Author: Webdesk

പന്ത്രണ്ട് വര്‍ഷം മുമ്ബ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍ തെളിവുകളുടെ അഭാവം മൂലമാണ് മുംബൈയിലെ ബാന്ദ്ര മജിസ്‌ട്രേറ്റ് വിദ്യുതിനെ വെറുതെ വിട്ടത്. 2007 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം . മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയായിരുന്നു വിദ്യുത്. ആ സമയത്ത് അവിടെയെത്തിയ രാഹുല്‍ സുരി, വിദ്യുതിന്റെ സുഹൃത്തുമായി അബദ്ധത്തില്‍ കൂട്ടിമുട്ടി. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടയില്‍ വിദ്യുത് തന്നെ മര്‍ദ്ദിക്കുകയും കുപ്പി ഉയോഗിച്ച്‌ തന്റെ തലയ്ക്കടിക്കുകയും ചെയ്‌തെന്നാണ് രാഹുല്‍ സുരി പൊലീസില്‍ നല്‍കിയ പരാതി. സംഭവത്തില്‍ വിദ്യുതിന്റെയും സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടേയും പേരില്‍ പൊലീസ് കേസെടുത്തു. നിരവധി തവണ വിദ്യുതിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ ഹാജരായില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോഴാണ് വിദ്യുത് കോടതിയിലെത്തിയത്.

Read More

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളിയുടെ മനസ്സില്‍ കുടിയേറിയ അനശ്വര നടനാണ് സത്യന്‍. ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കേ 1970 ഫെബ്രുവരിയില്‍ സത്യന് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിച്ചു. പിന്നീട് അദ്ദേഹം മരിച്ചു. സത്യന്റെ ഓര്‍മകള്‍ക്ക് 48 വര്‍ഷം തികയുമ്ബോള്‍ അഭ്രപാളിയില്‍ സത്യനെ വീണ്ടുമെത്തിക്കാന്‍ ഒരുങ്ങുകയാണ് ഫ്രൈഡെ ഫിലീംസ്. പൊലീസ് ഓഫീസറില്‍ നിന്ന് മലയാളത്തിലെ മികച്ച നടനായി മാറിയ സത്യനായി അരങ്ങിലെത്തിക മലയാളത്തിന്റെ പ്രിയനടന്‍ ജയസൂര്യയാണ്. ഇന്നലെ തിരവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന്‍ അനുസ്മരണത്തില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. സത്യന്റെ ശവകുടീരകമായ പാളയം എല്‍.എം.എസ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജയസൂര്യ വിജയ് ബാബു അടങ്ങുന്ന സംഘം സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയത്. ് മഹാനടന്റെ ജീവിതം ഇനി തിരശീലയില്‍ ഒരുങ്ങുമ്ബോള്‍ ആരാകും സത്യനായി എത്തുക എന്ന കാത്തിരിപ്പിലായിരുന്നു മലയാളികള്‍ ഈ കാത്തിരിപ്പ്ിന് വിട നല്‍കിയാണ് കഴിഞ്ഞദിവസം ജയസൂര്യയും വിജയ് ബാബുവും പാളയം എല്‍.എം.എസ് പള്ളിയിലെത്തിയത്. സത്യന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ച…

Read More

നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനെത്തിയ മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. മോഹന്‍ലാലായിരുന്നു വിശിഷ്ടാതിഥി. മോഹന്‍ലാല്‍ വരുന്നതറിഞ്ഞ് ആരാധകരുടെ വലിയ കൂട്ടം തന്നെ നിറഞ്ഞിരുന്നു. മോഹന്‍ലാലിനെ കണ്ട നിമിഷം മുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിച്ചില്ല. സംസാരം തുടങ്ങിയ ശേഷമാണ് പിണറായി വിജയന്‍ മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ചത്. ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമായി.

Read More

ബോളിവുഡ് നടി സോനം കപൂര്‍ കഴിഞ്ഞ ദിവസമാണ് തന്‍റെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിച്ചത്. താരസമ്ബന്നമായിരുന്നു സോനത്തിന്‍റെ ജന്മദിനാഘോഷ പരിപാടികള്‍. സോനം അണിയുന്ന വസ്ത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. എന്നാല്‍ എല്ലാവരെയും  അമ്ബരിപ്പിച്ച് വളരെ സിംപിളായ മെറ്റാലിക് സ്കേര്‍ട്ടും വെള്ള ഷര്‍ട്ടുമണിഞ്ഞാണ് സോനം വേദിയിലെത്തിയത്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില. സ്കേര്‍ട്ടിന് ഏകദേശം 1713 ഡോളര്‍ (ഏകദേശം 118920 ഇന്ത്യന്‍ രൂപ). ഷര്‍ട്ടിന് 486 ഡോളര്‍ (ഏകദേശം 33740) രൂപയുമാണ് വില. ഗോള്‍ഡ് ചോക്കറും ബല്ലേറിനാസുമാണ് താരം അണിഞ്ഞ ആഭരണങ്ങള്‍. എന്നാല്‍ ഒന്നര ലക്ഷം രൂപയക്കുള്ള മതിപ്പൊന്നും സോനം അണിഞ്ഞ  ഡ്രസിനിലായിരുന്നു  എന്നാണ് ആരാധകർ പറയുന്നത്. അര്‍ജുന്‍ കപൂര്‍, മലൈക അറോറ, ജാന്‍വി കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങി സോനത്തിന്‍റെ ഏറ്റവും  അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

Read More

മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് സീസണ്‍ ഒന്നിലൂടെ പരിചയപ്പെട്ട പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ഈ വര്‍ഷമായിരുന്നു വിവാഹിതരായത്. രണ്ട് മതാചാര പ്രകാരം ആഢംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിലെ ഒരു താരത്തിന്റെ വിവാഹ വാര്‍ത്ത വന്നിരിക്കുകയാണ്. റോഡിയോ ജോക്കിയും ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിയുമായിരുന്ന വൈഷ്ണവിയാണ് വിവാഹിതയായിരിക്കുന്നത്. മിനിസ്‌ക്രിനിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോര്‍മുകളിലൂടെയും ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളില്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവയിലും വ്യത്യസ്തതയാര്‍ന്ന എപിസോഡുകളുമായി ഇറങ്ങിയ ഈ ഷോയിലൂടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന പല താരങ്ങളും സൂപ്പര്‍താരങ്ങളായി മാറി. അവരുടെ ജീവിത വിശേഷങ്ങള്‍ ആരാധകര്‍ക്ക് ആകാംക്ഷ നല്‍കുന്ന വാര്‍ത്തകളുമായി. ബസന്ത് നഗറിലെ അഷ്ടലക്ഷ്മി അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. പരമ്പരഗതമായി കിട്ടി വന്നിരുന്ന മുത്തശ്ശിയുടെ സാരിയായിരുന്നു വൈഷ്ണി ധരിച്ചത്. വിവാഹമാണെന്ന് പറഞ്ഞാലും താലി മാലയോ, വിവാഹമോതിരമോ അടക്കം ആഭാരണങ്ങളൊന്നും ധരിക്കാതെ അത്രയും ലളിതമായിട്ടായിരുന്നു വിവാഹം. പൂമാല മാത്രമാണ് പരസ്പരം…

Read More

ഈ വർഷം അവിസ്മരണീയമാക്കി തീർത്ത കാഴ്ചക്കാരോട് നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. ഇത് മമ്മൂട്ടിക്ക് അമ്പരപ്പിക്കുന്ന അവസരങ്ങളുടെ വർഷമായിരുന്നു.വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങൾ വിവിധ ഭാഷകളിൽ ചെയ്യുവാൻ സാധിച്ചു. ഫേസ്ബുക്കിൽ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കാഴ്ചക്കാർക്കും വിമർശകർക്കുമുള്ള നന്ദി രേഖപ്പെടുത്തുകയാണ് മമ്മൂട്ടി.ഉണ്ടയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ മികച്ച അഭിപ്രായങ്ങൾ എത്തിയതോടെയാണ് മമ്മൂട്ടി തന്റെ വിവിധ ചിത്രങ്ങൾ കോർത്തിണക്കിയ ഫോട്ടോയോടൊപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. അപൂർവമായി മാത്രം ഇത്തരം പോസ്റ്റുകളുമായി എത്തുന്ന മമ്മൂട്ടിയുടെ ഈ പോസ്റ്റിനെ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.ആറുമാസത്തിനിടെ തെന്നിന്ത്യയിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ച വച്ചത്. തമിഴ് ചിത്രമായ പേരൻപ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയുണ്ടായി. യാത്ര എന്ന ചിത്രം തെലുങ്കിൽ തന്നെ ഡബ്ബ് ചെയ്ത് വിട്ടുവീഴ്ചയില്ലാത്ത നടനെന്ന പേര് ഒരിക്കൽ കൂടി മമ്മൂട്ടി ഉറപ്പിച്ചു.

Read More

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ.താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ്. അഭിനയത്തേക്കാൾ താൻ പഠനത്തിൽ മിടുക്കിയാണെന്ന് അധ്യാപകർ എല്ലാവരും പറയാറുണ്ട് എന്ന് പ്രിയ പങ്കുവെച്ചു.പഠനത്തിന് ശേഷം മാത്രമാണ് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപര്യമെന്നും പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ” കോളേജിൽ ഇപ്പോൾ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാർക്കുകൾ ലഭിക്കുന്നില്ല. ഹാജരിനുള്ള മാർക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത് “- പ്രിയ പറഞ്ഞു.റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബം​ഗ്ലാവ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ച് അവരുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിന്റെ അണിയറ പ്രവർത്തക്കെതിരേ രംഗത്ത് വന്നിരുന്നു.

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്.മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഗെയിം ചേഞ്ചറായിരിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടിക്കുള്ളത്.ഒരു നടനെന്ന നിലയില്‍ ചരിത്രപുരുഷന്മാരെയും അവരുടെ ധീരത നിറഞ്ഞ കഥകളും പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വം ആയാണ് മമ്മൂട്ടി കാണുന്നത്. ” സിനിമയുടെയും ചരിത്രത്തിന്റെയും പ്രേക്ഷകരുടെയും ഇടയിലുള്ള പാലമായാണ് അഭിനയിക്കേണ്ടത്. മാമാങ്കം ഒരു ഗെയിം ചേഞ്ചറായാല്‍ മലയാള സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരും”. മമ്മൂട്ടി പറഞ്ഞു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി ഒരുക്കിയിട്ടുള്ളത്.കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Read More

പേരിലെ ഒരു വ്യത്യസ്ഥത തന്നെയാണ് ഉണ്ടയിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചത്‌. എന്തായിരിക്കും ഈ ചിത്രമെന്ന ആകാംക്ഷയിൽ ഇരുന്ന പ്രേക്ഷകർക്ക് ചിത്രത്തിന്റെ സ്റ്റിൽസും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും എല്ലാം നല്ലൊരു ചിത്രം തന്നെയായിരിക്കും എന്നുറപ്പും നൽകി. ആ പ്രതീക്ഷകളെ നിറവേറ്റി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് തുളച്ചു കയറിയിരിക്കുകയാണ് ‘ഉണ്ട’. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ നിന്നും വേറിട്ടൊരു അവതരണമാണ് ഖാലിദ് റഹ്മാൻ അവലംബിച്ചിരിക്കുന്നത്. ചെറിയൊരു പത്രവർത്തയിൽ നിന്നും ഉരുത്തിരിഞ്ഞ ചിത്രം സ്വാഭാവികമായ നർമത്തോടൊപ്പം ഭീതിയും നിറച്ച് പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാധാരണ പോലീസ് ചിത്രങ്ങളിൽ നിന്നെല്ലാം വേറിട്ട നിൽക്കുന്ന റിയലിസ്റ്റിക്കായിട്ടുള്ള ഒരു സോഷ്യോ – പൊളിറ്റിക്കൽ ചിത്രമാണ് ഉണ്ട. ബസ്തറിലെ മാവോയിസ്റ്റ് മേഖലയിൽ തെരഞ്ഞെടുപ്പ് നടത്താൻ പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വമ്പൻ ആയുധ ശേഖരവുമായി സദാ സന്നദ്ധരായിരിക്കുന്ന മാവോയിസ്റ്റുകളുടെ ഇടയിലേക്കാണ് മണി സാറും സംഘവും എത്തുന്നത്. ലാത്തിയും ഉപയോഗിച്ച് ശീലമില്ലാത്ത തോക്കുമായ സംഘത്തിന്റെ ആ…

Read More

സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. യുവതാരങ്ങളിൽ ശ്രദ്ധേയനായി മാറിയതിനോടൊപ്പം താരം ചില വിവാദങ്ങളിലും അകപ്പെട്ടു. അതിലൊന്നായിരുന്നു ഫോൺ വിളിച്ചാൽ ആസിഫലി എടുക്കില്ല എന്ന ആക്ഷേപം.സിനിമ മേഖലയിലെ താരങ്ങള്‍ ഫോണ്‍ എടുക്കാത്തത് പല വിവാദങ്ങള്‍ക്ക് വഴിവക്കാറുണ്ട് . സൂപ്പര്‍താരം മോഹന്‍ലാല്‍ വിളിച്ചിട്ടു പോലും ആസിഫ് അലി ഫോൺ എടുക്കാന്‍ തയ്യാറായില്ലെന്ന തരത്തില്‍ ആദ്യകാലങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആസിഫ് അലി. ‘ഫോണിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള എന്റെ പ്രശ്‌നമാണത്. എന്റെ ആദ്യത്തെ വിവാദം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നുള്ളതായിരുന്നു. സി.സി.എല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) ടൈമില്‍ ഞാന്‍ കളിക്കാമെന്ന് പറഞ്ഞു. പക്ഷേ എനിക്കന്ന് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്ത് ഷൂട്ട് ബ്രേക്ക് ചെയ്‌തിട്ട് എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെയൊക്കെ കുറേ പ്രശ്‌നങ്ങള്‍ വന്ന…

Read More