Author: webadmin

ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ച നീരജ് മാധവ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ്. ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് നീരജ് മാധവിന്റെ കരിയറിലെ ബ്രേക്ക് ആയത്. ഫാമിലി മാൻ എന്ന വെബ് സീരിസിലെ പ്രകടനവും നീരജിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 1983, സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി, ഒരു മെക്‌സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലെ നീരജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ നീരജ് നായകനാകുന്ന ഗൗതമന്റെ രഥം ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ സിദ് ശ്രീറാം ആലപിച്ച ഉയിരേ എന്ന ഗാനം ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ആ ഗാനത്തിന്റെ രണ്ടു വരികൾ നീരജിനെ കണ്ടു മുട്ടിയപ്പോൾ ആലപിച്ചിരിക്കുകയാണ് സിദ് ശ്രീറാം. ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു നാനോ കാർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റിലിൽ സൂചിപ്പിക്കുന്ന…

Read More

ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച ക്യൂട്ട് താരമാണ് നന്ദന വര്‍മ്മ. ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്നൊന്നും മറന്നു കാണില്ല. താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നന്ദന ഇപ്പോള്‍ അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നന്ദനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര. ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തിരുന്നു. പുതിയ ചിത്രങ്ങള്‍ കണ്ട് ഗപ്പിയിലെ ആമിനക്കുട്ടി ആളാകെ മാറിപ്പോയി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനു മുന്‍പും ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിട്ടുള്ളവയാണ് .താരത്തിന്റെ കണ്ണുകളും ചിരിയും ആണ് ഏറ്റവും കൂടുതല്‍ ആരാധകരെ…

Read More

പ്രേക്ഷകരുടെ ഇഷ്ടം വളരെ ചുരുങ്ങിയ സമയം കൊണ്ട് പിടിച്ചു പറ്റിയ താര കുടുംബങ്ങളില്‍ നിന്നാണ് നടന്‍ കൃഷ്ണ കുമാറിന്റെത്. ഭാര്യയും മക്കളും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളാണ്, മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. മകള്‍ ഇഷാനികൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായി എത്തു വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഇഷാനി അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇളയ മകള്‍ ഹന്‍സിക ലൂക്കയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ദിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍  മീഡിയയുടെ പങ്ക് വെച്ചിരിക്കുകയാണ് അമ്മ സിന്ധു. മകള്‍ ഇഷാനിയക്ക് പിന്നാലെ ദിയയും സിനിമയില്‍ സജീവമാകുന്നതിനുള്ള സൂചനയാണോ ഈ ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിന്ധു കൃഷ്ണയും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. മക്കളും കൃഷ്ണകുമാറും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അമ്മയും മക്കളും…

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ആർച്ച എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കീർത്തി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറും കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ നരേഷൻ പ്രേക്ഷകരിലേക്ക് എത്തുന്നത് മമ്മൂക്കയുടെ ഘനഗംഭീരമായ ശബ്ദത്തിലൂടെയാണെന്ന് അറിയുവാൻ കഴിയുന്നത്. 1971 ബിയോണ്ട് ബോർഡേഴ്‌സ്, ഒടിയൻ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് നരേഷൻ നൽകിയത് മമ്മൂക്കയായിരുന്നു. ഇതിനെ പറ്റിയുള്ള ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും പുറത്ത് വന്നിട്ടില്ല.…

Read More

അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിച്ചു കൊണ്ടിരുന്ന മലയാളികൾ അത്തരത്തിൽ ഒരു ചിത്രം മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. മെമ്മറീസ് പോലൊരു ചിത്രം വീണ്ടും കാണുവാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ തീയറ്ററുകളിൽ എത്തിയത്. പൊലീസുകാരെ മാത്രം കൊന്നൊടുക്കുന്ന സൈക്കോ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്. പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതവുമായി സുഷിൻ ശ്യാമും ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനവും കൂടിയായപ്പോൾ ചിത്രം പ്രേക്ഷകർക്ക് ഒരു പക്കാ വിരുന്നായി തീർന്നു. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ബോക്സോഫീസ് പ്രകടനമാണ് ചിത്രം ഇപ്പോൾ. പതിനെട്ട് ദിവസത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ മുപ്പത്തിനാല് കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം ഇരുപത്തഞ്ച് കോടിയോളം നേടിയ ചിത്രം കേരളത്തിന് പുറത്ത് നിന്ന് മാത്രം പത്ത് കോടിയോളം നേടിയിട്ടുണ്ട്. ഓവർസീസ് മാർക്കറ്റിൽ എട്ടു കോടിക്ക് മുകളിൽ നേടിയ…

Read More

തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രണയമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റേയും. ഇരുവരുടെയും പ്രണയത്തിന് തുടക്കം കുറിച്ച വിജയ് സേതുപതി ചിത്രം നാനും റൗഡി താൻ ടീം അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. വിജയ്, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ നിർമാതാവായ ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി താന സേർന്ത കൂട്ടം എന്ന ചിത്രം വിഘ്‌നേശ് ഒരുക്കിയിരുന്നു. അതോടൊപ്പം തന്നെ ശിവകാർത്തികേയനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രവും വിഘ്‌നേശ് അന്നൗൺസ് ചെയ്‌തിട്ടുണ്ട്‌.

Read More

പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ അവതാരകന്‍ ആദില്‍ ഇബ്രാഹിം വിവാഹം അടുത്തിടെയായിരുന്നു നടന്നത.് താരത്തിന്റെ ജീവിത സഖിയായി എത്തിയത് നമിത ആയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി ആദില്‍ പങ്കു വയ്ക്കുകയാണ്. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇരിക്കുകയാണ്. താരത്തിന്റെ വിവാഹത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് താരം തന്നെ ഒരിക്കല്‍ മറുപടി നല്‍കിയിരുന്നു. ജീവിതം തന്റെയാണെന്നും ജീവിതത്തില്‍ ആരെ വിവാഹം ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും സമൂഹം ഇടപെടേണ്ട കാര്യമില്ലെന്നും മാതാപിതാക്കളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു. സന്തോഷ നിമിഷങ്ങള്‍ താരം ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാല്‍ അധിക സമയം ആദിലിന് വേണ്ടിവന്നില്ല. റിയാലിറ്റി ഷോ അവതാരകയായെത്തിയായിരുന്നു മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായത്. ഏറ്റവും കൂടുതല്‍ ഷോയില്‍…

Read More

മുൻ ലോക സുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്ര ബോളിവുഡിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. ബോളിവുഡിന് ഒപ്പം തന്നെ ബേവാച്ച് എന്ന ബോളിവുഡ് ചിത്രത്തിലും ക്വാന്റിക്കോ എന്ന സീരീസിലൂടെയും ഹോളിവുഡിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒരു വമ്പൻ ബോളിവുഡ് പ്രോജക്ടിന്റെ ഭാഗമാകാൻ പ്രിയങ്ക ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൂപ്പർഹിറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ മാട്രിക്സിന്റെ നാലാം ഭാഗത്തിൽ പ്രിയങ്കയും അഭിനയിക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കീനു റീവ്‌സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ലാന വാക്കോവ്സ്കിയാണ്. ഔദ്യോഗികമായ അറിയിപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. 2021 മെയ് 21നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Read More

ചുരുങ്ങിയ കാലം കൊണ്ട് സ്വപ്രയ്തനം കൊണ്ട് മലയാളത്തിലെ യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്. എടുത്തു പറയത്തക്ക സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്നെയാണ് ടോവിനോ ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോൾ തമിഴ് സിനിമയിലും തന്റെ സാന്നിധ്യം തെളിയിച്ച ടോവിനോ എട്ട് വർഷം മുൻപ് താൻ അരങ്ങേറ്റം കുറിച്ച പ്രഭുവിന്റെ മക്കളിലെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പഴയ ഓർമ താരം പങ്ക് വെച്ചിരിക്കുന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിലെ സ്റ്റിൽസ് ടോവിനോ പങ്ക് വെച്ചത്. ജിയോ ബേബി ഒരുക്കുന്ന കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ബേസിൽ ജോസഫിന്റെ സൂപ്പർ ഹീറോ മൂവി മിന്നൽ മുരളി, അഖിൽ പോൾ – അനസ് ഖാൻ ടീമിന്റെ ഫോറൻസിക്, ജിതിൻ ലാൽ ഒരുക്കുന്ന അജയന്റെ രണ്ടാം മോഷണം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ടോവിനോയുടെതായി പുറത്തിറങ്ങാനുള്ളത്.

Read More

രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷോണ്‍. ചിത്രത്തില്‍ വളരെ നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.മോഡലിംഗ് രംഗത്ത് പ്രസിദ്ധയായ ഷോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്നെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ ഹോട്ട് ലുക്കിലയാണ് പലപ്പോഴും താരം ഫോട്ടോഷൂട്ട് നടത്താറുള്ളത്. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരം ഇത്തവണ ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്. സ്വിമ്മിങ് സ്യൂട്ട് ധരിച്ചെത്തിയ ഫോട്ടോ ഷൂട്ടും ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരത്തോട് ഇങ്ങനെ ഞെട്ടിക്കല്ലെ എന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. തനി നാട്ടിന്‍ പുറത്തുകാരിയായ അഭിനയിച്ചതിനു ശേഷം താരത്തിന്റെ ഗംഭീരമേക്കോവര്‍ കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകര്‍, ലൂസിഫറിലും പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം താരം ചെയ്തിരുന്നു . ഈ രണ്ടു ചിത്രങ്ങളിലും തന്നെ നാടന്‍…

Read More