നടൻ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം എത്തുന്നത്. അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്ററിന് ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആസ്വദിക്കൂ എന്ന അടിക്കുറിപ്പ് ആണ് മമ്മൂട്ടി നൽകിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാർഡ ലിസ്, മണികണ്ഠൻ ആചാരി എന്നിങ്ങനെ പല പ്രധാന താരങ്ങളും എത്തുന്നുണ്ട്. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രം പത്ത് യൂറോപ്യൻ രാജ്യങ്ങളിലും റിലീസ് ചെയ്യും. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുന്നതാണ് ചിത്രം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. ദുർമന്ത്രവാദിയായാണ്…
Author: Webdesk
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്ക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ചിത്രത്തിന്റെ തിരക്കഥയും വെങ്കി അറ്റ് ലൂരി തന്നെയാണ്. ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും സിത്താര എന്റർടെയ്ൻമെൻസിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് ‘ലക്കി ഭാസ്ക്കർ’. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മികവുറ്റ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് ‘ലക്കി ഭാസ്‌കർ’ന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ്…
പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തലവൻ’ സിനിമയുടെ ടീസർ എത്തി. സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസർ ആണ് ഇന്ന് റിലീസ് ചെയ്തത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലും ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ,…
സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രയും ഹൈപ്പ് ലഭിക്കാൻ കാരണം. കഴിഞ്ഞയിടെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പ്രൊമോഷനിടെ സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി താൻ ചെയ്യാൻ പോകുന്നതെന്ന് മോഹൻലാൽ പറഞ്ഞത് ആരാധകർക്ക് ഇടയിൽ ആവേശമായിരുന്നു. ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിഡിയോ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. എമ്പുരാൻ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളും ഒക്കെയായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് എമ്പുരാൻ ലൊക്കേഷൻ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാൻ കഴിയുക. അമേരിക്കയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എമ്പുരാൻ സെറ്റിൽ രണ്ടു ദിവസം മുമ്പാണ് മോഹൻലാൽ ജോയിൻ ചെയ്തത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമായിരുന്നു…
നിവിൻ പോളിയെ നായകനാക്കി സംവിധായകൻ റാം ഒരുക്കുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ പ്രീമിയർ ഇന്ന് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ഈ അടുത്ത് പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന ഏഴു കടൽ ഏഴു മലൈക്ക് സംഗീതം പകരുന്നത് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം,…
മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടൻ ആന്റണി വർഗീസ് എന്ന പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം വ്യത്യസ്ത ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആർ ഡി എക്സിന്റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ആണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ…
പ്രഖ്യാപനം വന്നതു മുതൽ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമാകുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമ കണ്ടിറങ്ങിയവർ തന്നെ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ സിനിമയ്ക്ക് എതിരെ ഉയർന്നുവന്ന ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിബു ബേബി ജോൺ പറഞ്ഞു. മോശം പടമാണെന്ന് ബോധപൂർവം ചിലർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഷിബു ബേബി ജോൺ ഇങ്ങനെ പറഞ്ഞത്. ‘നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ…
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതായിരുന്നു മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ആകർഷണം. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യദിവസം സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമായി. പക്ഷേ, സിനിമ കണ്ടിറങ്ങിയവർ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലൈക്കോട്ടൈ വാലിബൻ മേക്കിംഗ് വിഡിയോ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചു. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമ എന്നായിരുന്നു പ്രൊമോഷൻ സമയങ്ങളിൽ മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ വാചകം തന്നെയാണ് മേക്കിംഗ് വിഡിയോയുടെ തുടക്കത്തിൽ നൽകിയിരിക്കുന്നതും. ചിത്രത്തിൽ കരുത്തനായ മല്ലൻ മലൈക്കോട്ടൈ വാലിബൻ ആയാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ഏറിയ പങ്കും രാജസ്ഥാനിൽ ആയിരുന്നു ചിത്രീകരിച്ചത്. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകൾ. 130 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു സിനിമയ്ക്കു…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമാകുകയും ചെയ്തു. എന്നാൽ, സിനിമ കണ്ടിറങ്ങിയവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തുറന്നു പറയാൻ തുടങ്ങിയതോടെ തിയറ്ററുകളിലേക്ക് സിനിമയെ സ്നേഹിക്കുന്നർ എത്താൻ തുടങ്ങി. ചിത്രം കണ്ടതിനു ശേഷം കഴിഞ്ഞദിവസം നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി കൂടുതൽ എന്തു പറയാനാണെന്ന് മഞ്ജു വാര്യർ ചോദിക്കുന്നു. വാലിബൻ ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമയാണെന്ന പറഞ്ഞ മഞ്ജു ഈ ചിത്രം മലയാളത്തിൽ അദ്ദേഹത്തിന് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വ്യക്തമാക്കി. ഇതിനു മുമ്പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുകയാണെന്നും മഞ്ജു വാര്യർ കുറിക്കുന്നു.…
പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം ജനുവരി 25നാണ് തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്രപ്രതികരണങ്ങൾ ലഭിച്ച ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമായിരുന്നു. എന്നാൽ, ചിത്രം അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോൾ പോസിറ്റീവ് ആയുള്ള പ്രതികരണങ്ങൾ എത്തുകയും കൂടുതൽ ആളുകൾ തിയറ്ററുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. മോഹൻലാലിനെക്കുറിച്ചും മലൈക്കോട്ടൈ വാലിബനെക്കുറിച്ചും നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 43 വർഷത്തെ അഭിനയജീവിതത്തിനിടെ പുതിയ ഭാഷയിലെ ഹേറ്റ് കാമ്പയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. ’43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും…