Author: webadmin

ന്യൂ ഡൽഹി, നായർ സാബ്, കൗരവർ തുടങ്ങിയ ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 2008ൽ പുറത്തിറങ്ങിയ ട്വന്റി20ക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അടുത്ത വർഷം പുറത്തിറക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച സജീവ് പാഴൂരാണ്. പതിനെട്ടാം പടി, മധുര രാജ, മാമാങ്കം, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്,

Read More

കങ്കണ റണൗട്ടിനെ ദേശീയ പുരസ്‌ക്കാരത്തിന് അർഹയാക്കിയ ക്വീനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് ടീസർ വിവാദത്തിൽ. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന്‍ പറഞ്ഞു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റീമേക്ക് ഒരുങ്ങുന്നത്. സം സം എന്ന് പേരിൽ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് നായികമാരാകുന്നത്.

Read More

നടി മഞ്ജു വാര്യര്‍ വീട് വച്ച് നല്‍കാമെന്ന തന്റെ വാഗ്ദാനം പാലിച്ചതോടെ വിദ്യയ്ക്കും കുടുംബത്തിനും വാടകവീടുകളില്‍ നിന്നും മോചനമായി. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചതാണ് വീട്. കൊച്ചിയിലൊരുക്കിയ ചടങ്ങിലായിരുന്നു 12 കുട്ടികള്‍ക്കു സഹായപ്രഖ്യാപനം നടത്തിയത്. കുട്ടികളില്‍ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് വിദ്യയ്ക്കും കുടുംബത്തിനുമായി മനോഹരമായ കൊച്ചുവീട് ഒരുങ്ങിയത്. വീടിന്റെ പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ഈ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് വിദ്യ. അച്ഛന്‍ ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്. നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. രോഗിയായ…

Read More

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘തുറമുഖം’ എന്ന് പേരിട്ടു. കൊച്ചിയിലെ ഹാർബർ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി കാസ്റ്റിംഗ് കോളും പുറത്തുവിട്ടിരുന്നു. നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി തിരശീലയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ പ്രോജെക്ടിന് മുൻപായി തുറമുഖം ചിത്രീകരണം പൂർത്തിയാക്കും. ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ, ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തീയറ്ററുകളിൽ എത്താനുള്ളത്.

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും മേഘ ആകാശുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.ട്രയ്ലർ കാണാം

Read More

വക്കീൽ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്. ടീസർ കാണാം

Read More

സി എസ് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്.ഭഗത് മാനുവൽ,രഞ്ജി പണിക്കർ, ശശി കല്ലിങ്ക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജലേഷ്യസ് ജിയാണ് ചിത്രത്തിന്റെ നിർമാതാവ്.അരുൺ രാജ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ടീസർ കാണാം

Read More

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് പോസ്റ്ററിലെ പ്രധാന സവിശേഷത. സ്‌കൂൾ യൂണിഫോം വേഷത്തിലുള്ള ലുക്കിലാണ് റെജിഷാ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ ആദ്യ ഗാനം ‘മിന്നി മിന്നി’യുടെ വീഡിയോ സോങ് റിലീസായി.ഇഫ്തിയാണ് സംഗീതസംവിധാനം. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു.

Read More

https://youtu.be/muPcIz2mDI0 കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അള്ള്‌ രാമേന്ദ്രൻ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും. ചിത്രത്തിന്റെ ടീസർ കാണാം

Read More

വൻ വിജയം കുറിച്ച് മുന്നേറുന്ന ഒടിയനിലെ മഞ്ജു വാര്യർ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാർക്ക് ചാകരയാണ് കൊണ്ട് വന്നത്. ഇപ്പോഴിതാ ആ ട്രോളുകൾക്ക് മറുപടിയുമായി മഞ്ജു വാര്യർ. സിനിമ ഡാഡി ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ എന്ന പ്രോഗ്രാമിലാണ് മഞ്ജു മനസ്സ് തുറന്നത്. തന്നെ കുറിച്ചുള്ള ട്രോളുകൾ വളരെ ആസ്വദിച്ചെന്ന് മഞ്ജു വ്യക്തമാക്കി. അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള് കണ്ടെത്തിയ ട്രോളന്മാരെയും മഞ്ജു അഭിനന്ദിച്ചു. തന്റെ ലൈഫിൽ ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണിതെന്നും താനിത് അടിച്ചു പൊളിക്കുമെന്നും മഞ്ജു തുറന്നു പറഞ്ഞു. വീട്ടിൽ വരുന്നവരോട് ചായ വേണമോ എന്നല്ല, കഞ്ഞി എടുക്കട്ടേ എന്നാണ് ഇപ്പോൾ ചോദിക്കുന്നതെന്നും ഹാസ്യരൂപേണ മഞ്ജു വാര്യർ പറഞ്ഞു.

Read More