Author: webadmin

എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് നിരാശരായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ചേരുന്ന രക്ഷാകരമായ ചില വ്യക്തികൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അങ്ങനെയുള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടി ലെന. എന്നു നിന്റെ മൊയ്തീനിൽ അസോഷ്യേറ്റായിരുന്ന ജിതിൻ ലാലിന്റെ ക്ഷണമനുസരിച്ച് ഹിമാചലിലെ സ്പിറ്റി വാലിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി കം ട്രാവലോഗ് കം മ്യൂസിക് വിഡിയോയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവമാണ് ‘വനിത’ മാഗസിനുമായി ലെന പങ്ക് വെച്ചത്. പൃഥ്വിരാജാണ് അപ്രതീക്ഷിതമായി ലെനയുടെ രക്ഷക്കെത്തിയത്. ‘‘ആ ഷൂട്ടിങ്ങിനിടയിലും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായി. റോത്തങ് കഴിഞ്ഞ് കുറേക്കൂടി പോകുമ്പോൾ റോഡിനു കുറുകേ ഐസ് ഉരുകിയുണ്ടായ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം. അങ്ങനെയൊരു സ്ഥലത്ത് പാറക്കൂട്ടത്തിൽ ഞങ്ങളുടെ വണ്ടി പെട്ടു. എത്ര ശ്രമിച്ചിട്ടും മുന്നോട്ടോ പിറകോട്ടോ നീങ്ങുന്നേയില്ല. വൈകുന്നേരമാകുന്നു. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ വണ്ടിയിലില്ല. രണ്ടു മാസം മുൻപ് ഹിമാലയത്തിലേക്ക് പോയതാണ് ഞാൻ. അച്ഛനെയോ അമ്മയേയോ കുടുംബക്കാരെയോ ഒന്നും ഇടയ്ക്ക് കണ്ടിട്ടുമില്ല. ഒരു നിമിഷം ആലോചിച്ചു. എന്തായിരിക്കും സംഭവിക്കുക.…

Read More

ശരണ്യ പൊൻവണ്ണൻ എന്ന പേര് കേട്ടാൽ മലയാളികൾക്കു പെട്ടെന്ന് ഓർമ വരുന്നത് വേലൈ ഇല്ലാ പട്ടധാരി എന്ന ചിത്രത്തിലെ ധനുഷിന്റെ അമ്മ വേഷമാണ്. കമൽ ഹാസന്റെ നായികയായി 1987ൽ മണിരത്നം ചിത്രം നായകനിലൂടെ തുടക്കം കുറിച്ച ശരണ്യ 1989ൽ മമ്മൂട്ടിയുടെ നായികയായി അർത്ഥത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശരണ്യ ഇപ്പോൾ അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ടോവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലൂടെ വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ് നടി. മലയാളത്തിലെ തന്റെ ഫേവറിറ്റ് ആക്ടേര്‍സ് തിലകനും മോഹന്‍ലാലും ആണെന്നാണ് ശരണ്യ പറയുന്നത്. ഒരു മോഹന്‍ലാല്‍ ആരാധിക ആയതു കൊണ്ട് തന്നെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം കണ്ടപ്പോള്‍ അതില്‍ കുറച്ചു സമയം കൂടി മോഹന്‍ലാല്‍ ഇത്തിക്കര പക്കി ആയി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്ന് ശരണ്യ പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ക്ക് കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു എന്നും കുറച്ചു കൂടി ഫാന്റസിയും മാസ്സും…

Read More

ഓരോ സീസണും സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം ഉള്ളവയാണ്. ഓണം, പൂജ, ദീപാവലി, വിഷു, ക്രിസ്‌തുമസ്‌ എന്നിങ്ങനെ ഓരോ സീസണിലും വമ്പൻ റിലീസുകളുമായി വന്ന് ബോക്‌സ് ഓഫീസ് കീഴടക്കുക എന്നത് ഏതൊരു സിനിമാക്കാരന്റെയും സ്വപ്‌നമാണ്. അങ്ങനെ ഒരുപിടി വേറിട്ട ചിത്രങ്ങളുമായി ഇക്കൊല്ലത്തെ ക്രിസ്‌തുമസ്‌ സീസണും എത്തിയിരിക്കുകയാണ്. മലയാളം ചിത്രങ്ങളോടൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങളും ക്രിസ്‌തുമസ്‌ റിലീസിന് ഉണ്ട്. ഒടിയൻ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയനാണ് ക്രിസ്‌തുമസ്‌ റിലീസായി ആദ്യം തീയറ്ററുകളിൽ എത്തിയ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഡിസംബർ 14ന് തീയറ്ററുകളിൽ എത്തി. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും തീയറ്ററുകളിൽ ആളെ നിറച്ച ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കുതിക്കുകയാണ്. പ്രേതം 2 ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രവുമായി ജയസൂര്യ വീണ്ടുമെത്തുന്ന…

Read More

ബ്രഹ്മാണ്ഡ ചിത്രം 2.0 കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ച് മലയാളികൾക്ക് നല്ലൊരു ദൃശ്യവിരുന്ന് സമ്മാനിച്ച മുളകുപ്പാടം ഫിലിംസ് മറ്റൊരു വമ്പൻ സിനിമ കൂടി കേരളത്തിൽ എത്തിക്കുന്നു. തല അജിത് നായകനായ ‘വിശ്വാസം’ എന്ന ചിത്രമാണ് മുളകുപ്പാടം ഫിലിംസ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് – ശിവ കൂട്ടുകെട്ട് ഒന്നിക്കുന്ന വിശ്വാസം ജനുവരി മാസം തീയറ്ററുകളിൽ എത്തും. വിവേകവും ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിൽ ഉള്ള മുളകുപ്പാടം ഫിലിംസ് തന്നെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. അതേസമയം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും ജനുവരി 25ന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരു ചിത്രവും മുളകുപ്പാടം ഫിലിംസിന്റേതായി അന്നൗൺസ് ചെയ്‌തിട്ടുണ്ട്‌.

Read More

ലാലേട്ടന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന് മമ്മൂക്കയെ കുറിച്ച് പറയുമ്പോഴും നൂറ് നാവാണ്. വേദനകളില്‍ മമ്മൂട്ടിയെപ്പോലെ ഒപ്പം നിന്ന മറ്റൊരാളില്ലെന്ന് ആന്റണി പെരുമ്പാവൂര്‍.മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്ന് പറയുന്ന ആന്റണി തന്റെ വളര്‍ച്ചയില്‍പ്പോലും മമ്മൂക്ക കാണിച്ച ശ്രദ്ധ എടുത്തു പറയുന്നുണ്ട്.തങ്ങളുടെ വീട്ടിലെ കാരണവര്‍തന്നെയാണു മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. “അതൃപ്തി ഉണ്ടെങ്കില്‍ സ്‌നേഹപൂര്‍വം തുറന്നു പറയുന്ന വ്യക്തിയാണ് മമ്മൂക്ക. ‘ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുന്‍പു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു മോഹന്‍ലാല്‍ തന്നെയാണ്. ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്” ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു

Read More

പ്രളയകാലത്തും ഇപ്പോഴും സൂപ്പർമാൻ എന്ന് വിളിപ്പേരുള്ള ടോവിനോക്ക് മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നും ഒരു പേര് മലയാളികൾ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു. തന്റെ പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേര് പ്രൊമോഷന്റെ ഭാഗമായി ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ അവതാരിക ടോവിനോയോട് ചുംബനത്തെ പറ്റി ചോദിച്ചു. അപ്പോൾ ടോവിനോ ചിരിച്ചു കൊണ്ട് പറഞ്ഞത് ഈ പെൺപിള്ളേർക്കെന്റെ ചുംബനത്തെ പറ്റി അറിഞ്ഞാൽ മതിയല്ലോ എന്ന്. പരിപാടിയിൽ ജഡ്ജായിരുന്ന നടൻ ബാലക്കും ടോവിനോയോട് ചിലത് പറയാനുണ്ടായിരുന്നു.എന്ന് നിന്റെ മൊയ്തീനിലാണ് ടൊവിനോ ബാലക്കൊപ്പം അഭിനയിച്ചത്. മൊയ്തീന് ശേഷം ഇവന്റെ എത്ര ഉമ്മ ഞാൻ കണ്ടെന്നറിയുമോ എന്നാണ് ബാല കളിയാക്കിയത്. അതിനു മറുപടിയായി ആകെ മൂന്നു സിനിമയിലെ ഞാൻ ഉമ്മ വച്ചിട്ടുള്ളു എന്ന് ടൊവിനോയും മറുപടി നൽകി. എന്നാൽ ബാലയുടെ അടുത്ത ഡയലോഗാണ് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചത്. ഞാൻ ഇതുവരെ ഉമ്മ വച്ചിട്ടില്ലടാ. കാണികൾ കൈയ്യടികളും പൊട്ടിച്ചിരിയും കൊണ്ടാണ് ആ…

Read More

കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ഒടിയൻ ശക്തമായൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നെഗറ്റീവ് റിവ്യൂസ് കൊണ്ടും കനത്ത ഡീഗ്രേഡിങ്ങ് കൊണ്ടും തകർക്കാൻ ശ്രമിച്ചിട്ടും കളക്ഷനിലും തീയറ്ററുകളിലെ തിരക്കുകളിലും വമ്പൻ മാറ്റം തീർത്ത് കുതിക്കുന്ന ഒടിയന് കട്ട സപ്പോർട്ടുമായി നടിയും അവതാരകയുമായ പേർളീ മാണി. ഒടിയനിലെ തന്നെ ഒരു മാസ്സ് ഡയലോഗ് കടമെടുത്താണ് പേർളീ ഒടിയന് പിന്തുണയുമായി എത്തിയിരിക്കുന്നത്. “നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതല്ല ഒടിയൻ” എന്ന ഡയലോഗ് ഇപ്പോഴത്തെ സാഹചര്യത്തിൽ മാസ്സ് തന്നെയാണെന്നാണ് പേർളീ പറയുന്നത്. ഒപ്പം ചിത്രത്തെ തകർക്കാനുള്ള നെഗറ്റീവ് റിവ്യൂസ് തയ്യാറാക്കുന്നതിനേയും പേർളീ നിശിതമായി വിമർശിച്ചു. ഒടിയൻ പോലൊരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെ ആഗോളതലത്തിലും പ്രൊമോട്ട് ചെയ്യേണ്ടത് നാം തന്നെയാണെന്നും പേർളീ ഓർമിപ്പിക്കുന്നു.

Read More

ആദ്യ ദിവസങ്ങളിൽ നേരിട്ട ഡീഗ്രേഡിങ് ആക്രമണങ്ങളെ ശക്തമായി നേരിട്ട ഒടിയൻ പൂർവാധികം കരുത്തോടെ തീയറ്ററുകളെ കീഴടക്കി കുതിക്കുകയാണ്. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ വിജയിപ്പിച്ചിരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത്. മലയാള സിനിമ ലോകത്തെ പലരും ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും ഒടിയന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഒടിയന് പിന്തുണ അർപ്പിച്ചിരിക്കുന്നത്. “ഒടിയൻ റിലീസ് ചെയ്ത അന്ന്മുതൽ ആ ചിത്രത്തിന് നേരെ വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസും, കടന്നാക്രമണവുമെല്ലാം കണ്ടുകൊണ്ടാണ് ഞാൻ പടം കാണാൻ കയറിയത്.ഇത്രയേറെ വിമർശിക്കപ്പെടേണ്ടേ ഒരു ചിത്രമാണോ ഒടിയൻ എന്ന് തോന്നിപ്പോയി കണ്ടുകഴിഞ്ഞപ്പോൾ ,അത്രയേറെ മികച്ച രീതിയിൽ തന്നെ ഒരു നവാഗത സംവിധായകനായിട്ടുകൂടി ശ്രീകുമാർ മേനോൻ ഒടിയൻ well crafted ആയി make ചെയ്തിട്ടുണ്ട്.ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ,പശ്ചാത്തല സംഗീതവുമെല്ലാം വളരെ മികവ് പുലർത്തിയിട്ടുണ്ട്. ,സംവിധായകൻ ശ്രീകുമാർ മേനോന് നേരെ വരുന്ന പ്രധാന വിമർശനം ചിത്രത്തിന് ഓവർ ഹൈപ്പ് കൊടുത്തു എന്നതാണ് ,എന്നാൽ അത്…

Read More

ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം 2.സൂപ്പർ ഹിറ്റായ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം.ഹൊറർ കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ്.ജയസൂര്യയെ കൂടാതെ അജു വർഗീസ്, ഡെയ്ൻ ഡേവിസ്,ജിപി, സാനിയ ഇയ്യപ്പൻ, ദുർഗ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുക്കുന്നു.ചിത്രത്തിന്റെ സ്പോട് ലൈറ്റ് വീഡിയോ കാണാം

Read More

മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്ന പേര് പ്രേക്ഷകർ പതിച്ചു നൽകിയതിൽ ടോവിനോക്ക് ചെറുതല്ലാത്ത വിഷമം ഉണ്ടെന്നത് വ്യക്തമായ കാര്യമാണ്. കാരണം തുടർച്ചയായി ചുംബനരംഗങ്ങളാണ് ടോവിനോയുടെ ചിത്രത്തിൽ പ്രേക്ഷകർ കാണുന്നത്. പക്ഷേ പുതിയ ചിത്രത്തിലും ‘ഉമ്മ’ ഉണ്ടെങ്കിലും ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് ടോവിനോ തോമസ്. പക്ഷെ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല, ‘അമ്മ’ എന്നർത്ഥം വരുന്ന ‘ഉമ്മ’ ആണ് എന്ന് മാത്രം. ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിനാണ് ക്ലീൻ U സർട്ടിഫിക്കറ്റ്. ചിത്രം ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തും. ടോവിനോക്ക് പുറമേ ഉർവശി, സിദ്ധിഖ്, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്.

Read More