Author: Webdesk

രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും കഴിവ് തെളിയിച്ച ആളാണ് സുരേഷ് ഗോപി. ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ധാരാളം സഹായങ്ങള്‍ ചെയ്യാറുണ്ട് അദ്ദേഹം. പണമായും മറ്റു രീതികളിലും ഇതിനോടകം ഒരുപാട് പേര്‍ക്ക് അദ്ദേഹത്തിന്റെ കൈത്താങ് എത്തിയിട്ടുണ്ട്. എന്നാല്‍ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തക്ക ധന സ്ഥിതി തനിക്കില്ലെന്ന് താരം പറഞ്ഞു. സിനിമ ഇല്ലാതിരുന്ന സമയത്ത് പണത്തിനു ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു. മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള പണം കൈയില്‍ ഇല്ലാത്ത അവസ്ഥ തനിക്ക് ഉണ്ടായി എന്നും അന്ന് തൊട്ടാണ് ഇനിയും സിനിമകള്‍ ചെയ്യണമെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 5 വര്‍ഷം താന്‍ സിനിമയില്‍ ഇല്ലായിരുന്നെന്നും ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്. താന്‍ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത്. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ്…

Read More

വല്ലച്ചിറ ഗ്രാമത്തിലെ മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ വൈറലാണ്. കാരണമെന്തന്നല്ലേ, വധുവിനെ ആവശ്യപ്പെട്ട് തട്ടുകടയില്‍ ഒരു ബോര്‍ഡു വച്ചു കക്ഷി. അതു വാര്‍ത്തയായതോടെ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് ഫോണിന്റെ അങ്ങെതലയ്ക്കല്‍. ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും വരെ കല്യാണ ആലോചനകള്‍ എത്തി. ഒരു പാട് സ്ഥലങ്ങളില്‍ നിന്ന് ആലോചനകള്‍ വരുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇറ്റലിയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വിളി വന്നു. ഇറ്റലിയില്‍നിന്ന് ആശംസകള്‍ അറിയിക്കാനാണ് വിളിച്ചത്. ഓസ്‌ട്രേലിയ സ്വദേശിയായ യുവതി വിവാഹാലോചനയുമായാണ് വിളിച്ചത്. പോസ്റ്റ് കണ്ടപ്പോള്‍ ഒരു മലയാളിയെക്കൊണ്ട് വിളിപ്പിച്ചതാണ്. ഓസ്‌ട്രേലിയയില്‍ താമസമാക്കാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. അവരോട് അറിയിക്കാമെന്ന് പറഞ്ഞെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പെണ്ണുകാണല്‍ ചടങ്ങിനു വരാന്‍ നിരവധി പേര്‍ വിളിച്ചു. ഇവിടെയെല്ലാം പോകണമെങ്കില്‍ ഒരു മാസം തട്ടുക്കട അടച്ചിടേണ്ടി വരുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. കുറച്ചുക്കാലം മുമ്പ് ശാരീരകമായ അസുഖം ബാധിച്ചിരുന്നു. അന്ന്, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, അസുഖമെല്ലാം ഭേദമായി…

Read More

നടന്‍ ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു. യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നു താരം പിന്നീട് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. യുഎഇയുമായി ചേര്‍ന്ന് ഭാവിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് അതോരിറ്റി അറിയിച്ചിരുന്നു. കലാരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും അടക്കം വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണു യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

Read More

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ പുറത്ത്. എസ് ജെ സിനു തന്നെയാണ് സംവിധാനം. നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ & നേഹ, ആര്‍ട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍. ബ്ലൂഹില്‍ ഫിലിംസിന്റെ തന്നെ ചിത്രമായ ജിബൂട്ടിയുടെ ട്രൈലര്‍ പുറത്തിറങ്ങി 6…

Read More

ചിദംബരം സംവിധാനം ചെയ്ത് യുവ താരങ്ങള്‍ അണി നിരക്കുന്ന ‘ജാന്‍-എ-മന്‍’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ബിജിബാല്‍, എഡിറ്റര്‍…

Read More

തെന്നിന്ത്യന്‍ താരം സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്ത പ്രചരിച്ചു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. തന്റെ ഏറ്റവും പുതിയ സീരീസായ ഫാമിലി മാന്‍ 2 മായി ബന്ധപ്പെട്ട് പുറത്ത് വന്ന ട്രോളുകള്‍ക്ക് മറുപടി നല്‍കികൊണ്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ ഇത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഫാമിലി മാന്‍ സംബന്ധിച്ച വിവാദങ്ങളോട് താന്‍ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകള്‍ തനിക്കെതിരേ വന്നു. പക്ഷേ സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ താന്‍ സംസാരിക്കുമെന്നും സാമന്ത പറയുന്നു. അതേ സമയം തമിഴ് ജനതയെ മോശമായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍…

Read More

റോജിന്‍ തോമസ് ഒരുക്കിയ ചിത്രം ഹോമിന് അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. കൊവിഡ്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹോം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഹോമിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയദര്‍ശന്‍ അയച്ച ടെക്സ്റ്റ് മെസേജ് ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ അഭിനന്ദനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് വിജയ് ബാബു കുറിച്ചു. View this post on Instagram A post shared by Vijay Babu (@actor_vijaybabu) ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഹോം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റോജിന്‍ തോമസ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്ലന്‍, ദീപ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാങ്കേതികവിദ്യയുടെ വികാസവും സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും ജനറേഷന്‍ ഗ്യാപ്പും ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇന്ദ്രന്‍സ് ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്.…

Read More

പൃഥ്വിരാജിന്റെ സംവിധായക മികവിനെക്കുറിച്ച് പറഞ്ഞ് നടന്‍ ജഗദീഷ്. ഒരു പക്കാ പ്രൊഫഷണല്‍ സംവിധായകനാണ് പൃഥ്വിരാജ്. കാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്’, ജഗദീഷ് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബിഗ് എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായെന്നും താരം പറയുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസാണ്.

Read More

മലയാളത്തിന്റെ പ്രിയനടനാണ് ദിലീപ്. താരം അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുണ്ടായ ഒരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ദിര എന്ന അമ്മയ്ക്കും മകള്‍ കീര്‍ത്തിക്കും വീടു വച്ചു നല്‍കിയ കാര്യമാണത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിവാഹിതയായ ഒരു പെണ്‍കുട്ടിക്ക് ജനിച്ച ഒരു കുഞ്ഞിനെ അവര്‍ ജീവനോടെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചു. അത് കണ്ടപ്പോള്‍ ആ കുഞ്ഞിനെ അമ്മ വില കൊടുത്തു വാങ്ങി. ആ മോളുടെ പേര് ഇന്ന് കീര്‍ത്തി എന്നാണ്. പരിപാടിയില്‍ കീര്‍ത്തിയും സംസാരിച്ചു. തങ്ങള്‍ ഇവിടെ വന്നത് ദിലീപേട്ടനെ കാണാനാണെന്നും വീട് വെച്ച് തന്നത് ദിലീപേട്ടന്‍ ആണെന്നും കീര്‍ത്തി പറയുന്നു. അത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപേട്ടന്‍ വെച്ച് തന്ന വീട്ടില്‍ ആണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദിലീപ് സംസാരിച്ചു. ഇന്ദിര ചേച്ചിയുടെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് അതിനെപ്പറ്റി അന്വേഷിച്ചത്. ശരിയാണ് എന്ന് മനസ്സിലായി. അങ്ങനെ രണ്ട് ബെഡ്‌റൂം ഉള്ള ഒരു കെട്ടിടം…

Read More

പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത പരമ്പര നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ സീരിയലിലെ ദീപ്തി ഐപിഎസ് എന്ന നടിയുടെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. പരസ്പരം അവസാനിച്ച ശേഷം അഭിനയ രംഗത്തുനിന്നും ഒരു ഇടവേളയെടുത്തിരുന്നു താരം. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറിനിന്നത്. ഇപ്പോഴിതാ അതു പോലെ മറ്റൊരു അവധിയിലാണ് ഗായത്രി ഇപ്പോള്‍. സിനിമയില്‍തന്നെ പുതിയ തട്ടകത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിനുള്ളതാണ് ഈ അവധിയെന്ന് ഗായത്രി പറയുന്നു. ‘പരസ്പരം’ സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയതുകൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തതെന്നും ഗായത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.…

Read More