Author: webadmin

സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലും ചുറ്റുവട്ടത്തും സുഹൃത്തുക്കൾക്കുമിടയിൽ നടക്കുന്ന ജീവൻ തുടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ തന്നെയാണ്. ഏച്ചുകെട്ടിയതോ ദ്വയാർത്ഥമുള്ള പ്രയോഗങ്ങളോ കൂടാതെ പൂർണമായും കുടുംബസമേതം ചിരിക്കാവുന്ന ശുദ്ധനർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും വിളനിലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾ. ഒരു ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. പതിവിൽ നിന്നും വിപരീതമായി ആദ്യമേ തന്നേ ചിത്രത്തിന്റെ പേര് തീരുമാനിച്ചെങ്കിലും അത് മാറ്റിയിരിക്കുകയാണ്. സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ “കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ ‘തട്ടാൻ’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി. ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന…

Read More

പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് നാളെ ആരംഭിക്കുന്നു. ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രത്തിന്റെ സംവിധാനം. . ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തൊടുപുഴയിൽ ആരംഭിക്കും. നവാഗതനായ സോണി മടത്തിലാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. UGM പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിലൂടെ മികച്ച കഥാപാത്രമായി എത്താൻ മല്ലിക സുകുമാരനും ഒപ്പമുണ്ട്. വളരെ കൗതുകമുണർത്തുന്ന ക്ഷണക്കത്താണ് ചിത്രത്തിന്റെ പൂജയോട് അനുബന്ധിച്ചു ഒരുക്കിയത്. ഫാമിലി സറ്റയർ ആയാണ് ചിത്രം ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് കപ്പാ ടിവിയിലെ ഫിലിം ലോഞ്ച് എന്ന പരിപാടിയുടെ അവതരണത്തിലൂടെ ആയിരുന്നു സൗമ്യ സുപരിചിതയായി മാറിയത്. നാല് വർഷത്തോളം സൗമ്യ അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് ഹസ്ര്വ ചിത്രങ്ങളും സൗമ്യ സംവിധാനം ചെയ്തു. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് സൗമ്യയുടെ സംവിധാന മികവിൽ ഒരുങ്ങിയ…

Read More

കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നും വ്യത്യസ്ഥതയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമാണ് പഞ്ചവർണതത്തയിലെ കഥാപാത്രം. ഊരും പേരും അറിയാത്ത ആ കഥാപാത്രം കേരളക്കരയൊന്നാകെ തന്റെ പഞ്ചവർണതത്തയെ കൊണ്ട് വിജയം കുറിച്ച് മുന്നേറുമ്പോൾ മലയാളത്തിന് ഒരു പുതിയ സംവിധായകനെ കൂടി അതിലൂടെ ലഭിച്ചു. അവതാരകനും സ്റ്റാൻഡ് അപ്പ് കോമേഡിയന്മാരിലെ മുടിചൂടാമന്നനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായ ചിത്രം മികച്ച അഭിപ്രായവും ഹൗസ്‌ഫുൾ ഷോകളുമായി മുന്നേറുകയാണ്. തന്റെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കുടുംബപ്രേക്ഷകരെ കാണാനും നന്ദി പറയാനുമായിട്ട് ജയറാം നേരിട്ടെത്തുകയാണ്. വരുന്നത് ഒറ്റക്കല്ല വിജയം സമ്മാനിച്ച ആ നായിക..സുന്ദരിയായ പഞ്ചവർണതത്തയും കൂടെയുണ്ടാകും.

Read More

ശ്രീ റെഡ്ഡി കൊടുങ്കാറ്റ് തെലുങ്ക് സിനിമാലോകത്തെ അടിമുടി ആടിയുലച്ചു കൊണ്ടിരിക്കുകയാണ്. ശ്രീ റെഡ്ഢി കൊളുത്തിവിട്ട വിവാദത്തിന് പിന്തുണച്ചും എതിർത്തും പലരും മുന്നോട്ട് വന്നിട്ടുണ്ട്. അതിനിടയിലാണ് സൂപ്പർ താരം പവൻ കല്യാണിനെതിരെയും ശ്രീ റെഡ്ഢി തിരിഞ്ഞത്. അത് ആറാഹ്ദ്‌കറെ ചെറുതായിട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. വധഭീഷണിയും മറ്റ് പല തരത്തിലുമുള്ള ഭീഷണികളും ശ്രീ റെഡ്ഢിക്ക് നേരിടേണ്ടി വന്നു. നടി മാപ്പ് ചോദിക്കുകയും ചെയ്‌തു. അപ്പോഴാണ് വമ്പൻ ട്വിസ്റ്റ് നടന്നിരിക്കുന്നത്. പവൻ കല്യാണിനെതിരെ ശ്രീ റെഡ്ഢിക്ക് അപ്രകാരം പറയാനുള്ള ഐഡിയ നൽകിയത് താനാണെന്നും പവൻ കല്യാണും ആരാധകരും തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകൻ റാം ഗോപാൽ വർമ്മ. കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റണമെങ്കിൽ പവൻ കല്യാണിനെ പോലെയുള്ള ഏതെങ്കിലും നടനെ ലക്ഷ്യം വെക്കുക എന്ന ഐഡിയ പറഞ്ഞുകൊടുത്തത് താനാണെന്ന് ഒരു വീഡിയോയിലൂടെ റാം ഗോപാൽ വർമ്മ വ്യക്തമാക്കി. അതോടൊപ്പം നിർമാതാവ് സുരേഷ് ബാബുവിന്റെ മകനും റാണ ദഗുബട്ടിയുടെ അനുജനുമായ അഭിറാമിനെതിരെ കേസ് കൊടുക്കാതിരിക്കാൻ 5 ലക്ഷം രൂപ താൻ…

Read More

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ പ്രേഷകരെല്ലാം ആകാംക്ഷയോടെയാണ് ഫൈനലിനായി കാത്തിരുന്നത്. മാത്രമല്ല ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കും ചാനലിനും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും റിയാലിറ്റി ഷോ കാരണമായി. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന് പ്രധാന കാരണം ഫൈനലിലെ ആര്യയുടെ തീരുമാനമായിരുന്നു. ഫൈനലിലെത്തിയ മൂന്ന് പേരില്‍ നിന്ന് തനിക്കൊരാളെ സെലക്‌ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത് വിഷമമാകും. അതിനാല്‍ ഇപ്പോള്‍ തനിക്ക് ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആര്യ പറഞ്ഞത്. ആര്യയുടെ ആ തീരുമാനം മത്സരാര്‍ത്ഥികളെയും അത് പോലെ തന്നെ പ്രേഷകരെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ആര്യ സിനിമയിലേതിനേക്കാള്‍ നന്നായി റിയാലിറ്റി ഷോയില്‍ അഭിനയിച്ചുവെന്നും, എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നൂവെന്നുമടക്കം നിരവധി കമന്റുകളാണ് പ്രഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.…

Read More

കരുത്തുറ്റ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളിൽ നടത്തിയിട്ടുള്ള ഓരോ ഡയലോഗും സൂപ്പർഹിറ്റാണ്. രാഷ്ട്രീയ രംഗത്തേക്ക് കടന്നതിൽ പിന്നെ സിനിമാരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന സുരേഷ് ഗോപി അദ്ദേഹം ചെയ്‌ത കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന ഒരു ഡയലോഗാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം പി കൂടിയായ സുരേഷ് ഗോപി. പൊലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും അദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

സൂപ്പർഹിറ്റായി മാറിയ സൺ‌ഡേ ഹോളിഡേക്ക് ശേഷം ആസിഫ് അലിയുടെ ബിഗ്‌ ബഡ്ജറ്റ് ചിത്രവുമായ് മാക്‌ട്രോ പിക്‌ചേഴ്‌സ് വരുന്നു. ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും, വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയ സൺ‌ഡേ ഹോളിഡേ മലയാള സിനിമ മേഖലയ്ക്കു ഇടക്കാലത്ത് പുത്തൻ ഉണർവ് നൽകിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു. ആ മനോഹരചിത്രത്തിന്റെ നിർമ്മാതാക്കളായ മാക്‌ട്രോ പിക്‌ചേഴ്‌സ് വൻ താരനിരയുമായി വീണ്ടും എത്തുമ്പോൾ മികച്ച ഒരു ബോക്സ്‌ ഓഫീസ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സംവിധായകൻ V K പ്രകാശിന്റെ അസ്സോസിയേറ്റ് ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച മൃദുൽ നായർ ആദ്യമായി ഒരുക്കുന്ന ബി ടെക്കിൽ ആസിഫ് അലിയെ കൂടാതെ അപർണ ബാലമുരളി, അനൂപ് മേനോൻ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, നിരഞ്ജന, അജു വർഗീസ്, ദീപക്, അർജുൻ അശോകൻ, ഷാനി ഷാക്കി, അലൻസിയർ, ജയൻ ചേർത്തല, നീന കുറുപ്പ്, അഞ്ജലി നായർ, VK പ്രകാശ് തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നു. കൂടാതെ…

Read More

പ്രിയ വാര്യരുടെ തരംഗമായി മാറിയ കണ്ണിറുക്കലിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തവണ ആ കണ്ണിറുക്കലിൽ വീണത് തമിഴകത്തെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബുവാണ്. ഒരു പ്രമുഖ തമിഴ് ചാനലിന്റെ അവാർഡ് നിശയിൽ വെച്ചാണ് കാണികളെ പൊട്ടിച്ചിരിപ്പിച്ച രംഗം അരങ്ങേറിയത്.

Read More

ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സുര്‍വീന്‍ ചൗള. തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ സിനിമയില്‍ സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും താന്‍ തയ്യാറാണെന്നും തന്റെ ഭര്‍ത്താവിന് അതൊന്നും പ്രശ്‌നമല്ലെന്നും സുര്‍വീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സുര്‍വീന്‍ മനസ്സ് തുറന്നത്. ഭര്‍ത്താവ് അക്ഷയ് താക്കറുമൊത്ത് കേപ്പ് ടൗണില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. വിവാഹം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയെന്നാണാണ് സുര്‍വീന്‍ അവകാശപ്പെടുന്നത്. “എന്റെ ജീവിതം വിവാഹത്തോടെ കൂടുതല്‍ മനോഹരമായി. എന്റെ ജോലിസംബന്ധമായ കാര്യങ്ങളില്‍ എന്നെ ഏറെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എനിക്ക് എന്റെ സഹപ്രവര്‍ത്തകനായ താരത്തെ ചുംബിക്കാനും നഗ്‌നയാകാനും ഒരു പ്രശ്‌നവുമില്ല. തിരക്കഥ ആവശ്യപെടുന്നതെന്തും എനിക്ക് ചെയ്യാം. എന്നാല്‍ എന്റെ ഭര്‍ത്താവ് അതിനൊന്നും എതിര് പറയില്ല. അങ്ങനെയൊരു ധാരണയാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ ജോലിയില്‍ എനിക്കേറെ പിന്‍ന്തുണ നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതകാലം മുഴുവന്‍ എനിക്കുള്ള കൂട്ട്. വേറെന്തുവേണം ഒരു…

Read More

ഇന്ന് സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്ന വിവാദപരമായ സമ്പ്രദായം. കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ചില നടിമാർ വെളിപ്പെടുത്തുമ്പോൾ ഇല്ലായെന്ന് പറഞ്ഞ് മറ്റൊരു കൂട്ടം നടിമാർ. ശ്രീ റെഡ്ഢിയെല്ലാം കൊളുത്തിവിട്ടിരിക്കുന്ന വിവാദ കൊടുങ്കാറ്റ് എന്നാണ് അവസാനിക്കുക എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതിനിടയിലാണ് കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം തുറന്ന് കാട്ടി തെന്നിന്ത്യൻ സുന്ദരി രമ്യ നമ്പീശൻ എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു ഇന്റർവ്യൂവിലാണ് നടി ആ പോംവഴി വെളിപ്പെടുത്തിയത്. ” എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കുവെച്ച ഇത്ര ഹീനമായ ഒരു സമ്പ്രദായത്തിൽ നിന്നുണ്ടായ അനുഭവങ്ങളെ ഞാൻ കണ്ടില്ലെന്ന് വെക്കുന്നില്ല. ഭാഗ്യവശാൽ എനിക്ക് അങ്ങനെ ഒരു ദുരവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. അതോടൊപ്പം തന്നെ എനിക്ക് വേണ്ട എന്ന് തോന്നുന്ന കാര്യങ്ങളോട് നോ പറയാനും ഞാൻ പഠിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടായതിൽ…

Read More