Author: Webdesk

12 വർഷങ്ങൾക്കു ശേഷം മമ്മൂട്ടി തമിഴിൽ എത്തിയ ചിത്രമാണ് പേരൻമ്പ്‌. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും തമിഴിലേക്ക് എത്തുകയാണ്. തമിഴിൽ നിർമ്മിക്കുന്ന വിജയ് സേതുപതിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും തമിഴ് ബോക്സ് ഓഫീസിനെ ഇളക്കിമറിക്കുന്ന ചിത്രമായിരിക്കുമിത്. നവാഗതനായ വിപിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കും. ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് വിജയ്‌ സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. നിലവില്‍ തെലുങ്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് വിജയ് സേതുപതി.

Read More

സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെ തേപ്പുകാരി എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന സത്യം ഇപ്പോൾ തുറന്നു പറയുകയാണ് സ്വാസിക. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. മമ്മൂക്ക എത്തിയ ഒരു പരിപാടിയിൽ സ്വാസികക്ക് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചപ്പോൾ തന്റെ പേര് സ്വാസിക എന്നാണെന്നും സീത എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ടെന്നും താരം പറഞ്ഞപ്പോൾ താരത്തിന് തേപ്പുകാരി എന്ന ഒരു പേരു കൂടി ഇല്ലേ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. ആ സമയത്ത് സന്തോഷംകൊണ്ട് തന്റെ കണ്ണുനിറഞ്ഞു പോയി എന്നും താൻ വാ പൊളിച്ചു നിന്നു പോയി എന്നും താരം പറയുന്നു. മമ്മൂക്ക നിന്നെ തിരിച്ചറിഞ്ഞു എന്ന സഹപ്രവർത്തകരുടെ പ്രതികരണത്തിൽ നിന്നും വളരെ സന്തോഷമാണ് താരത്തിന് ഉണ്ടായത്. ഒപ്പം തന്റെ നൃത്തത്തെക്കുറിച്ച് മോഹൻലാൽ അഭിപ്രായം പറയാറുണ്ടെന്നും…

Read More

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന ചിത്രത്തെ ആസ്പദമാക്കി ആയിരം കോടി മുതൽമുടക്കിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു മഹാഭാരതം. ഇപ്പോൾ ആ സിനിമ ഉപേക്ഷിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ നിന്നും നിർമാതാവ് ഡോ. എസ്.കെ. നാരായണൻ പിന്മാറിയതായി പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. ശ്രീകുമാർ മേനോൻ എം ടിയുമായുള്ള കേസിന്റെ വിശദാംശങ്ങൾ അടക്കം മറച്ചുവച്ചുകൊണ്ട് നിർമ്മാതാവിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ജോമോൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: MT വാസുദേവൻ നായരുടെ “രണ്ടാമൂഴം” നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച “മഹാഭാരതം” എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി. MT വാസുദേവൻ നായരുമായുള്ള “രണ്ടാമൂഴ”ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ…

Read More

വൈശാഖ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ 131 ആം ദിവസം തിയേറ്ററുകളിൽ പിന്നിടുകയാണ്. പള്ളുരുത്തിയിൽ ആണ് ചിത്രം രണ്ടു ഷോകൾ കളിച്ച് 131ആം ദിവസത്തിൽ എത്തിനിൽക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഓൺലൈൻ / സാറ്റലൈറ്റ് പതിപ്പുകൾ, ഡിവിഡികൾ എല്ലാം പുറത്തുവന്നിട്ടും രാജ തിയറ്ററിൽ നിലനിൽക്കുകയാണ്. 2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്. ഇതിനിടെ ചിത്രം തമിഴിൽ മൊഴിമാറ്റി റിലീസ് ചെയ്യുകയാണ്.മധുരരാജ എന്ന് തന്നെയാണ് തമിഴിലെ പേര്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയും ജയ്‌യും നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. അനുശ്രീയും ഷംന കാസിമുമാണ് മഹിമ നമ്പ്യാരും അന്ന രാജനുമാണ് ചിത്രത്തിലെ നായികമാർ. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍,…

Read More

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്ത് വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരാധകർ നിർമാതാവ് അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റ് ഇടുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. ചിത്രത്തെ സംബന്ധിച്ച് അജു വർഗീസ്‌എന്ത് പോസ്റ്റ് കുറിച്ചാലും ടീസർ ആവശ്യപ്പെട്ട് ആരാധകർ കമന്റ് കുറിക്കും.വളരെ രസകരമായ പല കമന്റുകളും ഇതിൽ ഉണ്ട്. “ഇയാൾ ഇത് എന്തോന്ന്, ഒരു ടീസർ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..”.ഒരു ആരാധകൻ ചോദിക്കുന്നു. “എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് എല്ലാം ടീസർ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാൻ ആ ടീസർ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്ലർ , പാട്ട് ഒക്കെ…

Read More

മമ്മൂട്ടി എന്ന വ്യക്തി സഹപ്രവർത്തകർക്കും സിനിമയിൽ സജീവമല്ലാത്ത മിമിക്രി താരങ്ങൾക്കും കൊടുക്കുന്ന പ്രോത്സാഹനങ്ങൾ മിമിക്രി താരവും നടനുമായ കലാഭവൻ ഷാജോൺ ഇപ്പോൾ പങ്കുവയ്ക്കുകയാണ്. കൈരളി ടിവിയുടെ സ്റ്റാർ റാഗിംഗ് എന്ന പരിപാടിയിലാണ് സിനിമയിൽ സജീവമായിരുന്ന കാലത്ത് മമ്മൂട്ടി ചെയ്ത് തന്ന ഉപകാരങ്ങളെ പറ്റി അദ്ദേഹം പറയുന്നത്. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് ഷാജോൺ മമ്മൂട്ടിയെ പരിചയപ്പെട്ടത്. പിന്നീട് അങ്ങോട്ട് വളരെ നല്ല സൗഹൃദം ആയിരുന്നു എന്നും അത് തനിക്ക് കൂടുതൽ ഗുണം ചെയ്തു എന്നും അദ്ദേഹം പറയുന്നു. “നീ സിനിമയിൽ വരുമ്പോൾ വിഗ് വെക്കുന്നു അതാണ് നിന്നെ ഒന്നും കണ്ടാൽ മനസിലാകാത്തത് ” എന്ന് മമ്മൂട്ടി സ്വതസിദ്ധ ശൈലിയിൽ ആദ്യകാഴ്ചയിൽ കലാഭവൻ ഷാജോണിനോട് പറഞ്ഞു. അത്രമേൽ സജീവമല്ലായിരുന്ന തനിക്കുവേണ്ടി നിരവധി ആളുകളുടെ അടുത്ത് മമ്മൂട്ടി ചാൻസ് ചോദിച്ചിട്ടുണ്ട് എന്നും സിനിമ മേഖലയിലെ പല പ്രമുഖർക്കും തന്നെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. . ‘പട്ടണത്തിൽ ഭൂതം’ ‘അണ്ണൻ…

Read More

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ്, തീയേറ്റർ റൺ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും കൈവശമുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഗിന്നസ് ബുക്കിലും തന്റെ പേര് എത്തിച്ചിട്ടുള്ള മോഹൻലാൽ രണ്ടുദിവസം മുൻപ് ഒരിക്കൽ കൂടി തന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർട്സിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ബ്ലെസ്സി സംവിധാനം ചെയ്ത 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ഡോകുമെന്ററിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ചപ്പോൾ, അതിനു വേണ്ടി തന്റെ ശബ്ദം നൽകിയ മോഹൻലാലിനും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി. ആദ്യമായി അദ്ദേഹത്തിന്റെ പേര് ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തിയത് ഗൾഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോഹൻലാൽ നേതൃത്വം നൽകുന്ന ലാൽ കെയെർസ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്‌സ് നിർമ്മിച്ചപ്പോൾ ആണ്. അദ്ദേഹം അഭിനയിച്ച പുലിമുരുകൻ എന്ന ചിത്രത്തിന്റെ 3D വേർഷന്റെ പ്രദർശനം ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത 3D മൂവി പ്രീമിയർ…

Read More

വൈശാഖ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ 131 ആം ദിവസം തിയേറ്ററുകളിൽ പിന്നിടുകയാണ്. പള്ളുരുത്തിയിൽ ആണ് ചിത്രം രണ്ടു ഷോകൾ കളിച്ച് 131ആം ദിവസത്തിൽ എത്തിനിൽക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഓൺലൈൻ / സാറ്റലൈറ്റ് പതിപ്പുകൾ, ഡിവിഡികൾ എല്ലാം പുറത്തുവന്നിട്ടും രാജ തിയറ്ററിൽ നിലനിൽക്കുകയാണ്. 2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്. ലോകവ്യാപകമായി 30,000 ഷോകൾ പൂർത്തിയാക്കിയ മധുരരാജ കേരളത്തിൽ നിന്ന് മാത്രം 20,000 ഷോകൾ എന്ന മെഗാ-ബ്ലോക്ക്ബസ്റ്റർ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് 9 – 10 ദിവസങ്ങൾ ആയപ്പോഴേക്കും 50 കോടി കളക്ഷനും 45 ദിവസം കൊണ്ട് 104 കോടി രൂപ നേടിയതായും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ആരാധകർക്കും കുടുബ പ്രേക്ഷകർക്കും ഒരുപോലെ സ്വീകാര്യമായ രീതിയിൽ…

Read More

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നടൻ ദിലീപുമായി ബന്ധപ്പെട്ട് നമിതക്കെതിരെ നിരവധി ഗോസിപ്പികൾ പലപ്പോഴായി വന്നിട്ടുണ്ട്.ദിലീപിന്റെ കൂടെ പലപ്പോഴായി അഭിനയിച്ചതുകൊണ്ടാണ് ഈ ഗോസിപ്പുകൾ ഉയരാൻ കാരണം.ഇപ്പോൾ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം ഗോസിപ്പികളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ” ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്‌റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ…

Read More

മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ സോഷ്യൽ മീഡിയ യൂട്യൂബ് ചാനലാണ് കരിക്ക്.കരിക്കിന്റെ പുതിയ വീഡിയോകൾ റിലീസ് ചെയ്യുവാനായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകർ നമ്മൾ മലയാളികൾക്കിടയിലുണ്ട്.മറ്റൊരു യൂട്യൂബ്‌ ചാനലിനും കിട്ടാത്ത വരവേൽപ്പാണ് കരിക്കിന് പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ ഇതാ കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ആയിരിക്കുകയാണ്.രസകരമായ കാര്യം എന്തെന്നാൽ നടൻ ടോവിനോയും ഇതിൽ ഒരു ചെറിയ കഥാപാത്രമായി വരുന്നുണ്ട്.മുൻപും ഇത്തരത്തിൽ സിനിമാ താരങ്ങൾ കരിക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അജു വർഗീസ്, റെജിഷ വിജയൻ തുടങ്ങിയവർ ഉദാഹരണം.എന്തായാലും കരിക്കിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ

Read More