Author: webadmin

ജനപ്രിയനായകൻ ദിലീപ് വിക്കൻ വക്കീലായി പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന കോടതിസമക്ഷം ബാലൻ വക്കീൽ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക. വയകോം നിർമിച്ച ചിത്രം രണ്ട് ബോളിവുഡ് സൂപ്പർസ്റ്റാറുകളെ വെച്ച് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ തന്നെ ഇക്കാര്യം നിരാകരിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതേ സമയം മറ്റു ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നതിനായിട്ടുള്ള ചർച്ചകൾ സജീവമാണെന്നും ബി ഉണ്ണികൃഷ്ണൻ കുറിച്ചു. Want to clarify:haven’t said anywhere KSBV is getting remade with two Bollywood superstars playing the lead, though talks are very much on for remaking the film in other languages — B Unnikrishnan (@unnikrishnanb) February 28, 2019

Read More

മികച്ച സ്വഭാവനടനുള്ള അവാർഡ് ജോജുവിനും മികച്ച നടിക്കുള്ള അവാർഡ് നിമിഷക്കും നേടിക്കൊടുത്ത ചോലയിലെ ഒരു രംഗം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കി. സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ എത്തുന്നതാണ്. കെ വി മണികണ്ഠനും സനൽകുമാർ ശശിധരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് ആചാര്യയാണ് ക്യാമറ. സ്‌കൂൾ വിദ്യാർത്ഥിനിയായ ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു രംഗം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോ കാണാം

Read More

നാല്പത്തിയൊമ്പതാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളെയും അഭിനേതാക്കളെയും തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ല എന്നത് തന്നെയാണ് സത്യം. കുമാര്‍ ഷഹാനി ചെയര്‍മാനായ ജൂറിയില്‍ കെ ജി ജയന്‍, പി ജെ ഇഗ്നേഷ്യസ്, ഷെറി ഗോവിന്ദന്‍, വിജയകൃഷ്ണന്‍, ബിജു വി സുകുമാരന്‍, മോഹന്‍ദാസ് വി പി, ജോര്‍ജ് കിത്തു, നവ്യ നായര്‍ എന്നിവര്‍ അംഗങ്ങളും മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. ഒട്ടേറെ എന്‍ട്രികളില്‍ നിന്ന് മികച്ച അഭിനയമികവിനുള്ള പുരസ്‌കാരങ്ങള്‍ എങ്ങനെ ഈ നടീനടന്മാരിലേക്ക് എത്തി? ജൂറി റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇങ്ങനെ.. മികച്ച നടന്‍- ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)/ 50,000 രൂപയും പ്രശസ്തിപത്രവും അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവിക അഭിനയം കാഴ്ചവച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീരഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയപാടവം. മികച്ച നടന്‍- സൗബിന്‍ ഷാഹിര്‍ (സുഡാനി…

Read More

പ്രേക്ഷകർ ഏറെ കൊതിച്ചിരുന്നതാണ് ജോജു ജോർജിന് ഇത്തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടനുള്ള ഒരു അവാർഡ്. ജോസഫിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചില്ലെങ്കിലും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ചിത്രം ജോജുവിന് നേടിക്കൊടുത്തു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. പത്ത് ഓസ്‌കാറിന് തുല്യമാണ് തനിക്ക് ലഭിച്ച ഈ പുരസ്‌കാരമെന്ന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോജു ജോര്‍ജ്. ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമാണെന്ന് ജോജു പ്രതികരിച്ചു. അതോടൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ പുരസ്‌കാരം ലഭിച്ചത് ഇരട്ടി സന്തോഷം പകരുന്നതാണെന്നും ജോജു പറഞ്ഞു.

Read More

സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ് ജയസൂര്യ, സൗബിൻ ഷാഹിർ, ജോജു ജോർജ് തുടങ്ങിയ മലയാളികളുടെ പ്രിയ താരങ്ങൾ. സ്വന്തം കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്ന് അവർ രുചിച്ചിരിക്കുന്ന ഈ വിജയം. താഴെക്കിടയിൽ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് അവർ നേടിയെടുത്ത ഈ വിജയത്തിന് എല്ലാ വിധ ഭാവുകങ്ങളും. “പത്രം എന്ന ചിത്രത്തിൽ ഒരു കസേരയിൽ ഇരുന്ന് മുഖം അഞ്ച് സെക്കഡ്സ് മാത്രം ചിത്രത്തിൽ കാണിച്ചവൻ ഇന്ന് വി പി സത്യനും മേരിക്കുട്ടിയുമായി മാറി… മഴവിൽ കൂടരത്തിലും മനസ്സിനക്കരയിലും ദാദാസാഹിബിലും നടന്മാർ സംഭാഷണങ്ങൾ പറയുമ്പോൾ സ്ഥായി ഭാവമായി നോക്കി നിന്നവൻ ഇന്ന് ജോസഫിലും എത്തി നിൽക്കുന്നു… ക്രോണിക് ബാച്ചിലറിൽ സംവിധാന സഹായിയായും ബിഗ് ബിയിലും, അൻവറിലും ഭാരങ്ങൾ ചുവന്ന് വെയിൽ കൊണ്ട് ലൈറ്റ്സ് നോക്കി നടന്നവൻ ഇന്ന് മജിദായും സജിയായും നിൽക്കുന്നു.. തിരഞ്ഞെടുത്ത വഴി തെറ്റല്ലെന്ന് കാണിക്കുകയാണ്, സിനിമയെ ആഗ്രഹിക്കുന്ന നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ ഇനി ഇവരുടെ പേരുകൾ പറഞ്ഞ് ലക്ഷ്യത്തിലെ വഴികളെ വിവരിക്കാം… “…

Read More

രാജേഷ് പിള്ള ഇന്നും മലയാളി പ്രേക്ഷകർക്ക് ഒരു തീരാനോവ് തന്നെയാണ്. അകാലത്തിൽ വിട പറഞ്ഞ ആ വലിയ സംവിധായകന്റെ ഓർമദിനമാണ് ഇന്ന്. അന്നേ ദിവസം അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ മനു അശോകൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഉയരേയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. മഞ്ജു വാര്യരാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു. ‘ഉയരെ’ എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ…

Read More

മലയാളികളെ ഒന്നാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധയും, രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന വൈറസ് സിനിമയുടെ 52 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് പൂര്‍ത്തിയായി. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റഹമാന്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, ആസിഫ് അലി, ഷറഫുദ്ദീന്‍, പാര്‍വതി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന കെ എല്‍ പത്ത് ഫെയിം മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്വന്റി20ക്ക് ശേഷം മലയാളത്തിൽ ഏറ്റവും വലിയ താരനിരയുമായി എത്തുന്ന ചിത്രം കൂടിയാണ് വൈറസ്.

Read More

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ : ജയസൂര്യ (ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി ) ; സൗബിൻ ഷഹീർ (സുഡാനി ഫ്രം നൈജീരിയ) മികച്ച നടി : നിമിഷ സജയൻ ( ചോല , ഒരു കുപ്രസിദ്ധ പയ്യൻ) മികച്ച സംവിധായകൻ : ശ്യാമപ്രസാദ് (ഞായറാഴ്‌ച) മികച്ച സ്വഭാവ നടൻ : ജോജു ജോർജ് (ചോല , ജോസഫ്) സ്വഭാവ നടിമാര്‍ : സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി തിരക്കഥ: സക്കറിയ (സുഡാനി ഫ്രം നൈജീരിയ) പശ്ചാത്തല സംഗീതം: ബിജിബാല്‍ ഗായകന്‍: വിജയ് യേശുദാസ് ഗായിക: ശ്രേയാ ഘോഷാല്‍ ഗാനരചന: ഹരിനാരായണന്‍ മികച്ച ചിത്രം : കാന്തന്‍ ദ ലവര്‍ ഒാഫ് കളര്‍ ജനപ്രിയ ചിത്രം : സുഡാനി ഫ്രം നൈജീരിയ മികച്ച രണ്ടാമത്തെ സിനിമ: ഒരു ഞായറാഴ്‍ച മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍) മികച്ച ഛായാഗ്രാഹകൻ:…

Read More

പുൽവാമ അറ്റാക്കിന് തക്കതായ മറുപടി നൽകിയ ഇന്ത്യൻ എയർ ഫോഴ്‌സിനെ പ്രകീർത്തിക്കുകയാണ് ഏവരും. കലാകായിക രംഗത്തെ ഏവരും ആശംസകൾ നേർന്നിട്ടുണ്ട്. ഇപ്പോഴിതാ പട്ടാളക്കാരൻ കൂടിയായിരുന്ന മേജർ രവിയും ഫോഴ്‌സിന് സല്യൂട്ട് നൽകിയിരിക്കുകയാണ്. “ന്യൂസ് ചാനൽ ചർച്ചകളുടെ തിരക്കിൽ ആയിരുന്നതിനാൽ നന്ദി അറിയിക്കുവാൻ കുറച്ച് വൈകിപ്പോയി. ഒരു സിവിലിയന് പോലും പരിക്ക് പറ്റാതെ തീവ്രവാദി ക്യാമ്പുകൾ തകർത്ത 12 പൈലറ്റുമാർക്കും എന്റെ വക സല്യൂട്ട്. പുൽവാമ അറ്റാക്കിന് എത്രയും പെട്ടെന്ന് തിരിച്ചടി നൽകിയ സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി. ഐക്യത്തോടെ നിന്ന എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. രാജ്യത്തിനാണ് എന്നും പ്രഥമ സ്ഥാനം. അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. ഇന്ത്യൻ എയർ ഫോഴ്‌സിന് ഒരു ബിഗ് സല്യൂട്ട്.”

Read More