Author: webadmin

ജനപ്രിയ ടെലിവിഷൻ സീരിയലായ ഉപ്പും മുളകിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമായ നടിയാണ് ജൂഹി റുസ്താഗി. ഈ അടുത്ത് സീരിയലിൽ ലെച്ചുവിന്റെ വിവാഹം നടന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ അത് ശരിക്കും നടന്ന വിവാഹമായിട്ടാണ് വാർത്തകൾ വന്നത്. അത്തരം അഭ്യൂഹങ്ങളെ നിഷേധിച്ച് ജൂഹി തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഡോക്ടർ റോവിൻ ജോർജിന് ഒപ്പം ജിബുട്ടി എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ കണ്ടു മുട്ടിയതിനെ തുടർന്ന് ആരാധകർ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റോവിനെ ജൂഹി തന്നെ ഏവർക്കും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തനിക്കൊരു പ്രണയം ഉണ്ടെന്ന് നേരത്തെ തന്നെ ജൂഹി വെളിപ്പെടുത്തിയിരുന്നു.

Read More

സ്റ്റേജ് ഷോകളിലൂടെയും ബഡായി ബംഗ്ലാവിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ കോമേഡിയനാണ് മനോജ് ഗിന്നസ്. തന്റെ ജീവിതത്തിലെ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടൻ. എന്റെ ജീവിതത്തില്‍ ഉണ്ടായ ആക്സിഡന്റ് എന്നു പറയാനാണെങ്കില്‍ അത് ഞാനുണ്ടാക്കിയതല്ല. മിനിമം 50 കി.മീ കൂടുതല്‍ ഞാന്‍ വണ്ടി ഓടിക്കാറില്ല. പതിയെ പോകുന്നതാണ് എനിക്കിഷ്ടം. പുന്നപ്ര പ്രശാന്ത് എന്ന ആര്‍ട്ടിസ്റ്റിസ് വരാന്‍ പറ്റാത്തതു കൊണ്ട് അവന് പകരം ഒരു പരിപാടിയ്ക്ക് ഞങ്ങള്‍ പോവുകയാണ്. ഞങ്ങളെ എറണാകുളത്ത് ആക്കിയിട്ട് ഊട്ടിയിലേക്കാണ് പോകേണ്ടത്. വണ്ടി എടുത്തപ്പോള്‍ തന്നെ ഭയങ്കര സ്പീഡിലായിരുന്നു. ഇത്രയും സ്പീഡ് വേണ്ടാന്ന് ഞാന്‍ പറയുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാം ഉറങ്ങിയും പോയി. ആലപ്പുഴ കഴിഞ്ഞപ്പോള്‍ വലിയ ഒരു അടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ചാടി എണീക്കുന്നത്. കണ്ണുതുറന്നപ്പോള്‍ ചില്ല് എല്ലാംകൂടി മുഖത്തു വന്ന് അടിച്ചിരിക്കുകയാണ്. ഒരാളെ ഇടിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന ജാഫര്‍ ഇടുക്കി പറയുകയാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഡോര്‍ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നുമില്ല. ഒടുവില്‍…

Read More

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തില്‍ ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ കുറച്ചുകാലം താരം അഭിനയത്തില്‍നിന്നും വിട്ടുനിന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് താൻ തിരഞ്ഞെടുത്ത മാനേജർ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി തന്റെ പ്രൊഫഷന്‍ ഉപയോഗിച്ചുവെന്നാണ് നടി പറയുന്നത്. തന്മാത്രയ്‌ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്‌സ്. അയാളുടെ…

Read More

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ഏ ജെ വർഗീസ് സംവിധാനം നിർവഹിക്കുന്ന ഉറിയടി ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിദ്ധിഖ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ്, പ്രേംകുമാർ, ബിജുക്കുട്ടൻ ആര്യ, മാനസ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം തീയറ്ററുകളിൽ പോയി കാണണം എന്ന് ആവശ്യവുമായി അജു വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ഉറിയടി കണ്ടോ? കമല തീയേറ്ററിൽ വന്നപ്പോൾ ആരും കണ്ടില്ല, ഇപ്പോൾ എല്ലാവര്ക്കും ഇഷ്ടമായി എന്നു അറിയുമ്പോൾ സന്തോഷം. ഉറിയടിയും നല്ല ഒരു സിനിമയാണ്… കണ്ടു ആസ്വദിക്കണം …അഭിപ്രായം പറയണം ♥️ രഞ്ജിത്ത് ശങ്കർ ഒരുക്കിയ ത്രില്ലർ ചിത്രമാണ് കമല. തീയറ്ററുകളിൽ വലിയ പ്രകടനം ഒന്നും കാഴ്ച്ച വെക്കുവാൻ സാധിക്കാതിരുന്ന ചിത്രം ടോറന്റിൽ വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്. അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍,…

Read More

അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ തലൈവി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി സിനിമക്ക് വേണ്ടിയുള്ള അരവിന്ദ് സ്വാമിയുടെ ലുക്ക് കണ്ട് ഞെട്ടി പ്രേക്ഷകർ. എം ജി ആറിനെ വാർത്തെടുത്തത് പോലെ തന്നെയാണ് അരവിന്ദ് സ്വാമിയുടെ ലുക്ക്. A L വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കങ്കണ റണൗട്ടാണ് തലൈവിയായി എത്തുന്നത്. ഫസ്റ്റ് ലുക്കിൽ കങ്കണക്ക് തലൈവിയുമായി സാദൃശ്യമില്ല എന്നൊരു ആരോപണം പരക്കെയുണ്ട്. അരവിന്ദ് സ്വാമിയുടെ രണ്ടു ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. അഭിനയ കാലഘട്ടം മുതൽ മുതലേ ജയലളിതയും എം ജി ആറും ഒന്നിച്ചുണ്ടായിരുന്നു. 1965നും 1973നും ഇടയിൽ ഇരുപത്തിയെട്ടോളം ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എം ജി ആർ തന്നെയാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നത്. വിഷ്‌ണു വർദ്ധൻ ഇദുരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2020 ജൂൺ 26ന് തീയറ്ററുകളിലെത്തും.

Read More

സുന്ദരിയായ ഒരു യുവതിയോടൊപ്പമുള്ള നടൻ ദീപക് പറമ്പോലിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോയിലാണ് നടൻ ഗണപതി ‘വിടെടാ അവളെ’ എന്ന കമന്റ് ഇട്ടത്. അതോട് കൂടി എല്ലാവർക്കും അറിയേണ്ടത് ആ സുന്ദരി ആരാണെന്നാണ്. പക്ഷേ അത്ത് സുന്ദരിയല്ല മറിച്ച് സുന്ദരനാണ് എന്ന സത്യം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനായ ബി ടെക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ മൃദുൽ നായരാണ് ആ ‘സുന്ദരി’. ദീപക് ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന മൃദുൽ നായർ സംവിധാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരീസിന്റെ ഭാഗമായിട്ടാണ് മൃദുൽ പെൺവേഷത്തിൽ എത്തുന്നത്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, ബാലു വർഗീസ്, സൈജു കുറുപ്പ്, ജീൻ പോൾ ലാൽ എന്നിവരെ അണിനിരത്തി ഒരുക്കുന്ന തട്ടും വെള്ളാട്ടമാണ് മൃദുലിന്റെ പുതിയ സംവിധാന സംരംഭം.

Read More

മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ബിഗ് ബ്രദർ ഇന്ന് തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ഇരട്ട ജീവപര്യന്തം കഴിഞ്ഞ് 24 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ വീട്ടുക്കാർ സ്വീകരിച്ച അതേ ആഘോഷങ്ങളോട് കൂടിയാണ് ചിത്രത്തെ ആരാധകരും സ്വീകരിച്ചിരിക്കുന്നത്. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഫാൻസ്‌ ഷോകളുമായി രാവിലെ മുതലേ ആഹ്ലാദത്തിമിർപ്പിലായിരുന്ന ആരാധകർക്ക് മികച്ചൊരു വിരുന്ന് തന്നെയാണ് ചിത്രം സമ്മാനിച്ചത്. ലാലേട്ടൻ ആരാധകരെ എന്ന പോലെ തന്നെ കുടുംബപ്രേക്ഷകർക്കും ഇഷ്ടപ്പെടത്തക്ക തമാശകളും ആക്ഷനും പ്രണയവും എല്ലാം നിറഞ്ഞതാണ് ചിത്രം. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ…

Read More

മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ബിഗ് ബ്രദർ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിന് കുടുംബപ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെയും താരങ്ങളുടെയും പ്രതികരണം കാണാം. ഇരട്ട ജീവപര്യന്തത്തിന് ശേഷം വീട്ടിലേക്കെത്തുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ്…

Read More

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ്. തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂർത്തിയാക്കിയത്. നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയിൽ തീയറ്ററുകളിലെത്തുകയാണ്. അണിയറ പ്രവർത്തകർ പുറത്തിറക്കിയ പുതിയ പോസ്റ്ററിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം…

Read More

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് പുനസൃഷ്ടിക്കപ്പെടുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള പാർവതിയുടെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർവതിയുടെ ആ കാസ്റ്റിംഗിനെ വിമർശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കൽ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ.. രാച്ചിയമ്മയായി പാർവതിയാണ്.. നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്… ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം.. എങ്ങനെ പറയാതിരിക്കും? കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത്…

Read More