Author: Webdesk

മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാലും മമ്മൂട്ടിയും. തങ്ങള്‍ക്കിടയില്‍ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും കുടുംബവും ഒരു സ്നേഹസാന്നിദ്ധ്യമായി മാറാറുണ്ട് എന്നാണ് മോഹന്‍ലാല്‍ ഫ്ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ”വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിദ്ധ്യമായി എനിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എന്റെ മകന്‍ ആദ്യ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്. എന്റെ അമ്മയ്ക്ക് അസുഖമായിരുന്നപ്പോള്‍ ആശുപത്രിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി ഉണ്ടായിരുന്നു.” മകള്‍ വിസ്മയയുടെ കാവ്യപുസ്തകം ഇറങ്ങിയപ്പോള്‍ അതേ കുറിച്ച് ദുല്‍ഖര്‍ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് വായിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരു താരങ്ങള്‍ ഒന്നിച്ച് വേദിയിലെത്തുന്നതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ചില കഥാപാത്രങ്ങള്‍ താന്‍ ചെയ്താല്‍ നന്നാകുമെന്ന് മമ്മൂട്ടിക്ക് അറിയാം. അതുപോലെ ചിലത് മമ്മൂട്ടി ചെയ്താലാണ് നന്നാവുക എന്ന് തനിക്കും അറിയാം. അതുകൊണ്ടു തന്നെ തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ…

Read More

തന്റെ കുരുത്തക്കേടുകള്‍ക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കുമെല്ലാം കിട്ടാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍. അവരുടെ സമാധാനത്തിനു വേണ്ടി അതെല്ലാം സഹിക്കും എന്നും മാര്‍ക്കറ്റിങ്ങില്‍ നല്ല വശം ഉള്ളതുകൊണ്ട് പ്രശ്നമുണ്ടാകുമ്പോള്‍ മണിയടിച്ചു വളച്ചൊടിച്ച് കുപ്പിയില്‍ ആക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. പൂര്‍ണമായും ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നു ബോബിയുടേത്. ഭാര്യ സ്മിതയും മകള്‍ക്കും ഒന്നും മീഡിയയില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തതു കൊണ്ട് ഫോട്ടോകള്‍ പോലും പുറത്തു വിടാറില്ല. അടുത്തിടെ മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ബോബി ചെമ്മണ്ണൂരിന്റെ കുടുംബ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ പങ്കു വെച്ചും രക്തദാനം പ്രചരിപ്പിക്കാന്‍ മാരത്തോണ്‍ ഓടിയും റോള്‍സ് റോയ്സ് ടാക്സി ആയി ഉപയോഗിച്ചും മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ട് വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയ ബിസിനസുകാരന്‍ ആണ് ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരെയുള്ള ട്രോളുകള്‍ എല്ലാം ഒരു തമാശയായി മാത്രം ആണ് അദ്ദേഹം എടുക്കാറുള്ളത്. അതു സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ട്രോളുകളാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡിനെ…

Read More

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വളരെ വേഗം മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിനു കഴിഞ്ഞു. ആദ്യ ചിത്രത്തില്‍ വര്‍ഷ ജോണ്‍ എന്ന കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ട താരമായി മാറി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് റിമ. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കസവു കരയുള്ള സാരിയുടുത്ത് മനോഹരിയായാണ് റിമ ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായത്. സിനിമയോടൊപ്പം മോഡലിങ് രംഗത്തും വളരെ സജീവമാണ് റിമ. മോഡലിംഗിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നതും. രണ്ടായിരത്തി എട്ടില്‍ നടന്ന മിസ്സ് കേരള സൗന്ദര്യ മത്സരത്തില്‍ താരം രണ്ടാം സ്ഥാനം…

Read More

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിന്‍ അവതരിപ്പിക്കുമ്പോള്‍ സൂര്യയായി എത്തുന്നത് അന്‍ഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകര്‍ സ്‌നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്. ഇപ്പോഴിതാ, സൂര്യയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ വൈറലാവുകയാണ്. അന്‍ഷിത തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Anshitha Akbarsha🧚‍♀️ (@anshithaanji_official) സൂര്യയെന്ന പെണ്‍കുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടന്‍ കൃഷ്ണകുമാര്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. ‘കൂടെവിടെ’യില്‍ അദിതി ടീച്ചര്‍ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.

Read More

ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തയാ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയില്‍ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ആണ്. പതിനഞ്ചോളം ചിത്രങ്ങളില്‍ പ്രയാഗ അഭിനയിച്ചിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാര്‍ട്ടിന്‍. ലോക്ക് ഡൗണ്‍ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വെള്ളത്തില്‍ കളിച്ച് ഈറനണിഞ്ഞ് ഇരിക്കുന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇത്. നിരവധി…

Read More

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കൃഷ്ണകുമാര്‍. കൂടെവിടെ പരമ്പരയിലെ കൃഷ്ണകുമാറിന്റെ കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതില്‍ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. സീരിയലില്‍ നിന്ന് തന്റെ കഥാപാത്രത്തെ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മ്മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുമ്പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. ‘Trust the timing of God’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ‘GPS’ സ്സിലാണ്. Gods Positioning…

Read More

രമേഷ് പിഷാരടി നായകനായെത്തുന്ന ‘നോ വേ ഔട്ട് ‘ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവാഗതനായ നിധിന്‍ ദേവീദാസാണ് സംവിധായകന്‍. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. 2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി സിനിമാ ലോകത്തേക്ക് എത്തിയത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുന്‍പ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ രമേഷ് പിഷാരടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന പേരില്‍ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. താഹ സംവിധാനം ചെയ്ത ‘കപ്പല് മുതലാളി’യാണ് പിഷാരടി നായകനായെത്തിയ ആദ്യ ചിത്രം. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. രമേഷ്…

Read More

അല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനായി കിടിലന്‍ ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന് ക്രൂരനും അഴിമതിക്കാരനുമായ പൊലീസ് ഓഫീസറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് സിനിമയില്‍ ഫഹദ് ഫാസില്‍ മുഴുനീള നെഗറ്റീവ് റോളിലെത്തുന്നുവെന്ന പ്രത്യേകതയും പുഷ്പയില്‍ ഉണ്ട്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. Meet the #VillainOfPushpa 🔥 The most talented #FahadhFaasil turns into menacing BHANWAR SINGH SHEKHAWAT(IPS) to lock horns with our #PushpaRaj 👊#PushpaTheRise #ThaggedheLe 🤙@alluarjun @iamRashmika @Dhananjayaka @aryasukku @ThisIsDSP @resulp @adityamusic @MythriOfficial pic.twitter.com/P0yNiX0Ruo — Pushpa (@PushpaMovie) August 28, 2021 തിന്മയുടെ പ്രതിരൂപമായ ഒരാള്‍ എന്നാണ്…

Read More

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തര്‍ അനില്‍. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി. എസ്തര്‍ അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്. ബാല താരമായി അഭിനയ രംഗത്തെത്തി നായികാ പദവിയിലെത്തിയ ചുരുക്കം നടിമാരിലൊരാളാണ് എസ്തര്‍ അനില്‍. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത് വളരെ പെട്ടെന്നാരുന്നു. സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന…

Read More

പാചകകലയിലെ കരവിരുതു കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു നൗഷാദ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ഷെഫ് എന്ന പരിപാടിയിലൂടെ നൗഷാദ് ഏറെ പ്രശസ്തനായി. കാറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നും ആയിരുന്നു നൗഷാദിന് പാചകത്തോടുള്ള താല്‍പര്യം തുടങ്ങിയത്. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയശേഷം പാചക മേഖലയിലേക്ക് കടന്നു. സിനിമ മേഖലയിലും സജീവമായിരുന്നു നൗഷാദ്. സുഹൃത്തായിരുന്ന ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രം നിര്‍മ്മിച്ചത് നൗഷാദാണ്. പിന്നീട് ചട്ടമ്പിനാട്, സ്പാനിഷ് മസാല എന്നീ സിനിമകളുടെയും നിര്‍മാതാവായി ഇദ്ദേഹം എത്തി. വളരെ സൗമ്യനും ശാന്തശീലനും ആയ പ്രകൃതമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ആശുപത്രിയിലായിരുന്ന നൗഷാദിന് ഇത് വലിയ മാനസികാഘാതം നല്‍കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഭാര്യ നൗഷാദിനെ വിട്ടുപിരിഞ്ഞത്. ഷീബ എന്നായിരുന്നു ഭാര്യയുടെ പേര്. നഷ്വ എന്ന ഒരു മകളുണ്ട് ഇവര്‍ക്ക്. ഉമ്മ പോയതോടെ വാപ്പ എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു 13കാരിയായ നഷ്വ. എന്നാല്‍…

Read More