Author: Editor

ഡയമണ്ട് നെക്കൾസ് എന്ന  മനോഹര ചിത്രത്തിലൂടെ മലയാളത്തിന്റെ അഭിനയ ലോകത്തേക്കെത്തിയ താരമാണ് അനുശ്രീ. മലയാളികളുടെ മനസ്സിൽ അനുശ്രീയ്ക്കും എപ്പോളും നാടൻ സുന്ദരിഭാവമാണ്.ലോക്ക് ഡൌൺ കാലത്ത് തന്റെ ഇമേജ് തകർത്തു കൊണ്ട് കിടിലൻ മേക്കോവറുമായെത്തിയത്   വളരെയധികം  ശ്രദ്ധ നേടി. അനുശ്രീയുടെ ജീവിതത്തിലെ രസകരമായ  നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ  ഒട്ടും മടി കാണിച്ചിരുന്നില്ല. ഇപ്പോൾ  വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാൽ കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ ചിത്രങ്ങളാണ്‌.വളരെ രസകരമായ ഒരു കുറുപ്പും താരം പങ്ക് വെച്ചിട്ടുണ്ട്. ഇവളുടെ പേര് ബ്ലാക്ക് പെപ്പർ എന്നാണ്.ഞങ്ങൾ  ഇവളെ ബ്ലാക്ക് ഗോൾഡെന്നും വിളിക്കുമെന്നുന്നാണ് അനുശ്രീ പറയുന്നത്.ഇതാണ് ഞങ്ങളുടെ കുരുമുളക് ചെടി.ഞങ്ങളുടെ  കുരുമുളക് പറിക്കാൻ ഞങ്ങൾ തന്നെ മതി.ഞങ്ങൾ വളർത്തും ഞങ്ങളുടെതാകും പൈങ്കിളിയെ എന്ന് താരം കുറിക്കുന്നു. ഏണി വെച്ച് കുരുമുളക് പറിക്കാനായി മരത്തിൽ കയറുന്ന ചിത്രങ്ങളാണ് താരം  പങ്ക് വെച്ചിരിക്കുന്നത്. കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.നിരവധി കമ്ന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.അനുശ്രീ വേറെ ലെവേലാണെന്ന് സോഷ്യൽ മീഡിയ…

Read More

സംവിധായകൻ ജോഷിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് ‘പാപ്പൻ’ പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 7 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആസ്വാദകർ ഏറ്റെടുത്തത്.”പാപ്പൻ “എന്നു പേരിട്ട പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലുണ്ടാക്കിയ തരംഗമായിരുന്നു. മാർച്ച് അഞ്ചിന് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.ഹിറ്റ് ചിത്രമായ  പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പാപ്പൻ”. ലേലം, പത്രം, വാഴുന്നോര്‍, ഭൂപതി തുടങ്ങിയ ജോഷി സിനിമകളിലെ സുരേഷ് ഗോപിയുടെ ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഹിറ്റ്  വേഷങ്ങൾ എക്കാലവും സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്. 7  വർ‍ഷങ്ങൾക്ക് ശേഷം ജോഷിയും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുമ്പോഴും ഒരു ബ്ലോക്ക് ബസ്റ്റർ തന്നെയാകും എന്ന തരത്തിലാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നതും. ഒപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. പ്രഗത്ഭനായ…

Read More

സൂര്യ മേനോന്‍ ബിഗ് ബോസ് മൂന്നാം സീസണിലെ ആദ്യ ആഴ്ചയില്‍ ഏറ്റവും വീക്ക് ആയിട്ടുള്ള മത്സരാര്‍ഥിയായിരുന്നു . എന്ത് കാര്യങ്ങൾ  പറഞ്ഞാലും വിഷമിച്ചു കണ്ണുനീർ ഒഴുക്കിയിരിക്കുന്ന സൂര്യയ്ക്ക് പുറത്തും വളരെ ഏറെ വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയിരുന്നു. പക്ഷെ രണ്ടാമത്തെ ആഴ്ചയില്‍ ക്യാപ്റ്റനായി മാറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.മോഹന്‍ലാല്‍  അവസരം നൽകിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ക്കാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കാനാണ്. സൂര്യയെ തെരഞ്ഞെടുത്ത് ക്യാപ്റ്റനാക്കിയത് ഫിറോസ് ഖാന്‍, ഭാര്യ സജ്‌ന, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് . അതിന് ശേഷം സൂര്യ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഒരു ടാസ്‌ക് നല്‍കിയിരുന്നു. മത്സരാര്‍ഥികളുടെ ഫോട്ടോ തിരഞ്ഞെടുത്ത് അതില്‍ ഇഷ്ടമുള്ളത് കൂട്ടി ചേര്‍ക്കാനായിരുന്നു ടാസ്‌ക്. ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തത് സൂര്യയുടെ ഫോട്ടോയാണ്. സൂര്യ കുറച്ച്‌ കൂടി ബോള്‍ഡ് ആകണം, സംസാരിക്കുമ്പോൾ ഉച്ചത്തില്‍ ഉറച്ച്‌ സംസാരിക്കണം തുടങ്ങിയ ഉപദേശങ്ങളും ഭാഗ്യലക്ഷ്മി കൊടുത്തു. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ അത്ര ഇഷ്ടപ്പെടാത്ത രീതിയിലാണ് സൂര്യ…

Read More

ലക്ഷക്കണക്കിന്  സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ.  ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി പ്രശംസകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ  ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് നടി ആശ ശരത് നിരവധി പ്രശംസകൾ ഇതിനോടകം ഏറ്റുവാങ്ങി.ആശ ശരത്തിന് ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും  നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടാൻ കഴിഞ്ഞിരുന്നു. ആശ ശരത് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കഥാപാത്രം നായകനായ മോഹൻലാലിന് വെല്ലുവിളി ഉയർത്തുന്നതാണ് . ദൃശ്യംത്തിന്റെ  രണ്ടാം ഭാഗം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹൻലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താൻ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹൻലാൽ തല്ലുന്ന രംഗത്തിൽ പുലർത്തിയ ആ  ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ് . യൂട്യൂബ് ചാനലായ  പോപ്പർ സ്റ്റോപ്പ്‌ എന്ന മലയാളം ചാനലിന് …

Read More

മലയാളത്തിന്റെ എക്കാലത്തെയും മികച്ച  അഭിനയ വിസ്മയം  മോഹൻലാലിനെ നായകനാക്കി പ്രമുഖ സംവിധായകൻ  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ ചിത്രമാണ് ആറാട്ട്. ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന വളരെ ശ്രദ്ധേയമായ കഥാപാത്രമായിയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ  ഒഫീഷ്യൽ പോസ്റ്ററുകൾ  കുറച്ചു ദിവസങ്ങൾ മുൻപ് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പുതിയ ഒരു തരംഗം  സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ  ഈ ചിത്രത്തെക്കുറിച്ചു ഏറെ വെളിപ്പെടുത്തലുകളുമായി  വന്നിരിക്കുന്നത് ഈ ചിത്രത്തിൽ ഒരു സുപ്രധാന  വേഷം ചെയ്തിരിക്കുന്ന പ്രശസ്ത നടൻ പ്രശാന്ത് അലക്സാണ്ടർ ആണ്.കുറെ ഏറെ നാളുകൾക്കു ശേഷം നമുക്ക് തീയേറ്ററുകളിൽ നിന്ന് ലഭിക്കാൻ പോകുന്ന ഏറ്റവും പുതിയ വ്യത്യസ്ത അനുഭവമായിരിക്കും ആറാട്ട് എന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയിൽ ഒട്ടേറേ  താരങ്ങൾ ഉണ്ടെങ്കിലും ലാലേട്ടന്റെ ഒരു വൺമാൻ ഷോ ആയിരിക്കും ഈ ചിത്രമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അത്ര രസകരമായി മോഹൻലാൽ…

Read More

സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദൃശ്യം ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷം മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ വാർത്ത തന്നെയായിരുന്നു.നിമിഷങ്ങൾ കൊണ്ടാണ് ഈ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത് എന്നാൽ ഇനിയും കുറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമേ മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ എന്ന കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തി. എന്നാൽ അതിനു ശേഷം സംവിധായകൻ ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സ്വീകരിക്കുന്നു എന്ന തരത്തിൽ വളരെയധികം വ്യാജപ്രചരണം നടക്കുകയുണ്ടായി. തന്റെ ഇമെയിൽ വിലാസത്തിലേക്ക് ദൃശ്യം 3 ക്ളൈമാക്സ് സ്വീകരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ജീത്തു ജോസഫ് വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. നവാഗതർക്കും പുതിയ കഥ പറയാൻ എത്തുന്നവർക്കും വേണ്ടി ജീത്തു ജോസഫിന്റെ ഇമെയിൽ വിലാസത്തിലേക്ക് ഈ വാർത്ത വന്നതോട് കൂടി ഒട്ടേറെപ്പേർ കഥകൾ അയക്കുന്ന സാഹചര്യം…

Read More

‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു വേണ്ടി  പിന്നണി പാടിക്കൊണ്ടാണ്‌ മലയാള സിനിമാലോകത്തേക്ക് ജ്യോത്സ്നയെത്തിയത് .‌മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്‌ന കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് ‘നമ്മളി’ലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘സ്വപ്നക്കൂടി’ലെ കറുപ്പിനഴക്, ‘മനസ്സിനക്കരെ’യിലെ മെല്ലെയൊന്നു പാടൂ, ‘പെരുമഴക്കാല’ത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇപ്പോൾ തന്റെ ആദ്യ നഷ്ട പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോത്സന. ഒരു ചാനല്‍ പരിപാടിക്ക് ഇടെയാണ് ജ്യോത്സന ഇക്കാര്യം തുറന്ന് പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ചില…

Read More

‘റോക്കി’ നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.റോക്കിയിലെ പുതിയ സര്‍പ്രൈസ് ഉടന്‍ വരും എന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ഒരു പഴയ കെട്ടിടത്തിന്റെ മുകള്‍നിലയിലെ ജനാല വഴി മുന്നോട്ട് നോക്കി നില്‍ക്കുന്ന നടിയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും അടങ്ങിയതാണ് ചിത്രം.ശക്തമായ കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിക്കുന്നത്.ഒരു പ്രതികാരത്തിന് കഥയാണ് സിനിമ എന്നാണ് അറിയാന്‍ കഴിയുന്നത്. റോക്കി സര്‍പ്രൈസ് ഉടന്‍ വരുന്നു. തുടരുക.’-നയന്‍താര കുറിച്ചു. തരമണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവീന രവിയും രോഹിണിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ദര്‍ബുക ശിവയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നാഗൂരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഉടന്‍ തന്നെ റിലീസ് ഉണ്ടാകും. തീയേറ്ററില്‍ റിലീസ് ആണ് പ്രതീക്ഷിക്കുന്നത്.

Read More

മലയാള സിനിമയിലെ ഒരു കാലത്തേ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു റോമ. എന്നാല്‍ ഇപ്പോള്‍ റോമ സിനിമകളില്‍ അത്ര സജീവമല്ല. കുറച്ചു നാളുകള്‍ക്ക് ശേഷം റോമയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ റോമയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വീണ്ടും താരം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. കുതിരപ്പുറത്തിരിക്കുന്ന കുട്ടി റോമയുടെ ചിത്രമാണ് ഇത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് റോമ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നടി നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി.ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുപത്തിയഞ്ചില്‍ ഏറെ…

Read More

കുടുംബസങ്കൽപത്തിന് സ്വവർഗ വിവാഹം വിരുദ്ധമെന്നായിരുന്നു ദില്ലി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇന്ത്യൻ പാരമ്പര്യത്തിൽ കുടുംബ ജീവിതമായി പരിഗണിക്കാനാവില്ല. കുടുംബ സങ്കൽപത്തിൽ പുരുഷൻ ഭർത്താവും, സ്ത്രീ ഭാര്യയുമാണെന്നും സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതിയിലെത്തിയ ഹർജിയിലായിരുന്നു കേന്ദ്രം നിലപാടറിയിച്ചത്. ഇപ്പോൾ ഇതാ സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഹർജിയെ ചോദ്യം ചെയിതിരിക്കുകയാണ് ബിഗ് ബോസ്സ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശ്ശേരി . സോഷ്യൽ മീഡിയയിലൂടെയാണ്‌ ജസ്‌ലയുടെ അഭിപ്രായപ്രകടനം.എന്തോന്ന് സംസ്കാരം..? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയില്‍ ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ച രാജ്യം എന്‍റെ ഇന്ത്യ. ജാതി മാറി പ്രണയിച്ചതിന് അപ്പന്‍ മകളെ കൊന്ന രാജ്യം എന്‍റെ ഇന്ത്യ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. അമ്മ മക്കളെയും മക്കള്‍ ആ മാതാപിതാക്കളെയും തല്ലിക്കൊല്ലുന്ന രാജ്യം എന്‍റെ ഇന്ത്യ. 2 വയസ്സ് കാരിമുതല്‍ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താല്‍ പിച്ചിചീന്തപ്പെടുന്ന രാജ്യം എന്‍റെ ഇന്ത്യ.…

Read More