Author: Webdesk

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും തമിഴ് നടന്‍ ആദിയും വിവാഹ നിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24നാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. View this post on Instagram A post shared by Aadhi Pinisetty (@aadhiofficial) രണ്ട് വര്‍ഷമായി നിക്കിയും ആദിയും പ്രണയത്തിലായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു. 1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാണ് നിക്കി ഗല്‍റാണി. തുടര്‍ന്ന് വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലും നിക്കി വേഷമിട്ടു. തമിഴിലേക്ക് പോയ നിക്കി…

Read More

അനിയത്ത്പ്രാവ് റിലീസ് ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ശാലിനിയും വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കി പോയിട്ട് 25 വര്‍ഷം. ഇപ്പോഴിതാ സിനിമയില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ കറങ്ങി നടന്ന ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ആ ബൈക്ക് സ്വന്തമാക്കുകയെന്ന ചാക്കോച്ചന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായി. ആ ബൈക്ക് ഇത്രയും നാള്‍ കാത്ത് സൂക്ഷിച്ച ബോണിക്ക് പകരമായി ഒരു പുതിയ സ്‌പ്ലെന്‍ഡര്‍ വാങ്ങാനുള്ള പണം നല്‍കുകയും ചെയ്തു. ആലപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനാണ് ബോണി. ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുടെ പേരിലായിരുന്നു ബൈക്ക്. തുടര്‍ന്ന് എം.ഡിയില്‍ നിന്ന് ബോണി ബൈക്ക് സ്വന്തമാക്കി. പിന്നീട് അപ്രതീക്ഷിതമായി ബോണിയെ തേടി ചാക്കോച്ചന്റെ കോള്‍ എത്തി. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് ആദ്യം ബോണി കരുതിയത്. പിന്നെയാണ് വിളിച്ചത് ചാക്കോച്ചന്‍ തന്നെയാണെന്ന് മനസിലായത്. ബൈക്ക് കൊടുക്കുന്നുണ്ടോ എന്നായിരുന്നു ചാക്കോച്ചന്റെ ചോദ്യം. എത്രയും പെട്ടെന്ന് വേണമെന്നും പറഞ്ഞു. രണ്ട് ദിവസത്തെ…

Read More

ഒരുത്തീ സിനിമയുടെ പ്രമോഷനിടെ വിവാദപരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. മാധ്യമപ്രവർത്തകയ്ക്ക് നേരെ നടത്തിയ മോശം പരാമർശത്തിലാണ് വിനായകൻ ക്ഷമ ചോദിച്ചത്. ‘നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ.’ – എന്നാണ് സോഷ്യൽമീഡിയയിൽ വിനായകൻ കുറിച്ചത്. സിനിമ പ്രമോഷന് എത്തിയ വിനായകനോട് മീടുവിനെക്കുറിച്ചും മറ്റും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചത് ആയിരുന്നു പ്രകോപനങ്ങൾക്ക് കാരണമായത്. ഒരുത്തീ സിനിമയുടെ പ്രമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ആയിരുന്നു മാധ്യമപ്രവർത്തകർ മീടു വിവാദത്തെക്കുറിച്ചും മറ്റും ചോദിച്ചത്. അപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും ആയിരുന്നു വിനായകൻ നൽകിയ മറുപടി. ഇതാണ് വിവാദമായത്. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം…

Read More

ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ മീടു വിവാദവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. താൻ പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആ പത്ത് സ്ത്രീകളോടും താൻ ആണ് തന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചതെന്നും ആയിരുന്നു വിനായകൻ പറഞ്ഞത്. താൻ ഇനിയും അങ്ങനെ ചോദിക്കുമെന്നും ഒരു പെണ്ണും തന്നോട് ഇങ്ങോട്ട് വന്ന് ചോദിച്ചിട്ടില്ലെന്നും വിനായകൻ പറയുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്. സിനിമാരംഗത്ത് നിന്നുള്ളവർ തന്നെ വിനായകന് എതിരെ രംഗത്തെത്തി. നടി ലക്ഷ്മി പ്രിയയാണ് അവസാനമായി വിനായകന് എതിരെ രംഗത്തെത്തിയ സിനിമാതാരം. ഫേസ്ബുക്കിലാണ് വിനായകന്റെ വിവാദ പരാമർശങ്ങൾക്ക് നടി മറുപടി നൽകിയത്. ഇതു പോലെയുള്ള നാറികൾ തന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെ ഇടുമെന്ന് ലക്ഷ്മി പ്രിയ കുറിച്ചു. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

Read More

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയിലേക്ക് താന്‍ വന്നതും മോഹന്‍ലാലിനെ കണ്ടിട്ടാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. അതേ സമയം തനിയ്ക്ക് ഇതുവരെ ലാലേട്ടനെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ഷൈന്‍ പറയുന്നു. അമ്മയുടെ മീറ്റിംഗിനും മറ്റും ദൂരെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. ലാലേട്ടന്റെ കൂടെ ഇതുവരെ അഭിനയിക്കാനും അവസരം ലഭിച്ചിട്ടില്ലെന്നും ഷൈന്‍ വ്യക്തമാക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് സീനുകള്‍ ഉണ്ടായിട്ടില്ല എന്നും ഷൈന്‍ പറഞ്ഞു. മോഹന്‍ലാല്‍ പല തലമുറയുടെ…

Read More

ബാഹുബലിക്ക് ശേഷം മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ എത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ബ്രഹ്മാണ്ഡ റിലീസ് ആയാണ് ചിത്രമെത്തിയത്. അഞ്ച് ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ എട്ടോളം ഭാഷകളിൽ എത്തിയ ചിത്രം ലോകമാകമാനം 10000 ത്തിൽ അധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. 500 കോടി രൂപയ്ക്ക് മുകളിൽ മുതൽമുടക്കിയാണ് ചിത്രം നിർമിച്ചത്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ആർ ആർ ആർ ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളിൽ താരങ്ങൾ അഭിമുഖങ്ങൾ നൽകിയിരുന്നു. ഇപ്പോൾ ഇതാ പ്രശസ്ത നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മറ്റുള്ളവർ ഒരുക്കിയ ഏതെങ്കിലും ചിത്രങ്ങൾ…

Read More

ആരാധകർ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം ആർ ആർ ആർ കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആർ ആർ ആർ എന്ന ചിത്രത്തിനൊപ്പം മലയാളത്തിൽ നിന്ന് ഒരു കുഞ്ഞു ചിത്രവും കഴിഞ്ഞദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. ഗായത്രി സുരേഷ് നായികയായി എത്തിയ എസ്കേപ്പ് എന്ന ചിത്രമായിരുന്നു അത്. മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ എന്ന ലേബലിലാണ് ചിത്രം റിലീസിന് എത്തിയത്. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സർഷിക്ക് റോഷനാണ്. ചിത്രത്തിൽ ഗായത്രി സുരേഷിന് ഒപ്പം ശ്രീവിദ്യ മുല്ലച്ചേരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ സർഷിക് റോഷൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളും അതിന്റെ തുടർച്ചയുമാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു രാത്രിയിൽ വീട്ടിൽ അപ്രതീക്ഷിതമായി മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളി. അവിടെ അകപ്പെട്ടു പോകുന്ന ഗർഭിണിയും സുഹൃത്തും. അതിനു ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിൽ ഒരു ഗർഭിണിയുടെ…

Read More

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നതാണ് നടി മീന. തെലുങ്കിലൂടെ നായികയായി മാറിയ മീന സാന്ത്വനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി താരം തിളങ്ങി. https://www.youtube.com/watch?v=ri7sACidjgU ഇപ്പോഴിതാ ഹോളി ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ബോളിവുഡ് ഗാനത്തിന് ഡാന്‍സ് ചെയ്തുകൊണ്ടുള്ള വിഡിയോയാണ് മീന പങ്കുവച്ചത്. ‘ഈ ഹോളി നിങ്ങളുടെ ജീവിതത്തിന് തിളക്കവും നിറങ്ങളും നല്‍കട്ടെ.’ എന്ന ക്യാപ്ഷനോടെയാണ് മീന വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി പേര്‍ മീനയുടെ ഡാന്‍സിനെ പ്രശംസിച്ച് രംഗത്തെത്തി. മീനയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം ബ്രോ ഡാഡിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ലാലു അലക്‌സ്, കനിഹ, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More

സെക്‌സുമായി ബന്ധപ്പെട്ട നടന്‍ വിനായകന്റെ അഭിപ്രായപ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പലരും വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയില്‍ ഒരാള്‍ തന്നോട് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്നു പറയുന്ന നിമിഷം തന്നില്‍ ഉണ്ടാകാന്‍ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണെന്ന് സിന്‍സി പറഞ്ഞു. പഠിക്കുന്ന കാലത്ത് ഒരു പരിചയവുമില്ലാത്ത ഒരാളില്‍ നിന്ന് കേട്ട ചോദ്യത്തില്‍ ഉരുകി പോയ അനുഭവവും സിന്‍സി പങ്കുവച്ചു. ഇന്നും ഷോള്‍ ഇടാതെ ഒരു ഡ്രസ്സ് ഇട്ടു പുറത്തിറങ്ങുമ്പോള്‍ അയാളുടെ വൃത്തികെട്ട ശബ്ദം ചെവിയില്‍ മുഴങ്ങും. തന്റെ ശരീരത്തോട് തനിക്ക് തന്നെ വെറുപ്പ് തോന്നിയതായിരുന്നു ആ സംഭവം. വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. അന്ന് തന്റെ ശരീരം കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകര്‍ഷതാ ബോധവും ഉണ്ടാക്കിയെന്നും സിന്‍സി പറയുന്നു.…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച ഓക്സിജൻ ഡിജിറ്റലിന്റെ പുതിയ പരസ്യമാണ് ആരാധകർ ഏറ്റെടുത്തത്. ടെക്നോളജിക്ക് ഒപ്പം ജീവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പരസ്യത്തിൽ പറയുന്നത്. ‘ഇവിടെയെല്ലാം ടെക്നോളജി നമുക്കായി പ്രവർത്തിക്കുന്നു’ എന്നാണ് പരസ്യത്തിലെ ഒരു വാചകം. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ലക്ഷ്വറി കാറിൽ സ്റ്റൈലിഷ് ലുക്കിൽ ഡിജിറ്റലി അപ്ഡേറ്റഡ് ആയ വീട്ടിലേക്ക് എത്തുന്ന ദുൽഖർ സൽമാനെയാണ് പരസ്യത്തിൽ കാണാൻ കഴിയുന്നത്. ഡിജിറ്റൽ കാര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എക്സ്പേർട്ടുകൾക്കൊപ്പം തിരഞ്ഞെടുക്കണമെന്ന് പറഞ്ഞാണ് ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിനെ ദുൽഖർ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞദിവസം ആയിരുന്നു പരസ്യത്തിന്റെ ടീസർ ദുൽഖർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ലക്ഷ്വറി കാറിൽ സ്റ്റൈലിഷ് ലുക്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്ന ദുൽഖറിനെയാണ് ടീസറിൽ കാണുവാൻ സാധിക്കുന്നത്. മാർച്ച് 25 വൈകിട്ട് ആറ് മണി വരെ കാത്തിരിക്കാൻ ആയിരുന്നു ടീസറിൽ ദുൽഖർ പറഞ്ഞത്. എന്തിന്റെ…

Read More