Author: webadmin

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായ ആര്യയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള ഓപ്ഷനിലാണ് ആര്യയോട് ആരാധകൻ ‘നിങ്ങൾ കന്യകയാണോ’ എന്ന് ചോദിച്ചത്. ചോദ്യം കുറച്ചു കൂടിപ്പോയോയെന്ന് സംശയിക്കുന്നിടത്ത് ആര്യ നൽകിയ മനോഹരമായ മറുപടി ശ്രദ്ധേയമാകുന്നു. ഏകമകൾ റോയയെ കൈയ്യിലെടുത്ത് കവിളിൽ ഒരു ഉമ്മ കൊടുക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ആര്യ ചെയ്‌തത്‌. ഒപ്പം ഒരു കുറിപ്പും ‘ഇതാ എന്റെ ആറു വയസുള്ള മകളെ കാണൂ’. ഇത്ര ക്ലാസ് ആയിട്ടുള്ള ഒരു മറുപടി ചോദ്യം ചോദിച്ച വ്യക്തി പോലും പ്രതീക്ഷിച്ചു കാണില്ല.

Read More

തല അജിത്തിനെ നായകനാക്കി ഹരി ഒരുക്കുന്ന മാസ്സ് ചിത്രം വിശ്വാസം ട്രെയ്‌ലർ യൂട്യൂബ് റെക്കോർഡുകൾ ഒന്നൊന്നായി തകിടം മറിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ 12 മില്യണിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന മാസ്സ് ട്രെയ്‌ലർ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു. ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്ക്സ് നേടുന്ന തെന്നിന്ത്യൻ ട്രെയ്‌ലർ എന്ന റെക്കോർഡാണ് വിശ്വാസം കരസ്ഥമാക്കിയിരിക്കുന്നത്. റിലീസ് ചെയ്‌ത്‌ വെറും 7 മണിക്കൂറിനുള്ളിലാണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. നയൻതാരയാണ് ചിത്രത്തിലെ നായിക. പൊങ്കൽ റിലീസായിട്ടാണ് വിശ്വാസം തീയറ്ററുകളിൽ എത്തുക.

Read More

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. ആ ഷൂട്ടിന്റെ തിരക്കിനിടയിലാണ് വനിത മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനും ഇന്റർവ്യൂവിനും ലാലേട്ടൻ സമയം കണ്ടെത്തിയത്. മമ്മൂട്ടിക്കയുമായുള്ള സൗഹൃദം, ലൂസിഫർ, പൃഥ്വിരാജിന്റെ സംവിധാനമികവ്, പ്രണവിന്റെ യാത്രകൾ, കുടുംബം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച എന്നിങ്ങനെ പല വിഷയങ്ങളെയും കുറിച്ച് അഭിമുഖത്തിൽ ലാലേട്ടൻ തുറന്നു പറഞ്ഞു.

Read More

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. പൂർണമായും മികച്ചൊരു സൗഹൃദം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഇരുവരും മലയാളസിനിമയുടെ പകരം വെക്കാനില്ലാത്ത അഭിനേതാക്കളാണ്. ഇരുവരും തമ്മിലുള്ള താരതമ്യ ചർച്ചകൾക്ക് വേദിയാണ് സോഷ്യൽ മീഡിയ എന്നും. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാലേട്ടൻ. “ആരു പറഞ്ഞു ഞങ്ങൾക്കിടയിൽ മത്സരബുദ്ധിയുണ്ടെന്ന്. അങ്ങനൊന്നും ഇല്ല. കുറച്ചു പേരല്ലേ മലയാളസിനിമയിൽ ഉള്ളൂ. എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനിൽ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസർ ദുൽഖറിന്റെ പേജിൽ അല്ലെ ആദ്യം വന്നത്. മമ്മൂട്ടിക്കയ്ക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു, എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്ന പോലെയൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരക്കാർ പോലും അങ്ങനെയാണ്. അവർ പ്ലാൻ ചെയ്‌ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്.” ലാലേട്ടൻ പറഞ്ഞു.

Read More

സിനിമയ്ക്ക് വേണ്ടി നടത്തുന്ന മേക്ക്ഓവറിൽ കൂടിയും ആരെയും ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങളിൽ കൂടിയും ആരാധകരെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടിക്കാറുള്ള താരമാണ് മോഹൻലാൽ.ഒടിയന് വേണ്ടി ഭാരം കുറച്ച് ഞെട്ടിച്ച താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോല്‍പ്പിക്കുന്ന അഭ്യാസമുറകൾ ചെയ്ത അദ്ദേഹത്തിന്റെ പുതിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.അടുത്ത വർഷം 60 വയസ്സാകുവാൻ പോകുന്ന താരമാണ് മോഹൻലാൽ.ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, കെ വി ആനന്ദ് – സൂര്യ ചിത്രം എന്നിവയാണ് മോഹൻലാലിൻറെ അടുത്ത റിലീസുകൾ.

Read More

തല അജിത് നായകനായെത്തിയ പുതിയ ചിത്രമാണ് വിശ്വാസം.അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള പ്രിത്വിരാജ് പ്രൊഡക്ഷൻസ് സ്വന്തമാക്കിയിരിക്കുകയാണ്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രയിംസുമായി ചേർന്നാണ് ചിത്രം കേരളത്തിൽ അദ്ദേഹം വിതരണത്തിന് എത്തിക്കുന്നത്.ഏകദേശം 200ൽ പരം സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 9 മണിക്ക് ഫേസ്ബുക്ക് ലൈവിൽ വന്ന പൃഥ്വിരാജ് ഇന്നൊരു സർപ്രൈസ് അന്നൗൻസ്‌മെന്റ് ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും തൃഷയും നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.

Read More

കഴിഞ്ഞ ദിവസം യുവനടൻ ദുൽഖറിനെ കാണാന്‍ എത്തിയ ആരാധകരോടൊപ്പം താരം സെല്‍ഫി എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ച്‌ കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ടായിരുന്നു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുല്‍ഖര്‍ ആരാധകരെ ആംഗ്യം കാണിക്കുകയായിരുന്നു. ‘പോവല്ലെ ഇക്കാ’ എന്ന് ആരാധകര്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു. ആരാധകര്‍ ശബ്ദം കുറച്ചതോടെ പുറത്തിറങ്ങി വന്ന ദുല്‍ഖര്‍ അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. മമ്മൂട്ടിയുടെ ജൻമദിനത്തിൽ വീട്ടിലെത്തിയ ആരാധകർക്ക് മമ്മൂട്ടി കേക്ക് നൽകി ജൻമദിനം ആഘോഷിച്ചത് വാർത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെൽഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്

Read More

ആദ്യ ദിവസങ്ങളിൽ പുറത്ത് വന്ന നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥയാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് പറയുവാനുള്ളത്.നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും പോസിറ്റീവ് റിപ്പോർട്ടുകളിലേക്ക് വഴിമറിയ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. #Odiyan Crossed 1 Cr From Cochin Plexes From 409 Shows In 15 Days ✌️5th @Mohanlal Movie To Gross 1 Cr + From Cochin Plexes 🔥 pic.twitter.com/U4PGgR0wKe— Forum Reelz (@Forum_Reelz) December 28, 2018 ഇതിനിടെ ചിത്രത്തെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. കൊച്ചി മൾട്ടിയിൽ നിന്നും ഒരു കോടി കളക്ഷൻ കടന്നിരിക്കുകയാണ് ചിത്രം. കൊച്ചി മൾട്ടിയിൽ നിന്ന് 1 കോടി രൂപ കളക്ഷൻ നേടുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമാണ് ഒടിയൻ . ദൃശ്യം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒപ്പം എന്നീ ചിത്രങ്ങളാണ് മുൻപ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ള മോഹൻലാൽ…

Read More

ഷറഫുദ്ദീനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീയും ഞാനും.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.എ കെ സാജനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.സിയാദ് കോക്കർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്.ചിത്രത്തിൽ ശ്രേയാ ഘോഷാൽ ആലപിച്ച കുങ്കുമനിറസൂര്യൻ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

Read More