Author: webadmin

പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. എം സ്റ്റാർ എന്റർടൈന്മെന്റ്സും നിർമാണത്തിൽ പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിനായി ഡബ്ബിങ് നടത്തിയ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്‌മി. ഫേസ്ബുക്കിലാണ് തന്റെ അനുഭവം ഭാഗ്യലക്ഷ്‌മി പങ്ക് വെച്ചത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് “വരനെ ആവശ്യമുണ്ട്” സംവിധായകൻ അനൂപ് സത്യൻ…(സത്യൻ അന്തിക്കാടിന്റെ മകൻ) നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവ്വമാണ്..മൈക്കിന് മുമ്പിൽ…

Read More

ഏ ആർ മുരുഗദോസ് ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് നിയമത്തിന് മേലെ ജീവിതങ്ങൾക്ക് പ്രാധാന്യം നൽകുന്ന നായകൻ. അതിനാൽ തന്നെ അയാൾ നിയമങ്ങൾ തെറ്റിക്കുകയും ചെയ്യും. അത്തരത്തിൽ തന്നെ ഉള്ളൊരു മറ്റൊരു നായകനെയാണ് ദർബാറിലൂടെ അവതരിപ്പിച്ചിരിക്കുന്നതും. തലൈവർ രജനീകാന്തിനെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം പോലീസ് വേഷത്തിൽ കാണുന്നുവെന്ന ഒരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിച്ചപ്പോൾ ഒരു വിരുന്ന് തന്നെ പ്രേക്ഷകരും പ്രതീക്ഷിച്ചിട്ടുണ്ട്. പേട്ടക്ക് പിന്നാലെ മറ്റൊരു സൂപ്പർസ്റ്റാർ ഷോ തന്നെയാണ് ദർബാർ. ഈ ഒരു പ്രായത്തിലും ഇത്ര എനർജിയോടെ തലൈവർ നിറഞ്ഞാടുമ്പോൾ പ്രേക്ഷകർക്ക് ഒരു പക്കാ എന്റർടൈനർ തന്നെയാണ് പ്രേക്ഷകർക്കും ലഭിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലെ മയക്കുമരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യുവാൻ എത്തുന്ന പോലീസ് ഓഫീസറാണ് ആദിത്യ അരുണാചലം. നിയമത്തിന്റെ വഴിയേ നടക്കാത്ത ആദിത്യ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥിരം നോട്ടപ്പുള്ളിയുമാണ്. ഡ്രഗ് സപ്ലൈർമാരിൽ പ്രധാനിയായ അജയ് മൽഹോത്രയെ ഇല്ലാതാക്കിയതിന് പിന്നാലെ ഹരി ചോപ്ര എന്ന ഗ്യാങ്സ്റ്റർ ആദിത്യയെയും മകൾ വല്ലിയേയും…

Read More

ബിഗ് ബോസ് ആദ്യ വേര്‍ഷനിലേതുപോലെ രണ്ടാം സീസണും വമ്പിച്ച് ജനപ്രീതിയാണേ നേടുന്നത്. ബിഗ് ബോസ് 2 – ന്റെ അടുത്ത് എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. സിനിമ മേഖല. മോഡലിങ്, കോമഡി, മിനിസ്‌ക്രീന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള കോണ്ടെസ്റ്റന്റ്‌സ് ആണ് ഇത്തവണ ബിഗ്‌ബോസ്സില്‍ എത്തിയിരിക്കുന്നത്. ഇത്തവണത്തെ പ്രണയത്തെക്കുറിച്ചും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. തിരഞ്ഞു കൊണ്ടിരിക്കുവാണ് പ്രേക്ഷകര്‍. ബിഗ് ബോസ്സിന്റെ ആദ്യ ദിവസം ഏറെ സന്തോഷത്തോടെയായിരുന്നുമത്സാര്‍ത്ഥികള്‍ കടന്നു പോയത്. ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പും പാട്ടും ഡാന്‍സുമായി എപ്പിസോഡ് ഗംഭീരമായിരുന്നു. ഇപ്പോഴുതാ വികാരഭരിതമായ എപ്പിസോഡുകളാണ് ഇനി നടക്കാന്‍ പോകുന്നത്. ബിഗ് ബോസില്‍ സ്വയം പരിചയപ്പെടുത്തുന്ന ടാസ്‌ക്കിലാണ് വീണ പൊട്ടി കരഞ്ഞത്. വീണ നായര്‍ കോട്ടയത്താണ് താന്‍ ജനിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ വീട്ടിലെ ബിസിനസ് നഷ്ടത്തിലാതോടെതാന്‍ അഭിനയത്തിലേക്ക് തിരിഞ്ഞു. സാമ്പത്തികമായി കുടുംബം മെച്ചപ്പെട്ടു. അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ സിനിമാക്കാര്‍ ആണ് സഹായിച്ചത്. അത് കഴിഞ്ഞ് അച്ഛനും വിട്ടുപോയ്. അച്ഛന്റെ ബോഡി വിട്ടു കിട്ടാന്‍ പൈസയ്ക്കായ് നിരവധി അലഞ്ഞിട്ടുണ്ട്.…

Read More

ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ചലച്ചിത്രമേഖലയിലെ നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ബോളിവുഡിന്റെ സുന്ദരി ദീപികയും അഭിപ്രായം അറിയിച്ചിരിക്കുകയാണ്. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോണ്‍ തിരികെ പോയെന്ന് ആരോപിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു. സമരത്തെ പിന്തുണച്ച് അവര്‍ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ലെന്നും ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട് എന്നും സന്ദീപ് ആരോപിക്കുന്നു. ദീപിക പദുക്കോണ്‍ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങള്‍ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്നും പരമാവധി ജനശ്രദ്ദ പിടിച്ച് പറ്റുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ സന്ദര്‍ശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കുറിപ്പ് വായിക്കാം: ദീപിക പദുക്കോണ്‍ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങള്‍ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്.…

Read More

ബിഗ്‌ബോസ് സീസണ്‍ 2 പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങി ആരാധകര്‍ വലിയ ആകാംക്ഷയാണ്. കാരണം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പരിപാടി കണ്ടതിന് പിന്നില്‍ പേര്‍ളിയുടേയും ശ്രീനിഷിന്റെയും പ്രണയം കാരണമാണ്. അങ്ങനെ ഒരു പ്രണയം ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളില്‍ പ്രണയത്തിന്റെ ചില സാധ്യതകള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികള്‍ ഒരാളായ രജിത് കുമാര്‍ ഒരു പ്രണയത്തിന് വഴികാട്ടി കൊടുത്തിരിക്കുകയാണ ഇപ്പോള്‍. മോഡലും അസിസ്റ്റന്റ് സംവിധായകനുമായ സുജോ മാത്യുവിനോട് അലക്‌സാഡ്രയെ പ്രണയിക്കാന്‍ ശ്രമിക്കാനാണ് ഉപദേശിക്കുന്നത്. രാവിലെ വ്യായാമത്തിന്റെ ഇടയില്‍ നടന്ന ചെറിയ സംഭാഷണമാണ് ആണ് ഈ പ്രണയത്തിന് കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ കല്യാണം കഴിക്കാന്‍ വേണ്ടി അല്ല മത്സരിക്കാന്‍ വേണ്ടിയാണ് വന്നതെന്നും ഇത്തരം കാര്യങ്ങള്‍ തന്നോട് പറയേണ്ട എന്നും പറയുന്നുണ്ട് സുജോപറയുന്നുണ്ട്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ സീസണില്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആരാധകര്‍ ഏറെയായിരുന്നു. ഇരുവരുടേയും…

Read More

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ജനപ്രിയ പരിപാടിയുടെ അവതാരക എന്ന നിലയിലാണ് മീര അനിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നത്. ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച് ഇനി തിരുവല്ലയുടെ മരുമകളാണ്. ജൂൺ അഞ്ചിന് മല്ലപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെയും ലളിതയുടെയും ഇളയ മകൻ വിഷ്ണു, മീരയുടെ കഴുത്തിൽ താലിചാർത്തി, ജീവിത പങ്കാളിയായി ഒപ്പം കൂട്ടും. ബിസിനസ്സുകാരനാണ് വരൻ വിഷ്ണു. ഒരു ചേട്ടനുണ്ട്, വൈഷ്ണവ്. ഡോ. ഗായത്രിയാണ് ഭാര്യ. മകൻ ആദി. പ്രണയവിവാഹങ്ങൾ നിറഞ്ഞ ഈ സമയത്ത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ കഥ തന്നെയാണ് മീരക്ക് പറയാനുള്ളത്. വിഷ്ണുവിനെ ആദ്യമായി കണ്ട കാര്യവും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം പങ്ക് വെച്ചിരിക്കുകയാണ് മീര. https://youtu.be/z_hl442UCnw വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെൽ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാൻ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. ജാതകം നോക്കിയപ്പോൾ നല്ല…

Read More

മലയാളത്തില്‍ ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ഷീലു എബ്രഹാം. ഇപ്പോഴിതാ ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യുവിന്റെയും ശീലുവിന്റെയും മകന്റെ ആദ്യകുര്‍ബാന ചടങ്ങ് ഗംഭീരമായി ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. എളംകുളം ചെറുപുഷ്പം പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. ചടങ്ങുകള്‍ക്കുശേഷം എറണാകുളം മാരീയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം ഹോട്ടലില്‍ വെച്ചായിരുന്നു ബാക്കിയുള്ള താരങ്ങള്‍ക്കുള്ള സല്‍ക്കാരം സംഘടിപ്പിച്ചത്. പ്രമുഖ നിര്‍മാണ കമ്പനിയായ അബാം മൂവിസിന്റെ ഉടസ്മസ്ഥനാണ് ശീലുവിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യു. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം നടന്ന വിരുന്നില്‍ ആണ് അദ്ദേഹം എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്.  നടി കാവ്യാമാധവനും  ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം കാവ്യയായിരുന്നു. ആശംസകള്‍ നല്‍കിയ ശേഷമാണ് താരം മടങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ശുഭരാത്രി, പട്ടാഭിരാമന്‍, സോളോ ,സിനിമകള്‍ എബ്രഹാം മാത്യു നിര്‍മ്മിച്ചിട്ടുണ്ട്.പട്ടാഭിരാമന് , ആടുപുലിയാട്ടം ,ശുഭരാത്രി എന്നീ…

Read More

നീരജ് മാധവ് കൂടി പങ്കാളിയായ ‘ZODURY’ എന്ന ക്ലാസിക് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ അഭിജിത്ത് എസ് കെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മോഡലായ ആഷ്‌ലിൻ വർഗീസ്, ബാംഗ്ലൂരിൽ യോഗ ഇൻസ്ട്രക്ടറായ ഫാത്തിമ, ഡെന്റിസ്റ്റായ ഖസൽ എന്നിവരും ഫോട്ടോഷൂട്ടിൽ അണിനിരക്കുന്നു. ഹീനയാണ് സ്റ്റൈൽ നിർവഹിച്ചിരിക്കുന്നത്. ആസാദ് റഹ്‌മാൻ കോസ്റ്റ്യുംസ് ഒരുക്കിയിരിക്കുന്നു. ബാംഗ്ലൂരാണ് ലൊക്കേഷൻ. ഗൗതമന്റെ രഥമാണ് റിലീസിന് ഒരുങ്ങുന്ന നീരജിന്റെ പുതിയ ചിത്രം. ദി ഫാമിലി മാൻ എന്ന വെബ് സീരീസിലെ നീരജിന്റെ പ്രകടനവും ഏറെ കൈയ്യടി നേടിയിരുന്നു.

Read More

ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ 2016-ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. മകളുടെ മരണത്തെ കുറിച്ച് വികാരാധീനനായി മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി. നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ വെച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്. 1992-ല്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച സിനിമയാണ്. എനിക്ക് മഞ്ഞ എന്ന നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുമ്‌ബോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍…

Read More

സൂര്യ നായകനാകുന്ന സുധ കൊങ്കരാ ചിത്രം സൂരറായി പോട്രു’ മാസ്സ് ടീസർ പുറത്തിറങ്ങി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More