Author: webadmin

സീരിയല്‍ പ്രവര്‍ത്തകയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മലപ്പുറം നിലമ്ബൂരിലാണ് സംഭവം. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ഇന്നലെ രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ടിവി സീരിയല്‍ പ്രവര്‍ത്തകയാണ്. നിലമ്ബൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടതനുസരിച്ച്‌ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴേക്കും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. കവിത ഇന്നലെ രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. നിലമ്ബൂര്‍ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹ പരിശോധന നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി. അമ്മ: കാര്‍ത്ത്യായനി. ഭര്‍ത്താവ്: പാലക്കാട് സ്വദേശി വിജേഷ്. മകള്‍: ആഗ്ന. സഹോദരങ്ങള്‍ ജിത, ദേവന്, ധന്യ. ഭര്‍ത്താവ് ബംഗളൂരുവിലാണ്.

Read More

അഭിനയം, നൃത്തം, അവതാരക, ഫാഷൻ ഡിസൈനിങ്.. കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൂർണിമ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഭർത്താവ് ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് തന്റെ ഇൗവിജയങ്ങൾക്ക് കാരണമെന്ന് പൂർണിമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയെ (മല്ലിക സുകുമാരൻ) കൂട്ടിക്കൊണ്ടുപോകാൻ സീരിയൽ ലൊക്കേഷനിലെത്തിയ ഒരു പയ്യൻ തന്നെ ശ്രദ്ധിച്ചതും അവസാനം അയാൾ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറയുകയാണ് പൂർണിമ. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് പൂർണിമ തന്റെ പ്രണയകഥ പറയുന്നത്. ഈ കഥ അമ്മയുടെ കാഴ്ചപ്പാടിൽ കേൾക്കണം. വലിയ കോമഡിയാണ്. പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാൻ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയർഇറങ്ങി വരുമ്പോൾ ഒരു പയ്യൻ അവിടെ നിൽക്കുന്നു. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത്മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങൾ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട്…

Read More

നടന്‍ ആര്യയ്ക്കും, എങ്ക വീട്ടു മാപ്പിളൈ ഷോയ്ക്കുമെതിരെ ആഞ്ഞടിച്ച്‌ ഗാനരചയിതാവ് വിവേക്. തുടക്കം മുതല്‍ വലിയ വിവാദം സൃഷ്ടിച്ച ഷോ അവസാനിച്ചതിന് ശേഷമാണ് വിവേക് രംഗത്ത് വന്നത്. ഷോയുടെ രണ്ടാം ഭാഗം തുടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിവേകിന്റെ രൂക്ഷ പ്രതികരണം. ‘സ്ത്രീകളുടെ മനോഭാവത്തെയും ഇഷ്ടങ്ങളെയും വളരെ മോശമായി കാണിക്കുന്ന ഷോയാണിത്. ഈ പെണ്‍കുട്ടികള്‍ ആര്യയെ വിവാഹം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് നമ്മുക്ക് തോന്നും. നമ്മുടെ തമിഴ് പെണ്‍കുട്ടികള്‍ക്ക് ആത്മാഭിമാനമുണ്ട്. ദൈവത്തെ ഓര്‍ത്തെങ്കിലും ഇനി പെണ്‍കുട്ടികളെ ചൂഷണം ചെയ്യരുത്.’ വിവേക് പറഞ്ഞു.

Read More

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്‍. ചെറിയ പെണ്‍കുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും ഈ ശിക്ഷയാണ് കൊടുക്കേണ്ടത്. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ നല്‍കണം-വരലക്ഷ്മി ട്വിറ്ററില്‍ പറഞ്ഞു. അപ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും എന്തു സംഭവിക്കും. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ തന്നെ നല്‍കും. അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ സ്പര്‍ശിക്കാനാവില്ല. ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നു തന്നെ. അങ്ങനെ ചെയ്യുമ്ബോള്‍ അവളെ ഏറ്റവും ക്രൂരമായ രീതിയിലാണ് നിങ്ങള്‍ ഉപദ്രവിക്കുന്നത്. ഇനി മേല്‍ ഒരു ബലാത്സംഗവും ഉണ്ടാവരുത്. ബലാത്സംഗം ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ഉറപ്പാക്കണം-കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ വാര്‍ത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.

Read More

ബോക്‌സ് ഓഫീസിൽ 25 കോടിയുടെ സ്വർണക്കപ്പുയർത്തി സുഡാനി ഫ്രം നൈജീരിയ മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ച ഒരു ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സകറിയ സംവിധാനം ചെയ്ത്‌ സൗബിൻ നായകനായി എത്തിയ സിനിമ ഒരു ആഫ്രിക്കൻ കളിക്കാരൻ മലപ്പുറത്തെ ഒരു സെവൻസ്‌ ഫുട്ബോൾ ടീമിൽ കളിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്‌. പ്രേക്ഷകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയതാണ് രണ്ടുമ്മമ്മാരുടെ പ്രകടനം. ഇതിനോടകം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രത്തിന് ഒരുപാട്‌ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ബോക്സ്‌ ഓഫീസിലും ഗോൾ മഴ തീർത്ത്‌ മുന്നേറുകയാണ് സുഡാനി. 1.5 കോടിയിൽ താഴെ ബഡ്ജറ്റിൽ ചെയ്ത ചിത്രം ഇതുവരെ 25 കോടിയിലധികം വേൾഡ്‌വൈഡ്‌ ബിസിനസ് നടത്തി വിജയം കുറിച്ച് മുന്നേറുകയാണ്. കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും മാത്രമായി 1.15 കോടി രൂപ ചിത്രം കളക്റ്റ്‌ ചെയ്ത ചിത്രം 2018ൽ 1 കോടിക്ക്‌ മുകളിൽ കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും കളക്റ്റ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ്. പ്രണവ്‌ മോഹൻലാലിന്റെ ആദിയായിരുന്നു…

Read More

പൃഥ്വിയുടെ ലംബര്‍ഗിനി വീണ്ടുമെത്തിയിരിക്കുകയാണ്. പൃഥ്വി ലംബോര്‍ഗിനി വാങ്ങിയതും മോശം റോഡിന്റെ അവസ്ഥയെ കുറിച്ച്‌ മല്ലിക സുകുമാരന്‍ പ്രതികരിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മല്ലികയ്‌ക്കെതിരെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വരുന്ന ട്രോളുകള്‍ക്ക് ചുട്ട മറുപടിയും മല്ലിക കൊടുക്കാറുണ്ട്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ച്‌ മല്ലിക എത്തിയിരിക്കുകയാണ്. ട്രോള്‍ വന്ന കാര്യം ആദ്യം തന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണെന്ന് മല്ലിക പറയുന്നു. ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് ട്രോള്‍ വന്നതെന്ന് പറഞ്ഞ പൃഥ്വിയ്ക്ക് മറുപടിയും മല്ലിക കൊടുക്കുന്നുണ്ട്. മല്ലിക സുകുമാരന്റെ വാക്കുകളിലേയ്ക്ക്- ലംബോര്‍ഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകന്‍ വാങ്ങിയ കാറാണ്. മകന്‍ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച്‌ സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാവിഷയമാക്കി. അതുകൊണ്ട് ഞാന്‍ വലിയ താരവുമായി. എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ…

Read More

രാഷ്ട്രീയത്തിനുവേണ്ടി എന്തു കോലവും കെട്ടും: ബിജെപിക്കെതിരെ പ്രതിഷേധവുമായി നടി ഖുശ്ബു പേര് മാറ്റി താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണല്ലോ കണ്ടുവരുന്നത്. കുറച്ച്‌ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ തേരോട്ടമായിരിക്കും. പരസ്പരം ബഹുമാനത്തോടെ സഹപ്രവര്‍ത്തകര്‍ ഒന്നിച്ചു പോകുന്ന മേഖലയാണ് സിനിമ. ഇനി ഇവരൊക്കെ രാഷ്ട്രീയത്തിലെത്തി പരസ്പരം പോരടിക്കുന്ന അവസ്ഥ വരെ എത്തും. അധികാരമോഹം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്തു പോകും എന്നു പറയുന്നത് വെറുതെയല്ല. നടി ഖുശ്ബു ബിജെപിക്കുവേണ്ടി പേരു വരെ മാറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. ‘ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്സ് നഖത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ എന്റെ പേര് എപ്പോഴും നിഷേധിച്ചിട്ടില്ല. ആ പേര് മറക്കുകയും ഇല്ല. ഇനിമുതല്‍ ബിജെപിക്ക് വേണ്ടി മാത്രം എന്റെ പേര് നഖത്ഖാന്‍ ആയിരിക്കുമെന്ന് നടി കുറിച്ചു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് അറിയിക്കുന്ന…

Read More

യുവതാരങ്ങൾ അണിനിരക്കുന്ന ജാലിയൻവാലബാഗിലെ പ്രോമോ ഗാനം റിലീസായി ..കാണാം ഗാനം Watch “Tha Na Na” Promo Video Song of ‘Jallianwala Bagh’, an upcoming Malayalam movie starring Anwar Shereef, Shalu Rahim, Tom Emmatty, Sudhhy Kopa, Subish Sudhi, Balaji Sarma, Rajesh Sharma, Ajith Thalapilly, Justin Mathew, Shanif Marikkar, among others. Written and Directed by Abhinesh Appukuttan, Cinematography by Sajid Nazer, Edited by Raymond Derrick Crasta, Music by Manikandan Ayyappa, Produced by Linto Thomas and Prince Hussain under the banner of Stories & Thoughts Productions. Muzik247 is the official music partner. Song: Tha Na Na Singer: Antony Dasan Music: Manikandan Ayyappa Lyrics: Vinayak Sasikumar Keys: Mohammed…

Read More

ജീപ്പിന്റെ ആരാധികയായി മാറിയ ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തന്റെ മെയ്ക്കപ്പ് ആർട്ടിസ്റ്റിനും കോംപസ് സമ്മനിച്ചിരിക്കുന്നു. കോട്ടയം മേമുറി സ്വദേശിയും ജാക്വിലിൻ ഫെർണാണ്ടസിന്റെ മുഖ്യ സ്റ്റൈലിസ്റ്റുമായ ഷാൻ മുട്ടത്തിലിനാണ് പുതിയ കോംപസ് സമ്മനിച്ചത്. അപ്രതീക്ഷിത സമ്മാനമായിട്ടാണ് ഷാന്, ജാക്വിൽ കോംപസ് സമ്മാനിക്കുന്നത്. വാഹനം സമ്മാനിക്കുന്നതിന്റെ വിഡിയോയും ഷാൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.  അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. Thanks to everyone for your amazing birthday wishes. This is how my birthday day started, like always a working birthday and this year @jacquelinef143 u really surprised me … when u told me to record u…

Read More