Author: webadmin

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടോവിനോയുടെ മാസ്സ് പരിവേഷം തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു .ടോവിനോയുടെ മാസ് ലുക്കും പോലീസ് വേഷവും ആരാധകർക്ക് ആവേശം സൃഷ്ടിക്കുവാൻ പാകത്തിനുള്ളത് തന്നെയാണ് എന്ന് തന്നെയാണ് അണിയറയിൽ നിന്നുള്ള സംസാരം.കൽക്കി ഓഗസ്റ്റ് എട്ടിനാണ് തിയറ്ററുകളിൽ എത്തുന്നത്.

Read More

രണ്‍വീര്‍ സിങ് നായകനാകുന്ന പുതിയ ചിത്രം ’83’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ക്രിക്കറ്റിലെ രാജാക്കാന്‍മാരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടതിന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.ചിത്രത്തില്‍ കപില്‍ ദേവായാണ് റൺവീർ പ്രത്യക്ഷപ്പെടുന്നത്. അതിഗംഭീരമേക്കോവറില്‍ ആണ് താരം എത്തുന്നത്. തമിഴ്നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ എത്തുക. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. സ്‌പോര്‍ട്‌സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ വച്ച്‌ ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം 2020 ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ പോസ്റ്റർ അല്ല, മറിച്ച് ഇത് സിനിമയിൽ ഉപയോഗിക്കുന്ന ഒരു പോസ്റ്റർ ആണെന്നും അണിയറ പ്രവർത്തകർ പറയുന്നുണ്ട്. വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ…

Read More

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളിയും നയൻതാരയുമാണ് പോസ്റ്ററിൽ ഉള്ളത്.ഇരുവരെയും കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ജോമോൻ ടി ജോണും റോബി രാജും ചേർന്ന് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.വിവേക് ഹർഷൻ എഡിറ്റിംഗ്. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Read More

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സിനിമാരംഗത്ത് ആരെയും വിലകുറച്ച് കാണരുത് എന്ന പാഠമാണ് താൻ പഠിച്ചത് എന്ന് തുറന്നു പറയുകയാണ് താരം. വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരെയൊക്കെ നമ്മൾ കളിയാക്കുന്നുവോ പിന്നീട് അവരുടെ ഒക്കെ പുറകെ പോകുന്ന അവസ്ഥയാണ് താൻ അഭിനയരംഗത്ത് കണ്ടിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ‘ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയിൽ സിനിമകൾ ചെയ്യുന്നുണ്ട്. ഡിജിറ്റൽ റെവല്യൂഷൻ വന്നതോടെ മൊബൈൽ ക്യാമറയിൽ വരെ സിനിമ ചെയ്യാം. മാത്രമല്ല ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണ്. അവർക്ക് സിനിമ ചെയ്യാൻ ഈസിയാണിപ്പോൾ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. അല്ലെങ്കിൽ നമുക്കത് നന്നായി തോന്നിയില്ല എന്നു പറയാം. അയാളുടെ കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല. ഒരാളെയും അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ളത്. നമ്മൾ ആരെയൊക്കെ കളിയാക്കാൻ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ…

Read More

ഏറെ വാർത്താപ്രാധാന്യം നേടിയ അമലാപോൾ ചിത്രമാണ് ആടൈ. രത്നകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെ. വിജി സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത് .വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും പ്രദീപ് കുമാർ സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.അമല പോളിന്റെ ഗ്ലാമർ ലുക്ക് ആണ് ടീസറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇപ്പോൾ ചിത്രത്തിന്റെ ട്രയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

ചൈനയിൽ വെക്കേഷൻ ആഘോഷത്തിലാണ് നടൻ മോഹൻലാലും കുടുംബവും ഇപ്പോൾ.ഭാര്യയോടും സുഹൃത്തുക്കളോടും ഒപ്പമാണ് മോഹൻലാൽ ചൈനയിൽ ഉള്ളത്.മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ഷൂട്ടിങ്ങും ഇപ്പോൾ ചൈനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ചൈനയിൽ പുരോഗമിക്കുന്നത്. മോഹൻലാലിന്റെ ചൈനയിലെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ഭാര്യ സുചിത്രയോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇട്ടിമാണിക്കുണ്ട്.നവാഗതനായ ജിബിയും ജോജുവും ചേർന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്.

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 7 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ കൂടി പുറത്ത് വിടും. സംവിധായകൻ രമേശ് പിഷാരടി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.

Read More

ജീവിതത്തില്‍ മോഹന്‍ലാല്‍ പുതിയൊരു ചുവടുവെക്കുന്നുവെന്ന സര്‍പ്രൈസ് പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്വന്തം ബ്ലോഗിലൂടെയാണ് താരം പുറത്തുവിട്ടത്. ബറോസ്സ്‌  എന്നാണ് ചിത്രത്തിന്റെ പേര്.പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടുക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നികുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്

Read More