Author: webadmin

എന്താ മോളൂസ് ജാഡയാണോ…. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഉയര്‍ന്നു വന്ന ട്രെന്‍ഡിംഗ് കമന്റുകളില്‍ ഒന്നാണ് ഇത്. കേരളത്തിലെ മിക്ക പെണ്‍കുട്ടികളും ഈ ചോദ്യം ഒരു തവണയെങ്കിലും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ആ ചോദ്യം കേട്ടാല്‍ എങ്ങനെ പ്രതികരിക്കും എന്ന് പ്രേക്ഷകരുടെ പ്രിയതാരം എസ്തര്‍ തുറന്നുപറയുകയാണ്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ എസ്തര്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷൈന്‍ നായകനായി എത്തിയ ഓള്‍ ആയിരുന്നു. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ചിത്രത്തിനൊപ്പം താരം കൊടുത്ത അടികുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. എന്താ മോളൂസെ ജാഡയാണോ എന്ന ചോദ്യം കേട്ടാല്‍ തനിക്ക് നല്‍കാനുള്ള ഉത്തരം ഇതാണ് എന്ന് കൂട്ടിച്ചേര്‍ത്താണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ അടുത്ത് വളരെ മോഡേണ്‍…

Read More

ഇളയ ദളപതി വിജയിയെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നുമുയരുന്നത്. താരത്തിനോടുള്ള ഈ നടപടിയില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് എന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സംഭവമായി തികച്ചും ഈ നടപടിയ്ക്ക് ബന്ധമുണ്ടെന്നാണ് വിജയ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വലിയ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. മെര്‍സല്‍, ബിഗില്‍ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയെ കുറിച്ച് വ്യക്തമായി പരാമര്‍ശം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് നടനെതിരെ സോഷ്യല്‍ മീഡിയയിലും വളരെയധികം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സംഭവം നടന്ന് അധികം വൈകുന്നതിന് മുന്‍പേ ആണ് ആദായനികുതി വകുപ്പ് വിജയെ കസ്റ്റഡിയില്‍ എടുക്കുന്നതും. 23 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം ഒരു രൂപ പോലും നികുതി വകുപ്പിന് പിടിച്ചെടുക്കാന്‍ ആകാതെ വിട്ടയച്ചു. ഇപ്പോഴിതാ വിജയ് യുടെ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായി ആരാധകര്‍…

Read More

സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ ഒപ്പം ബാലതാരമായി അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2006 ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബേബി നയന്‍താര അരങ്ങേറ്റം കുറിക്കുക്കുകയായിരുന്നു. മൂന്നാം വയസ്സില്‍ സിനിമയില്‍ സജീവമായിരുന്നെങ്കിലും താരം പിന്നീട് വലിയൊരു ഇടവേള എടുത്തു. ഇപ്പോഴിതാ താരങ്ങളുടെ വിവാഹത്തിനും പൊതുചടങ്ങിലും നയന്‍താരയുടെ പുതിയ മേക്ക് ഓവര്‍ കണ്ട് ആറാധകര്‍ ഞെട്ടിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു നടി ഭാമയുടെ വിവാഹം നടന്നത്. വിവാഹവിരുന്നില്‍ താരവും പങ്കെടുത്തിരുന്നു. ഈ അടുത്താണ് ബേബി നയന്‍താര എന്ന പരുമാറ്റി ഒടുവില്‍ നയന്‍താര ചക്രവര്‍ത്തി എന്നാക്കിയത്.സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നയന്‍താര ഇപ്പോള്‍. സാരിയില്‍ സുന്ദരിയായാണ് വിവാഹത്തിന് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട,് അതിശയന്‍, ക്രേസി ഗോപാലന്‍, ലൗഡ്‌സ്പീക്കര്‍ ,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി…

Read More

ഇഷ്ട താരത്തിനെ മുന്നില്‍ കണ്ട് പൊട്ടി ക്കരഞ്ഞ് ആരാധിക. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് തീയറ്ററില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് ദുബായിലെത്തിയ ദുല്‍ഖറിനെ കണ്ടാണ് ആരാധിക വികാര ഭരിതയായത്. ദുബായില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം ദുല്‍ഖര്‍ പുറത്തിറങ്ങുന്നത് വരെ എല്ലാവരും കാത്തു നിന്നു. താരം പുറത്തേക്ക് വന്നതും സന്തോഷം അടക്കാനാകാതെ ആരാധിക പൊട്ടിക്കരയുകയായിരുന്നു. ആരാധികയെ ചേര്‍ത്തു നിര്‍ത്തുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്താണ ദുല്‍ഖര്‍ മടങ്ങിയത്. ദുല്‍ഖറിന് ആരാധിക പ്രത്യേക സമ്മാനവും നല്‍കിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറാകുന്നത് ആരാധികയുടേയും ദുല്‍ഖറിന്റെയും വീഡിയോ ആണ്. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ഷെയറുകളും ലഭിക്കുന്നുണ്ട്. ദുല്‍ഖറിന്റെ പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന് നല്ല പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചു…

Read More

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കി വാണിരുന്ന സോഫ്റ്റ്കോർ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. ഈ അടുത്ത് ഒരു അഭിമുഖത്തിൽ ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചു. മഹേഷ് ബാബു സഹോദരനെ പോലെയാണെന്ന് ഷക്കീല പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. എന്നാല്‍ അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല മറുപടി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷക്കീലയെ പിന്തുണച്ചും എതിർത്തും ആരാധകർ എത്തിയിരിക്കുകയാണ്. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പിന്തുണക്കുന്നവരുടെ വാദം. തെലുങ്കു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം ഇതെന്നും അവര്‍ പറയുന്നു. Rapid Fire with #Shakila#MaheshBabu – MY Brother 👌👌#NTR – Good Dancer👍👍#AlluArjun – Evado naku telidhu 😂😂 Kerala lo craze antiri ,…

Read More

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിൽ ഉയർന്ന് നിൽക്കുന്ന പൃഥ്വിരാജ്, ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സച്ചിയുടെ അടുത്ത തിരക്കഥ, അതും പോരാഞ്ഞിട്ട് അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് – ബിജു മേനോൻ – സച്ചി കൂട്ടുകെട്ടിന്റെ ചിത്രം… കാരണങ്ങൾ നിരവധിയായിരുന്നു അയ്യപ്പനും കോശിയും കാണുവാൻ. അതിന്റെ കൂടെ മനോഹരമായ ഗാനങ്ങളും കിടിലൻ ടീസറും ട്രെയ്‌ലറുമെല്ലാം ആ ആവേശം കൂട്ടി. അനാർക്കലിക്ക് ശേഷം വീണ്ടും സംവിധായകന്റെ തൊപ്പി എടുത്തണിഞ്ഞപ്പോൾ സച്ചിയും തന്റെ ഭാഗം മോശമാക്കിയില്ല. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെ അദ്ദേഹം ചിത്രമൊരുക്കി. അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വർഷം പട്ടാളത്തിൽ ഹവിൽദാർ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തന്റെ നല്ല പ്രായത്തിൽ പട്ടാളത്തിൽ ആയിരുന്നതിനാൽ ആളുകളോട് എങ്ങനെ പെരുമാറാം എന്ന കാര്യത്തിൽ ഒരു വ്യക്തത…

Read More

തെന്നിന്ത്യയുടെ ഹരം വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം വേള്‍ഡ് ഫെയ്മസ് ലൗവര്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ചിത്രം ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. താരത്തിന്റെ ഗെറ്റപ്പും ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ശ്രദ്ദനേടിയിരുന്നു. ചിത്രത്തില്‍ നാലു നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യയുടെ പ്രിയങ്കരികളായ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ വിജയ് യുടെ നായികമാര്‍. ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി ചിത്ര സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മ്യൂസുക് ഡയറക്ടര്‍ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ചിത്രത്തിന് വേണ്ടി ഗോപി സുന്ദര്‍ ഇത്തവണയും സംഗീതം കൊണ്ട് ആരാധകരെ അമ്പരിപ്പിക്കുകയാണ്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രാണ് വിജയ് യ്ക്ക് ഇത്രയേറെ ഹൈപ്പ് ഇന്ത്യന്‍ സിനിമയില്‍ നേടികൊടുത്തത്. ചിത്രം തമിഴിലും ഹിന്ദിയിലും പുറത്തിറക്കിയിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂറാണ് വേഷമിട്ടത്.തമിഴില്‍ വിക്രത്തിന്റെ മകന്‍ ധ്രുവും എത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെതായി…

Read More

വരനെ ആവശ്യമുണ്ട്… ഇങ്ങനെ ഒരു പരസ്യം കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എന്നതാണ് സത്യം. ആ പേരിൽ ഒരു സിനിമ കൂടി എത്തുമ്പോൾ അത് തീർച്ചയായും പ്രേക്ഷകരോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നായിരിക്കുമെന്ന് നിസംശയം പറയാം. എന്തായാലും ആ പ്രതീക്ഷ ഒട്ടും തെറ്റിയിട്ടില്ല. പ്രേക്ഷകന്റെ മനസ്സറിഞ്ഞ ചിത്രം തന്നെയാണ് വരനെ ആവശ്യമുണ്ട്. നിരവധി കാരണങ്ങളാണ് ഈ ഒരു ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മലയാളികളുടെ ഏറെ പ്രിയപ്പെട്ടവരായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവാണ്. കൂടാതെ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരികെ എത്തുന്ന ദുൽഖർ സൽമാൻ, അദ്ദേഹത്തിന്റെ തന്നെ ആദ്യ നിർമാണ സംരംഭം, ഇന്ത്യൻ സിനിമ ലോകത്തെ തന്നെ മുൻനിര സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകൾ കല്യാണിയുടെ മലയാളത്തിലേക്കുള്ള നായികയായിട്ടുള്ള അരങ്ങേറ്റം തുടങ്ങിയവയും പ്രേക്ഷകനെ കാത്തിരിക്കുവാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അതിനെല്ലാം ഉപരി മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ…

Read More

കരിക്ക് വെബ്‌സൈറ്റിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഉയര്‍ന്ന് വിമര്‍ശനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.ഒരു ഗ്ലാമറസ് ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് താഴെ യാണ് കമന്റുമായി ഒരാള്‍ എത്തിയത്. കമന്റ് ഇട്ട ഉടനെ തന്നെ അമേയ മറുപടിയായി രംഗത്തെത്തി. താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന് നിരവധി ലൈക്കുകയും കമന്റുകളും ആണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമാണ് അമേയ. ആട് 2 ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് എത്തുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കരിക്ക് വെബ് സീരിസ് പുറത്തിറങ്ങിയശേഷം താരത്തിന്റെ ഫോട്ടോസുകള്‍ എല്ലാം സോഷ്യല്‍ മീഡിയ വൈറലായിരുന്നു.…

Read More

ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കട്ടക്ക് കട്ടക്ക് നിൽക്കുന്ന അയ്യപ്പൻ നായർ എന്ന പോലീസ് ഓഫീസറും കോശി കുര്യൻ എന്ന പഴയ ഒരു ഹവിൽദാറും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. #AyyappanumKoshiyum Interval, Good first half with very good theatre response till now. @PrithviOfficial is good with his mannerisms & mass look. #BijuMenon is good. Dialogues are top notch & good making from #Sachy. 2nd half progressing. — Snehasallapam (SS) (@SSTweeps) February 7, 2020 അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ രഞ്ജിത്തും ഒരു…

Read More