Author: Webdesk

നവാഗതനായ എസ്. ജെ സിനു സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ഒഫീഷ്യല്‍ ട്രൈലര്‍ പുറത്ത്. അമിത് ചക്കാലക്കല്‍ ആണ് നായകന്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മുന്‍പ് റീലീസ് ചെയ്ത പോസ്റ്ററുകളും പോസ്റ്ററിലെ അമിത് ചക്കാലക്കലിന്റെ പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രണയവും കോമഡിയും ആക്ഷനും ഒരേ പോലെ പറയുന്ന ചിത്രത്തില്‍ മനുഷ്യക്കടത്തും പ്രധാനവിഷയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്‍, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. അമിത് ചക്കാലക്കലിനോടൊപ്പം ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍,…

Read More

മലയാളികളുടെ എക്കാലത്തേയും പ്രിയ താരമാണ് ജയറാം. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ജയറാം അഭിനയിക്കുന്നുണ്ട്. റിലീസ് കാത്തിരിക്കുകയാണ് ചിത്രം. അടുത്തതായി മലയാളത്തില്‍ ഒരു ചിത്രം ചെയ്യാന്‍ പോവുകയാണ് താരം. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ ആണ് നായിക. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായ ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും ജയറാം അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് സൂചന. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാകും ജയറാം അവതരിപ്പിക്കുക. ഇതിനു മുന്‍പ് തെലുങ്കില്‍ അല്ലു അര്‍ജുന്‍ നായകനായ ചിത്രം അലാ വൈകുണ്ഠപുരം, അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതി എന്നീ ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം രാധേ ശ്യാം എന്ന ചിത്രം മഹേഷ് ബാബു നായകനായ ചിത്രം എന്നിവയിലും ജയറാം അഭിനയിക്കുന്നുണ്ട്. രാം ചരണിന്റെ 15-ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യാന്‍…

Read More

മലയാള സിനിമയില്‍ ഉള്‍പ്പെടെ തിളങ്ങിയ തെന്നിന്ത്യന്‍ താര സുന്ദരിയാണ് നടി ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. റോക്ക് ആന്‍ഡ് റോള്‍ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശം. ശേഷം അണ്ണന്‍ തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ് റായി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായി ലക്ഷ്മിയുടെയും സുഹൃത്തിന്റയും ഒരു ഡാന്‍സ് വൈറലാണ്.നടി സണാലി സൈഗാളിന് ഒപ്പമാണ് റായി ലക്ഷ്മി ഡാന്‍സ് ചെയുന്നത്. വര്‍ക്ക് ഔട്ടിനു ഇടയിലാണ് ഈ ഡാന്‍സ് കളിച്ചതെന്നു വീഡിയോ പോസ്റ്റ് ചെയ്തു സനാലി കുറിച്ചിരുന്നു. ഏറെക്കാലം മലയാള സിനിമയിലെ നമ്പര്‍ വണ്‍ നായികയായി റായി ലക്ഷ്മി തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഭാഷകളില്‍ അഭിനയിച്ച താരം ബോളിവുഡിലും അഭിനയിച്ചിരുന്നു. എന്നാല്‍…

Read More

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ലെന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വൈറലാവുകയാണ്. കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലെന തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അഭിനയ ലോകത്ത് സജീവമാണെങ്കിലും ഇതുവരെ നായികയായി എത്തിയിട്ടില്ല താരം. അതേക്കുറിച്ച് താരം പറയുന്നതിങ്ങനെ, ‘ഹീറോയിന്‍ ആകുന്നതിന് പരിധിയുണ്ട്, മാക്സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം. അതു കഴിയുമ്പോഴേക്കും തീരും. ഈ ഹീറോയിന്‍ ആകുന്നതില്‍ എനിക്ക് സംതൃപ്തിയുണ്ടായിരുന്നില്ല. അന്നത്തെ കാലഘട്ടത്തില്‍ ഹീറോയിന്‍ എന്ന് പറഞ്ഞാല്‍ നായകനെ മാത്രം നോക്കി നില്‍ക്കുന്ന, നായകന്റെ കൂടെ പാട്ടുസീനുകളില്‍ വരുന്ന, അത്യാവശ്യം കരയുന്ന ഒരു കഥാപാത്രം’. ‘പെര്‍ഫോം ചെയ്യാന്‍ വളരെക്കുറച്ചു മാത്രം. അന്ന് ഇതൊക്കെ നോക്കിക്കാണുമ്പോള്‍ തോന്നിയിരുന്നു ഇതൊക്കെ മാത്രം ചെയ്താ മതിയോ എന്ന്. എനിക്ക് ഇടയ്ക്ക് വില്ലത്തിയാകണം, ഡോക്ടറാകണം, പൊലീസാകണം അങ്ങനെ…

Read More

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല സിനിമയിലേക്കെത്തുന്നത്. പിന്നീട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഒരു റേഡിയോ ജോക്കി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമായ നൈല പങ്കു വെച്ച പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞു കൊണ്ടുള്ള നൈലയുടെ പോസ്റ്റ് ആണിത്. ഫേസ്ബുക്കില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കു വെച്ച് കൊണ്ട് നൈല ഉഷ കുറിച്ചതിങ്ങനെ, ”കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്..പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്..” ഇത് വെറൈറ്റി ചാന്‍സ് ചോദിക്കല്‍ ആണല്ലോ എന്ന് ചിലര്‍ ആ പോസ്റ്റിനു കീഴില്‍ കമന്റു ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നൈലയുടെ ആഗ്രഹം വേഗം നടക്കട്ടെ എന്നും പറയുന്നുണ്ട്. സലിം…

Read More

മോഹന്‍ലാല്‍ വീണ്ടും ബോളിവുഡ് അഭിനയലോകത്തേക്ക്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മിഷന്‍ കൊങ്കണ്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ തിരിച്ചു വരവ്. ടി ഡി രാമകൃഷ്ണന്‍ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഖലാസി ആയി ഒരു അതിഥി വേഷത്തിലാവും മോഹന്‍ലാല്‍ എത്തുക എന്നാണ് സൂചന. പ്രശസ്ത ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മാണം ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഈ ചിത്രം ഹിന്ദിക്ക് പുറമെ മലയാളം ഉള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങും. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ വരെ അണിനിരക്കുന്ന ഒരു വലിയ ചിത്രമാകും ഇതെന്നാണ് സൂചന. ഇതിനു മുന്‍പ് മൂന്നു ബോളിവുഡ് ചിത്രങ്ങളില്‍ ആണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്. 2002-ല്‍ റാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ആ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ, ബോളിവുഡിലെ ഏറ്റവും വലിയ സിനിമാ പുരസ്‌കാരമായ ഐഫ…

Read More

സൂപ്പര്‍ഹിറ്റ് മലയാളചിത്രമായ നന്ദനത്തിന്റെ റീമേക്കായ സീഡന്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദന്‍ വളരെ പെട്ടെന്ന് തന്നെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് കെ എല്‍ പത്ത്, സ്‌റ്റൈല്‍, വിക്രമാദിത്യന്‍, ഒരു മുറൈ വന്ത് പാര്‍ത്തായ, മാസ്റ്റര്‍ പീസ്, മിഖായേല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഉണ്ണി മുകുന്ദന്‍ അരങ്ങേറ്റം കുറിച്ചു. മേപ്പടിയാന്‍, ഭ്രമം, ബ്രോ ഡാഡി തുടങ്ങിയവയാണ് ഉണ്ണിയുടെ പുതിയ സിനിമകള്‍. ശരീര സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരാളാണ് ഉണ്ണി മുകുന്ദന്‍. തന്റെ വര്‍ക്ക് ഔട്ട് വീഡിയോകളും മറ്റും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. ഉണ്ണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നെഞ്ചിലെ മസില്‍…

Read More

ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഒമര്‍ ലുലു രസകരമായ ഫോട്ടോസും വീഡിയോസും ആരാധകര്‍ക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്ക് വെച്ച ഒരു വീഡിയോയും അതിന്റെ കമന്റുകളും ശ്രദ്ധേയമാവുകയാണ്. ഹസിന്‍ ഹസി, അയാഷ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണ് ഒമര്‍ ലുലു പങ്ക് വെച്ചിരിക്കുന്നത്. View this post on Instagram A post shared by OMAR LULU (@omar_lulu_) രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്, ഇക്ക ഒരു കില്ലാഡി തന്നെ, അടുത്ത പടത്തില്‍ കോമഡിയായി എഴുത് ഇക്കാ.. തീയറ്റര്‍ പൂരപ്പറമ്പാകും, ഇനി എല്ലാരോടും ഞാന്‍ ഒമറിക്കയുടെ അടി കണ്ടൂന്നു പറയാലോ എന്നൊക്കെയാണ്…

Read More

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിം ഷോയിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ പ്രതിഫലം തുറന്നു പറഞ്ഞത്. ആദ്യ അഭിനയത്തിന് അമ്പതിനായിരം രൂപയാണ് ലഭിച്ചതെന്ന് ചാക്കോച്ചന്‍ വെളിപ്പെടുത്തി. പിന്നാലെ സുരേഷ് ഗോപിയും തനിക്ക് സിനിമയില്‍ ലഭിച്ച ആദ്യ പ്രതിഫലം തുറന്നു പറഞ്ഞു. നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമക്ക് പ്രതിഫലമായി കിട്ടിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞതെന്നും സുരേഷ്‌ഗോപി പറഞ്ഞു. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിന്റെ രചനയും സംവിധാനവും…

Read More

മമ്മൂട്ടിക്ക്  പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങനെയാണെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതും കൂട്ടിവായിക്കണമെന്ന് നടന്‍ കുറിപ്പില്‍ പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്… അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്… (കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.) ഇവര്‍ രണ്ടും പേരും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്… എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന് പറയാന്‍ ബ്രിട്ടാസിനെ പോലെ ആര്‍ക്കാണ് യോഗ്യതയുള്ളത്…സത്യം പറയുന്നവനാണ് സഖാവ് …പക്ഷെ അത് ഏക പക്ഷിയമായ അര്‍ദ്ധസത്യമാവരുത്… പിന്നെ രാഷ്ട്രീയം…

Read More