Author: webadmin

വിജയ് സേതുപതിയുടെ മലയാളത്തിലുള്ള അരങ്ങേറ്റമായിരുന്നു മാർക്കോണി മത്തായി. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു റിയലിസ്റ്റിക് കുടുംബ ചിത്രമാണിത്. മലയാളികളുടെ നിത്യഹരിത നായകനായ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനില്‍ കളത്തില്‍ ആണ്. ഇപ്പോൾ ചിത്രത്തിലെ താൻ പറയുവാൻ പ്രയാസപ്പെട്ട ഡയലോഗിനെ പറ്റി മനസ്സ് തുറക്കുകയാണ് വിജയ്‌ സേതുപതി. പ്രണയിച്ച്‌ ജീവിക്കുന്നവര്‍ക്കും പ്രണയിച്ച്‌ മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച്‌ മാത്രം സംസാരിക്കാം.. ഈ ഡയലോഗ് പറയാൻ കുറച്ചു വിഷമിച്ചു എന്നും മറ്റ് ഡയലോഗ് എല്ലാം തമിഴിൽ തന്നെയാണ് അതുകൊണ്ട് പ്രശ്നം ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു. ചിത്രത്തിലെ നായിക ആത്മീയയാണ്. സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവർ തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജൻ കളത്തിലാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് മാർക്കോണി മത്തായി നിര്‍മ്മിക്കുന്നത്.

Read More

സംവിധായകൻ ഏ എൽ വിജയ്ക്ക് പുതിയ ജീവിതത്തിൽ ആശംസകൾ നേർന്ന് മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു. “വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.” അമല പറഞ്ഞു. വിജയ്‌യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു. “വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ചിന്തിച്ചു. എന്നാല്‍ കഠിനാധ്വാനം ഉണ്ടെങ്കില്‍ ഭാഗ്യവും നിങ്ങളെ തേടി വരുമെന്ന് ഇപ്പോള്‍ തെളിഞ്ഞു”. താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍…

Read More

ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബത്ത്‌ ചെറിയാനാണ് വധു. പത്തനംതിട്ട കോഴഞ്ചേരിയിലുള്ള മാർത്തോമ ചർച്ചിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തട്ടത്തിൻ മറയത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ജോണിനെ മമ്മൂട്ടി ചിത്രം മധുരരാജയിലാണ് അവസാനം പ്രേക്ഷകർ കണ്ടത്. വധു ഹെഫ്സിബ കൊച്ചിയിൽ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.

Read More

ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്. ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ ആൻ ഇപ്പോൾ മനോഹരമായ പോർട്രെയ്റ്റുകൾ നിറഞ്ഞ ഫോട്ടോഷൂട്ടുകളിലൂടെയാണ് പ്രേക്ഷക മനം കവരുന്നത്. ക്ലിന്റ് സോമൻ തന്റെ കാമറക്കണ്ണുകൾ കൊണ്ട് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരിക്കുന്നത്. ചുവപ്പിന്റെ പ്രൗഢിയിൽ തിളങ്ങി നിൽക്കുന്ന ആൻ അഗസ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. നടിമാരായ അനുമോൾ, സൃന്ദ എന്നിവരും ഈ സീരീസിലെ ഫോട്ടോഷൂട്ടാണ് ഫേവറിറ്റ് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.

Read More

മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങൾ പലതും സമ്മാനിച്ച ശ്രീനിവാസന്റെ അതെ പാത പിന്തുടർന്ന് പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ സമ്മാനിച്ച ആളാണ് മകൻ വിനീത് ശ്രീനിവാസൻ. രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസനും തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ നിവിൻ പോളി – നയൻ‌താര ജോഡിയെ ഒന്നിപ്പിച്ച് തന്റെ ആദ്യ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണത്തിന് തീയറ്ററുകളിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ്. ധ്യാൻ. അനിയന്റെ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. “ധ്യാൻ എന്താണ് ഒരുക്കിയിരിക്കുന്നത് എന്നറിയാൻ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏകദേശം രണ്ടു വർഷം മുൻപ് ഞാൻ തിരക്കഥ കേട്ടിരുന്നു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ആ കഥ പറച്ചിലിൽ മുഴുവൻ ഞാൻ നിർത്താതെ ചിരിക്കുകയായിരുന്നു. അതേ രീതിയിൽ തന്നെയാണ് അവൻ സിനിമ ഒരുക്കിയിരിക്കുന്നതെങ്കിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ അതിലുണ്ടാകും.” ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം,…

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 25ാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.ഓകെ കണ്‍മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുല്‍ഖറിന്റെ 25ാംചിത്രം ഒരുക്കുന്നത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടു.സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു മാസ്സ് ഹീറോയ്ക്ക് വേണ്ട എല്ലാ ചേരുവകളും ദുൽഖറിന്റെ കഥാപാത്രത്തിന് ഉണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. തെന്നിന്ത്യൻ സുന്ദരി ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.പീലി ചുപ്പുലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ സുന്ദരിയാണ് ഋതു.കെ.എം ഭാസ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Read More

സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് മലയാളികളുടെ പ്രിയതാരമായ ഉണ്ണിമുകുന്ദൻ. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരു വിരുതൻ കമന്റുമായി എത്തി. ‘മതിയട നിന്റെ ഷോ’ എന്ന് തുടങ്ങുന്ന കമൻറ് തീർച്ചയായും ഉണ്ണി മുകുന്ദനെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള ഒന്നാണ്. എന്നാൽ ഉടൻ തന്നെ ഉണ്ണിമുകുന്ദന്റെ മറുപടിയെത്തി. ഇതുവരെ ഷോയ്ക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത് എന്നും ഉണ്ണിമുകുന്ദൻ അയാളോട് പറയുന്നു. കാരണം ആ സിനിയിൽ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോൾ കാണില്ല. മുഴുവൻ സമയം തന്റെ മസിൽ താങ്കൾ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദൻ പറഞ്ഞു.ഉണ്ണി മുകുന്ദന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കാരണവുമില്ലാതെ സെലിബ്രിറ്റികളെ പ്രകോപിപ്പിക്കുന്ന ഞരമ്പൻമാർക്കുള്ള മറുപടി കൂടിയാണ് ഈ കമൻറ്.

Read More

ബിഗ് ബഡ്ജറ്റ് ചിത്രമായ ചെങ്ങഴി നമ്പ്യാറിൽ ടോവിനോ തോമസ് ഇല്ല. താരം ചിത്രത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്. മാമാങ്കം കാലഘട്ടത്തിലെ ചാവേർപ്പടയാളിയുടെ വേഷത്തിലായിരുന്നു താരത്തെ നിശ്ചയിച്ചിരുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്നാണിത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ആരവം എന്ന ചിത്രത്തിലും ടൊവിനോ തോമസ് ഭാഗം ആകില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2016ൽ പ്രഖ്യാപിക്കപ്പെട്ട ചെങ്ങഴി നമ്പ്യാർ ഫസ്റ്റ് ലുക്ക് കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു. സാമൂതിരിയുമായി ഏറ്റുമുട്ടുന്ന പടയാളികളിലെ അംഗമായിരുന്നു നമ്പ്യാർ. ടൊവിനോയുടെ കഥാപാത്രത്തിന് വളരെ വ്യത്യസ്തമായ ഒരു ലുക്ക് ആയിരുന്നു ഉണ്ടായിരുന്നത്. പലഭാഷകളിലായി 100 കോടി ബഡ്ജറ്റിൽ പ്ലാൻ ചെയ്തിരുന്ന ചിത്രമായിരുന്നു ചെങ്ങഴി നമ്പ്യാർ. ചിത്രം ഇനി എപ്പോൾ തുടങ്ങും എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read More

ന്യൂസിലാൻഡ് അവസാന ബോളിൽ റണൗട്ട് ആയത് ധോണിയെ റണൗട്ട് ആകിയതിനുള്ള ശാപം മൂലമാണെന്ന് അജു വർഗീസിന്റെ തമാശരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.അവസാന ബോളിൽ ഗുപ്ടിൽ റണൗട് ആവുകയായിരുന്നു.ഗുപ്ടിൽ തന്നെയായിരുന്നു സെമിയിൽ കളിയുടെ ഗതി മാറ്റിയ ധോണിയുടെ റണൗട്ടിന് പിന്നിലും.സൂപ്പർ ഓവറിലേക്ക് കടന്ന മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയത് ഇംഗ്ലണ്ട് ആയതിനാൽ ഇംഗ്ലണ്ട് ചാമ്പ്യൻസ് ആവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് എടുത്തത്.ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 23.1 ഓവറില്‍ 4ന് 86 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇതോടെ കിവീസ് വിജയം എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ ക്രീസില്‍ ഒന്നിച്ച ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ചേര്‍്ന്നതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകള്‍ മുളച്ചു. 45ാം ഓവറിലെ അഞ്ചാം പന്തില്‍ ബട്‌ലര്‍ പുറത്തായതോടെ ന്യൂസിലാന്‍ഡ് മത്സരത്തില്‍ പിടിമുറുക്കി. അടുത്ത ഓവറില്‍ വോക്‌സും 49ാം ഓവറിലെ…

Read More

2019 ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്.സൂപ്പർ ഓവറിലേക്ക് കടന്ന മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയത് ഇംഗ്ലണ്ട് ആയതിനാൽ ഇംഗ്ലണ്ട് ചാമ്പ്യൻസ് ആവുകയായിരുന്നു. 241 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് പുറത്താകാതെ 84 റണ്‍സുമായി പൊരുതി നിന്നാണ് ഇംഗ്ലണ്ട് കൈവിട്ട മത്സരം തിരിച്ച്‌ പിടിച്ചത്. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരത്തിന് അവസാന ഓവറില്‍ ഭാഗ്യവും തുണച്ചു. ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതാണ് മത്സരം ന്യൂസിലാണ്ടിന്റെ പക്കല്‍ നിന്ന് വഴി മാറുവാന്‍ ഇടയായത്.

Read More