാക്കോച്ചൻ നടത്തിയിരിക്കുന്നത്. ചിത്രം കണ്ട് ഞെട്ടിയ പ്രേക്ഷകരെ തന്റെ പുതിയ ലുക്ക് കൊണ്ട് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ബോഡി ബിൽഡപ്പും വടംവലിയുമായി ചാക്കോച്ചൻ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചാക്കോച്ചൻ പങ്ക് വെച്ച ചിത്രത്തിന് കമന്റുകളുമായി സിനിമ രംഗത്തെ പലരും വന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവർ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ…

Read More

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന സാനിയ ഇയ്യപ്പൻ ഇന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ബാല്യകാലസഖി, അപ്പോത്തിക്കിരി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും സാനിയക്ക് ഒരു ബ്രേക്ക് കൊടുത്തത് ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന നായിക വേഷമാണ്. തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിലും ശക്തമായ ഒരു വേഷം സാനിയ കൈകാര്യം ചെയ്തു. മോഡലിംഗ് രംഗത്തും ഇന്ന് സാനിയ ഇയ്യപ്പൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് സൈമ അവാർഡ് വേദിയിൽ സാനിയ കളിച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ പ്രാക്ടീസ് വീഡിയോയാണ്. ആവശ്യത്തിന് ഗ്ലാമറസ് ആയിട്ട് തന്നെയാണ് സാനിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറലായ വീഡിയോ കാണാം. https://youtu.be/uJp-4pD6jnA

Read More

മലയാളത്തിലെ പ്രിയ താരമായ ദിവ്യ ഉണ്ണിയുടെ മകന്റെ പിറന്നാള്‍ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടിമാരുടെ ലിസ്റ്റില്‍ തന്നെയാണ് നടി ദിവ്യ ഉണ്ണിയും വന്നിരുന്നത്. അമേരിക്കയില്‍ സ്ഥിര താമസം ആണെങ്കിലും താരം സോഷ്യല്‍ മീഡിയയിലും നൃത്തരംഗത്തും വളരെ സജീവമാണ്. രണ്ടാമത്തെ വിവാഹത്തിന് ശേഷം താരം നൃത്ത രംഗത്ത് കൂടുതല്‍ സജീവമാവുകയാണ് ചെയ്തത്. ഇപ്പോഴിതാ മൂന്നാമത്ത കുഞ്ഞു കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ദിവ്യ. തന്റെ മകന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകന്‍ അര്‍ജുന് പിറന്നാളാശംസകള്‍ നേരുന്നു എന്നു കുറിച്ച് ചിത്രങ്ങള്‍ സഹിതമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നും സന്തോഷവും നന്‍മയും ഉണ്ടാകട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നു. അടുത്ത് തന്നെയായിരുന്നു മകളുടെ പിറന്നാളും ഗംഭീരമായി ആഘോഷിച്ചത്. കുടുംബവുമൊത്തുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ ദിവ്യ പങ്കു വയ്ക്കാറുണ്ട്. ആദ്യത്തെ വിവാഹബന്ധം അധികനാള്‍ നീണ്ടുപോയില്ല.…

Read More

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരസുന്ദരി മഡോണ സെബാസ്റ്റ്യന്‍. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ ഗായികയായി ആയിരുന്നു മഡോണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി മഡോണ തിളങ്ങിയിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംവിധായകന്‍ മണിരത്‌നം നിര്‍മ്മിക്കുന്ന വാനം കൊട്ടട്ടും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഡോണയാണ്. ചിത്രത്തിലെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വന്ന മഡോണയുടെ ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തില്‍ വിക്രം പ്രഭു നായികയാണ് മഡോണ എത്തുന്നത്. ഐശ്വര്യ രാജേഷ് മറ്റൊരു നായികയാണ്. ബ്ലാക്ക് ടോപ്പും ജീന്‍സും അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ഡീപ്പ് നെക്ക് ബ്ലാക്ക് ടോപ്പില്‍ സുന്ദരിയായി ആണ് താരം ചിത്രത്തില്‍ ഉള്ളത്. ഇത് മഡോണ തന്നെയാണോ എന്നും ചിത്രം കണ്ട് ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നുണ്ട്.…

Read More

നടിയും അവതാരകയുമായ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശില്പ ബാല, വേറിട്ട അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളിലൂടെ ഭാഗമായിട്ടുണ്ട്. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശില്പ ബാല മകളുടെ ക്യൂട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അമ്മയും മകളും തമ്മിലുള്ള സംഭാഷണങ്ങളും ഒരു കുഞ്ഞു ഗാനവുമാണ് വീഡിയോയില്‍ ദൃശ്യമാവുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്യ. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. 2016 ലായിരുന്നു ശില്‍പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന ,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന്‍ ,ഹേമന്ത് മേനോന്‍ , രമ്യ നമ്പീശന്‍ തുടങ്ങി സിനിമ രംഗത്ത് വളരെയധികം സുഹൃത്തുക്കള്‍ ഉള്ള താരമാണ് ശില്പശാല. ഭാവനയും ശില്പയും രമ്യയും ഉള്ള ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സിനിമ സ്‌റ്റൈലിലുള്ള താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.നടി മൃദുല മുരളിയുടെ വിവാഹ…

Read More

വിവാഹ ശേഷം സിനിമയോട് ഗുഡ്‌ബൈ പറയുന്ന നടിമാരെ പോലെ തന്നെയായിരുന്നു തെന്നിന്ത്യയുടെ പ്രിയതാരം ജ്യോതികയും. സൂര്യയുമായി വിവാഹം ചെയ്ത് രണ്ടു മക്കള്‍ ആയതോടെ ജ്യോതികയെ ലൈംലൈറ്റില്‍ പിന്നീട് ആരാധകര്‍ കണ്ടിട്ടില്ല. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരം ഹൗഓള്‍ഡ് ആര്‍യു എന്ന ചിത്രത്തെന്റെ തമിഴ്‌റിമേക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് ജ്യോതികയിപ്പോള്‍. സിനിമയെക്കാള്‍ ഇംപോര്‍ട്ടന്‍സ് കുടുംബജീവിതത്തിന് കൊടുക്കുന്ന ജ്യോതികയുടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ചില ആഗ്രഹങ്ങള്‍ തുറന്ന് പറയുകയാണ്. സൂര്യയുമൊത്ത് പ്രണയത്തിലാകുകയും വിവാഹ ചര്‍ച്ചകള്‍ വീട്ടില്‍ നടന്നപ്പോള്‍ അവര്‍ക്ക് ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് വളരെ നിര്‍ബന്ധപൂര്‍വ്വം ആണ് എല്ലാവരും വിവാഹത്തിന് സമ്മതിച്ചത് എന്നും താരം പറഞ്ഞു. സൂര്യ തന്ന സമ്മാനങ്ങളില്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് താലിയാണെന്ന് വെളിപ്പെടുത്തി. ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം ആദ്യനാളുകളില്‍ സമ്മാനിച്ച ഡയമണ്ട് പെന്‍ഡ്റ്റ് ആണ്. അക്കാലത്ത് സൂര്യ സിനിമയില്‍ തിളങ്ങിനിന്ന കാലമായിരുന്നില്ല, കുറെ…

Read More

ജാക്കി ചാൻ ചിത്രങ്ങൾ എന്നും മലയാളിക്ക് ഒരു നൊസ്റ്റാൾജിയയാണ്. പ്രത്യേകിച്ചും തൊണ്ണൂറുകളിലെ ബാല്യം ഇന്നും ജാക്കി ചാൻ പടങ്ങൾ എന്ന് കേട്ടാൽ ഇപ്പോഴും കാണുവാൻ മുന്നിൽ നിൽക്കും. അതിനുള്ള പ്രധാന കാരണം റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ്. അത്തരത്തിൽ ഉള്ള ആക്ഷൻ രംഗങ്ങൾ എന്നാണ് മലയാളിക്ക് സ്‌ക്രീനിൽ കാണുവാൻ സാധിക്കുക എന്നതിനുള്ള ഉത്തരവുമായിട്ടാണ് എബ്രിഡ് ഷൈൻ ഇത്തവണ ‘കുങ് ഫു മാസ്റ്ററു’മായി എത്തിയിരിക്കുന്നത്. ആദ്യ ചിത്രമായ 1983യിൽ നൊസ്റ്റാൾജിയയുടെ അങ്ങേയറ്റമായ പാടത്തെ ക്രിക്കറ്റ് കളിയുമായി ഞെട്ടിച്ച എബ്രിഡ് ഷൈനെ പിന്നെ മലയാളികൾ കണ്ടത് റിയലിസ്റ്റിക് പോലീസ് സ്റ്റേഷൻ അനുഭവം പങ്ക് വെച്ച ആക്ഷൻ ഹീറോ ബിജുവുമായിട്ടാണ്. രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ അദ്ദേഹം പൂമരത്തിലൂടെ ക്യാമ്പസ് ലൈഫും പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ കുങ്‌ഫു പ്രമേയമാക്കി മലയാളി പ്രേക്ഷകർക്ക് ഇന്നേവരെ കാണാത്ത ഇടിപ്പൂരവും സമ്മാനിച്ചിരിക്കുന്നു. കുങ് ഫുവിലെ ഏറ്റവും ശക്തിയേറിയതും നേരിട്ടുള്ളതുമായ വിങ് ചുൻ ക്വാൻ എന്ന കുങ്‌ഫുവാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 1700…

Read More