Author: webadmin

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണല്ലോ കണ്ടുവരുന്നത്. കുറച്ച്‌ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ തേരോട്ടമായിരിക്കും. പരസ്പരം ബഹുമാനത്തോടെ സഹപ്രവര്‍ത്തകര്‍ ഒന്നിച്ചു പോകുന്ന മേഖലയാണ് സിനിമ. ഇനി ഇവരൊക്കെ രാഷ്ട്രീയത്തിലെത്തി പരസ്പരം പോരടിക്കുന്ന അവസ്ഥ വരെ എത്തും. അധികാരമോഹം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്തു പോകും എന്നു പറയുന്നത് വെറുതെയല്ല. നടി ഖുശ്ബു ബിജെപിക്കുവേണ്ടി പേരു വരെ മാറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. ‘ ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്സ് നഖത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ എന്റെ പേര് എപ്പോഴും നിഷേധിച്ചിട്ടില്ല. ആ പേര് മറക്കുകയും ഇല്ല. ഇനിമുതല്‍ ബിജെപിക്ക് വേണ്ടി മാത്രം എന്റെ പേര് നഖത്ഖാന്‍ ആയിരിക്കുമെന്ന് നടി കുറിച്ചു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് അറിയിക്കുന്ന താരമാണ് ഖുശ്ബു. i am a born muslim n will…

Read More

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ… അങ്കമാലി ഡയറീസിലെ കരുത്തുറ്റ നായകൻ വിൻസെന്റ് പെപ്പെ എന്ന ആന്റണി വർഗീസിന്റെ രണ്ടാം ചിത്രം എന്ന നിലയിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആദ്യം മുതൽ തന്നെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചന്റെ സംവിധാനവും വിനായകൻ,ചെമ്പൻ തുടങ്ങി മികച്ച സിനിമകളിലെ സ്ഥിരസാന്നിധ്യമായ കുറച്ചനേകം നടന്മാരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി. ആദ്യ ഷോ കഴിഞ്ഞത് മുതൽ ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ചിത്രം പത്ത് ദിവസത്തിൽ നിന്നായി 6 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു.വിഷുവിന് കൂടുതൽ ചിത്രങ്ങൾ റിലീസ് ഉണ്ടായിരുന്നു എങ്കിലും ഈ ആന്റണി വർഗീസ് ചിത്രം ഇപ്പോളും ശക്തമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ഇതിനിടെ ഇന്നലെ വൈകീട്ട് മൂന്നാം വാരത്തിലും നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ നായകനും സംവിധായകനും പെരിന്തൽമണ്ണ വിസ്മയയിൽ ലഭിച്ച സ്വീകരണവും ലഭിച്ചു.

Read More

സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പച്ചയായ ജീവിത മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത നിമിഷങ്ങൾ കണ്ടു നോക്കു..

Read More

ഉണ്ണി മുകുന്ദൻ വിവിധ ഗെറ്റപ്പിൽ വരുന്ന ചാണക്യതന്ത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി ! അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം.ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തില്‍ അനൂപ് മേനോനും വേഷമിടുന്നുണ്ട്. വില്ലനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്.ചാണക്യതന്ത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്തിന്‍റേതാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍.

Read More

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് ആന്‍റണി വര്‍ഗീസ്. ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്‍റണി പറന്നുയര്‍ന്നു ക‍ഴിഞ്ഞു. എന്നാല്‍ ലാളിത്യവും വിനയവും യുവതാരം കൈവിട്ടിട്ടില്ല. ഇപ്പോ‍ഴിതാ കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുക്കുന്ന ആന്‍റണി വര്‍ഗീസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.‘പെപ്പെ മച്ചാൻ വേറെ ലെവലാ’ എന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം.

Read More

മോഹൻലാൽ അല്ലെങ്കിൽ ലാലേട്ടൻ… അത് ഒരു വികാരമാണ്. അതിനുമപ്പുറം മോഹൻലാൽ മലയാളികുടുംബങ്ങളിലെ ഒരു അംഗമാണ്. ഒരു ഏട്ടനായും അനുജനായും മകനായും സുഹൃത്തായുമെല്ലാം ഓരോ കുടുംബങ്ങളിലും ലാലേട്ടന്റെ സാന്നിധ്യം മലയാളികൾക്കുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലായി വിസ്മയങ്ങൾ തീർക്കുന്ന ലാലേട്ടന് ഉള്ള ഒരു സമ്പൂർണ സമർപ്പണമാണ് ‘സുവർണപുരുഷൻ’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനയായ സുനിൽ പൂവേലിയാണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു പുതുമുഖത്തിന്റേതായ സങ്കോചങ്ങൾക്ക് യാതൊരിടവും നൽകാതെ പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ ചിത്രത്തിൽ മുഴുകി ഇരിക്കത്തക്ക വിധം ഒരു അവതരണമാണ് സംവിധായകന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും മലയാളിപ്രേക്ഷകർക്ക് ലഭിക്കാവാനുണ്ട് എന്നത് സ്പഷ്ടം. ഇരിങ്ങാലക്കുടയിലെ “മേരിമാതാ” എന്ന തിയ്യേറ്ററിന്റെ ഉടമസ്ഥ മേരിക്കുഞ്ഞ് മോഹൻലാൽ എന്ന നടന്റെ ഒരു കടുത്ത ആരാധിക കൂടിയാണ്. റപ്പായിച്ചേട്ടനാണ് ആ തിയ്യേറ്ററിലെ പ്രൊജക്റ്റ് ഓപ്പറേറ്റർ. അയാളും ഒരു കടുത്ത മോഹൻലാൽ ആരാധകനാണ്. മലയാളസിനിമയിൽ തന്നെ റെക്കോർഡുകൾ പലതും…

Read More

ദിലീപിന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി തീർന്ന ഒരു ചിത്രമാണ് ലാൽ ജോസ് ഒരുക്കിയ മീശമാധവൻ. ഇന്നും മലയാളികൾക്ക് മീശമാധവൻ എന്ന കേട്ടാൽ ചേക്കും മാധവനും സുഗുണനും പിള്ളേച്ചനും പെടലിയും ഈപ്പൻ പാപ്പച്ചിയുമൊക്കെ മനസ്സിലേക്ക് ഓടി വരും. ചിത്രത്തിലെ ആ ചിരികൾക്കും ഗാനങ്ങൾക്കും നിന്നുമൊരു പുതുമ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. സരസുവിനെ കാണാൻ രാത്രി മതിൽ ചാടിയെത്തുന്ന പിള്ളേച്ചനൊക്കെ ഇന്നും ചിരിപ്പിക്കുന്നു. സരസുവായി വേഷമിട്ട ഗായത്രി 16 വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. “പതിനാറ് വർഷം പോയത് നമ്മൾ അറിയുന്നില്ല. മീശമാധവൻ ഇപ്പോഴും ചെറുപ്പമാണ്. ആദ്യമൊക്കെ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ക്യാരക്ടറിന്റെ ആ ഒരു സ്വഭാവം വെച്ച് എല്ലാവരും പറയുമ്പോൾ ഒരു നാണക്കേട് പോലെയായിരുന്നു. പക്ഷേ ഇപ്പോഴാണ് അതിന്റെ ഒരു വില മനസ്സിലാകുന്നത്. ലാൽ ജോസ്, അമ്പിളിച്ചേട്ടൻ തുടങ്ങിയവരുടെ ആ ഒരു കൂട്ടുകെട്ടിന്റെ ഗുണമാണത്. ആ കൂട്ടുകെട്ടിൽ മാറിനിന്നാലും നമ്മൾ അങ്ങനെ ആവുകയുള്ളൂ.” 

Read More

ആര്യക്ക് പരിണയം എന്ന പേരിൽ മൊഴിമാറ്റി മലയാളത്തിലുമെത്തിയ തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടിൽ മാപ്പിളൈ എങ്ങും എത്താതെ അവസാനിച്ചിരിക്കുകയാണ്. ആരെയും കെട്ടാതെ ആര്യ പരിപാടി അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരും മത്സരാർഥികളും ഒരേപോലെ വിഡ്ഢികളായിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്ത ശ്രീലങ്കൻ വംശജയായ കനേഡിയൻ യുവതി സൂസന്നക്ക് ലഭിച്ചത് വമ്പൻ പിന്തുണയായിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞതും ഒരു കുട്ടിയുടെ അമ്മയുമായ സൂസന്ന ആയിരിക്കും വിജയിയെന്ന് പലരും കരുതിയിരുന്നു. ഇപ്പോൾ സൂസന്ന തന്നെ ഈ പരിപാടിയിൽ പങ്കെടുത്തതിനാൽ തന്റെ മൂന്ന് മാസം വേസ്റ്റായി പോയിയെന്ന പരിഭവത്തിലാണ്. “ഈ ഒരു യാത്രയിൽ എന്റെ കൂടെ നിന്ന് എന്നെ പിന്തുണച്ച ഏവർക്കും നന്ദി. പ്രതീക്ഷകൾ ഒന്നും തന്നെയില്ലാതെയാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയത്. പക്ഷേ തിരികെ പോകുമ്പോൾ നിങ്ങൾ എല്ലാവരും പകർന്ന തന്ന സ്നേഹവും കരുതലും കൂട്ടായിട്ടുണ്ട്. ഈ പരിപാടിക്ക് ഇങ്ങനെയൊരു അവസാനമുണ്ടായതിൽ തീർത്തും നിരാശയുണ്ട്. ഞങ്ങൾ എല്ലാവരുടെയും മൂന്ന് മാസങ്ങളാണ് ഇതിനായി മാറ്റിവെച്ചത്. പക്ഷേ അതൊക്കെ വേസ്റ്റായി പോയതായി…

Read More

സിനിമയിലെ കാസ്റ്റിംഗ് കൗചിനെതിരെ തുറന്നടിച്ചു നടി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു. ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്ബന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച്‌ കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി.  ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ…

Read More

മഞ്ഞ സാരിയില്‍ ആരാധകര്‍ക്കൊപ്പം ഡാന്‍സു കളിച്ച്‌ കീര്‍ത്തി സുരേഷ്. പഴയകാല നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് മലയാളി ആണെങ്കിലും തെന്നിന്ത്യയുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍, ധനുഷ് തുടങ്ങീ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കീര്‍ത്തിയ്ക്ക് ഇപ്പോള്‍ തമിഴകത്തെ മുന്‍നിര യുവനടികളിലൊരാളാണ്. ഇപ്പോഴിതാ കീര്‍ത്തി ആരാധകര്‍ക്കൊപ്പം ഡാന്‍സു കളിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കീര്‍ത്തി തന്നെ അഭിനയിക്കുന്ന നേനു സൈലജ എന്ന ചിത്രത്തിലിലെ ഗാനത്തിനാണ് താരം ചുവടുകള്‍ വെയ്ക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തിയുടെ നായകനായെത്തുന്നത് രാം പോത്തിനേനിയാണ്. കിഷോര്‍ തുരമാലയാണ് സംവിധാനം. ഇതിന് മുമ്ബ് ക്രേസി ക്രേസി ഫീലിംഗ് എന്ന തെലുങ്ക് ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദുല്‍ഖര്‍ ആദ്യമായി തെലുങ്കിലെത്തുന്ന മഹാനടിയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രം.

Read More