Author: webadmin

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം മഴ മൂലം കളി തടസ്സപ്പെടുകയാണെങ്കില്‍ റിസേര്‍വ് ദിനത്തില്‍ കളി നടക്കും. ഇരു ടീമുകളേയും താരതമ്യം ചെയ്താല്‍ ഇരു ടീമുകളും ഒന്നിനൊന്ന് മികച്ചതാണ്. ലീഗ് മത്സരങ്ങളില്‍ തുടക്കത്തില്‍ തിളങ്ങിയ ന്യൂസിലാന്‍ഡ് പിന്നീട് അവസാന മത്സരങ്ങളില്‍ തളരുകയായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ മികച്ച പ്രകടനമാണ് ടീമിന്‍റെ ശക്തി. ഒപ്പം മികച്ച ഫോം തുടരുന്ന ബൗളര്‍മാരും. റോസ് ടെയ്‍ലര്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ പോലുള്ള മികച്ച താരങ്ങള്‍ ഇപ്പോള്‍ ഫോം തുടരുന്നില്ല എന്നത് ന്യൂസിലാന്‍ഡിനെ വലയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവരും മികച്ച ഫോമിലാണ്. എന്നിരുന്നാലും എതിരാളികളുടെ കഴിവിനെ കുറച്ചു കാണാതെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കേണ്ടത് ഇന്ന് ആവശ്യമാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക്…

Read More

താഴെത്തട്ടിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ നടനാണ് വിജയ് സേതുപതി. ആരാധകരോട് യാതൊരു വിധത്തിലും മോശമായി പെരുമാറാത്ത, അവരെ അങ്ങേയറ്റം സ്നേഹിക്കുന്ന വിജയ് സേതുപതി ആരാധകർക്ക് ഒപ്പം ഫോട്ടോക്ക് ചെയ്യുമ്പോൾ അവർക്ക് കവിളിൽ ഒരു ചുംബനം കൊടുക്കുന്നത് പതിവാണ്. ചുംബനത്തിന് പിന്നിലെ ആ രഹസ്യം പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. മനോരമയുമായുള്ള അഭിമുഖത്തില്ലാണ് സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത്തിന്റെ രഹസ്യം അദ്ദേഹം പറഞ്ഞത്. തമിഴ്‌നാടു പോലെ തന്നെയാണ് എനിക്ക് കേരളവും. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. പണ്ട് ചെന്നൈയിലെ ഒരു വീഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ കമല്‍ഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍…

Read More

ചൈനയിൽ വെക്കേഷൻ ആഘോഷത്തിലാണ് നടൻ മോഹൻലാലും കുടുംബവും ഇപ്പോൾ.ഭാര്യയോടും സുഹൃത്തുക്കളോടും ഒപ്പമാണ് മോഹൻലാൽ ചൈനയിൽ ഉള്ളത്.മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ഷൂട്ടിങ്ങും ഇപ്പോൾ ചൈനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ചൈനയിൽ പുരോഗമിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ ലാലേട്ടന്റെ ഒരു പുതിയ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചൈനയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന രംഗങ്ങളിൽ ഉള്ള ഒരു ലുക്ക് ആണ് ഇപ്പോൾ മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇട്ടിമാണിക്കുണ്ട്.നവാഗതനായ ജിബിയും ജോജുവും ചേർന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്.

Read More

ചേച്ചിക്ക് പിന്നാലെ അനിയത്തിയും അഭിനയ ജീവിതത്തിലേക്ക് കടക്കുകയാണ്. നടി അനു സിതാരയുടെ അനിയത്തി അനു സൊനാര സലാമാണ് സിനിമ ജീവിതത്തിലേക്ക് എത്തുന്നത്. ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാര തന്റെ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഉണ്ണിത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ പ്രധാനവേഷത്തിലെത്തുന്ന ഒരു ഹൊറർ ചിത്രമാണ് ഇത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് അനു കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ മറ്റു താരങ്ങൾ ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ്. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മികച്ച നർത്തകി കൂടിയായ അനു സൊനാര പ്ലസ് ടു വിദ്യാർഥിനിയാണ്. അവസാനമായി നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള…

Read More

അഭിനയരംഗത്തുനിന്നും സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ച നിരവധി താരങ്ങൾ ആണ് ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. മലയാള സിനിമയിൽ രണ്ട് വിനീത് ഉണ്ടെങ്കിലും പൂച്ചക്കണ്ണുള്ള വിനീത് കുമാറിനെ നമ്മൾ ഒരിക്കലും മറക്കില്ല. ഒരു വടക്കൻ വീര ഗാഥയിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തേക്ക് വിനീത് കാലെടുത്തുവച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും വേഷമിട്ട വിനീത് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. 2015 ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്നതായിരുന്നു വിനീതിന്റെ സംവിധാന അരങ്ങേറ്റ ചിത്രം. ഇപ്പോൾ ജനപ്രിയ നായകനായ ദിലീപിനെ താരമാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനീത്. ചിത്രത്തിന്റെ ഷൂട്ട് അടുത്തവർഷത്തോടെ ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ജാക്ക് ഡാനിയൽ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്‍, പറക്കും പപ്പന്‍, പിക് പോക്കറ്റ്, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം കമ്മിറ്റ് ചെയ്തിരിക്കുന്നത്.

Read More

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രിയിൽ അനുസിതാരയാണ് നായികയായെത്തുന്നത്. ഇത്രയും വിവാദങ്ങൾ ഉയർന്നു നിൽക്കുമ്പോൾ ദിലീപേട്ടന്റെകൂടെ അഭിനയിക്കാൻ മടിയില്ലെയെന്നായിരുന്നു പലരുടെയും ചോദ്യം എന്ന് തുറന്നു പറയുകയാണ് അനുസിത്താര. എന്നാൽ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനു. ദിലീപേട്ടനെ പോലെ വലിയ ഒരു നടന്റെ കൂടെ അഭിനയിക്കാൻ കിട്ടുന്ന അവസരം കളയുവാൻ മാത്രം താൻ ആളല്ലെന്നും അഭിനയരംഗത്തുനിന്നും പോയി കഴിഞ്ഞാലും തന്റെ മക്കളോട് ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് തനിക്ക് പറയാൻ സാധിക്കണമെന്നും അനുസിത്താര പറയുന്നു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തോടെയാണ് അനുസിത്താരയുടെ അഭിനയജീവിതത്തിൽ ഒരു ബ്രേക്ക് വന്നത്. അതിന് കാരണമായത് ജയസൂര്യ ആണെന്നും താരം തുറന്നു പറയുന്നു. ഭർത്താവിന്റെ സപ്പോർട്ട് ആണ് തന്റെ ഏറ്റവും വലിയ കരുത്ത് എന്നും താരം പറഞ്ഞു.പുതിയ നായികന്മാരുടെ ഭാഗ്യ നായകനായി ചാക്കോച്ചനെ പറയുന്നതുപോലെ അനുസിത്താരയുടെയും ഭാഗ്യം നായകൻ ചാക്കോച്ചൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

Read More

അധികമാരും കാണാത്ത തന്റെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് നാലാം വിവാഹ വാർഷികത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് നടി അനു സിതാര. കുടുംബ ജീവിതത്തിന്റെ മനോഹരമായ നാലു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അനു സിതാരയും ഭർത്താവ് വിഷ്ണുവും. 2015 ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ പങ്കുവച്ചിരുന്ന ചിത്രത്തിൽ വിവാഹ രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്ന അനുവും ഒപ്പം വിഷ്ണുവുമാണ് ഉള്ളത്. പോസ്റ്റിനു താഴെ നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങിയ താരങ്ങളാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ നടന്ന ഒരു വിവാഹമായിരുന്നു ഇരുവരുടേയും.സാധാരണ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്നവരാണ് താരങ്ങൾ. എന്നാൽ തികച്ചും വ്യത്യസ്തമായി ഭർത്താവിന്റെ പിന്തുണ കൊണ്ട് മാത്രം വിവാഹശേഷമാണ് അനു അഭിനയജീവിതത്തിൽ തന്റെ സ്ഥാനമുറപ്പിച്ചത്.

Read More

ഫാര്‍സ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ചിത്രത്തിലെ സൈക്കോ സൈയാൻ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ് വീഡിയോ കാണാം

Read More

തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് – ആറ്റ്ലീ കൂട്ടുകെട്ട് ഒന്നിക്കുന്ന ബിജിലിന്റെ ഓരോ വാർത്തകളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയും ഏറെ ആവേശം കൊള്ളിക്കുന്നതാണ്. ഏ ആർ റഹ്മാന്റെ സംഗീതത്തിൽ ബിജിലിന് വേണ്ടി വിജയ് പാടുന്നുവെന്ന വാർത്തയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 32 ഗാനങ്ങൾ ഇതിനകം പാടിയിട്ടുള്ള ഇളയ ദളപതി ആദ്യമായിട്ടാണ് ഏ ആർ റഹ്മാന്റെ സംഗീതത്തിൽ ആലപിക്കുന്നത്. വെറിത്തനം എന്നാണ് പാട്ടിന്റെ ടൈറ്റിൽ. A big thank you to our #Thalapathy from all of us (His fans) for granting our request to sing in this album Trust me the song is #Verithanam Thank you @arrahman Sir, @Atlee_dir @Lyricist_Vivek for making this happen…

Read More

കുടിക്കാമാട്ടേൻ എന്ന പ്രസിദ്ധ ഡബ്‌സ്മാഷ് വിഡിയോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് മഹിമയെ കാണുന്നത് മധുരരാജയിലാണ്. മധുരരാജയിലെ മികവുറ്റ പ്രകടനത്തിന് മഹിമ ഏറെ പ്രശംസ നേടി. മമ്മൂട്ടിയുടെ മാസ്റ്റർ പീസിലും വേഷമിട്ട മഹിമ നമ്പ്യാർ ഇപ്പോൾ താൻ ഒരു കടുത്ത മമ്മൂട്ടി ഫാൻ ആണെന്ന് തുറന്നു പറയുകയാണ്.മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ചിത്രം എന്ന എക്‌സൈറ്റ്‌മെന്റിലാണ് മാസ്റ്റർ പീസ് ഷൂട്ടിങ്ങിന് എത്തിയതെങ്കിലും അതിൽ കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് മമ്മൂക്കയെ നേരിൽ കാണുന്നതെന്നും അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ താൻ ഞെട്ടിയിരുന്നു പോയി എന്നും പറയുകയാണ് മഹിമ നമ്പ്യാർ. പിന്നീട് മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചത്. മധുര രാജയിൽ മമ്മൂട്ടിയെ കളിയാക്കിക്കൊണ്ടുള്ള സീനായിരുന്നു മഹിമാ നമ്പ്യാരുടെ ആദ്യത്തെ ഷോട്ട്. വളരെ പേടിച്ചാണ് താരം ഈ സീൻ അഭിനയിച്ചത്.…

Read More