Author: webadmin

ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ജനപ്രിയ പരിപാടി ബിഗ് ബോസ് സീസണ്‍ 2 ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാല്‍ അവതാരകയായെത്തുന്ന ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ സംപ്രേഷണം ചെയ്ത പരിപാടി ഇതിനോടകെ വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയെടുത്തിരിക്കുന്നത് . സീസണ്‍ 2 ആരംഭിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേര്‍ അവതാരികയായ ആര്യയുടെ പേര് പരാമര്‍ശിച്ചിരുന്നു. പ്രോഗ്രാം ആരംഭിച്ചപ്പോള്‍ ആര്യയും മത്സരാത്ഥിയായി എത്തിയത് പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്. സിനിമാ-സീരിയല്‍ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് മത്സരാര്‍ത്ഥികള്‍ ആയി ഇത്തവണ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആര്യ ബിഗ് ബോസ് ലൂടെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണം ആണ് താരം വേദിയില്‍ പറഞ്ഞിരിക്കുന്നത്. വിവാഹബന്ധം അവസാനിക്കാനുള്ള 85 ശതമാനവും കാരണം താന്‍ തന്നെയാണെന്നും താരം തുറന്നു പറഞ്ഞു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രേമത്തില്‍ ആയിരുന്നു, വീട്ടില്‍ അവതരിപ്പിക്കുകയും പതിനെട്ടാം വയസ്സില്‍ വിവാഹിതരാവുകയും ചെയ്തു.പിന്നീട് മകള്‍ ജനിച്ചു.…

Read More

ആരാധകരോട് തമിഴ് സൂപ്പർതാരം വിജയ്ക്കുള്ള സ്നേഹം പ്രേക്ഷകർ നിരവധി തവണ കണ്ടിട്ടുള്ളതാണ്. എന്നും ആരാധകരെ തന്നോട് ചേർത്ത് നിർത്തുന്ന വിജയ് പറയുന്ന ഓരോ വാക്കും അവർ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യും. കേരളക്കരയിലും വിജയ്ക്ക് അത്തരത്തിലുള്ള ആരാധകർ അനേകമാണ്. അതേപോലെ തന്നെ ആരാധകർ അവരുടെ ആരാധ്യ പുരുഷനോടുള്ള സ്നേഹം തുറന്ന് പറയുന്നതിലും ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഒരു അന്ധദമ്പതികളുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഈ ദമ്പതികൾ കഴിഞ്ഞ 20 വർഷത്തോളമായി വിജയിനെ കാണുവാനായി ശ്രമിക്കുന്നതാണ്. ഇതറിഞ്ഞ വിജയ് തന്നെ ഇരുവരേയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്‌തു. സൂപ്പർസ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ ഇരുവരും വിജയ് ഇടക്കിടക്ക് കാണാം എന്ന് ഉറപ്പ് പറഞ്ഞതായും പറഞ്ഞു. അവരുടെ ഒരു ആഗ്രഹവും അവർ തുറന്ന് പറഞ്ഞു. വിജയ് മരിക്കുന്നതിന് മുൻപ് ഇരുവർക്കും അവർ മരിക്കണം എന്നാണ് അവരുടെ ആഗ്രഹം. അതിന് കാരണമായി പറയുന്നത് ദളപതി…

Read More

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഒക്കുടു, പോക്കിരി എന്നീ ചിത്രങ്ങളുടെ റീമേക്കുകളിലൂടെയാണ് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ വിജയ് തുടക്കം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഒക്കുടു എന്ന മഹേഷ് ബാബു ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ഗില്ലിയാണ് വിജയ്‌യെ ഒരു മാസ് ഹീറോ എന്ന സ്ഥാനത്ത് ഊട്ടിയുറപ്പിച്ചത്. തമിഴില്‍ ആദ്യമായി 50 കോടി കലക്ഷന്‍ നേടി ഇന്‍ഡസ്ട്രിയുടെ ചരിത്രം തന്നെ തിരുത്തിയ ചിത്രമായിരുന്നു ഗില്ലി. 2007-ല്‍ മഹേഷ് ബാബുവിന്റെ തന്നെ മറ്റൊരു ചിത്രമായ പോക്കിരിയുടെ റീമേക്കിലൂടെ വിജയ് വീണ്ടും പ്രേക്ഷകരേയും ബോക്സോഫീസിനേയും ഞെട്ടിച്ചു. മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കുവാൻ തയ്യാറാണെന്ന് വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിക്കുവാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മഹേഷ് ബാബു. തീര്‍ച്ചയായും ഞാന്‍ തയ്യാറാണ്. അത് സംഭവിക്കുകയാണെങ്കില്‍ ഒരു അത്ഭുതകരമായ ചിത്രമായിരിക്കും. പക്ഷേ അതിന്റെ സംവിധായകന്‍ ആരെന്നുള്ളതാണ് പ്രധാനം. നടക്കുകയാണെങ്കില്‍ അത് ആവേശകരമാണ്. ന്‍ഡസ്ട്രിയില്‍ നമുക്ക് ഒന്നും പ്ലാന്‍ ചെയ്ത്…

Read More

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക് തീയറ്ററില്‍ എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ്.ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, മാന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈലോക്ക് ഒരു കംപ്ലീറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ആണ് എന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് സംവിധായകന്ഡ അജയ് വാസുദേവ് പറയുന്നു. മാത്രമല്ല ഇക്ക ഫാന്‌സിന് ആഘോഷിക്കാനുള്ള ചേരുവകളൊക്കെ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കന്നത്. മമ്മൂട്ടിയുടെ കൂടെഅജയ് വാസുദേവ് വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ കൂടെ തുടര്‍ച്ചയായി ഇത്രയും പടങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. താന്‍ മമ്മൂട്ടിയുടെ വലിയൊരു ആരാധകന്‍ ആണെന്നും . സിനിമയെ ഇഷ്ടപ്പെടാനും സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വരാനുമുള്ള ഒരു…

Read More

വെഡിങ് ഷൂട്ടുകൾ പ്രമേയം കൊണ്ടും ലൊക്കേഷൻ കൊണ്ടും പരമാവധി വ്യത്യസ്തമാർന്നത് ആക്കുവാനാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അങ്ങനെ വൈറലായ നിരവധി ഫോട്ടോഷൂട്ടുകളുണ്ട്. അതിനിടയിലേക്കാണ് ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ട് നടത്തി ഈ ദമ്പതികൾ വ്യത്യസ്ഥരായിരിക്കുന്നത്. അഖിൽ – സിയാ ദമ്പതികളാണ് കുമളിയിൽ ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ്ങ് ഷൂട്ട് നടത്തിയത്. ക്രയോൺസ് ക്രീയേഷൻസ് വെഡിങ്ങ് ഫോട്ടോഗ്രാഫിയാണ് ഷൂട്ട് നടത്തിയിരിക്കുന്നത്.

Read More

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ജനുവരി 16ന് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ഇന്നത്തെ ഒരു വളർച്ച സാധ്യമാക്കി തന്നത് പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ധിഖ് ഇപ്പോൾ. സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്നും സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടുമെന്നും അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു. ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ സിനിമകള്‍ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇൻഡസ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ…

Read More

ലില്ലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ പ്രഷോഭ് വിജയന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സംയുക്ത മേനോന്‍ നായികയായി എത്തിയ ലില്ലി എന്ന ചിത്രം നായിക പ്രാധാന്യമുള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന് നിരവധി അംഗീകാരവും പ്രഷോഭിനെ തേടിയെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന അന്വേഷണം എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് അദ്ദേഹമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ട അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ്. ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് പ്രഷോഭ് മമ്മൂക്കയെ കണ്ടകാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ വയറ്റില്‍ നിന്നും ഗുളുഗുളു സൗണ്ട് വന്നു എന്നും നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ജ്വലിക്കുകയായിരുന്നുവെന്നും അദ്ദേഹം വികാരഭരിതനായി എഴുതിയിരിക്കുകയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം ജോഫിന്‍ സംവിധാനം ചെയ്യുന്ന മമ്മൂക്കയുടെ സെറ്റില്‍ പോയി.ആദ്യമായി മമ്മുക്കയെ കണ്ടു , സംസാരിച്ചു .അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു അങ്ങേയറ്റത്തെ തിളക്കം . എനിക്ക്…

Read More

അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിൽ ഒരു സങ്കടം ഉണ്ടായിരുന്നു. ഇങ്ങനെയൊരു ത്രില്ലർ എന്ത് കൊണ്ട് മലയാളത്തിൽ പിറവി കൊള്ളുന്നില്ല എന്ന ആ സങ്കടത്തിന് അറുതി വന്നിരിക്കുകയാണ് ഇപ്പോൾ അഞ്ചാം പാതിരാ എന്ന ലക്ഷണമൊത്ത ത്രില്ലറിലൂടെ. ആട് സീരീസിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് അഞ്ചാം പാതിരാ. കോമഡിയും ഫീൽ ഗുഡ് ചിത്രങ്ങളും മാത്രമല്ല ത്രില്ലറും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. പോലീസ് കൺസൾട്ടിങ് ക്രിമിനോളജിസ്റ് ആയ അൻവർ ഹുസൈൻ എന്ന കഥാപാത്രത്തേയും ആ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷനെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഏറെ സസ്‌പെൻസ് നിറഞ്ഞ ചിത്രമായതിനാൽ തന്നെ കഥയിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ ത്രില്ല് നശിപ്പിക്കുന്നത് ശരിയല്ല. കുറവുകൾ ഒന്നും എടുത്തു പറയാൻ കഴിയാത്ത ഒരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ശക്തി. അതിന് സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസിന് പ്രത്യേക…

Read More

മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും കരിയർ ബെസ്റ്റ് ചിത്രമിതാണ് എന്നാണ് പുറത്തു വരുന്ന അഭിപ്രായം. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. #AnchaamPaathira / #AnjaamPaathira Career best work of #KunchackoBoban and #MidhunManuelThomas . An edge of the seat thriller which is a sure bet at boxoffice. Thriller buffs, book your tickets right away !!!! — KeralaBoxofficeStats (@kboxstats) January 10, 2020 പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ…

Read More

ബിഗ് ബോസ് വേദിയില്‍ നടി വീണയുടെ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമന്‍ ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ്. ഇതിനു മുന്‍പ് വീണ ഇത്രയേറെ പൊട്ടിക്കരഞ്ഞത് താന്‍ കണ്ടിട്ടില്ലെന്നും വീണ പറഞ്ഞ പല കാര്യങ്ങളും തനിക്കറിയാമെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് കൃത്യമായി അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വീണ വൈകാരികമായി അഭിനയിക്കുന്നതാണ് എന്ന് തോന്നിയില്ലെന്നും , വീണ ഇങ്ങനെയാണ് എല്ലാ കാര്യത്തിലും വളരെ ഓപ്പണ്‍ ആയിരിക്കും, പെട്ടെന്ന് സങ്കടം വരികയും ചെയ്യും. ബിഗ് ബോസില്‍ മത്സരത്തിമ്പോകുമ്പോള്‍ താന്‍ ഒന്നുമാത്രമേ പറഞ്ഞിരുന്നുള്ളു എന്നും നിനക്ക് ചുറ്റും ക്യാമറകള്‍ ഉണ്ടാവും എന്ന ഉപദേശം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് , വീണയെ തനിക്ക് ടെലിവിഷനിലൂടെ എങ്കിലും കാണാന്‍ സാധിക്കും പക്ഷെ വീണയ്ക്ക് സാധിക്കില്ല അവളായിരിക്കും തന്നെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുക എന്നും താരം പറഞ്ഞു.…

Read More