Author: Webdesk

അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി സംഗീതം.സാമുവൽ അബിയാണ് പശ്ചാത്തല സംഗീതം.ചിത്രത്തിലെ കിനാവോ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സഞ്ജീവ് ടിയും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Read More

ഇത്തവണത്തെ ഓസ്കാർ എൻട്രിക്ക് അയക്കുവാനുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ഈ ദിവസങ്ങളിൽ.കൊൽക്കത്തയിൽ വെച്ചാണ് പട്ടിക തയ്യാറാക്കുന്നത്. മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആൻഡ് ദി ഓസ്കാർ ഗോസ് ടൂ,ഉയരെ, ഓള് എന്നി ചിത്രങ്ങൾ ആണ് പട്ടികയിലേക്ക് പരിഗണിക്കുന്നത്.28 ചിത്രങ്ങളാണ് പട്ടികയിൽ ഉള്ളത്.നാളെ അവസാന ലിസ്റ്റ് ഇടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.അപർണ സെൻ ആണ് കമ്മിറ്റി ചെയർ പേഴ്‌സൺ.അന്ധാതുൻ, ആർട്ടിക്കിൾ 15,ബഡായ് ഹോ തുടങ്ങി പ്രമുഖ ചിത്രങ്ങൾ എല്ലാം തന്നെ പട്ടികയിലുണ്ട്.

Read More

ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനാണ് ഷാമിൽ. അദ്ദേഹം എടുത്ത ഒരു മേഘത്തിന്റെ ചിത്രത്തിൽ മേഘം മോഹൻലാലിനെ പോലെ ആണ് എന്ന് അദ്ദേഹത്തിനു തോന്നി. സൈനിക ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു ചിത്രകാരൻ കൂടിയാണ്. അദ്ദേഹം പകർത്തിയ ചിത്രത്തിൽ കണ്ണും മീശയും വരച്ചതോടെ അത് മോഹൻലാലിന്റെ മേഘ രൂപം ആയി മാറി. സിനിമ കലാ സംവിധാനത്തിൽ തൽപ്പരനായ ഷാമിൽ തന്റെ കൂട്ടുകാർക്ക് അയച്ചുകൊടുത്ത ആ ചിത്രം ഇപ്പോൾ മോഹൻലാലിനെ തേടിയെത്തിയിരിക്കുകയാണ്. മോഹൻലാലിനെ കാണുവാൻ ആഗ്രഹിക്കുന്ന ഷാമിലിനെ തേടി ഇന്നലെ രാത്രി താരത്തിന്റെ ഫോൺകോൾ എത്തി. സൈനിക കേന്ദ്രത്തിലെ തുറന്ന പൊതുസ്ഥലത്ത് കുളിച്ചുകൊണ്ടിരുന്നപ്പോൾ ആണ് മേഘത്തിന് മോഹൻലാലിന്റെ ചായ ഉണ്ടോ എന്ന് അദ്ദേഹത്തിന് തോന്നിയത്. പെട്ടെന്ന് അകത്തു പോയി തന്റെ ഫോൺ എടുത്ത് ചിത്രം പകർത്തുകയായിരുന്നു. മോഹൻലാലിന്റെ ഫോൺകോൾ തന്നെ തേടിയെത്തിയത് ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളിൽ ഒന്നാണ് എന്ന് അദ്ദേഹം പറയുന്നു. കണ്ണൂർ മാച്ചേരി ചക്കരക്കൽ കണ്ടാചേരി കുടുംബാംഗമാണ് അദ്ദേഹം.

Read More

മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. രമേശ് പിശാരടിയെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ മുഹൂർത്തങ്ങളാണ്.മിമിക്രി താരമായി തുടങ്ങി,സ്റ്റേജ് ഷോകളിലൂടെ വളർന്ന് ഇപ്പോൾ സംവിധായകനായ തന്റെ രണ്ടാം സിനിമ തിയറ്ററുകളിലേക്ക് എത്തുവാൻ തയ്യാറെടുക്കുകയാണ്.അതും മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമയുമായി.19 കൊല്ലങ്ങൾക്ക് മുൻപ് മിനിസ്ക്രീനിൽ പിച്ചവെച്ചു തുടങ്ങി രമേശ് പിഷാരടി 7 വർഷങ്ങൾക്കിപ്പുറം മെഗാസ്റ്റാറിന്റെ നസ്രാണിയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടു.അന്ന് പിഷാരടി ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല 12 വർഷങ്ങൾക്കിപ്പുറം താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയെക്കുമെന്ന്. ഒന്നും…

Read More

ഉണ്ണി ആറിന്റെ നോവൽ പ്രതി പൂവൻകോഴി ജോജു ജോർജിനെയും മഞ്ജുവാര്യരെയും താരങ്ങളാക്കി റോഷൻ ആൻഡ്രൂസ് സിനിമയാക്കുന്ന വിവരം പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ജോജു ജോർജ് പ്രതി പൂവൻകോഴിയിൽ നിന്നും പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജോജു ജോർജ്ജിന് പകരം സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ നായക വേഷത്തിൽ എത്തുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉണ്ണി തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് ആണ് ജോജുവിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ‘കയറ്റ’ത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മഞ്ജുവാര്യർ.

Read More

വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ പ്രിയതമയുടെ വേർപാടിനെ കുറിച്ച് വാചാലനാവുകയാണ് ഗായകനായ ബിജു നാരായണൻ. തന്റെ ഭാര്യയുടെ വിയോഗം ഇപ്പോഴും തനിക്കും കുടുംബത്തിനും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്നും കരകയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയിച്ചു വിവാഹം കഴിച്ച ബിജു നാരായണന്റെയും ശ്രീലതയുടെയും ഇടക്കുള്ള ഹംസം ആയിരുന്നു താനെന്ന് ടിനിടോം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളേജിലെ പരസ്യ പ്രണയമായിരുന്നു തങ്ങളുടെതെന്നും നിരവധി ആരാധികമാർ ഉണ്ടായിരുന്നെങ്കിലും തന്റെ ഹൃദയം കീഴടക്കിയത് ശ്രീ ആണെന്നും അദ്ദേഹം പറയുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം തനിക്ക് സാധിച്ചു കൊടുക്കാൻ ആയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുന്നത്. പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടാറില്ലാത്ത ശ്രീലതയുടെ ആവശ്യം ഇപ്പോൾ അദ്ദേഹം തുറന്നു പറയുകയാണ്. കളമശ്ശേരിയിൽ പുഴയോരത്ത് അവർക്ക് ഒരു വീടുണ്ടായിരുന്നു. ഗായകരുടെ സമം ഓർഗനൈസേഷന്റെഎക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിന് ഇടയിലാണ്…

Read More

കാഴ്ചയുടെ ഈ ലോകത്തിൽ ചില കാണാകാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് സംശയിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവുകയില്ല. ഭാവനയുടെ ആ ലോകത്തിലേക്ക് പറന്ന് ചെന്ന് അവിടെ വിഹരിക്കുവാൻ കൊതിക്കാത്തവരും തുലോം തുച്ഛം. ഇന്നേവരെ കണ്ടിട്ടില്ലാത്ത പല ആശയങ്ങളും ആൾരൂപങ്ങളും മികച്ച ചലച്ചിത്രകാവ്യമായി അഭ്രപാളികളിൽ വന്ന് നിറയുന്ന കാഴ്ച്ച കണ്ട് അന്തം വിട്ട് നിൽക്കുന്ന ഇന്നത്തെ പ്രേക്ഷകർക്ക് മുൻപിൽ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് ‘ഓളി’ലൂടെ സംവിധായകൻ ഷാജി എൻ കരുൺ തീർത്ത് വെച്ചിരിക്കുന്നത്. യാഥാർഥ്യത്തിന്റെ ലോകത്ത് ഭാവന എത്രത്തോളം വളർന്നിട്ടുണ്ടെന്ന സത്യം വിളിച്ചോതുന്ന മനോഹര ചിത്രം. കണ്ടാലും കൊതി തീരാത്ത കാഴ്ചകൾ തന്റെ ക്യാമറ കണ്ണുകളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച് കാഴ്ചകൾക്ക് അപ്പുറമുള്ള ലോകത്തേക്ക് നടന്നകന്ന എം.ജെ രാധാകൃഷ്ണൻ എന്ന പ്രതിഭയെ ദേശീയ അവാർഡിന് യോഗ്യനാക്കിയതും ഈ ചിത്രമാണെന്ന് അറിയുമ്പോഴാണ് ഓള് ഒരു അത്ഭുതമായി തീരുന്നത്. നരാധമന്മാർ ക്രൂരമായി ബലാത്സംഗം ചെയ്ത് കായലിലെറിഞ്ഞ മായ എന്ന നാടോടി പെൺകുട്ടി ആ കായലിനടിയിൽ തന്നെ അതിജീവനം…

Read More

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും.ചിത്രത്തിന്റെ ഗ്ലിംസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.ചിത്രത്തിന്റെ ടീസർ കാണാം

Read More

ആസിഫ് അലിയുമൊത്ത് ഹാട്രിക്ക് ഹിറ്റുകൾ പൂർത്തിയാക്കിയ ജിസ് ജോയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബൈസിക്കിൽ തീവസ്,സൺഡേ ഹോളിഡേ,വിജയ് സൂപ്പറും പൗർണ്ണമിയും ഈ മൂന്ന് ചിത്രങ്ങളിലൂടെ ഹാട്രിക്ക് വിജയങ്ങൾ പൂർത്തിയാക്കിയ സംവിധായകനാണ് ജിസ് ജോയ്.അതേ സമയം ബോബി സഞ്ജയ് കുഞ്ചാക്കോ ബോബനോടൊപ്പം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.നേരത്തെ ട്രാഫിക്ക്, സ്‌കൂൾ ബസ്,ഹൗ ഓൾഡ് ആർ യൂ എന്നി ചിത്രങ്ങളിലൂടെ വിജയം കൊയ്ത കൂട്ടുകെട്ട് ആണിത്

Read More