Author: Webdesk

യുവതാരം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രം ഈ മാസം പന്ത്രണ്ടിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. ദുൽകർ സൽമാൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ റിലീസ് നേടിയ ഈ ചിത്രത്തിൽ വലിയ താരനിരയും അണിനിരന്നിരുന്നു. ആദ്യമായി ഒരു ദുൽകർ സൽമാൻ ചിത്രം അമ്പതു കോടി ക്ലബിൽ എത്തുന്നതും കുറുപ്പ് എന്ന ഈ ചിത്രത്തിലൂടെയാണ്. കഴിഞ്ഞ ദിവസമാണ് ഇതേ വരെയുള്ള ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ ദുൽഖർ സൽമാൻ പുറത്തു വിട്ടത്. 75 കോടി രൂപയാണ് ഈ ചിത്രം നേടിയത് എന്നാണ് അവർ ഒഫീഷ്യൽ ആയി പുറത്തു വിട്ട വിവരങ്ങൾ പറയുന്നത്. മോഹൻലാൽ നായകനായ, നൂറു കോടി ക്ലബിൽ ഇടം പിടിച്ച, പുലി മുരുകൻ, ലൂസിഫർ ഇനീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രം 75…

Read More

ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനമാണ് ‘ദര്‍ശന’. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ഗാനരംഗത്തിന് സ്‌പോട്ട് ഡബ്ബ് ചെയ്ത ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗാനരംഗത്തിന്റെ ആദ്യത്തില്‍ പ്രണവ് പറയുന്ന ഡയലോഗും ഇടയിലെ പാട്ടും ദര്‍ശനയോട് പറയുന്ന ഡയലോഗുമാണ് കൊച്ചു മിടുക്കന്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഡയലോഗുകള്‍ക്ക് വോയിസ് മോഡുലേഷന്‍ ഒക്കെ നല്‍കിക്കൊണ്ടാണ് സ്‌പോട് ഡബ്ബ്. ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ മിടുക്കന് അഭിനന്ദന പ്രവാഹമാണ്. ഇത്രയും ഡയലോഗുകള്‍ ഒക്കെ കാണാതെ പഠിച്ചു ഞങ്ങളെയെല്ലാം ഞെട്ടിച്ചു എന്നാണ് പലരുടെയും കമന്റ്. ഭാവിയിലെ നടനാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. സംഗീത സംവിധായകരായ ഹിഷാം അബ്ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ദര്‍ശന ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം 2022…

Read More

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി ആണ് മരക്കാർ എത്തുന്നത്. ഇപ്പോൾ തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പും ഈ ചിത്രത്തിന് ലഭിക്കും എന്നുറപ്പായി കഴിഞ്ഞു. കേരളത്തിൽ മാത്രം ഇപ്പോൾ 850 ഇൽ അധികം ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്തു റെക്കോർഡ് ഇട്ട ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ഗൾഫ്, കാനഡ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഒക്കെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വളരെ…

Read More

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവ പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ ഷാജി കൈലാസ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചു. പൃഥ്വിരാജും വിവേക് ഒബ്റോയും നേർക്കുനേർ നിൽക്കുന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് വിവേക് ഒബ്റോയി ആണ്. ‘ഞാൻ എല്ലാത്തിലേക്കും എല്ലാ ആളുകളിലേക്കും ആഴത്തിൽ നോക്കുന്ന ആളാണ്. കാരണം, കണ്ണിന് കാണാവുന്നതിനും അപ്പുറം ഒരുപാടുണ്ട് എന്ന് ചെറുപ്പത്തിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു’ – ഇങ്ങനെ കുറിച്ചാണ് പൃഥ്വിരാജിനും വിവേക് ഒബ്റോയിക്കും ഒപ്പമുള്ള ചിത്രം ഷാജി കൈലാസ് പങ്കുവെച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയി മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച സിനിമ ആയിരുന്നു കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ വില്ലനായാണ് വിവേക് ഒബ്റോയി എത്തുന്നത്.

Read More

ലോകം മുഴുവൻ പിടിച്ചുലച്ച കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. ചിത്രം 75 കോടിയെന്ന അസുലഭ നേട്ടവും കൈവരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കുറുപ്പ് ഫ്ലാഷ് മൊബ് ചലഞ്ച് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കോഴിക്കോട് ബീച്ചിൽ ഒരു കൂട്ടം പെൺകുട്ടികൾ നടത്തിയ കുറുപ്പ് ഫ്ലാഷ് മൊബാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. കുറുപ്പിനൊപ്പം ചുവട് വെക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഫ്രീ ടിക്കറ്റുകളുമാണ്. എവിടെ വെച്ച് വേണമെങ്കിലും ഫ്ലാഷ് മൊബ് അവതരിപ്പിക്കാം. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്ലാഷ് മൊബ്. കുറഞ്ഞത് 20 പേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. ഡാൻസ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് +91 97785 57350…

Read More

മലയാളി സിനിമാപ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത് ഒരു സിനിമയ്ക്ക് മാത്രമാണ്. അത് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദർശൻ ചിത്രമാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട സിനിമയുടെ ടീസറുകൾക്ക് പ്രേക്ഷകർ വൻ സ്വീകരണമായിരുന്നു നൽകിയത്. തന്റെ നായകനെക്കുറിച്ച് സംവിധായകൻ മനസ് തുറന്നു. കുഞ്ഞാലി മരക്കാർ രാജ്യസ്നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പ്രിയദർശൻ പറഞ്ഞു. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്. ‘കുഞ്ഞാലി മരക്കാർ ഒരു രാജ്യസ്നേഹി ആയിരുന്നു. അദ്ദേഹത്തിന് രാജ്യത്തോടുള്ള സ്നേഹം ജാതിക്കും മതത്തിനും മുകളിലായിരുന്നു. ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശവും ഇതാണ്. കുഞ്ഞാലി മരക്കാറിന് വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യാൻ കഴിഞ്ഞെങ്കിൽ നമുക്ക് എന്തുകൊണ്ടാണ് മതത്തിനു ജാതിക്കും മുകളിൽ രാജ്യത്തെ കാണാൻ സാധിക്കാത്തത്. ഞാനൊരു സംവിധായകനാണ്. എന്റെ ജീവിതമാർഗവും അതാണ്. സിനിമയിൽ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ ആയിരിക്കണം’ – പ്രിയദർശൻ പറഞ്ഞു. പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം…

Read More

കരിക്കിൻ വെള്ളത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മാധുരി ദീക്ഷിത് കരിക്കിൻ വെള്ളത്തെക്കുറിച്ച് മനസു തുറന്നത്. ടിപ് ഓഫ് ദ ഡേ, മൺഡേ മന്ത്ര എന്ന ഹാഷ് ടാഗിലാണ് കരിക്കിന് ഒപ്പമുള്ള ഒരു ചിത്രവും കുറിപ്പും മാധുരി ദീക്ഷിത് പങ്കുവെച്ചത്. ‘എല്ലായ്പോഴും എന്റെ ദൈനംദിന ജീവിതത്തിൽ കരിക്കിൻ വെള്ളവും ഉൾപ്പെടുത്താറുണ്ട്. മാനസിക സമ്മർദ്ദം അകറ്റാനും എന്റെ സ്കിൻ തിളങ്ങാനും ആരോഗ്യവതി ആയിരിക്കാനും എന്നെ ഇത് സഹായിക്കുന്നു’ – മാധുരി ദീക്ഷിത് കുറിച്ചു. രാവിലെ തന്നെ കരിക്കിൻ വെള്ളമോ തേങ്ങാവെള്ളമോ കുടിക്കുന്നത് ഇലക്ട്രോലൈറ്റുകൾ ധാരാളം ഉള്ളിൽ ചെല്ലുന്നതിന് സഹായിക്കും. ഇത് ഉന്‌മേഷം വീണ്ടെടുക്കാൻ സഹായിക്കുകയും മാനസിക ഭാരം കുറയ്ക്കുകയും ചെയ്യുന്നു. 1980 – 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[ 2008-ൽ രാജ്യം പത്മശ്രീ…

Read More

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രം ‘കാവൽ’ സൂപ്പർഹിറ്റ് ചിത്രമാണെന്നും സുരേഷ് ഗോപിയുടെ തിരിച്ചു വരവാണെന്നും പ്രേക്ഷകർ. കാവൽ സൂപ്പർ പടമാണെന്ന് പറഞ്ഞ പ്രേക്ഷകർ ഫാമിലിക്ക് ഒരുമിച്ചെത്തി കാണാവുന്ന ചിത്രമാണെന്നും മികച്ച ഫാമിലി എന്റർടയിനർ ആണ് ചിത്രമെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ മിശ്ര അഭിപ്രായങ്ങളാണ് കൂടുതലും കാണുന്നതെങ്കിലും മനഃപൂർവം ചിത്രം ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം ഉണ്ടെന്നും ആരോപണമുണ്ട്. തൊണ്ണൂറുകളിലെ സുരേഷ് ഗോപി സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ‘കാവൽ’ എന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പഞ്ച് ഡയലോഗുകളും മാസ് – ആക്ഷൻ സീനുകളും ഒരു വിഭാഗം പ്രേക്ഷകർ കൈയടിയോടെയാണ് സ്വീകരിച്ചത്. അതേസമയം, ചിലർക്ക് ആക്ഷൻ സീനുകളേക്കാൾ ചിത്രത്തിലെ ഇമോഷണൽ സീനുകളാണ് ഇഷ്ടപ്പെട്ടത്. മാവോയിസ്റ്റ്, ട്രേഡ് യൂണിയൻ, വർഗീയത എന്നിവയ്ക്ക് എതിരെ ഉണ്ടായ ചില ഡയലോഗുകൾ പ്രേക്ഷകർ ചിരിയോടെയാണ് ഏറ്റെടുത്തത്. സുരേഷ് ഗോപിയുടെ തിരിച്ചു വരവാണ് കാവൽ എന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. സുരേഷ് ഗോപി ആരാധകരെ പോലെ തന്നെ കുടുംബ പ്രേക്ഷകർക്കും ഒരു പോലെ…

Read More

തിരുവനന്തപുരം: പ്രശസ്ത ഗാനചരയിതാവും കവിയുമായ ബിച്ചു തിരുമല അന്തരിച്ചു. എൺപത് വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം വീട്ടിൽ എത്തിച്ചു. വൈകുന്നേരം നാലുമണിക്കാണ് സംസ്കാരം. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കരം സ്വന്തമാക്കിയ ബിച്ചു തിരുമല ‘സത്യം’ എന്ന സിനിമയിൽ സംഗീത സംവിധായകനുമായി. ‘ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും രചിച്ച അദ്ദേഹം ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചു. നാനൂറിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങളാണ് ബിച്ചു തിരുമല രചിച്ചത്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചു. എഴുപതുകളിലും എൺപതുകളിലും മലയാളത്തിന് അത്രയധികം ഹിറ്റ് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽ നിന്ന് ലഭിച്ചത്. ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ തുടങ്ങിയ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ബി ശിവശങ്കരൻ…

Read More

നാം ആഘോഷിക്കുന്ന ഇംഗ്ലീഷ് അടക്കമുള്ള വിദേശചിത്രങ്ങളിൽ തെറികൾ ഉപയോഗിക്കാറുണ്ട്. ‘തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ’ എന്ന നില ഇരട്ടത്താപ്പാണ് നമുക്കെന്ന് സംവിധായകൻ വി എ ശ്രീകുമാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രീകുമാർ മേനോൻ ഇങ്ങനെ പറഞ്ഞത്. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും കൂടെയുള്ളതു തന്നെയാണ് തെറികള്‍. സമൂഹം എന്ന നിലയിലല്ലാത്ത പലതരം കൂട്ടങ്ങള്‍ അരികുകളിലുണ്ട്. വോട്ടില്ലാത്തവര്‍, പൗരര്‍ എന്ന അംഗീകാരമില്ലാത്തവര്‍. അവര്‍ കുറ്റവാളികളായതു കൊണ്ടു മാത്രമല്ല അവിടെ എത്തപ്പെടുന്നത്. അന്വേഷിച്ചു വന്ന പ്രതി ചെയ്ത അതേ കുറ്റം  നിയമപാലകനും ചുരുളിയില്‍ ചെയ്യുമ്പോഴാണ്, അയാളും ചുരുളിയില്‍ പെട്ടു പോകുന്നത്. വി എ ശ്രീകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘ചുരുളി കണ്ടു. ലിജോയുടെ സിനിമ എന്നതിനൊപ്പം മധു നീലകണ്ഠന്റെ ക്യാമറ എന്നതും എന്നെ ചുരുളിയോട് അടുപ്പിക്കുന്ന ഘടകമാണ്. മധുവിന്റെ ക്യാമറ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. നിരവധി പരസ്യചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. മധുവിനു മാത്രം കഴിയുന്ന ചിലതുണ്ട്. പ്രത്യേകിച്ച്, റിയലും അതേ സമയം ഫാന്റസിയും…

Read More