Author: Webdesk

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഗൊറില്ല’യുടെ പുതിയ വീഡിയോ റിലീസ് ചെയ്തു .ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായിക.വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിർമിക്കുന്നത്. രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രൻ, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ https://youtu.be/T2N_AmtA1EY

Read More

വിക്രം പ്രഭു നായകനാകുന്ന ‘അസുരഗുരു’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്‌ദീപ് സംവിധാനം ചെയുന്നു. സംഗീതം ഗണേഷ് രാഘവേന്ദ്രയാണ്.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തും. https://youtu.be/Qnvu9i6dCeA

Read More

സ്‍പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന് ഇന്ത്യയില്‍ മോശമല്ലാത്ത പ്രതികരണം. ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടിയാണ്. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‍പൈഡര്‍മാനായി എത്തിയത്. സ്പൈഡര്‍മാന്‍ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്‍ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‍പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എത്തിയത്.

Read More

മൂ ടിക്കെട്ടിയ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു, മഴ നനഞ്ഞ മുറ്റത്തേക്ക് നടക്കാനിറങ്ങിയപ്പോള്‍ സംസാരത്തിന് തുടക്കമിട്ടത് ദിലീപ് തന്നെയായിരുന്നു ”സിനിമയാണ് എന്നെ വളര്‍ത്തിയത് ; എത്രപറഞ്ഞാലും തീരാത്ത കഥകളുണ്ട്…, നമ്മുക്ക് സിനിമയെക്കുറിച്ച്‌ പറയാം, പുതിയ സിനിമാവിശേഷങ്ങള്‍ മാത്രം” ഇടവേളകള്‍ അവസാനിപ്പിച്ച്‌ ദീലീപ് ചിത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തീയേറ്ററുകളിലേക്ക് എത്തുകയാണ്, മനുഷ്യമനസ്സിന്റെ സ്നേഹത്തിന്റെ കഥപറയുന്ന ശുഭരാത്രിയാണ് പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം.തമിഴ്താരം അര്‍ജുനൊപ്പമുള്ള ‘ജാക്ക് ഡാനിയലി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ത്രിഡി സിനിമ ‘പ്രൊഫസര്‍ ഡിങ്കന്റെ’ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടന്നു, പോക്കറ്റടിക്കാരന്റെ കഥപറയുന്ന ‘പിക്ക്പോക്കറ്റ് ‘,സൂപ്പര്‍ ഹീറോ വേഷത്തിലെത്തുന്ന ‘പറക്കും പപ്പന്‍’ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീചിത്രങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങളും സജീവമാണ്. ജോഷി, പ്രിയദര്‍ശന്‍, സുഗീത്, നടന്‍ വിനീത് കുമാര്‍ എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന പ്രോജക്റ്റുകളുമായാണ് ദിലീപ് അടുത്ത വര്‍ഷം സഹകരിക്കുക. കുടുംബപ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ട് ഒരുകൂട്ടം പുത്തന്‍ സിനിമകളുമായി പ്രേക്ഷകമനസ്സിലേക്ക് തിരിച്ചെത്തുകയാണ് താരം. പുതിയ ചിത്രം ശുഭരാത്രി പ്രദര്‍ശനത്തിനെത്തി. സംവിധായകനായി ബാല്യകാലസുഹൃത്ത് വ്യാസന്‍…

Read More

ജയറാം – വിജയ് സേതുപതി ചിത്രം മാര്‍ക്കോണി മത്തായിയിലെ ഇതെന്തോ വീഡിയോ ഗാനം റിലീസ് ചെയ്തു. ഇതെന്തോ എന്ന് തുടങ്ങുന്ന ഗാനത്തില്‍ വേഷമിടുന്നത് ഉപ്പും മുളകും ഫെയിം കേശുവാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. കെ എസ് ഹരിശങ്കറാണ് ഗായകന്‍. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോണി മത്തായി എന്നാണ്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍…

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ്. ഹോളിവുഡില്‍ തുടങ്ങി പിന്നീട് ബോളിവുഡിലും മോളിവുഡിലും ചലഞ്ച് വൈറലാവുകയാണ്. നീരജ് മാധവന്‍, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് അപ്പാനി ശരത്തിന്റ ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ വീഡിയോയാണ്. അടപ്പോട് കൂടിയ കുപ്പിയുടെ മൂടിയുടെ കുറച്ച്‌ അകലെ മാറി നിന്നു കൊണ്ട് ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക എന്നതാണ് ചലഞ്ച്. കുപ്പിയുടെ മൂടി ബാക്ക് സ്പിന്‍ കിക്കിലൂടെ അടിച്ച്‌ തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്ത് കുപ്പി പൊട്ടുന്നത് കണ്ട് ഞെട്ടി നില്‍ക്കുന്ന ശരത്തിനേയും വീഡിയോയില്‍ കാണാം സാധിക്കുന്നു. തോട്ട പൊട്ടിച്ച എന്നോടാണ്.. ദാ കിടക്കുന്നു.. ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപ്പാടാണ്. പ്ലാസ്റ്റിക് കുപ്പി അത്യുത്തമം.. എന്ന കിറിപ്പോടെ പാളി പോയി രസകരമായ ഈ ചലഞ്ച് താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തരാങ്ങളുടെ ബോട്ടില്‍ ക്യാപ്…

Read More

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രത്തിലെ ‘കണ്ടിട്ടും കണ്ടിട്ടും’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഫാറൂഖ് അഹമ്മദലി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റഷീദ് മൂവാറ്റുപുഴയാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്. പുതുമുഖങ്ങളായ ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. https://youtu.be/wXJImzhA0L0

Read More

അടിവസ്ത്ര പരസ്യത്തില്‍ അഭിനയിച്ചതിന് നാട്ടില്‍ ജയില്‍ ശിക്ഷയോ ചാട്ടയടിയോ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇറാനിയന്‍ മോഡല്‍ പാരീസിലേക്ക് മുങ്ങിയാതായി റിപ്പോര്‍ട്ട്. നേഗസിയാ എന്ന 29 കാരി മോഡലാണ് അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്. 2017 ല്‍ ചെയ്ത അര്‍ദ്ധനഗ്‌ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്നാണ് ഇറാന്‍ വിലയിരുത്തിയതോടെയാണ് മോഡലിന് ഈ ദുര്‍ഗ്ഗതി വന്നത്. പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഇതോടെ നെഗ്‌സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്‌സിയ മുങ്ങുകയും ചെയ്തു. അതേസമയം ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്‌സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു. സമ്ബാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്‌ബെഞ്ചുകളിലുമായിരുന്നു.…

Read More

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചില ചലഞ്ചുകള്‍ വൈറലാകാറുണ്ട്. ടെന്‍ ഇയര്‍ ചലഞ്ചിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചലഞ്ചാണ് ബോട്ടില്‍ കാപ് ചലഞ്ച്. ഹോളിവുഡില്‍ ആരംഭിച്ച ചലഞ്ച് നീരജ് മാധവ് ഏറ്റെടുത്തതോടെ മോളിവുഡിലും എത്തിയിരുന്നു. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ കൈ ഉപയോഗിക്കാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കസാഖിസ്ഥാനില്‍ നിന്നുള്ള മിക്സല്‍ മാര്‍ഷല്‍ ആര്‍ട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടില്‍ കാപ് തെറിപ്പിച്ചാണ് ഈ ചലഞ്ചുമായി എത്തി ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. തുടര്‍ന്ന് ഹോളിവുഡ് നടനും നിര്‍മാതാവുമായ ജേസന്‍ സ്റ്റാതം ചലഞ്ച് ഏറ്റെടുത്തു. ഇന്ത്യയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടിച്ചുതെറിപ്പിച്ചത്. പിന്നാലെ തെന്നിന്ത്യന്‍ താരം അര്‍ജുനെത്തി. ഇവര്‍ക്ക് പിന്നാലെ ബോളിവുഡ് നടന്‍ വിദ്യുത് ജാംവാലിന്റെ ചലഞ്ചാണ് ഞെട്ടിപ്പിച്ചത്. ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പാണ് വിദ്യുത് അടിച്ചു തെറിപ്പിച്ചത്. ബോളിവുഡില്‍ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. https://www.facebook.com/OfficialVidyutJammwal/videos/2771270932887816/?t=20

Read More

സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണർവ് ജൂലൈ 19-ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൽ സുമൻ, ആരോൾ ശങ്കർ, അങ്കിത, കന്തസാമി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് ചിത്രം. ഷിനാവ്, വെങ്കട്ട് ഭരദ്വാജ്, കോട്ടാച്ചി, ബാല ഗുരു, നവനീതൻ, സണ്ണി മാധവൻ,നാറ്റിഗാർ ശിവശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നകുൽ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശേഖർ ജയറാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More