Author: Webdesk

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

ബിഗ് ബോസിലൂടെ ഒന്നിച്ച ജോഡികലാണ് പേർളി മാണിയും ശ്രീനിഷും.ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യ ഓണമാണ് ഇത്.ഇത്തവണ ശ്രീനിഷിന്റെ വീട്ടിലാണ് പേർളിയുടെ ഓണം.ശ്രീനിഷിന്റെ വീട്ടിൽ പൂക്കളം ഒരുക്കിയും സദ്യ ഉണ്ടാക്കിയും പേർളി ഓണം ആഘോഷിച്ചു.

Read More

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തീയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ കാണാം.2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.

Read More

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ഇപ്പോൾ ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.കട്ട മീശ ഉള്ള ലുക്കിലാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്.ഈ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയും ബൈജുവും ഹരീഷ് കണാരനും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.രാജമാണിക്യം പോലെയുള്ള ഒരു പക്കാ കളർഫുൾ എന്റർടൈനർ കൂടിയായിരിക്കും ഷൈലോക്ക് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ്…

Read More

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ മാമാങ്കത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്ക് വെച്ചുകൊണ്ട് ഓണാശംസകൾ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.കണ്ണാടി വെച്ച് കളർ ഷർട്ടുമിട്ട് കുതിരയുടെ പുറത്ത് ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത്ര വേറിട്ട രീതിയിൽ ഓണാശംസകൾ മമ്മൂട്ടി അറിയിച്ചിരിക്കുന്നത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍,…

Read More

മമ്മൂട്ടി ഗൗരവക്കാരനാണ്,കർക്കശക്കാരനാണ് തുടങ്ങി നിരവധി കാര്യങ്ങൾ നാം സ്ഥിരം കേൾക്കുന്നതാണ് . എന്നാൽ ആ ഗൗരവം ഒക്കെ ഒരു വിളിയിൽ ഇല്ലാതാവുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മമ്മൂട്ടി പ്രസംഗിക്കാനായി വേദിയിൽ കയറി പ്രസംഗം ആരംഭിച്ചതും കാണികളുടെ ഇടയിൽ നിന്നും ഒരു കുട്ടി മമ്മൂക്ക എന്ന് നീട്ടി വിളിച്ചു. പ്രസംഗത്തിനിടയിൽ സ്വാഭാവികമായി മമ്മൂക്ക ‘ എന്ന് വിളി കേൾക്കുകയും ചെയ്തു. അതുകേട്ടപ്പോൾ സദസ്സിന്റെ മനസ്സു നിറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിൽ ആണ് ഈ സംഭവം ഉണ്ടായത്.പിന്നീട് വേദിയിൽ നിന്നും പോകുമ്പോൾ ആ കുഞ്ഞിന്റെ അടുക്കൽ ചെന്ന് കുഞ്ഞിനെ ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ വൈറലാവുകയാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിന്റെ മകന്‍ നോവ ആണ് അത് എന്നറിഞ്ഞപ്പോൾ താരത്തിന് വളരെ സന്തോഷമായി.

Read More

മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ ബൊമ്മ ബൊമ്മ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എം.ജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.4 മ്യൂസിക്സ് ആണ് സംഗീതം.

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക.ഇന്നാണ് ചിത്രത്തിന്റെ പ്രദർശനം. ചിത്രത്തിന്റെ പ്രദർശനം കാണുവാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ് ടോറോന്റോയിൽ ഇപ്പോൾ.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിട്ടുണ്ട്. പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത്…

Read More

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഗ്രാഫിക്കൽ ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക.നാളെയാണ് ചിത്രത്തിന്റെ പ്രദർശനം. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനം തന്റെ സ്വപ്‌നം സാക്ഷാത്ക്കാരാമാണെന്നും തന്റെ ചിത്രങ്ങള്‍ വിശാലമായി പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് അത്തരത്തിലൊരു നിമിഷമാണെന്നും നിവിന്‍ ദ ക്യൂവിനോട് പറഞ്ഞു. പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍,…

Read More