Author: webadmin

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അയ്യപ്പനും കോശിയും തിയേറ്ററുകളിലേക്ക് ഇന്ന്. അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായി അയ്യപ്പന്‍ നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്നത്  ഉറപ്പാണ്. ഇന്നലെ ചിത്രത്തിന്റെ സംവിധാനയകന്‍ സച്ചി സോഷ്യല്‍മീഡിയില്‍ ഒരു കുറിപ്പും പങ്കുവച്ചിരുന്നു.    കുറിപ്പ് ഇങ്ങനെ :    അയ്യപ്പനും കോശിയും ഫൈനല്‍ മിക്‌സ് ഇന്ന് പുലര്‍ച്ചെ ട്രിവാന്‍ട്രം വിസ്മയ സ്റ്റുഡിയോയില്‍ വച്ച് പൂര്‍ത്തിയായി. അങ്ങനെ നീണ്ട മാസങ്ങളുടെ അദ്ധ്വാനത്തിന് വിരാമമിട്ട് നാളെ നമ്മുടെ ചിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുന്നിലേക്ക് എത്തുകയാണ് നിങ്ങള്‍…

Read More

പച്ചയായ, ജീവിതങ്ങള്‍ തുറന്നു കാട്ടിയ മനോഹര സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മക്കള്‍ തെരഞ്ഞെടുത്തതും അച്ഛന്റെ അതേ മേഖല തന്നെ. മകന്‍ അനൂപ് സത്യന്റെ കന്നി ചിത്രമായ ൃ വരനെ ആവശ്യമുണ്ട് നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കിപ്പോള്‍. മകന്റെ ചിത്രത്തിലും അന്തിക്കാട് ടച്ച് കൊണ്ടുവരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ അനൂപ് സത്യന്‍ മാതൃഭൂമി ഡോട് കോമുമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്നു, തെന്നിന്ത്യയുടെ പ്രിയ നായക കല്യാണി പ്രയദര്‍ശന്‍ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രം തുടങ്ങിയ നിരവധി സവിശേഷതകള്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ആകാംഷ കൂടുകയെഉള്ളു. ചിത്രത്തിലെ കാസ്റ്റിങ്ങിനെ ക്കുറിച്ചുള്ള ചോദ്യത്തിന് നസ്രിയ മാറി കല്യാണി വന്നു എന്ന മാറ്റം മാത്രമേ കാസ്റ്റിങ്ങില്‍ സംഭവിച്ചുള്ളൂ എന്നാണ് അനൂപ് മറുപടി നല്‍കിയത്. ബാക്കിയുള്ള മൂന്നു കഥാപാത്രങ്ങളും അവര്‍ തന്നെയാണ് ചെയ്യുക എന്ന് നേരത്തെ…

Read More

നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്മേൽ തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്‌തതും വലിയ വാർത്തകൾ തീർത്തിരുന്നു. ബോക്സോഫീസിൽ 300 കോടി നേടിയെന്ന് പറയുന്ന ബിഗിൽ എന്ന ചിത്രത്തെ സംബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ AGS എന്റർപ്രൈസ്, നായകൻ വിജയ്, വിതരണക്കാരൻ, പണം ഏർപ്പാട് ചെയ്‌ത അൻപ് ചെഴിയാൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി റെയ്‌ഡ്‌ നടത്തിയത്. കണക്കിൽ പെടാത്ത ഒന്നും തന്നെ വിജയ്‌യുടെ പക്കൽ നിന്നും കണ്ടെടുക്കാനായില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും സന്തോഷവും പകർന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ ചിത്രീകരണത്തിൽ വിജയ് ഇന്ന് വീണ്ടും ചേരുമെന്നാണ് അറിയുന്നത്. അതെ പോലെ തന്നെ ആരാധകർ എല്ലാം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനും ആ വേദിയിൽ വിജയ് നടത്തുവാൻ പോകുന്ന പ്രസംഗത്തിനുമായി കാത്തിരിക്കുകയാണ്. ആ ഒരു പ്രസംഗത്തിനായി താനും കാത്തിരിക്കുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ആ കാത്തിരിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.

Read More

മമ്മൂക്ക നായകനായ മാസ്സ് ചിത്രം ഷൈലോക്കിന്റെ കളക്ഷനെ കുറിച്ചറിയുവാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകരും പ്രേക്ഷകരും. എങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അക്കാര്യം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം വേൾഡ് വൈഡ് 50 കോടി കളക്ഷൻ നേടിയതായി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഗുഡ്വിൽ എന്റെർറ്റൈന്മെന്റ്സ്. സംവിധായകൻ അജയ് വാസുദേവും 50 കോടി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്. ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ…

Read More

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ ചേർന്നാലപിച്ച അയ്യപ്പനും കോശിയും പ്രോമോ സോങ്ങ് ലാലേട്ടൻ പുറത്തിറക്കി. ജേക്സ് ബിജോയിയാണ് സംഗീതം. ചിത്രം നാളെ തീയറ്ററുകളിൽ എത്തും. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളക്കാരനായി പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ, അന്ന രാജന്‍, സിദ്ദിഖ്, അനു മോഹന്‍,ജോണി ആന്റണി,ഗൗരി നന്ദ, അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

Read More

സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് മേജർ രവി. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം നിർവഹിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപും മേജർ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ തുടങ്ങുമെന്നാണ് അറിയുന്നത്. നോർത്ത് ഇന്ത്യയിൽ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജർ രവി വ്യക്തമാക്കുന്നത്. നാളെ തീയറ്ററുകളിൽ എത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അഭിനേതാവ് എന്ന നിലയിൽ മേജർ രവിയെ ഇനി പ്രേക്ഷകർ കാണുവാൻ പോകുന്നത്. അതേ സമയം ദിലീപ് നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്.

Read More

സ്വാമി അയ്യപ്പനായി വന്ന് പ്രേക്ഷകരുടെ മനസില്‍ കയറികൂടിയ താരമാണ് കൗശിക് ബാബു. ഒരൊറ്റ പാരമ്പരയിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ കൗശികിന് പര്‌സിദ്ദനായകാന്‍ സ്വാമി അയ്യപ്പന്‍ എന്ന സീരിയില്‍ മാത്രം മതിയായിരുന്നു. അടുത്തിടെയായിരുന്നു കൗശിക്കിന്റെ വിവാഹം നടന്നത്. സോഷ്യല്‍മീഡിയ വിവാഹ വാര്‍ത്ത ഗംഭീരമായി ആഘോഷിച്ചിരുന്നു. ഭവ്യ എന്നാണ് കൗശിക്കിന്റെ ജീവിത സഖിയുടെ പേര്. ഹൈദരാബാദില്‍ വച്ചായിരുന്നു കൗശിക്കിന്റെ ആഡംബര പൂര്‍ണമായ വിവാഹ ചടങ്ങുകള്‍ നടന്നത്. സോഷ്യല്‍മീഡിയയില്‍ ഇരുവരും വളരെ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ സുന്ദര നിമിഷം താരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. .എല്ലാ നിമിഷത്തിലും ഓരോ ഹൃദയമിടുപ്പിലും ഞാന്‍ നിന്നെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും എന്നാണ് ചിത്രത്തിനൊപ്പെ താരം കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കും കമ്മെന്റുമാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഇത് പോലെ സന്തോഷമായിരിക്കാന്‍ ആരാധകര്‍ ആശംസിക്കുന്നുണ്ട്. തെലുങ്കില്‍ ബാലതാരമായാണ് കൗശിക് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം തെന്നിന്ത്യന്‍ മിനിസ്‌ക്രീനിലെ പ്രധാന യുവതാരങ്ങളില്‍ ഒരാളായി കൗശിക് മാറുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘വൈറ്റ് ബോയ്‌സ്’…

Read More

നികുതി വെട്ടിപ്പിന്റെ പേരിൽ തമിഴ് സൂപ്പർതാരം വിജയ്‌യെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് വമ്പൻ ചർച്ചകൾ പുരോഗമിക്കേ കാര്യങ്ങൾ ഏകദേശം തെളിയുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. 38ഓളം സ്ഥലങ്ങളിലായി നടത്തിയ റെയ്‌ഡിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ബോക്സോഫീസിൽ 300 കോടി നേടിയെന്ന് പറയുന്ന ബിഗിൽ എന്ന ചിത്രത്തെ സംബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ AGS എന്റർപ്രൈസ്, നായകൻ വിജയ്, വിതരണക്കാരൻ, പണം ഏർപ്പാട് ചെയ്‌ത അൻപ് ചെഴിയാൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി റെയ്‌ഡ്‌ നടത്തിയത്. ചെന്നൈയിലും മധുരൈയിലുമായി പലയിടങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്ന 77 കോടിയോളം കണക്കിൽ പെടാത്ത പണം കണ്ടെടുത്തു എന്നാണ് പ്രസ് റിലീസിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം തന്നെ ഫൈനാൻസിയറായ അൻപ് ചെഴിയാന്റേതാണെന്നും റിപ്പോർട്ട് പറയുന്നു. 300 കോടിയോളം വരുന്ന അയാളുടെ സ്ഥാവരജംഗമവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാരന്റെയും നിരവധി ഡോക്യൂമെന്റസ് കണ്ടെത്തിയിട്ടുണ്ടെന്നും അവയെ പരിശോധിച്ച് വരികയാണെന്നും അതിൽ പറയുന്നു. നിർമാതാവിന്റെ പക്കൽ നിന്നും കണക്കിൽ പെടാത്ത ഒന്നും…

Read More

നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നെയ്‌വേലിയിൽ എത്തിച്ചേർന്ന ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനെ തുടർന്ന് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ വിജയ് സേതുപതിയും മറ്റുള്ളവരും അടങ്ങുന്ന ഭാഗങ്ങളുമായി മാസ്റ്റർ ഷൂട്ടിങ് പുനഃരാരംഭിച്ചു എന്നാണ് റിപ്പോർട്ട്. വിജയ് നാളെ ടീമിനൊപ്പം ചേരുമെന്നും അറിയുന്നു. വിജയുടേതായി അവസാനം പുറത്തിറങ്ങിയ ബിഗിലിന്റെ നിർമാതാക്കളായ AGS എന്റർപ്രൈസസിന്റെ ഓഫീസിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് തമിഴ് സൂപ്പർതാരത്തെ ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിൽ എടുത്തത്. നിർമാതാക്കൾക്ക് പണം നൽകിയിരുന്ന അൻപ് ചെഴിയന്റെ വീട്ടിൽ നിന്നും മറ്റു ഓഫീസുകളിൽ നിന്നുമെല്ലാമായി 65 കോടിയോളം രൂപ ആദായ നികുതി കണ്ടെടുത്തിരുന്നു. വിജയുടെ രണ്ടു വീടുകൾ റെയ്‌ഡ്‌ നടത്തിയെങ്കിലും ആദായനികുതി വകുപ്പ് ഇതുവരെ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. ബിജെപിക്ക് വിജയ്‌യോടുള്ള എതിർപ്പിന്റെ ഭാഗമായുള്ള പക പോക്കലാണ് ഇപ്പോൾ നടക്കുന്നത് എന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.

Read More

ഡാൻസിന്റെ കാര്യത്തിൽ ബോളിവുഡിലെ രാജാക്കന്മാർ തന്നെയാണ് സൽമാൻ ഖാനും ഹൃതിക് റോഷനും. ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എത്തിയാൽ പ്രേക്ഷകർ കൊതിക്കുന്ന ഒരു വിരുന്ന് ലഭിക്കുകയും ചെയ്യും. അത്തരത്തിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ഡാൻസ് കാണാൻ പറ്റിയ സന്തോഷത്തിലാണ് ആരാധകർ. സൽമാൻ ഖാൻ അവതാരകനായ ഒരു റിയാലിറ്റി ഷോയുടെ വേദിയിലാണ് ഇരുവരും ഒന്നിച്ചു ഡാൻസ് ചെയ്‍തത്. #ThrowbackThursday The handsome @BeingSalmanKhan and @iHrithik grooving together will drive away your midweek blues#SalmanKhan #HrithikRoshan pic.twitter.com/AzdPG4fn2q — ETimes (@etimes) February 6, 2020 ബേബി കോ ബേസ് പസന്ത്‌ ഹേ എന്ന ഗാനത്തിന് ചുവട് വെച്ച ഇരുവരും പിന്നീട് ഹൃതിക് റോഷൻ അരങ്ങേറ്റം കുറിച്ച കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം എക് പൽ കാ ജീനാ എന്ന ഗാനത്തിനാണ് ചുവട് വെച്ചത്. ദബാംഗ് 3യാണ് അവസാനമായി പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം.…

Read More