Author: webadmin

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അണിയറ പ്രവർത്തകർ പുറത്ത് വിടും.വൈകിട്ട് 6 മണിക്കാണ് പോസ്റ്റർ പുറത്ത് വിടുക.നിവിൻ പോളിയുടെ കരിയറിലെ തന്നെ വഴിത്തിരിവായ തട്ടത്തിൻ മറയത്ത് 7 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് റിലീസ് ആയത്.രണ്ട് കൊല്ലം മുൻപ് ഈ ജൂലൈ ആറിനായിരുന്നു ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ടിങ്ങും തുടങ്ങിയത്.മുഴുനീള എന്റർടൈനറായി ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ് എന്നാണ് കരുതപെടുന്നത്.ചിത്രം…

Read More

1998 ൽ പൊട്ടി ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ ഗാനങ്ങളും ചില ഡയലോഗുകളും ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു ദിലീപും ഹരിശ്രീ അശോകനും ഇന്ദ്രൻസും ഒരുമിച്ച് കിണറ്റിൻ കരയിൽ ഇരുന്ന് പല്ലുതേച്ച് തലേദിവസത്തെ സ്വപ്നത്തെ പറ്റി ചർച്ച ചെയ്യുന്ന ആ രംഗം. ആ രംഗത്തിലെ “അതായത് ഉത്തമ…” എന്ന ഡയലോഗിന് ഇന്നും ആരാധകർ ഏറെയാണ്. ആ ഡയലോഗ് ചിത്രത്തിൽ നിന്നും നീക്കം ചെയ്യുവാൻ ആലോചിച്ചതായിരുന്നു എന്നും അതിനെ തടുത്തത് ഹരിശ്രീ അശോകൻ ആണെന്നും തുറന്നുപറയുകയാണ് ഇന്ദ്രൻസ്. ചിത്രീകരണസമയത്ത് അതിലെ ഓരോ ഡയലോഗും വായിച്ച് സംവിധായകൻ തന്നെ ചിരിച്ച് ആസ്വദിച്ചിരുന്നുവെന്നും നീളം കൂടുതൽ ആകുമ്പോൾ എന്ത് കളയണം എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണെന്നും ഇന്ദ്രൻസ് പറയുന്നു. അങ്ങനെ നീളം കൂടി വന്നപ്പോൾ കിണറ്റിൻകരയിലെ സീൻ ഒഴിവാക്കുകയായിരുന്നു. അപ്പോൾ ഹരിശ്രീ അശോകൻ അവരുടെ അടുത്ത് പോയി സംസാരിച്ച് അത് തിരികെ…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

Read More

ജീവിതഗന്ധിയായ നിരവധി ചിത്രങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ ചെയ്ത് മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്.അദ്ദേഹത്തിന്റെ നാടോടിക്കാറ്റ് എന്ന ചിത്രം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിൽ തിലകൻ ഇല്ലാതെ ആ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്ന സത്യം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. താരങ്ങളുടെ ഡേറ്റുകൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മാസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. തിലകന്റെ ഡേറ്റിൽ പ്രശ്നം ഉള്ളത് കാരണം ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ആക്സിഡന്റ് ആവുകയും മൂന്നുമാസത്തെ റെസ്റ്റ് പറയുകയും ചെയ്തു. പവനായിയെ കൊണ്ടു വരാൻ അനന്ദൻ നമ്പ്യാർ തീരുമാനിക്കുന്ന രംഗമാണ് ക്ലൈമാക്സിലേക്ക് നൽകുന്ന രംഗം. തിലകൻ ഇല്ലാത്തതുകൊണ്ട് അനന്ദൻ നമ്പ്യാരുടെ സഹായിയെ കൊണ്ട് ” ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ “എന്നൊരു അഡീഷണൽ ഡയലോഗ്…

Read More

ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ തന്നെ സഹായിച്ച താരമായ അനുശ്രീക്ക് നന്ദി അർപ്പിച്ചുകൊണ്ട് ഒരു യുവാവ് കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. കാഴ്ച വരെ നഷ്ടപ്പെടേണ്ടിയിരുന്ന ഒരു സന്ദർഭമായിരുന്നു അത്. അനുശ്രീയുടെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ രക്ഷക്ക് കാരണമായത്. റംഷാദ് ബക്കര്‍ എന്ന യുവാവാണ് അനുശ്രീയുടെ നന്മ വെളിപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. യുവാവിന്റെ കടയിൽ ഫുൾ ജാർ സോഡ കുടിക്കാൻ എത്തിയതായിരുന്നു അനുശ്രീ. സോഡാ കുപ്പികൾ കൂട്ടി അടിച്ചു യുവാവിന് പരിക്കേൽക്കുകയായിരുന്നു. കുപ്പിയുടെ ചില്ല് അദ്ദേഹത്തിന്റെ കണ്ണിൽ തറച്ച് കയറുകയും എന്നാൽ അനുശ്രീയുടെ ശ്രദ്ധാപൂർവമായ ഇടപെടൽ മൂലം അദ്ദേഹത്തിന്റെ കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു എന്നും കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെൻഷൻ ആയിരുന്നു അത് കൊണ്ട് പലരുടെയും കോൾ ഒന്നും എനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ല, ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു…

Read More

2017- ലെ ‘കാറ്റി’ന് ശേഷം എത്തുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമായ അണ്ടര്‍ വേൾഡിൽ ആസിഫ് അലിക്കൊപ്പം മകൻ ആദം അലിയും എത്തുന്നു. രണ്ടു മക്കളുള്ള ആസിഫലിയുടെ മൂത്തമകനാണ് ആദം അലി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പ്രകാരം ചോരപൊടിയുന്ന കഥയുമായാണ് ചിത്രമെത്തുന്നത്. അമല്‍ നീരദിന്റെ ‘സി.ഐ.എ’യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് തന്നെയാണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . സംഗീത നിർമാണം യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ജീവിതഗന്ധിയായി നിരവധി ചിത്രങ്ങൾ ചെയ്ത് മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹം ഓരോ ചിത്രത്തിലൂടെ ഓരോ സന്ദേശം പകർന്നു നൽകുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നായകന്മാരായി കൂടുതലും എത്താറ് ജയറാമും മോഹൻലാലുമാണ്. സത്യൻ അന്തിക്കാട് – മമ്മൂട്ടി കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രങ്ങൾ നന്നേ കുറവാണ്. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർത്ത, no : 1 സ്നേഹതീരം, ഒരാൾ മാത്രം എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒരുമിച്ചിട്ടുള്ളത്. കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോൾ കൈരളി ടിവി ചെയര്‍മാൻ കൂടിയായ മമ്മൂട്ടിയെ മുഖ്യാതിഥിയായി പങ്കെടുത്ത സത്യൻ അന്തിക്കാട് കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ അദ്ദേഹത്തിന് പിന്നെ സമാധാനം ഉണ്ടാകില്ലെന്നും പിന്നെ എപ്പോഴും ഫോൺ…

Read More

കോംപ്രമൈസ് ചെയ്താൽ അവസരം നൽകാമെന്ന് പലരും പറഞ്ഞതായി തുറന്നുപറയുകയാണ് ഗായത്രി. ചിൽഡ്രൻസ് പാർക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. അത്തരത്തിലുള്ള സന്ദേശങ്ങൾക്ക് ഗായത്രി മറുപടി നൽകാറില്ലെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ളവരെ അവഗണിക്കുന്നതാണ് നല്ലതെന്നും അവഗണനയാണ് ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പറയുന്നു. അഭിമുഖത്തിൽ ഗായത്രിയുടെ ഒപ്പം നടൻ ധ്രുവനും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള മെസ്സേജുകൾ സ്ത്രീകൾക്ക് അയക്കുന്നവർക്ക് ചുട്ട മറുപടി നൽകണമെന്ന് ധ്രുവനും അഭിപ്രായപ്പെട്ടു. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ്.

Read More

എം.മണികണ്ഠനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് കടൈസി വ്യവസായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഓരോ കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരമാണ് വിജയ് സേതുപതി. ഇത്തവണയും അതിന് ഒരു മാറ്റവും കൂടാതെ ഭ്രാന്തൻ ലുക്കിലാണ് വിജയസേതുപതി എത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മണികണ്ഠൻ. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കടൈസി വ്യവസായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

ആശ ശരത്ത് പങ്കുവെച്ച എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ ഒരു അഭിഭാഷകൻ ആശ ശരത്തിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കട്ടപ്പന പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചരണം നടത്തി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമന പരാതി നൽകിയത്.അതേസമയം ആശാ ശരത് ഇതൊരു പ്രമോഷൻ വീഡിയോ ആണെന്നും അങ്ങനെ തന്നെ പറഞ്ഞു കൊണ്ടാണ് അത് പങ്കു വെച്ചതെന്നും മനോരമ ഓൺലൈനിനോട് പറഞ്ഞു. ആ വീഡിയോയിൽ കാണുന്നത് ജെസ്സി എന്ന കഥാപാത്രമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനെ പറ്റി പറയുന്നത് അതുകൊണ്ട് ആണെന്നും എവിടെ എന്ന ചിത്രം കാണുമ്പോൾ ബാക്കിയൊക്കെ നിങ്ങൾക്ക് മനസ്സിലാകുമെന്നും ആശാ ശരത്ത് കൂട്ടിച്ചേർക്കുന്നു. വളരെ ക്ഷീണിതയായി കരഞ്ഞുകലങ്ങിയ കണ്ണോടു കൂടിയാണ് ആശ ശരത്ത് ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.എവിടെ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അത് പതിയെയാണ് ശ്രദ്ധിച്ചത്. വീഡിയോ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു എന്നും ശ്രീജിത്ത്…

Read More