Author: webadmin

ദർബാർ, CAA അങ്ങനെ പലതും ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നതിനിടയിൽ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത് മാളവിക മോഹനനാണ്. താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്. പിങ്ക് കളറിൽ ഡോട്ടുകൾ നിറഞ്ഞ ഒരു ഡ്രെസ്സിലാണ് മാളവിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. It’s a pink kinda day 💕💅🏻 pic.twitter.com/30A5EWtBKq — malavika mohanan (@MalavikaM_) January 10, 2020 ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ ഇക്കൊല്ലം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. #MalavikaMohanan at LFW x INIFD event wearing @gauriandnainika, Styled by @archamehta. pic.twitter.com/aRZeysNO66 — Thusi…

Read More

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ ഇടയിലാണ് മണിച്ചിത്രത്താഴിന്റെ ഉന്നതസ്ഥാനം. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി നര്‍ത്തകിയെ ഫാസില്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ഛായാ ചിത്രത്തിലൂടെയായിരുന്നു. സിനിമയും നാഗവല്ലിയും ഹിറ്റ് ആയെങ്കിലും നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആരാണെന്ന് അധികം ആരും ചിന്തിച്ചിട്ടില്ല. ആ കലാകാരനെ പരിചയപ്പെടുത്തി കൊണ്ടുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !! ************************************************ കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും…

Read More

സൂര്യയ്ക്ക് പിന്നാലെ ഇപ്പോഴിതാ പൊതു വേദിയില്‍ കണ്ണുനിറഞ്ഞു തെന്നിന്ത്യയുടെ സൂപ്പര്‍താരം അല്ലു അര്‍ജുന്‍നും. താരത്തിന്റെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് അല്ലു അര്‍ജുന്‍ ആരാധകരുടെ മുന്‍പില്‍ വികാരഭരിതനായത്. തെലുങ്ക് സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ അല്ലുഅര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദിനെ ക്കുറിച്ച് സംസാരിച്ചാണ് താരം വികാരഭരിതനായത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ച് ഇത്രയും പണം ഉണ്ടാക്കിയതെന്നും ഈ നിലയിലെത്തിയതെന്നും പക്ഷേ അവര്‍ക്കൊന്നും ഇതിന്റെ ്‌വാസ്തവം അറിയില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്.സമൂഹം പറയുന്നതെല്ലാം വാസ്തവവിരുദ്ധമാണ് എന്നും താരം ചടങ്ങില്‍ പറഞ്ഞു. സംസാരിക്കുമ്പോള്‍ തന്നെ വാക്കുകള്‍ ഇടറുകയായിരുന്നു. അല്ലുഅര്‍ജുന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വേദിയും നിശബ്ദമായി. തനിക്ക് ജീവിതത്തില്‍ ഒരിക്കലും തന്നെ അച്ഛനോട് നന്ദി പറയാന്‍ സാധിച്ചിട്ടില്ലെന്നും താന്‍ ജീവിതത്തില്‍ ഒരു അച്ഛന്‍ ആയതിനു ശേഷമാണ് തന്റെ അച്ഛന്റെ വില മനസ്സിലാക്കിയത് എന്നും താരം പറഞ്ഞു.…

Read More

സംവിധായകനായും അഭിനേതാവായും നിര്‍മ്മാതാവായും പൃഥ്വിരാജ് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മൂന്നുമാസ കാലത്തേക്ക് താരമിപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടി താരം ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മൂന്നു മാസത്തെ ഇടവേള എടുത്തിരിക്കുന്നത്. 90 കിലോ ഭാരമുണ്ടായിരുന്ന പൃഥ്വിരാജ് ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമായി 70 കിലോയോളം ആയിരിക്കുകയാണ്. താരത്തിന്റെ സ്‌പെഷ്യല്‍ ഡയറ്റ് പ്ലാനും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ചിത്രത്തിലെ ലുക്കിന് വേണ്ടി താടി നീട്ടിയാണ് ഇപ്പോഴുള്ളത്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പൂര്‍വകാല പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. തനിക്ക് സുപ്രിയയെ പ്രണയിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും ആസ്‌ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് എന്നും താരം പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് ജൂണ്‍ എന്നായിരുന്നു എന്നും പൃഥ്വി ഷോയില്‍ തുറന്ന് പറഞ്ഞു. ഇപ്പോള്‍ പക്ഷെ പ്രണയം സിനിമയോട് ആണെന്നും സിനിമയെയാണ് താന്‍ ഏറെ സ്‌നേഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തിനെ പുറത്തിറങ്ങിയ ഏറ്റവും പുതിയ…

Read More

ലാല്‍ജോസിന്റെ കരീയറിലെ മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ക്ലാസ്‌മേറ്റ് എന്ന ഉത്തരമായിരിക്കും ആരാധകരില്‍ അധികവും നല്‍കുക. പൃഥ്വിരാജ് , കാവ്യാമാധവന്‍ , രാധിക , ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ക്ലാസ്‌മേറ്റ് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. നായികാ പ്രാധാന്യമുള്ള ഒന്നായിരുന്നു ചിത്രം. കാവ്യയും രാധികയും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒരു രസകരമായ അനുഭവമാണ് സംവിധായകന്‍ ലാല്‍ജോസ് ഇപ്പോള്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് സിഎംഎസ് കോളേജിലായിരുന്നു. ചിത്രത്തിന്റെ കഥ മുഴുവന്‍ കട്ട കാവ്യ ഷൂട്ടിംഗ് സമയമായപ്പോള്‍ രാധികയുടെ കഥാപാത്രം ചെയ്യണമെന്നും ആവശ്യപ്പെടുകയുണ്ടായി. അറിയപ്പെടുന്ന ഒരു താരം ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ അത് എത്രത്തോളെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു. ഒടുവില്‍ കാവ്യയെ പറഞ്ഞ് മനസിലാക്കിച്ച ശേഷമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു. ചിത്രം പുറത്തിറങ്ങി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും 75ാം ദിവസമാണ് കാവ്യ ചിത്രം…

Read More

മലയാളത്തിൽ ഇന്ന് ഏറെ തിരക്കേറിയ നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് നമിത ഇത്തരത്തിൽ ഒരു സ്ഥാനം നേടിയെടുത്തത്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ ഒരുക്കുന്ന പുതിയ ചിത്രമായ ‘അൽ മല്ലു’വിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ…

Read More

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയായ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ സെലിബ്രിറ്റി കൂടിയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാനും താരം സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും പ്രേക്ഷകരുമായി ചാക്കോച്ചൻ പങ്ക് വെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തൊരു ചിത്രവും അതിന് ആരാധകനില്‍ നിന്നും ലഭിച്ചൊരു കമന്റുമാണ് ഇപ്പോള്‍ വെെറലാകുന്നത്. കമന‍്റിന് രസകരമായ മറുപടി കുഞ്ചാക്കോ ബോബന്‍ നല്‍കിയിട്ടുണ്ട്. ചുള്ളന്‍ ലുക്കിലുള്ള കുഞ്ചാക്കോ ബോബന്‍റെ ചിത്രം കണ്ട ആരാധകരില്‍ ഒരാള്‍ ചോദിച്ചത്, ജിമ്മില്‍ പോകുന്നുണ്ടോ സിക്സ് പാക്കുണ്ടോ എന്നായിരുന്നു. രസകരമായ മറുപടിയായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയത്. ടു പാക്കെങ്കിലും എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി. ചിത്രത്തിന് പേളി മാണിയും ജോജു ജോര്‍ജും കമന്‍റ് ചെയ്തിട്ടുണ്ട്. ചുള്ളന്‍ എന്നായിരുന്നു പേളിയുടെ കമന്‍റ്. ജോജു കമന്‍റ് ചെയ്തതാകട്ടെ സുന്ദരന്‍ എന്നും.

Read More

ഇപ്പോഴും ഒരു തീർപ്പാകാത്ത ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഷെയ്ൻ മോശക്കാരൻ ആണെന്ന പറഞ്ഞ നിർമാതാക്കൾ അത്രക്ക് മാന്യന്മാരാണോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്. കഞ്ചാവടിക്കും, കള്ളുകുടിക്കും എന്ന് പറഞ്ഞ് ഷെയിനെ അപമാനിച്ച അവർ ആദ്യം മാപ്പ് പറയട്ടെ എന്നാണ് പി സി ജോർജ് പറയുന്നത്. ഷെയ്ന്‍ നല്ല ഒരു ചെറുപ്പക്കാരന്‍, നല്ല അഭിനയം. അവന്‍ ക്ഷമ പറയണമെന്നാണ് പ്രൊഡൂസര്‍മാര്‍ പറയുന്നത്. ഈ പറയുന്നവന്‍മാരെന്നാ മാന്യന്മാരാണോ. അവര്‍ നടിമാരൊക്കെ മാന്യമായാണോ പെരുമാറുന്നത്. അവനെ കുറിച്ച് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞതെന്താ. ഇവന്‍ കഞ്ചാവടിക്കും, കള്ളുകുടിക്കും. ഇതില്‍പരം ഒരു നടനെ അപമാനിക്കാനുണ്ടോ. ഇങ്ങനെ ചെയ്ത അവര്‍ ക്ഷമ പറയട്ടെ. അതിനു ശേഷം ഷെയ്‌നോട് ക്ഷമ പറയാന്‍ പറയുവാണേല്‍ സമ്മതിക്കാം.

Read More

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ ഇനി വെള്ളിത്തിരയിലേക്ക്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള പാർവതിയുടെ പുതിയ ലുക്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പി സി കുട്ടികൃഷ്ണൻ എന്ന ഉറൂബ് സാഹിത്യ ലോകത്തിന് ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്. കഥകൾ എല്ലാം തന്നെ ലയിച്ചു ചേർന്ന് വായിക്കാൻ സാധിക്കുന്ന ഭാഷ ശൈലിയും അക്ഷരങ്ങളുമാണ്. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കാലത്തെ അതിജീവിച്ച്‌ മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത്‌ ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതു കൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ…

Read More

ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്‌മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. വിശാലിന്റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐഷു അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഐശ്വര്യ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണിത് എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. കപിൽ ഗണേശാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More