Author: webadmin

35 വർഷമായി മമ്മൂട്ടിയുമായി നീണ്ടു നിൽക്കുന്ന സൗഹൃദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.ദുൽക്കർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി തുടങ്ങാൻ പോകുന്ന സിനിമയുടെ കഥ പറഞ്ഞു കൊടുക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ സത്യനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു, ‘ഞാൻ ഇരിക്കുന്നില്ല. നടനും സംവിധായകനും മതി’. ‌ മമ്മൂട്ടിയെ നിർബന്ധിച്ചു ഞാൻ പക്ഷെ അവിടെയിരുത്തി കഥ കേൾപ്പിച്ചു. കഥ പറയുമ്പോൾ മമ്മൂട്ടി വളരെ സന്തോഷവാനായിരുന്നു. എന്റെ സിനിമയിൽ പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരും കുറച്ച് റിയാലിറ്റി ഒക്കെയുള്ള സിനിമയിൽ, ദുൽക്കർ വരുന്നത് അദ്ദേഹത്തിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതൊരു അച്ഛന്റെയും മകന്റെയും കഥയാണെന്ന് പറഞ്ഞപ്പോൾ ആരാണ് അച്ഛൻ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മുകേഷാണെന്ന് ഞാൻ പറഞ്ഞു. ‘മുകേഷാണോ ഇവന്റെ അച്ഛൻ, അപ്പോള്‍ ഞാനല്ല. ഏതായാലും ഞാനില്ല, എനിക്ക് ദുൽക്കർ സൽമാന്റെ അച്ഛനായി ജീവിച്ചാൽ മതി’, മമ്മൂട്ടി തമാശയായി പറഞ്ഞു.ആ സിനിമ പിന്നീട് കണ്ടപ്പോഴും അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ചിത്രം കണ്ട് ആദ്യം വിളിച്ച് സന്തോഷം അറിയിച്ചത്…

Read More

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ സുന്ദരിയാണ് യുവനടി അനഘ. ഇപ്പോൾ തെലുങ്ക് സിനിമയിലും സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് അനഘ. മലയാള സിനിമയിലെ ശാലീന സുന്ദരിയായ കഥാപാത്രം ആയിട്ടാണ് താരം എത്തിയത് എങ്കിൽ തെലുങ്കിൽ അല്പം ഗ്ലാമർ വേഷത്തിലാണ് താരം എത്തുന്നത്.ഗുണ 369 എന്ന ചിത്രത്തിൽ കാർത്തികേയയുടെ നായികയായി ആണ് അനഘ എത്തുന്നത്.ചിത്രം ഉടൻ റിലീസ് ചെയ്യും.താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം

Read More

നടിയും റേഡിയോ ജോക്കിയായ മീരാനന്ദന് എതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ.മീരാ നന്ദന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തിയിരിക്കുന്നത്. പാന്റ് ഇടാൻ മറന്നു പോയോ തുടങ്ങിയ രീതിയിലുള്ള അശ്ലീല കമൻറുകൾ ആണ് മീരയുടെ ഫോട്ടോയ്ക്ക് താഴെ കമൻറുകൾ ആയി എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീരാ നന്ദൻ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ മീരനന്ദൻ ഭാഗമായിട്ടുണ്ട്.

Read More

2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം വരെ താരം നേടിയെടുത്തിട്ടുണ്ട്. തനിക്കേറ്റവും ഇഷ്ടമുള്ള താരം മോഹൻലാലാണ് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് മീര ജാസ്മിൻ. ലോകത്തിലെ മികച്ച അഞ്ച് നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ സാധിക്കില്ല എന്നും താരം പറയുന്നു. ഇന്ത്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണതയാണ് താരത്തിനെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അമിതാഭ് ബച്ചനെ ഇഷ്ടമാണെന്നും എന്നാൽ മോഹൻലാൽ കഴിഞ്ഞേ ഉള്ളൂ ആരും എന്നും മീര പറയുന്നു.

Read More

നടനായും സംവിധായകനായും കഴിവ് തെളിയിച്ച മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിനൊപ്പം മുഹ്‌സിന്‍ പരാരിയുടെ സഹോദരന്‍ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. ലൂസിഫറിന് ശേഷം ഒരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമ ചര്‍ച്ച ചെയ്യുന്നത് പൂര്‍ണ്ണമായും മലബാര്‍ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രമേയമാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ആംഗിളും സിനിമയുടെ ഒരു ഘട്ടത്തില്‍ കടന്നു വരുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ലൂസിഫറില്‍ ഇര്‍ഷാദ് പരാരി അസോസിയേറ്റ് സംവിധായകനായിരുന്നു. മുഹ്‌സിന്‍ സുഡാനിക്കും, വൈറസിനും ശേഷം സ്‌ക്രിപ്റ്റ് ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു ഡ്രാമയ്ക്കുള്ള വലിയ സാധ്യത തിരക്കഥക്കുണ്ടെങ്കിലും പരമാവധി റിയലിസ്റ്റിക്കായി ചിത്രീകരിക്കാനുള്ള ശ്രമമായിരിക്കും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുക എന്ന് മുഹ്‌സിന്‍ പറഞ്ഞു.

Read More

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . അടുത്തിടെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട കൊച്ചിയിലെത്തിയപ്പോൾ അടുത്ത ദിവസങ്ങളിൽ തന്നെ ദുൽഖർ സൽമാനുമായി ബന്ധപ്പെടുത്തുന്ന ഒരു സസ്പെൻസ് പുറത്തുവിടുമെന്ന് താരം പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ ആ സസ്പെൻസ് പുറത്തുവിട്ടിരിക്കുകയാണ് ഡിയർ കോമ്രേടിന്റെ അണിയറപ്രവർത്തകർ.ദുൽഖറും വിജയ് ദേവരകൊണ്ടയും വിജയ് സേതുപതിയും ചേർന്ന് ആലപിച്ച കോമ്രേഡ് ആന്തം ആണ് ആ സസ്പെൻസ്. ചിത്രത്തിലെ കോമ്രേഡ് ആന്തം കാണാം

Read More

കണ്ണിറുക്കി മനം കവർന്ന പ്രിയ വാര്യർ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്‌ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചുപോകുന്ന സിനുവിനെ വീഡിയോയില്‍ കാണാനാവുക. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു. ‘ഇതെന്തിന്റെ കുഞ്ഞാടേ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവെന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More

എല്ലാവരും ഇക്കാ എന്ന് വിളിക്കുന്നത് തന്നെയാണ് ഇഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. ഒരു പരിചയമില്ലാത്ത ആളുകൾ പോലും എന്നെ ഇക്കാ എന്ന് വിളിക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. മതപരമായി ഉള്ള ഒരു കാര്യവുമില്ല ഇതിൽ.ഏത് മതത്തിലായാലും എന്നെ ഇക്ക എന്നാണ് വിളിക്കുന്നത്.ഞാൻ ആ വിളിയിൽ സന്തോഷം കണ്ടെത്തുന്നു, ആസിഫ് അലി പറയുന്നു. കരിയറിന്റെ ഇടയ്ക്കുവെച്ച് മോശം സിനിമകളുടെ തിരഞ്ഞെടുപ്പ് മൂലം കരിയറിൽ വലിയൊരു വീഴ്ച്ച നേരിട്ട താരമാണ് ആസിഫ് അലി. എന്നാൽ പിന്നീട് മികച്ച തിരക്കഥകൾ മൂലവും മികച്ച അഭിനയ പാടവം കൊണ്ടും നിരവധി ഹിറ്റുകൾ സമ്മാനിച്ച് മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി എത്തിനിൽക്കുകയാണ് ആസിഫ് അലി ഇപ്പോൾ. കക്ഷി അമ്മിണി പിള്ളയാണ് അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ അവസാന ചിത്രം .ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

Read More

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് .ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും. ഇതിനിടെ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.സായ് പല്ലവി പിന്മാറിയതോട് കൂടിയാണ് രശ്മികയ്ക്ക് നറുക്ക് വീഴുന്നത്. ചിത്രത്തിൽ ഉള്ള ചുംബന രംഗങ്ങൾ ആണ് സായി പല്ലവിയെ ഡിയർ കോമ്രേഡിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചത്.ലിപ് ലോക്ക് രംഗങ്ങളിലും ഗ്ലാമർ രംഗങ്ങളിലും അഭിനയിക്കാൻ ആവില്ല എന്ന് നേരത്തെ തന്നെ സായ് പല്ലവി തീരുമാനമെടുത്തിരുന്നു. അതിനാൽ ഈ സിനിമ സായ് പല്ലവിയിൽ നിന്നും അകലുകയായിരുന്നു. അതേപോലെ മേക്കപ്പിട്ട് അഭിനയിക്കാൻ ആവില്ല എന്നും സായി പല്ലവി നേരത്തെ പറഞ്ഞത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ചിത്രം അതിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിൽ എത്തിയിരിക്കുകയാണ്. 2003 ൽ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുകയാണ് സംവിധായകൻ. 1989-ൽ ‘വടക്കൻ വീരഗാധ’യിൽ അസിസ്റ്റന്റ് ആയിരുന്നപ്പോൾ 30 വർഷങ്ങൾക്കിപ്പുറം മമ്മൂക്കയെ വെച്ച് ‘മാമാങ്കം’ പോലൊരു വലിയ സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരു വടക്കൻ വീരഗാധയിൽ വിദൂരത്തുനിന്നുള്ള നടപടികൾ നിരീക്ഷിക്കുന്ന സാധാരണ ഒരു പരിശീലകനായിരുന്നു താനെന്നും പത്മകുമാർ പറയുന്നു.

Read More