Author: webadmin

സോഷ്യൽ മീഡിയയിലെ ഞരമ്പൻമാരുടെ തനി സ്വഭാവം തുറന്ന് കാണിച്ചിരിക്കുകയാണ് ജോമോൾ ജോസഫ് എന്ന കൊച്ചിക്കാരി യുവതി. തന്റെ ഫേസ്ബുക്ക് പേജിലാണ് ജോമോൾ വേദനയോടും രോഷത്തോടും കൂടി കുറിപ്പ് ഇട്ടിരിക്കുന്നത്. പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ.. ഞാൻ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടൻ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോൾ കൊടുക്കും. അതിനിടയിൽ കെട്ട്യോനും കട്ടൻ കാപ്പി കൊടുക്കും (ഞങ്ങൾ കട്ടൻ കാപ്പി മാത്രമേ കുടിക്കാറുള്ളൂ, ചിലപ്പോ കട്ടൻ ചായേം) അടുക്കളയിൽ കയറി ഭക്ഷണം വെക്കലും മോനെ നോക്കലും തന്നെ നല്ലൊരു ജോലിയാണ്. എന്തേലും ചെയ്ത് വരുമ്പോൾ അവൻ കേറി കുളമാക്കുവേ.. ഒരു പത്തുമണിയാകുമ്പോ ഭക്ഷണം കഴിക്കും. പുട്ട്, ദോശ, ഇഡ്ഡലി, കപ്പ, ഇടിയപ്പം ഇതൊക്കെയാണ് പ്രധാനമായും രാവിലത്തെ ഭക്ഷണം. ഒരു പതിനൊന്നര പന്ത്രണ്ട് മണിക്ക് മോൻ ആദിയെ ഭക്ഷണം കൊടുത്ത് കുളിപ്പിച്ച് ഉറക്കും. പിന്നെ തുണിയലക്കലും വീട് വൃത്തിയാക്കലും ഉച്ചക്കത്തെ…

Read More

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ലാലേട്ടനൊപ്പം വർക്ക് ചെയ്‌ത അനുഭവം പങ്ക് വെക്കുകയാണ് പൃഥ്വിരാജ്. “ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് തന്നെ ഒരു ആഹ്‌ളാദമാണ്. പലപ്പോഴും ലാലേട്ടനെക്കൊണ്ട് ഒരുപാട് ടേക്കൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ലാലേട്ടന്റെ കുഴപ്പംകൊണ്ടല്ല. ചിലപ്പോള്‍ ഒരു സങ്കീര്‍ണമായ ക്യാമറ മൂവ്മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരാം. വലിയ ആള്‍ക്കൂട്ടമുള്ള സീനാണെങ്കില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാവില്ല. അപ്പോഴൊക്കെ പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്.…

Read More

സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഒഴിവാക്കാൻ എല്ലാവരും പരമാവധി ശ്രമിക്കും. സെലിബ്രിറ്റികൾ അവിടെ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ് നടൻ ഷറഫുദ്ധീൻ. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയാണ് ഷറഫുദ്ദീന്‍. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Read More

രണ്ടോ മൂന്നോ ടേക്കുകൾക്കുള്ളിൽ ഉള്ളിൽ തന്നെ ഷോട്ട് പക്കയാക്കുക എന്ന് പറയുമ്പോൾ തന്നെ ഒരു അഭിനേതാവിന്റെ റേഞ്ച് എത്രയോ വലുതാണെന്ന് നമുക്കൊക്കെ അറിയാൻ സാധിക്കും. ഷോട്ട് ഓക്കെ ആക്കുക എന്നതിലുപരി പെർഫെക്ട് കൂടി ആക്കുന്നതിലാണ് അതിലും വലിയ ബഹുമാനം ഒരു നടനോട് തോന്നുന്നത്. അത്തരത്തിൽ എടുത്തു പറയാൻ മലയാളത്തിലെ യുവതാരനിരയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു നായകനാണ് ഫഹദ് ഫാസിൽ. നായകൻ അല്ലെങ്കിൽ പോലും നായകകഥാപാത്രങ്ങളെ കവച്ചു വെക്കുന്ന പ്രകടനമാണ് ഓരോ ചിത്രങ്ങളിലും ഈ അഭിനയ പ്രതിഭയിൽ നിന്നും പ്രേക്ഷകർ കാണുന്നത്. അതും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങൾ. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയിലേക്കും എത്തുമ്പോൾ ഫഹദ് തീർക്കുന്ന അഭിനയത്തിന്റെ മറ്റൊരു മനോഹരതലമുണ്ട്. കേരളത്തിന്‍റെ കപട മലയാളി ബോധത്തിന്‍റെ പ്രതിനിധിയാണ് ഷമ്മി. ആണത്ത മേൽക്കോയ്മയിലൂടെ മാത്രമേ ഒരു സമൂഹം നിലനിൽക്കുകയുള്ളു എന്ന് കരുതുന്ന, ചിരിച്ച് കാണിക്കുമെങ്കിലും അയാൾ എത്രമാത്രം ബോറനാണെന്നും വെറുപ്പിക്കലാണെന്നും ഓർമ്മപ്പെടുത്തുന്ന ഒരു കഥാപാത്രം. അഹങ്കാരം ഉള്ളിൽ നിറച്ച് ചിരിക്കുന്ന ഇത്തരം മലയാളികളെ നമുക്ക്…

Read More

ഒരു കാലത്ത് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ഷക്കീല ഇപ്പോൾ ലേറ്റസ്റ്റ് ട്രെൻഡായ ടിക്ടോകിലും തരംഗമാകുന്നു. അതിനിടയിൽ ഷക്കീലയുടെ ജീവിതം സിനിമയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളി താരം രാജീവ് പിളളയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ബോളിവുഡ് സിനിമകളിലൂടെ തിളങ്ങിയ നടി റിച്ച ചദ്ദയാണ് ഷക്കീലയുടെ ബയോപിക്കില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റിച്ച ചദ്ദ. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍,ഗോലിയോം കീ രാംലീല രാസ് ലീല,സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നടി ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത്. ഷക്കീലയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇന്ദ്രജീത്ത് സെല്ലുലോയ്ഡിലേക്ക് എത്തിക്കുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള ഷക്കീലയുടെ ജീവചരിത്ര സിനിമ വരുമ്പോൾ അത് വിജയമാവുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകർക്കുളളത്.

Read More

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ചിത്രം ഇന്നലെ തിയറ്ററുകളിൽ എത്തി. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . കുമ്പളങ്ങിയുടെ രാത്രികളെ സ്വാഭാവികതയുടെ മനോഹാരിതയിൽ ചലച്ചിത്രവൽക്കരിച്ചിരിക്കുകയാണ് സംവിധായകൻ മധു സി നാരായണൻ ഇവിടെ.പുറത്ത് വരുന്ന നിരൂപണങ്ങളിൽ എല്ലാം ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് കുമ്പളങ്ങി എന്ന തരത്തിലാണ്.കഴിഞ്ഞ വർഷം സുഡാനി ഫ്രം നൈജീരിയ ആണെങ്കിൽ ഇത്തവണ അത് കുമ്പളങ്ങി നൈറ്റ്‌സ് ആണെന്ന് നമ്മുക്ക് സധൈര്യം പറയുവാൻ സാധിക്കും. മനുഷ്യ ജീവിതങ്ങളുടെ നേരിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ഹൈലൈറ്റ് ശ്യാം പുഷകറിന്റെ തിരകഥയും ഫഹദ്,സൗബിൻ,ഷെയ്ൻ തുടങ്ങി ഒരുപിടി മികച്ച നടന്മാരുടെ ഗംഭീര പ്രകടനങ്ങളുമാണ്.മനസ്സ് നിറഞ്ഞ് തിയറ്റർ വിടാം ഈ…

Read More

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നയൻ.പൃഥ്വിരാജ് തന്നെ നിർമിച്ച ചിത്രത്തിൽ നിർമ്മാണ രംഗത്തെ വമ്പന്മാരായ സോണി പിക്‌ചേഴ്‌സും നിർമ്മാണ പങ്കാളികളാണ്.ഇന്നലെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നല്‍കുകയാണ് 9 എന്ന് സംശയമില്ലാതെ പറയാം. ഒരു അച്ഛന്‍ മകന്‍ ബന്ധം ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇതിനുപുറമെ മലയാള സിനിമ ഇതുവരെ കാണാത്ത സയന്‍സ് ഫിക്ഷന്‍ എന്ന തലവും ‘9’ സിനിമയിലുണ്ട്. വി എഫ് എക്‌സിന്റെ മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ് തന്നെയാണ് ചിത്രത്തിന് വേണ്ടി സംവിധായകൻ ജെനൂസ് ഒരുക്കിയത്.ഇതൊരു മലയാള സിനിമ ആണോയെന്ന് പലപ്പോഴായി തോന്നിക്കുന്ന ചിത്രം സാങ്കേതിക തികവിന്റെയും മികച്ച പ്രകടനത്തിന്റെയും ഒരു സമ്മിശ്രം കൂടിയാണ്. ഏതൊരു മലയാളിയും കൈയടിപ്പിച്ചു വിജയിപ്പിക്കേണ്ട പരീക്ഷണം തന്നെയാണ് നയനിന്റേത്.

Read More

ജയറാം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന രേഷ്മ രാജൻ ആണ് നായികയായി എത്തുന്നത്.അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിൽ അൽഫോൻസ് തന്നെ ആലപിച്ച മേഘക്കാട്ടിൽ എവിടെയോ എന്ന ഗാനം കാണാം

Read More

ജയറാമിന്റെ മറ്റൊരു മികച്ച വിജയം കുറിച്ച ലിയോ തദേവൂസ് ചിത്രം ലോനപ്പന്റെ മാമ്മോദീസയിലെ പുതിയ ഗാനം പുറത്തിറങ്ങി. മേഘക്കാട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൻസാണ്. ഹരി നാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് അൽഫോൻസ് ജോസഫാണ്. ലോനപ്പൻ എന്ന വാച്ച് റിപ്പയറിങ്ങ് ഷോപ്പ് നടത്തുന്നയാളുടെ ജീവിതത്തിൽ ഒരു ഗെറ്റ് ടുഗെദറിന് ശേഷം ഉണ്ടാകുന്ന ഒരു തിരിച്ചറിവിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർ കാണാൻ കൊതിച്ചിരുന്ന ജയറാമിലെ നടനെ തിരിച്ചു കിട്ടി എന്ന കാരണത്താലും മികച്ചൊരു പ്രമേയത്താലും വിജയകരമായി പ്രദർശനം തുടരുകയാണ്.

Read More

മലയാളികൾ ഇപ്പോഴും ’96’ പകർന്ന നൊസ്റ്റാൾജിയയുടേയും പ്രണയത്തിന്റെയും ലോകത്ത് നിന്നും ഇനിയും കര കയറിയിട്ടില്ല എന്നതാണ് സത്യം. ആ ചിത്രത്തിൽ ജാനുവിന്റെ ചെറുപ്പകാലം അഭിനയിച്ച ഗൗരി ജി കിഷൻ മലയാളിയാണെന്നുള്ള വാർത്തയും മലയാളികൾക്ക് പുതിയതായിരുന്നു. ഗൗരി ഇനി മലയാളസിനിമയിലേക്ക് എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവനായകൻ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാള സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. ജനുവരി അവസാന വാരത്തോടെ തൊടുപുഴയിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ നായകനും നായികയും ഇന്ന് ജോയിൻ ചെയ്തു.

Read More