Author: webadmin

വമ്പൻ റിലീസിനൊരുങ്ങി ഒമര്‍ ലുലു ചിത്രം അഡാറ് ലൗ. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫെബ്രുവരി 14ന് റിലീസിനെത്തുന്ന ചിത്രം ഷൂട്ടിംഗ് സമയത്തുതന്നെ നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിനും അപ്പുറമാണ് ഈ കണക്കുകള്‍. തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ ഈ പ്രതീക്ഷയുടെ തെളിവാണെന്നുപറയാം. ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ…

Read More

മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിന്റെ പൂർണത തെളിയിക്കുന്ന വിജയവുമായി പേരൻപും യാത്രയും കുതിക്കുമ്പോൾ അത് കണ്ട് അത്ഭുതം പൂണ്ടിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി തിരഞ്ഞെടുക്കുന്ന വേറിട്ട ചിത്രങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് അദ്ദേഹം കുറിച്ചു. നല്ല സിനിമയുടെ പരിശുദ്ധിയും സത്യവും നിറഞ്ഞ സിനിമകൾ നൽകി പ്രചോദനം നൽകിയതിന് രണ്ടു ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്‌കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ…

Read More

ഷാലു റഹീം,അൻവർ ഷെരീഫ്,ടോം ഇമ്മട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജാലിയൻവാലാ ബാഗ്.അഭിനേഷ് അപ്പുക്കുട്ടൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സ്റ്റോറീസ് ആൻഡ് തോട്ട് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. എറണാകുളം സെന്റ്‌ തെരേസാസ് കോളേജ് കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് വിഭാഗം മേധാവി സൗമ്യ ജോണ്‍ ആണ് വധു. മദ്രാസില്‍ വ്യവാസിയായിരുന്ന പരേതനായ ജോണിന്റെ മകളാണ്.ഇരുവരുടെയും പ്രണയ വിവാഹമാണിത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലാണ് ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അരുണ്‍ ഗോപി സൗമ്യയെ മിന്നുകെട്ടിയത്.

Read More

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ ദേവദാസിനെ നായകനാക്കി പി.കെ. ബാബുരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’. ദേവാമൃതം സിനിമ ഹൗസിന്‍റെ ബാനറില്‍ ഭാസി പടിക്കല്‍ (രാമു) നിര്‍മിക്കുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, കുഞ്ചന്‍, രാമു, ജെൻസൺ ജോസ്, നിധി അരുൺ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന് എങ്ങുനിന്നും മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.റിയലിസ്റ്റിക് പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രം മനുഷ്യന്റെ പച്ചയായ ജീവിതനിമിഷങ്ങളെ വരച്ചു കാട്ടുന്നു.ആദ്യ ദിവസം യുവപ്രേക്ഷകരുടെ തള്ളി കയറ്റമാണ് ഉണ്ടായത് എങ്കിൽ ഇന്നലെ മുതൽ കുടുംബപ്രേക്ഷകരുടെ ഒരു വലിയ തള്ളി കയറ്റമാണ് തിയറ്ററുകളിൽ ഉണ്ടാക്കുന്നത്. ഒരു വട്ടം സിനിമ കണ്ടവർ വീണ്ടും വീണ്ടും ചിത്രം കാണുവാൻ വരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.അടുത്ത കാലത്ത് മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രത്തിന് വേണ്ട രീതിയിൽ ഉള്ള സ്വീകരണം തന്നെയാണ് പ്രബുദ്ധരായ മലയാള ചലച്ചിത്ര പ്രേക്ഷക സമൂഹം നൽകി കൊണ്ടിരിക്കുന്നത്.

Read More

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. ആദ്യ ഷോ മുതൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെ തേടി എത്തുന്നത്.വൈ .എസ്.ആറിന്റെ ജീവിതകഥ ഇതിലും മനോഹരമായി തിരശ്ശീലയിൽ ആവിഷ്ക്കരിക്കാൻ സാധിക്കില്ല എന്ന് തെലുങ്ക് ജനത ഒരേ സ്വരത്തിൽ പറയുന്നു. റിവ്യൂ പണ്ഡിതന്മാരും സാധാരണ സിനിമാ പ്രേക്ഷകരും ചിത്രത്തെ ഒരേപോലെയാണ് സ്വീകരിച്ചിരിക്കുന്നത്‌എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൈ.എസ്.ആറായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് സിനിമാ ആസ്വാദകർ.യാത്രയിൽ മമ്മൂട്ടി അല്ലാതെ വേറെയാരെയും സങ്കൽപ്പിക്കാൻ ആകില്ല എന്നും അവർ അടിവരയിടുന്നു.…

Read More

നവാഗതനായ ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, കൃഷ്ണശങ്കർ,ശ്രീനാഥ് ഭാസി തുടങ്ങിയവർ വേഷമിട്ട ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ നിർമാണം നിർവഹിച്ച ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് തിയറ്ററുകളിൽ എത്തിയത്. ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിൽ ഒരു പ്രതികാര കഥ ചർച്ച ചെയ്യുന്ന സിനിമ പുതുമയുള്ള ആവിഷ്കരണം കൊണ്ടും സമ്പന്നമാണ്.ഇവയൊക്കെയുണ്ടെങ്കിലും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച രാമേന്ദ്രൻ എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തിലെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പഞ്ചർ ഗാനം കാണാം

Read More

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി.കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി വരുന്നത്.ഇവരെ കൂടാതെ വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസൻ, ഗണപതി,എസ്തർ തുടങ്ങിയവരും അഭിനയിക്കുന്നു. ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പുതിയ വഴി എന്ന ഗാനം കാണാം

Read More

സമുന്നതനായ ഒരു നേതാവിന്റെ ജീവിതം സിനിമയാക്കുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. ഒന്നാമതായി ചെയ്യുന്ന ചിത്രവും യഥാർത്ഥ ജീവിതവും തമ്മിലുള്ള ഗാഢമായ സമാനത നിലനിർത്തുക എന്നത് തന്നെയാണ് ഏറെ കഠിനം. ആന്ധ്ര പ്രദേശിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം സിനിമയാക്കുമ്പോൾ സംവിധായകൻ മഹി വി രാഘവിന്റെ മുന്നിലുള്ള വെല്ലുവിളിയും അത് തന്നെയായിരുന്നു. മമ്മൂട്ടിയെ പോലൊരു നടനെ നായകവേഷത്തിലേക്ക് പരിഗണിക്കുമ്പോഴും ചിത്രത്തിന്റെ റീച്ച് എത്രയാക്കണം എന്നു മുൻപേ ഒരു ഉദ്ദേശ്യമുണ്ടായിരുന്നിരിക്കണം. യാത്ര അതിന്റെ ലക്ഷ്യ സ്ഥാനത്ത് തന്നെ എത്തിച്ചേർന്നോ എന്നു നമുക്ക് നോക്കാം. YSRനെ ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ച 2003ലെ ഒരു വലിയ കാൽനട യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവനായി കാണിക്കാതെ ഒരു സംഭവത്തെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. YSR എന്ന രാഷ്ട്രീയക്കാരനെക്കാൾ YSR എന്ന വ്യക്തിയെ കാണിച്ചു തരുവാനാണ് സംവിധായകൻ ഏറെയും ശ്രമിച്ചിരിക്കുന്നതും. പക്ഷേ ചിത്രത്തെ പുറകോട്ടു വലിക്കുന്ന ഒരു കാരണം എന്താണെന്ന്…

Read More