Author: webadmin

തുറമുഖത്തിന് രാജീവ് രവി സംവിധാനം നിർവഹിക്കുന്ന കുറ്റവും ശിക്ഷയും ജനുവരി 26ന് ചിത്രീകരണം ആരംഭിക്കും. ആസിഫ് അലി നായകനാകുന്ന ചിത്രം ഒരു പോലീസ് സ്റ്റോറിയാണ്. കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായി ചിത്രം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും എന്നാണ് അറിയുവാൻ കഴിയുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നിവയാണ് രാജീവ് രവി സംവിധാനം നിർവഹിച്ചിട്ടുള്ള മറ്റ് ചിത്രങ്ങൾ. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിതിനു ശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് നീങ്ങുന്നത്. സൗണ്ട്-രാധാകൃഷ്ണന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍,…

Read More

കൃത്യമായി പറഞ്ഞാൽ 2019 ജൂൺ 25നാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ചിന്റെ ഔദ്യോഗികമായ തുടക്കം. തായ്‌കൊണ്ട പരിശീലകനും ഫൈറ്ററുമായ ഫാറാബി ഡാവ്ലെച്ചിനാണ് ആദ്യമായി ഇങ്ങനെ ഒരു ചലഞ്ച് മുന്നോട്ട് വെച്ചത്. ഹോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് ഇത് ഏറ്റെടുത്തതോടെ ബോട്ടിൽ ക്യാപ്പ് ചലഞ്ച് ആകെ തരംഗമായി. ജേസൺ സ്റ്റാതം പോലെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ചലഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഇത് ശ്രദ്ധ നേടി. അവിടെ നിന്നും ബോളിവുഡ് താരം അക്ഷയ് കുമാറും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. അർജുൻ സർജ, മലയാളിയായ അഭിനേത്രി ശ്വേതാ മേനോൻ തുടങ്ങിയവരും ഇതിൽ പങ്കാളികളായി. ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള ഒരു മാർഗം കൂടിയായിട്ടാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ച് ലോകം അംഗീകരിച്ചിരിക്കുന്നത്. ഒരു മേശപ്പുറത്തോ മറ്റോ അടപ്പ് ലൂസാക്കിയ ഒരു കുപ്പി വെക്കുന്നു. റൗണ്ട്ഹൗസ് കിക്കിലൂടെ കുപ്പിയുടെ അടപ്പ് ഊരുക എന്നതാണ് ചലഞ്ച്. അടപ്പ് ഇളകി അവിടെ തന്നെ ഇരിക്കാതെ ഊരി തെറിച്ചു പോകണം. എന്നാലേ ചലഞ്ച് പൂർണമാകൂ. ഇത്തരത്തിൽ…

Read More

അഞ്ചാം പാതിരാ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടിയെത്തുന്നു. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കിയിരിക്കുകയാണ്. ടോവിനോയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയതിലൂടെ ടോവിനോക്കുള്ള ഒരു പിറന്നാൾ സമ്മാനം കൂടിയായിരിക്കുയാണ് ടീസർ. അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. രാജു മല്യതും രാഗം മൂവീസും നിർമാണത്തിൽ പങ്കാളികളാണ്. അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ടോവിനോയും മംമ്തയും കൂടാതെ രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, ലുക്ക്മാൻ, റോണി…

Read More

ബോളിവുഡ് സൂപ്പർ താരവും തന്റേതായ നിലപാടുകൾ കൊണ്ട് എന്നും വേറിട്ട് നിൽക്കുന്നതുമായ നടി ദീപിക പദുകോണിന് വേൾഡ് ഇക്കണോമിക് ഫോറം ക്രിസ്റ്റൽ അവാർഡ്. മാനസികാരോഗ്യ അവബോധത്തിന് വേണ്ടി വാദിക്കുകയും മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്കെതിരെ വ്യാപകമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനാണ് അവാർഡ് നൽകിയിരിക്കുന്നത്. 34 കാരിയായ നടിക്ക് അവാർഡ് സമ്മാനിച്ചത് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേൾഡ് ആർട്ട്സ് ഫോറത്തിന്റെ ചെയർമാനും സഹസ്ഥാപകയുമായ ഹിൽഡെ ഷ്വാബാണ്. മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിനായി ദി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷൻ ദീപിക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് ദീപിക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. As #wef20 gets underway, @deepikapadukone stresses the importance of addressing mental health issues when building a more sustainable and inclusive world.@TLLLFoundation Find out more: https://t.co/yja3lFKDLN #healthyfutures pic.twitter.com/7p0U3AoDpR — World Economic Forum (@wef) January 20,…

Read More

ചുരുങ്ങിയ കാലം കൊണ്ട് സ്വപ്രയ്തനം കൊണ്ട് മലയാളത്തിലെ യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരം തന്റെ മകളെ എങ്ങനെ വളർന്ന് വരണമെന്ന് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വനിതയുമായുള്ള അഭിമുഖത്തില്‍ ഇസയുടെ ഫോട്ടോകള്‍ ഇപ്പോള്‍ അധികം കാണാറില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടൊവീനോ. കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കു കിട്ടരുത്. അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടെയും ആഗ്രഹം. ജിയോ ബേബി ഒരുക്കുന്ന കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ബേസിൽ ജോസഫിന്റെ സൂപ്പർ ഹീറോ മൂവി…

Read More

1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നിങ്ങനെ മൂന്നും മൂന്ന് തരത്തിലുള്ള ജോണറുകളിൽ ഒരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററുമായി എത്തുകയാണ്. ആദ്യ സിനിമയിൽ ക്രിക്കറ്റും രണ്ടാമത്തെ സിനിമയിൽ യഥാർത്ഥ ജീവിതത്തിലെ പോലീസിനെയും മൂന്നാമത്തെ സിനിമയിൽ ക്യാമ്പസും വിഷയമാക്കിയ എബ്രിഡ് ഷൈൻ തന്റെ നാലാമത്തെ സിനിമയായ കുങ്‌ഫു മാസ്റ്ററിൽ ഫിസ്റ്റ് ഫൈറ്റാണ് വിഷയമാക്കിയിരിക്കുന്നത്. ഹിമാലയൻ താഴ്‌വരയിൽ കനത്ത മഞ്ഞിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്‌. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് എബ്രിഡ് ഷൈൻ. നല്ല ബുദ്ധിമുട്ടായിരുന്നു തണുപ്പത്തുള്ള ചിത്രീകരണം. പുറത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും മഞ്ഞ് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്. അല്ലാതെ ആകെ കണ്ടിട്ടുള്ളത് ഫോട്ടോയിലും വീഡിയോയിലുമൊക്കെയാണ്. തണുപ്പുകാരണം ബാത്ത് റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ. തെര്‍മല്‍ വസ്ത്രങ്ങളായിരുന്നു ആശ്രയം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് ലൈറ്റ് വെയ്റ്റ് ഷൂവാണ് താരങ്ങള്‍ ധരിച്ചിരുന്നത്. അവരും നന്നായി ബുദ്ധിമുട്ടി. പിന്നെ വെളിച്ചം വളരെ കുറവായിരുന്നു. രാവിലെ…

Read More

ഗായികയായും അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താൻ അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിൽ രസകരമായ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി. നടി നമിത പ്രമോദ് അതിഥിയായെത്തിയ പരിപാടിയിൽ നായകളേയും ഫ്ലൈറ്റിൽ കയറലിനെയുമാണ് തനിക്ക് ഏറ്റവും പേടിയെന്ന് തുറന്ന് പറഞ്ഞ റിമി അങ്ങനെ ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ കടിച്ച സംഭവം പങ്ക് വെച്ചിരിക്കുകയാണ്. ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് ഞാൻ ഗീതു മോഹൻദാസിന്റെ കൈയ്യിൽ കടിച്ചു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഞങ്ങൾ. അന്ന് ഗീതു ഒരു മാസം ഗർഭിണിയായിരുന്നു. എന്റെ അടുത്ത് അനുജൻ റിങ്കു ആയിരുന്നു ആദ്യം. ഇടക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹൻദാസ് അടുത്ത് വന്നിരുന്നു. സാധാരണ ഫ്ലൈറ്റിൽ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാൻ ശരിക്കും പേടിച്ചു. കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അന്ന് അനിയന്റെ കല്യാണം കൂടി കഴിഞ്ഞിട്ടില്ല.…

Read More

നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വധു ഐശ്വര്യ പി നായരുടെ കഴുത്തിൽ സച്ചിൻ വരണമാല്യം ചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിനുണ്ടായിരുന്നത്. ജനുവരി 19 ന് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. മണിയൻപിള്ള രാജുവിന്റെ മറ്റൊരു മകനായ നിരഞ്ജ് ഡ്രാമ, ഫൈനൽസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. https://youtu.be/P4GHt3jyvTs

Read More

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. റാം ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തൃഷയാണ് നായിക. മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകും. ആദിൽ ഹുസൈൻ ആണ് മറ്റൊരു താരം. ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ…

Read More

പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രം ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനും ചേർന്ന് പുറത്തിറക്കി. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് വിജയകരമായി പ്രദർശനം തുടരുന്ന അഞ്ചാം പാതിരാക്ക് സംഗീതം ഒരുക്കി ഞെട്ടിച്ച സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ ആദ്യവാരം വിഷു റിലീസായി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ…

Read More