തൻറെ സ്വപ്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി സന്തോഷ്ശിവൻ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന സ്വപ്ന സിനിമയുടെ പ്രാരംഭഘട്ട ജോലിയിലേക്ക് കിടക്കുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ .കലിയുഗം എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനുവേണ്ടി വിശ്വ വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാൻ സംഗീതം ഒരുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.മോഹൻലാലിന്റെ നിരവധി സിനിമകളിൽ ഛായാഗ്രഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ സ്വപ്നസിനിമയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ചിത്രം റിലീസിനെത്തും.കാളിദാസ് ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സന്തോഷ് ശിവൻ ഇപ്പോൾ
Author: Webdesk
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നതിനു ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെയും പുതിയ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മുതിർന്നവർ എല്ലാം ഹാപ്പി ഓണം ആശംസിച്ചപ്പോൾ ചുറ്റും നടക്കുന്നതിനെപ്പറ്റി വലിയ പിടി ഇല്ലാതെ അച്ഛന്റെ കയ്യിൽ ഇരിക്കുകയാണ് കുഞ്ഞ് ഇസ.ഈ ക്യൂട്ട് വീഡിയോ ഏറെ വൈറലായി കഴിഞ്ഞു. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പുരോഗമിക്കുകയാണ് ഇപ്പോൾ.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.
പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ചിയാൻ വിക്രം. താൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയിൽ നിന്നും തന്നെ ഏറ്റവും അധികം ആകർഷിച്ച ഘടകം അദ്ദേഹത്തിന്റെ വസ്ത്രധാരണം ആണെന്നും വിക്രം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അദ്ദേഹം മലയാളം ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവച്ചത് മമ്മൂട്ടി ചിത്രങ്ങളിലൂടെ ആയിരുന്നു. താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്നും മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും വിക്രം പറയുന്നു. വിക്രം എപ്പോഴും മമ്മൂക്കയെ കുറിച്ച് ഫാസിനേറ്റഡ് ആണ്. എത്ര പ്രായമായാലും വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു ആക്ടറാണ് മമ്മൂക്ക എന്നും വിക്രം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച വസ്ത്രധാരണം മമ്മൂട്ടിയുടെ ഒരു ആകർഷണീയത ആണെന്നും താരം പറയുന്നു. എന്തൊരു പെർഫോമർ ആണ് അദ്ദേഹം എന്നാണ് വിക്രം മമ്മൂട്ടിയെ കുറിച്ച് പറയുന്നത്.
ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ.നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അൻവർ റഷീദ് അവതരിപ്പിച്ച്,മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്.സുരേഷ് രാജൻ ഛായാഗ്രഹണവും റെക്സ് വിജയൻ സംഗീതവും നൽകുന്നു.ചിത്രത്തിലെ ‘ഹേയ് സോങ്ങ്’ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സാജു ശ്രീനിവാസും സുചിത് സുരേഷനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായെത്തുന്ന രമേശ് പിഷാരടിയുടെ പുതിയ സംരംഭമായ ഗാനഗന്ധർവ്വന്റെ ക്യാരക്ടർ പരിചയപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിലൂടെ രമേശ് പിഷാരടി ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇന്ന് ഒരു ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ചത് ശ്രദ്ധേയമാകുകയാണ്. സിന്ധു മനു വർമ്മയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇന്ന് പുറത്തുവന്നത്. ചിത്രത്തിൽ ലക്ഷ്മി എന്ന സ്കൂൾ പ്രിൻസിപ്പൽ ആയിട്ടാണ് താരം എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ‘സിന്ധു മനു വർമ്മ …. ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആൾ… അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ….. മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ…’.
നടൻ ദിലീപിന്റെയും കാവ്യായുടെയും പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ദിലീപും കാവ്യയും. മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.
ഓണം റിലീസുകൾ തിയറ്ററുകളിലെത്തി ഒരാഴ്ചയിലധികം ആയിരിക്കുന്നു.ഈ ഓണത്തിന് ബോക്‌സ് ഓഫീസിലെ ഓണം വിന്നർ ആരാണെന്ന് എന്നുള്ള ചോദ്യങ്ങൾ ഓരോ സ്ഥലങ്ങളിൽ നിന്നായി ഉയർന്ന് വരുന്നുണ്ട്.എന്നാൽ രസകരമായ വസ്തുത ഓണം റിലീസുകളിലെ രണ്ട് പ്രധാന ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ ഒരേപോലെ തന്നെ വെന്നിക്കൊടി പാറിച്ചു മുന്നേറുന്നു എന്നതാണ്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയും ജിബിയും ജോജുവും ചേർന്നൊരുക്കിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഈ രണ്ട് ചിത്രങ്ങൾ. ട്രാക്ക് ചെയ്യുവാൻ സാധിക്കുന്ന പല സെന്ററുകളിൽ നിന്നും ലഭിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളും ഇത് ശരി വക്കുന്നു.കേരളത്തിലെ കാർണിവൽ സിനിമാസിൽ നിന്നും 10 ദിവസം കൊണ്ട് ലവ് ആക്ഷന്‍ ഡ്രാമ ഇവിടെ നിന്നും 1.38 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.9 ദിവസം കൊണ്ട് 1.37 കോടി രൂപയാണ് മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.കൊച്ചി മൾട്ടിയിൽ നിന്ന് ആദ്യ 7 ദിനങ്ങൾ കൊണ്ട് ലൗ ആക്ഷൻ ഡ്രാമ 30.64 ലക്ഷവും ആദ്യ 6 ദിനങ്ങൾ…
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. എമ്പുരാന് ശേഷം ഒരു മമ്മൂട്ടി ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്ന് സൂചന തന്നിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് മനസ്സിലുണ്ട്.എമ്പുരാന് ശേഷം മിക്കവാറും ഈ ചിത്രം തന്നെയാകും,പൃഥ്വിരാജ് പറഞ്ഞു.മുരളി ഗോപി തന്നെയാണ് ഇതിന്റെയും കഥ തന്നോട് പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു.എന്നാൽ താൻ ഒരു നടൻ കൂടി ആയതിനാൽ വർഷങ്ങൾ കഴിഞ്ഞ് മാത്രമേ ചിത്രത്തെ കുറിച്ച് ചിന്തിക്കു എന്നും പൃഥ്വിരാജ് പറയുന്നു.ചിത്രം നടക്കണമേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ ഇപ്പോൾ.
മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉപയോഗിക്കുന്ന വലിയ ഹോർഡിങ്ങുകൾ ഗാനഗന്ധർവ്വന്റെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിൽ എത്തി ചേർന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഫ്ലെക്സ് ബോർഡ് വീണ് ശുഭശ്രീ എന്ന യുവതി മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അണിയറ പ്രവർത്തകർ തുനിച്ചത്. മമ്മൂട്ടി, സംവിധായകൻ രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവർ ഒന്നിച്ചാണ് തീരുമാനം കൈക്കൊണ്ടത്.അതിനാൽ പോസ്റ്ററുകൾ മാത്രമായിരിക്കും ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി അണിയറ പ്രവർത്തകർ ഉപയോഗിക്കുക.സെപ്റ്റംബർ 27ന് ചിത്രം…