Author: Webdesk

വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയിലെ രാജയുടെ രണ്ടാം വരവായിരുന്നു മധുരരാജ.2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്. ഇതിനിടെ ചിത്രം തമിഴിൽ മൊഴിമാറ്റി റിലീസ് ചെയ്യുകയാണ്.മധുരരാജ എന്ന് തന്നെയാണ് തമിഴിലെ പേര്.ചിത്രത്തിന്റെ തമിഴ് പോസ്റ്ററുകൾ ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ വന്നു തുടങ്ങിയിട്ടുണ്ട്.സണ്ണി ലിയോണിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ വന്നിരിക്കുന്നത്.ചിത്രം ഒക്ടോബർ 18ന് റിലീസിനെത്തും. അനുശ്രീയും ഷംന കാസിമുമാണ് മഹിമ നമ്പ്യാരും അന്ന രാജനുമാണ് ചിത്രത്തിലെ നായികമാർ. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ചേര്‍ത്തല ജയന്‍, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്,…

Read More

ഗോവയിൽ വച്ച് നടക്കാൻ പോകുന്ന രാജ്യാന്തരചലച്ചിത്രമേളയിൽ നടനവിസ്മയം മോഹൻലാലിന്റെ സാന്നിദ്ധ്യമുണ്ടാകും എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിലൂടെ ഒടിയൻ മാണിക്യം എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ മലയാളികളെ വിസ്മയിപ്പിച്ചു. അതിനൊരു ബാക്കിപത്രമായി നോവിൻ വാസുദേവ് സംവിധാനം നിർവഹിച്ച ‘ ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററിയിലൂടെയാവും മോഹൻലാലിന്റെ സാന്നിധ്യം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉണ്ടാവുക. മൺമറഞ്ഞ ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ നടത്തുന്ന യാത്ര രൂപത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള രണ്ട് ഡോക്യുമെന്ററികളിൽ ഒന്നാണ് “ഇരവിലും പകലിലും ഒടിയൻ ”. അടുത്ത മാസം നവംബറിൽ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കുന്ന IFFI ൽ ആണ് ഈ ചിത്രം പ്രദർശിപ്പിക്കുക. ഒടിയൻ സങ്കൽപ്പത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവും മനശാസ്ത്രപരവുമായ പ്രസക്തിയിലേക്ക് ആഴത്തിലന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി ആണിത്.

Read More

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു.ഹലാൽ ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്.ജോജു ജോർജ്,ഇന്ദ്രജിത്ത്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ആഷിഖ് അബു,ജെസ്ന ആശിം,ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിപാലും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നു.അജയ് മേനോൻ ഛായാഗ്രഹണം.ഷൈജു ശ്രീധരൻ എഡിറ്റിംഗ്.

Read More

റെജിഷാ വിജയൻ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്റ്റാന്റ് അപ്പ്.വിധു വിൻസെന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.ഉമേഷ് ഓമനക്കുട്ടൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ മെഗാസ്റ്റാർ മമ്മൂട്ടി പുറത്ത് വിട്ടു.കൊച്ചി അവന്യൂ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയും പങ്കെടുത്തു.ചടങ്ങിൽ എത്തിയ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

മലർവാടി ആർട്സ് ക്ലബ്ബിൽ നടനായി എത്തി ലവ് ആക്ഷൻ ഡ്രാമയിലൂടെ നിർമ്മാതാവായ അജുവർഗീസ് ഇനി എത്തുവാൻ പോകുന്നത് തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്. ഒരു ചലച്ചിത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ വാർത്ത പുറത്തുവിട്ടത്. സായാഹ്ന വാർത്തകൾ എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ചന്തുവിനൊപ്പം ചേർന്നാണ് അജു വർഗീസ് തിരക്കഥയെഴുതുന്നത്. ലവ് ആക്ഷൻ ഡ്രാമ പോലെ ഒരു വലിയ ചിത്രമല്ല ഇതെന്നും താൻ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്നും മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചില്ല എന്നും അദ്ദേഹം പറയുന്നു. ‘സാജൻ ബേക്കറി സിൻസ് 1962’ എന്നാണ് സിനിമയുടെ പേര്. താരം അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 100 കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും ആദ്യരാത്രിയിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Read More

ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

Read More

റെജിഷാ വിജയൻ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്റ്റാന്റ് അപ്പ്.വിധു വിൻസെന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഉമേഷ് ഓമനക്കുട്ടൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി ഇപ്പോൾ ലോഞ്ച് ചെയ്യുകയുണ്ടായി. ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ ട്രെയിലർ കാണുവാൻ തിയറ്ററുകളിൽ ഉള്ള തിരക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ചെന്നൈ രോഹിണി സിൽവർ സ്ക്രീൻസിൽ വന്നിരിക്കുന്ന ആരാധകരുടെ തിരക്ക് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.കേരളത്തിലും ഉണ്ട് സമാനമായ അന്തരീക്ഷം.മാവേലിക്കര മിനർവ തിയറ്ററിലും ട്രെയ്‌ലർ കാണുവാൻ വലിയ ആരാധകവൃന്ദം തന്നെയാണ് എത്തിയത്.

Read More

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ് ട്രെയ്‌ലർ കാണാം

Read More

മഹേഷിൻറെ പ്രതികാരം കണ്ടവരാരും ജിംസൺ കഥാപാത്രത്തെ മറക്കാൻ സാധ്യതയില്ല കട്ടപ്പന ടൗണിൽ വച്ച് മഹേഷേട്ടനെ പട്ടിയെ തല്ലുന്ന പോലെ തല്ലിയ ജിംസനെ ഏത് മലയാളിയാണ് വെറുക്കാതെ ഇരുന്നത്.സുജിത് ശങ്കർ എന്ന ഈ ജിംസൻ . ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് എന്നത് കൗതുകരമായ മറ്റൊരു വസ്തുത. മഹേഷിന്റെ പ്രതികാരത്തിന് ശേഷവും നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി. ഇപ്പോൾ സുജിത്തിന്റെ പുതിയ മേക്ക് ഓവറിൽ അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിൽ ട്രാൻസ് ജെണ്ടർ ആയിട്ടാണ് സുജിത് എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക്…

Read More