Author: webadmin

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്‌സിന്റെ ആദ്യചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ജൂൺ സിനിമയുടെ നൂറാം ദിന ആഘോഷ പരിപാടിയിൽ വിജയ് ബാബു നിർവഹിച്ചു. ജനമൈത്രി എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിൽ ബിഗ് ബോസ് ഫെയിം സാബുമോൻ അബ്ദുസമദ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത്.സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നവാഗതനായ ജോൺ മന്ത്രിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുനാരായണൻ ചായാഗ്രഹണവും ഷാൻ റഹ്മാൻ ഞാൻ സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Read More

മലയാള സിനിമയിലെ ഭാഗ്യ ജോടികളിൽ ഒന്നാണ് ഫഹദ്-നസ്രിയ താരദമ്പതികൾ. തെന്നിന്ത്യയിൽ തിളങ്ങിനിന്നിരുന്ന നസ്രിയയുടെയും മലയാള സിനിമയിലെ യുവ സൂപ്പർ താരമായ ഫഹദ് ഫാസിലിന്റെയും പ്രണയവും തുടർന്നുള്ള വിവാഹവും വളരെ പെട്ടെന്നായിരുന്നു. അവർ ഒന്നിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത് ചിത്രത്തിൽ ദമ്പതികളായി അഭിനയിച്ച ഇവർ ജീവിതത്തിലും പിന്നീട് ദമ്പതികളായി മാറുകയായിരുന്നു. ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഫഹദും നസ്രിയയും തനിച്ച് ആയിരുന്നപ്പോൾ നസ്രിയ ഫഹദിനോട് ചോദിച്ചു. “എടോ,, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ?? ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം !!”.ഇത്രയ്ക്ക് ഹോണസ്റ്റ് ആയിട്ടുള്ള ഒരു ചോദ്യം വേറൊരു പെൺകുട്ടിയിൽ നിന്നും താൻ കേട്ടിട്ടില്ല എന്നാണ് ഫഹദ് പറയുന്നത്. ഫഹദിന്റെ ഉമ്മക്ക് പരിചയപ്പെടുന്നതിനു മുമ്പുതന്നെ നസ്രിയയെ വളരെ ഇഷ്ടമായിരുന്നു. ഉമ്മ നോക്കുന്നതുപോലെ ഫഹദിനെ നോക്കിക്കൊള്ളാം എന്ന ഉറപ്പാണ് നസ്രിയ ഉമ്മയ്ക്ക് നൽകിയത്. നസ്രിയ ഫഹദിനെ…

Read More

പലവിധ കോമഡി നമ്പറുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മിമിക്രി ആർട്ടിസ്റ്റ് എന്ന രീതിയിലും നടൻ എന്ന രീതിയിലും ഏറെ ആരാധകരുള്ള പിഷാരടി, സംവിധായകൻ വേഷമണിയുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാം കേന്ദ്രകഥാപാത്രമായ പഞ്ചവർണ്ണതത്ത ആയിരുന്നു പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്ത് വരികയുണ്ടായി. ചിത്രത്തിൽ ഗാനമേളകളിൽ പാട്ടുപാടുന്ന ഒരു ഗായകൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. അതിനാൽ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാധാ ചിത്രങ്ങളുടെ പോസ്റ്ററിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനമേള ട്രൂപ്പിന്റെ പ്രോഗ്രാം പോസ്റ്റിനോട് ഏറെ സാമ്യമുള്ള ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടി. കലാസദൻ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പോസ്റ്റിന് അടിയിൽ ബുക്കിങ്ങിനായി കൊടുത്തിരിക്കുന്ന നമ്പർ ട്രൂകോളർ സെർച്ച് ചെയ്തവർ ഒന്നടങ്കം ഞെട്ടിയിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായ കലാ സദൻ…

Read More

*#ShankerRamakrishnan abt #Ayyappan film* പൃഥ്വിരാജിനെ നായകനാക്കി താങ്കൾ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പൻ എന്ന പ്രോജക്ട് എന്നു തുടങ്ങും..? തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത് .ഇതിനിടെ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ അയ്യപ്പനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു വർഷമായി ആ പ്രോജക്ടിന്‍റെ എഴുത്തുജോലികളിലും മറ്റുമായിരുന്നു. അതു വലിയ കാൻവാസിലുള്ള സിനിമയാണ്. വലിയ കാലഘട്ടത്തിനു മുന്പുള്ള കഥയാണത്. എപിക് സിനിമയാണത്. അതിന്‍റെ പണികൾ നടക്കുന്നു. അടുത്തവർഷം മധ്യത്തോടെയാവും അതു തുടങ്ങുക. ഐതീഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമപ്പുറത്ത് ദൈവങ്ങളിലും മനുഷ്യരുണ്ട്. നമ്മളെ ഇൻസ്പയർ ചെയ്യുന്നത് അതാണല്ലോ. ജീസസ് ക്രൈസ്റ്റിനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അല്ലെങ്കിൽ കൃഷ്ണനെ…

Read More

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും.എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്ത ആഴ്ച എറണാകുളത്ത് ആരംഭിക്കും. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് ബാക്കിയുള്ളത്.കഴിഞ്ഞ ദിവസമാണ് ആംസ്റ്റർഡാമിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം കേരളത്തിൽ എത്തിയത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ട്രാൻസ് എന്ന് ഫഹദ് പറഞ്ഞിരുന്നു. നസ്രിയയും ചിത്രത്തിന്റെ ഒരു ഭാഗമായി മാറുന്നുണ്ട്. അമൽ നീരദാണ് ചിത്രത്തിന് ഛായാഗ്രഹണം. സൗണ്ട് ഡിസൈനിങ് റസൂൽപൂക്കുട്ടി നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. വിൻസന്റ് വടക്കൻ ആണ് തിരക്കഥ ഒരുക്കുന്നത്.

Read More

ലോകകപ്പ് ആദ്യ സെമിഫൈനലില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ജൂലൈ ഒമ്പതിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമിഫൈനല്‍. ജൂലൈ പതിനൊന്നിന് എഡ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ പതിനാലിന് ലോര്‍ഡ്‌സിലാണ് ഫൈനല്‍ പോരാട്ടം. ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിലെ വിജയത്തോടെ ഒന്‍പതു മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി.ദക്ഷിണാഫ്രിക്കയോട് അവസാന പോരില്‍ പരാജയപ്പെട്ട ഓസ്ട്രേലിയ 14 പോയിന്റുമായി രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ഏറ്റുമുട്ടും.

Read More

ഇഷ്ട താരത്തിനു മുൻപിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹക്കീം പട്ടേപ്പാടം. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണ്. മമ്മൂട്ടിയുടെ മുൻപിൽ നിന്ന് ഉള്ള ആരാധകന്റെ അനുകരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലായിരുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് അപേക്ഷയുമായി കടന്നുവന്ന ആരാധകനോട് ഇരുന്നു പറയുവാൻ മമ്മൂട്ടി നിർബന്ധിച്ചെങ്കിലും നിന്നുകൊണ്ട് തെല്ല് പരിഭ്രമത്തോടെ അദ്ദേഹം ദാദാസാഹിബ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു നെടുനീളൻ ഡയലോഗ് മമ്മൂട്ടിക്ക് മുന്നിൽ അവതരിപ്പിച്ചു. പഞ്ചവർണ്ണതത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ പതിനെട്ടാംപടി മികച്ച അഭിപ്രായങ്ങളോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്.

Read More

രോഹിത് ശര്‍മ്മ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറി നേടി. ഈ നേട്ടം കൈവരിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ താരമാണ് രോഹിത് ശര്‍മ്മ. 93 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 14 ഫോറുകളും 2 പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതാണ് ഹിറ്റ്മാന്റെ ചരിത്ര സെഞ്ചുറി. നാല് സെഞ്ച്വറി നേടിയ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ ഇതോടെ മറികടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2015 ലോകകപ്പിലായിരുന്നു സംഗക്കാരയുടെ റെക്കോര്‍ഡ് പ്രകടനം.സെഞ്ചുറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 9 മത്സരങ്ങളില്‍ നിന്നും 647 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

Read More

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ എന്ന ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ച പൊട്ടിപ്പൊളിഞ്ഞ ഒരു പള്ളി പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. അത് ഒരു സെറ്റ് ഇട്ടതാണെന്ന് പലരും വിചാരിച്ചെങ്കിലും അതൊരു യഥാർത്ഥ പള്ളിയായിരുന്നു എന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് ആന്റണി പെരുമ്പാവൂർ ഇപ്പോൾ ആ പള്ളി പുനർനിർമ്മിച്ചു കൊടുത്തു എന്നുമുള്ള പുതിയ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ഈ പൊട്ടിപ്പൊളിഞ്ഞ ദേവാലയം സ്ഥിതി ചെയ്തിരുന്നത് ഇടുക്കിയില്‍ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലായിരുന്നു. ലൂസിഫർ ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ ദേവാലയത്തിൽ എത്തിയപ്പോൾ ഒരു വാക്കു പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് നാട്ടുകാർക്കായി നവീകരിച്ച ഒരു ദേവാലയം തിരികെ നൽകാമെന്ന വാക്കായിരുന്നു അത്. അത് പാലിച്ചു കൊണ്ട് എട്ട് ലക്ഷം രൂപയോളം മുടക്കി ആശിർവാദ് സിനിമാസ് ഇപ്പോൾ ദേവാലയം പുനർനിർമ്മിച്ച് കൊടുത്തിരിക്കുകയാണ്. ജെ.എം വില്‍ക്കി എന്ന സായിപ്പ് ലോണ്‍ട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിന് വേണ്ടിയാണ് ഈ…

Read More