Author: Webdesk

മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനശ്വര രാജന്‍. 2018ലായിരുന്നു ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുജാതയുടെ മകളായ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രം അനശ്വരയുടെ കൈയില്‍ ഭദ്രമായിരുന്നു. വിരലിലെണ്ണാന്‍ മാത്രമാണ് സിനിമയെങ്കിലും അനശ്വര ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. 2018 ല്‍ തന്നെ അനശ്വരയുടെ രണ്ടാമത്തെ ചിത്രം സമക്ഷം പുറത്തിറങ്ങി. സ്‌കൂള്‍ ജീവിതം പ്രമേയമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അനശ്വരയ്ക്ക് നല്‍കിയത് മികച്ച ഒരു ബ്രേക്കാണ്. ചിത്രത്തില്‍ കീര്‍ത്തി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം ആദ്യരാത്രി, വാങ്ക്, തമിഴ് ചിത്രം റാഞ്ചി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടു. ഗിരീഷ് എ.ഡിയുടെ തന്നെ സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈറ്റില്‍ കഥാപാത്രമായാണ് അനശ്വര ചിത്രത്തിലെത്തിയത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മാതാവാകുന്ന മലയാള ചിത്രം മൈക്കിന്റെ ഫസ്റ്റ്…

Read More

ക്രിസ്മസ് രാത്രിയിൽ ആയിരുന്നു മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ മിന്നൽ മുരളി റിലീസ് ആയത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ നെറ്റ് ഫ്ലിക്സിൽ ആയിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടും വൻ വരവേൽപ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ടോപ് 10 ൽ ഇടം നേടിയ മിന്നൽ മുരളി ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഒന്നാമത് എത്തുകയും ചെയ്തു. മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ ഏറ്റെടുത്ത ആരാധകരുടെ മുമ്പിലേക്ക് സിനിമയിൽ മിന്നൽ മുരളിയുടെ ഡ്യൂപ്പ് ആയി എത്തിയയാളെയും അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ, ഷൂട്ട് ചെയ്ത രംഗങ്ങളും പിന്നീട് അത് വി എഫ് എക്സിലൂടെ മാറ്റിയതിന്റെയും അതിന്റെ വ്യത്യസ്തതയും അണിയറപ്രവർത്തകർ പരിചയപ്പെടുത്തി. പള്ളിക്കുന്നിലെ പുണ്യാളൻ നാടകത്തിന്റെ സമയത്ത് ഉണ്ടാകുന്ന വെടിക്കെട്ട് അപകടം, ബസിലെ യാത്രക്കാരിയായ കുഞ്ഞിനെ മിന്നൽ മുരളി രക്ഷിക്കുന്ന രംഗം, മിന്നൽ മുരളിയും ഷിബുവും റോഡിലൂടെ ഓടുന്ന രംഗം, അവസാനരംഗത്തിൽ മിന്നൽ മുരളിയും…

Read More

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘പുഷ്പ’യെ അനുകരിച്ച് രക്തചന്ദനം കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുഷ്പയിലെ ഡയലോഗുകളും പാട്ടുകളുമെല്ലാം വൈറലായിരുന്നു. ചിത്രത്തില്‍ രക്തചന്ദനക്കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് യാസിന്‍ ചന്ദനം കടത്തിയത്. ആദ്യം ട്രക്കില്‍ രക്തചന്ദനം കയറ്റി ശേഷം അതിനു മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കി. മാത്രമല്ല വാഹനത്തില്‍ കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചു. പൊലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്നെങ്കിലും മഹാരാഷ്ട്ര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി. യാസിന്റെ പിന്നിലെ…

Read More

‘ബ്രോ ഡാഡി’ കണ്ടവര്‍ ചിത്രത്തിലെ വിവാഹരംഗത്തില്‍ പനിനീരു തെളിക്കുന്ന പൊക്കക്കാരനെ മറക്കാനിടയില്ല. കാരണം ആയാളുടെ പൊക്കം തന്നെ. അത്ഭുതദ്വീപിലെ നരഭോജി കഥാപാത്രമായി പ്രേക്ഷകനെ പേടിപ്പിച്ച അതേ നടന്‍ തന്നെയാണിത്. എഴുത്തുകാരന്‍ ഹരിലാല്‍ രാജേന്ദ്രന്‍ ഈ നടനെ കുറിച്ച് കുറിച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷിബു എന്നാണ് നടന്റെ പേര്. കലാലോകത്ത് ‘തുമ്പൂ*ര്‍ ഷിബു’ എന്ന പേരിലാണ് ഷിബു അറിയപ്പെടുന്നത്. പോള്‍സണ്‍-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ ആളാണ് ഷിബു. ജീവിതത്തില്‍ സുരക്ഷാ ജീവനക്കാരന്റെ റോളടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ നടന്. സിനിമ സൗഹൃദ കൂട്ടായ്മയായ എംത്രിജിഡിബി പേജിലാണ് ഷിബുവിന്റെ ജീവിതകഥ ഹരിലാല്‍ പങ്കുവച്ചത്. ഹരിലാലിന്റെ വാക്കുകള്‍: അത്ഭുത ദ്വീപിലെ നരഭോജിയല്ലേ അച്ഛാ അത് എന്ന് ‘ബ്രോ ഡാഡി’ കാണുന്നതിനിടെ മകള്‍ ചോദിച്ചപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. അതേ. പനിനീരു തളിക്കാന്‍ വന്ന് സല്യൂട്ടടിച്ചു പോകുന്ന ആ പൊക്കക്കാരന്‍ ‘അത്ഭുതദ്വീപി’ലെ നരഭോജിയായി വന്ന ആള്‍ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കണ്ട ആ കഥാപാത്രത്തെ ഇത്രകാലം…

Read More

മലയാളികളുടെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ സ്ഫടികം. ചിത്രത്തിലെ വില്ലനായ പൊലീസ് ഓഫീസറായ സ്ഫടികം ജോര്‍ജിനേയും മലയാളികള്‍ മറക്കില്ല. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക് സംഭവിച്ച് അപകടത്തെ പറ്റി പറയുകയാണ് സ്ഫടികം ജോര്‍ജ്. ക്ലൈമാക്‌സ് സീനുകള്‍ ചിത്രീകരിച്ച് പാറമടയിലെ ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ തന്റെ കാലിലൂടെ ജീപ്പ് കയറിയിറങ്ങിയെന്ന് സ്ഫടികം ജോര്‍ജ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് ചെന്നൈയിലെ വാണ്ടല്ലൂരിലെ പാറമടയിലാണ്. ‘പാറമടയില്‍ നിന്നും ജീപ്പ് ഓടിച്ചു കയറി വരികയാണ്. അതിനിടയ്ക്ക് എട്ട് പത്തടി മുകളില്‍ നിന്നും താഴേക്ക് ഞാന്‍ ചാടണം. ആക്ഷന്‍ വന്നു. ഞാന്‍ ചാടി. പക്ഷേ എന്റെ ബോഡിവെയ്റ്റ് കൊണ്ട് മാറാന്‍ പറ്റിയില്ല. വണ്ടി സ്പീഡില്‍ ഒടിച്ചു വരികയാണ്. വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി. പക്ഷേ കാല് മാറിയില്ല. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമെല്ലാം പേടിച്ച് പോയി. എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി…

Read More

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റാസൽ ഖൈമയിൽ ആണ് സിനിമയുടെ ചിത്രീകരണം. അതേസമയം, ചിത്രത്തിന്റെ കോറിയോഗ്രാഫർ പ്രഭുദേവയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനായാണ് അദ്ദേഹം യു എ ഇയിൽ എത്തിയത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് നൃത്തം ചിട്ടപ്പെടുത്തുന്നത്. നവാഗതനായ ആമിർ പള്ളിക്കാൽ ആണ് ‘ആയിഷ’യുടെ സംവിധാനം. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തും. മഞ്ജു വാര്യരെ കൂടാതെ രാധിക, സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ(യു എ ഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ…

Read More

കഴിഞ്ഞ ദിവസം ആയിരുന്നു പാമ്പ് പിടിക്കുന്നതിനിടയിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. വാവ സുരേഷ് ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ പാമ്പ് പിടുത്തത്തിന്റെ രീതിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുകയാണ്. തികച്ചും അശാസ്ത്രീയമാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്നാണ് ആരോപണം. പാമ്പിന് തന്നെ ഉപദ്രവകരമാകുന്ന തരത്തിലാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്നും ചിലർ വാദിക്കുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് എതിരെ അശ്വന്ത് കോക് എന്ന വ്ലോഗറും രംഗത്തെത്തി. വാവ സുരേഷിന് പാമ്പ് പിടിക്കുമ്പോൾ ലഭിക്കുന്നത് ഒരു തരത്തിലുള്ള പരമാനന്ദം ആണെന്നും പാമ്പിനെ പിടിച്ച് കഴിഞ്ഞ് പാമ്പിനെ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ അത് ആളുകൾ കാണുമ്പോൾ ലഭിക്കുന്ന ആ പരമാനന്ദത്തിന് വേണ്ടിയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്നും അശ്വന്ത് പറയുന്നു. അദ്ദേഹം ശാസ്ത്രീയമായ രീതിയിലല്ല പാമ്പ് പിടിക്കുന്നതെന്ന് കാലാകാലങ്ങളാണ് ആളുകൾ പറയുന്ന കാര്യമാണെന്നും അശ്വന്ത് ആരോപിക്കുന്നു. പാമ്പിനെ പിടിച്ച് അതിനെയും…

Read More

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ. ചിത്രത്തിൽ നായകനായി എന്നതിനൊപ്പം ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാതാവ് ആയ ചിത്രം കൂടിയാണ് മേപ്പടിയാൻ. ‘മേപ്പടിയാൻ’ എഫക്ട് ഏതായാലും ബാലരമയിൽ എത്തി. ആ സന്തോഷം ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ബാലരമയിലെ ഒരു സ്ഥിരം പംക്തിയാണ് ജംഗിൾ ടൈംസ്. കാട്ടിലെ ഏറ്റവും പ്രചാരമുള്ള വനപത്രമായ ജംഗിൾ ടൈംസിൽ കാട്ടിലെ വാർത്തകളാണ് വരാറുള്ളത്. വളരെ രസകരമാണ് ഇതിലെ വാർത്തകൾ. നാട്ടിലെ സംഭവങ്ങളും മൃഗങ്ങൾക്ക് അത് സംഭവിച്ചാൽ എങ്ങനെ ആയിരിക്കും വാർത്ത വരിക ആ രീതിയിലാണ് ജംഗിൾ ടൈംസിലെ വാർത്തകൾ. ഇത്തരത്തിൽ ഇത്തവണത്തെ ബാലരമയിലെ ജംഗിൾ ടൈംസിലെ ഒരു വാർത്തയാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. ജംഗിൾ ടൈംസിലെ ‘പുത്തൻ പടം’ വിഭാഗത്തിൽ ഇത്തവണ റിലീസ് ആയ പടത്തിന്റെ പേരാണ് ‘മേപ്പിടിയാന’. ചിന്നം വിളിക്ക് പകരം മേ എന്ന് കരയുന്ന പിടിയാനയുടെ കഥയാണ് ‘മേപ്പിടിയാന’ എന്ന് സിനിമ. ഏതായാലും ഈ…

Read More

പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ‘രാധേ ശ്യാം’ മാർച്ച് 11ന് റിലീസ് ആകുന്നു. പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 14ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, കോവിഡ പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ എത്തുന്നത്. രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു. ജനനം മുതൽ മരണം വരെ തന്റെ ജീവിതത്തിൽ എന്തെല്ലാം നടക്കുമെന്ന് അറിയാമെന്ന് ഹസ്തരേഖാ വിദഗ്ദൻ. എന്നാൽ, അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു…

Read More

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമായ ‘ബ്രോ ഡാഡി’ മികച്ച പ്രേക്ഷക അഭിപ്രായമാണ് സ്വന്തമാക്കിയത്. ജനുവരി 26ന് ആയിരുന്നു ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്‌റ്റാറിൽ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ബ്രോ ഡാഡിക്ക് ഉണ്ടായിരുന്നു. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ഇതിനിടയിലാണ് ബ്രോ ഡാഡി റീമേക്ക് ചെയ്യുകയാണെന്ന വാർത്ത എത്തുന്നത്. തെലുങ്കിലേക്ക് ആണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തെത്തുന്നത്. വെങ്കടേഷ് മോഹൻലാലിന്റെ വേഷം കൈകാര്യം ചെയ്യുമ്പോൾ പൃഥ്വിരാജ് ചെയ്ത വേഷം റാണ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, റീമേക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം എന്നതിനേക്കാൾ പൃഥ്വിരാജും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന നിലയിൽ ബ്രോ ഡാഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ നർമമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം…

Read More