Author: webadmin

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുന്നു .രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിനുശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്കും ആഹ്ലാദകരമായ ഒരു വാർത്തയാണ് ഈ ചിത്രത്തെ സംബന്ധിച്ച് ഉള്ളത്.മലയാളി നടി ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നു എന്നതാണ് സന്തോഷകരമായ ആ വാർത്ത. ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്മി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസാണ് നിർമാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ഐശ്വര്യ തമിഴിൽ അഭിനയിക്കുന്നുണ്ട് .തമന്നയാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക. തമിഴ് സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ മലയാളത്തിലും ഒട്ടനവധി ചിത്രങ്ങളാണ് ഐശ്വര്യലക്ഷ്മിയെ കാത്തിരിക്കുന്നത് .പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേയാണ് ഐശ്വര്യയുടെ അടുത്ത് റിലീസ്.

Read More

മോഹൻലാൽ എന്ന സൂപ്പർ താരത്തെയും തമ്പി കണ്ണന്താനം എന്ന മികച്ച സംവിധായകനെയും സൃഷ്ടിച്ച ആ ചിത്രത്തിന് ഇന്ന് പ്രായം 33 തികഞ്ഞിരിക്കുകായാണ്. ചരിത്രം തിരുത്തിയ മുന്നേറ്റങ്ങൾക്ക് ആഴം കൂട്ടിയ മോഹൻലാൽ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ആ ചിത്രം. രാജാവിന്റെ മകൻ ആയി ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാൽ കഥാപാത്രം മോഹൻലാലിലേക്കെത്തുകയായിരുന്നു എന്നും സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന തമ്പിയുടെ പേര് മാറ്റിയെടുക്കണം എന്ന വാശിയായിരുന്നു ഈ ചിത്രത്തിന്റെ അടിത്തറ എന്നും അദ്ദേഹം തുറന്നു പറഞ്ഞു. അന്നാദ്യമായാണ് ഡെന്നിസ് ലാലിനെ കാണുവാൻ എത്തിയത്. അദ്ദേഹം പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിൽ ആയിരുന്നു. കഥ പറയുവാൻ എപ്പോൾ വരണം എന്ന ചോദ്യത്തിന് അദ്ദേഹം…

Read More

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . അടുത്തിടെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട കൊച്ചിയിലെത്തിയപ്പോൾ അടുത്ത ദിവസങ്ങളിൽ തന്നെ ദുൽഖർ സൽമാനുമായി ബന്ധപ്പെടുത്തുന്ന ഒരു സസ്പെൻസ് പുറത്തുവിടുമെന്ന് താരം പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ ആ സസ്പെൻസ് പുറത്തുവിട്ടിരിക്കുകയാണ് ഡിയർ കോമ്രേടിന്റെ അണിയറപ്രവർത്തകർ.ദുൽഖറും വിജയ് ദേവരകൊണ്ടയും വിജയ് സേതുപതിയും ചേർന്ന് ആലപിച്ച കോമ്രേഡ് ആന്തം ആണ് ആ സസ്പെൻസ്. ആന്തത്തിന്റെ ടീസർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.

Read More

നടി പാർവതി തിരുവോത്ത് പുതിയ മേക്കോവറിൽ എത്തിയിരിക്കുകയാണ്. ജെഎഫ്ഡബ്ലു മാസികയ്ക്കുവേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്നു വ്യത്യസ്ത മേക്കോവറുകളിലാണ് താരം എത്തിയത്. അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു. ഈ വർഷം രണ്ടു ചിത്രങ്ങളാണ് താരത്തിന്റേതായി എത്തിയത്. മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നേടിക്കൊടുത്തത് വലിയ വിജയമാണ്. ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. അതിനുശേഷം പാർവതി എത്തിയത് കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ വൈറസ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച വൈറസ് എന്ന ചിത്രത്തിൽ ആയിരുന്നു. ആഷിക് അബു ആണ് ചിത്രം ഒരുക്കിയത്. ടേക്ക്ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയായെത്തുന്നത് പാർവ്വതിയാണ്. ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ഫഹദ് ഫാസിൽ…

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത് .ചിത്രത്തിൽ സാനിയ ഇയ്യപ്പൻ വേഷമിട്ട പാർട്ടി സോങ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

Read More

മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ ‘അപ്പുക്കുട്ടാ തൊപ്പിക്കാരാ’ എന്ന ഗാനം കേൾക്കുമ്പോൾ എല്ലാം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പൊക്കമുള്ള വണ്ണം കുറഞ്ഞൊരു നായികയുണ്ട്. പൂജ ബത്ര. വർഷങ്ങൾക്കിപ്പുറം തന്റെ നാല്പത്തിരണ്ടാം വയസിലും ആ സൗന്ദര്യം ഒട്ടും കളയാതെ നിലനിർത്തിയിരിക്കുന്ന പൂജ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ രണ്ടാം വിവാഹത്തിലൂടെയാണ്. ലാലേട്ടന്റെ വില്ലനായി കീർത്തിചക്രയിൽ അഭിനയിച്ച നവാബ് ഷായാണ് വരൻ. ആര്യ സമാജ് വിധിപ്രകാരം ഡൽഹിയിൽ വെച്ചായിരുന്നു വിവാഹം.

Read More

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പതിനെട്ടാം പടിയിലെ ‘പാർട്ടി സോങ്ങ്’ പുറത്തിറങ്ങി. എ എച്ച് കാഷിഫ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്. ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത നല്ലൊരു സംവിധായകനാവാൻ ഉള്ള തിരക്കിലാണ് അദ്ദേഹം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരത്തിന്റെ ഷൂട്ടിംഗിന് ശേഷം സ്വന്തം ചിത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരം നിശ്ചയിച്ചിരുന്നത്. എന്നാൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ കഥയും കഥാപാത്രവും വളരെ ഇഷ്ടമായതിനാൽ അതുകൂടി ചെയ്യുകയായിരുന്നു. പുതിയ സിനിമയ്ക്കായുളള തിരക്കഥയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താനാകില്ലെന്നും വിനീത് പറഞ്ഞു. സ്വന്തം സിനിമയ്ക്ക് പുറമെ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്ടറായും താരം പ്രവർത്തിക്കുന്നുണ്ട്.

Read More

അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ വി ആനന്ദ് – സൂര്യ കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുന്ന കാപ്പാൻ ആഗസ്റ്റ് 30ന് റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ ലാലേട്ടനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ഈ ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നുണ്ട്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. സൂപ്പർസ്റ്റാർ രജനീകാന്ത്, സംവിധായകൻ ശങ്കർ, വൈരമുത്തു എന്നിങ്ങനെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ജൂലൈ 21നാണ് ഓഡിയോ ലോഞ്ച് ചെയ്യുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. #KaappaanAudioLaunch on 21st July2019 6pm onwards🔥. Guests of Honour 😎SuperStar @rajinikanth 🎬AceDirector @shankarshanmugh ✍️ @vairamuthu 🎼 @Jharrisjayaraj @Suriya_offl @Mohanlal @arya_offl @bomanirani @sayyeshaa @SonyMusicSouth pic.twitter.com/bMQr2QfWTU — Lyca Productions (@LycaProductions) July 17, 2019

Read More

ടോവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന മാസ്സ് ചിത്രം കൽക്കിയുടെ ഒഫീഷ്യൽ ടീസർ യൂട്യൂബിൽ 1 മില്യൺ വ്യൂസ് പിന്നിട്ട് തരംഗമായി കുതിക്കുന്നു. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടോവിനോയുടെ മാസ്സ് പരിവേഷം തന്നെയാണ് ടീസറിലെ പ്രധാന ആകർഷണം. ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തീവണ്ടിക്ക് ശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയും ക്യാമറ ഗൗതം ശങ്കറും കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് എട്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Read More