Author: webadmin

കുമ്പളങ്ങി നൈറ്റ്സിലെ ബാലതാരം മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോൻ ടി ജോൺ ,ഷമീർ മുഹമ്മദ് ,ഷെബിൻ ബെക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനും ഡിനോയി പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജോമോൻ ടി ജോൺ,വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് . ജസ്റ്റിൻ വർഗീസ് സംഗീതം. ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.സുഹൈൽ കോയയാണ് വരികൾ രചിച്ചത്.സൗമ്യ രാമകൃഷ്ണൻ, ദേവദത്ത് ബിജിബാൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

Read More

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് അഞ്ച് പേർ കൂടിയാണ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ യഥേഷ്ടം ഉണ്ടെന്ന് ഇതിൽ നിന്നും വ്യക്തം.തമീൻസ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്

Read More

ഇന്ത്യൻ സിനിമയുടെ ആരാധകർ ഏവരും ഏറെ ആകാംക്ഷയോടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന ഒന്നാണ് ഖാൻ ത്രയം ഒന്നിക്കുന്ന കാഴ്‌ച. മൂന്നുപേരെയും ഒന്നിപ്പിക്കുന്ന ഒരു സ്ക്രിപ്റ്റ് ഇതേവരെ തയ്യാറായിട്ടില്ല എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. എന്നാൽ ഇപ്പോൾ മൂവരും ഒന്നിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ജലസംരക്ഷണത്തിനായുള്ള പ്രധാനമന്ത്രിയുടെ ജലസഞ്ചയ് എന്ന പദ്ധതിക്കായി മൂവരെയും ഒരുമിച്ച് ഒരു വീഡിയോ ചെയ്യാൻ പ്രധാനമന്ത്രി ക്ഷണിച്ചതായി ഒരു പ്രമുഖ ബോളിവുഡ് ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. യൂണിയൻ ക്യാബിനറ്റ് മിനിസ്റ്റർ ഗജേന്ദ്ര സിംഗ് ശെഖാവത് ഇതിനായി മൂവരേയും സമീപിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവർ ഈ പദ്ധതിയിൽ ആദ്യമേ തന്നെ പങ്കാളികളാണ്. മൂവരും ഒന്നിക്കുമ്പോൾ കൂടുതൽ പബ്ലിസിറ്റി ലഭിക്കുമെന്നതിനാലാണ് ഇവരെ സമീപിച്ചിട്ടുള്ളത്. എങ്കിലും മൂവരും ഇതേവരെ സമ്മതം അറിയിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Read More

ജോസഫ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സംവിധായകനാണ് എം പത്മകുമാർ .ഈ വർഷം പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സംവിധായകനും പത്മകുമാർ തന്നെ.മാമാങ്കത്തിന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.നേരത്തെ ഡി കമ്പനി എന്ന അന്തോളജിയിലെ ബോളിവിയൽ ഡയറീസ് എന്ന ചിത്രത്തിൽ പദ്മകുമാറും ആസിഫ് അലിയും ഒന്നിച്ചിരുന്നു.ഒക്ടോബറിൽ ആണ് മാമാങ്കം റിലീസ് ചെയ്യുവാൻ ഇരിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ജോലികളിലേക്ക് പത്മകുമാർ കടക്കുക.

Read More

മികച്ച ചിത്രങ്ങൾ കൊണ്ട് മലയാളസിനിയില്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. അർജുനൻ സാക്ഷി മുതൽ പ്രേതം 2 വരെ വ്യത്യസ്ഥ ജോണറുകളിൽ ഉള്ള ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ അദ്ദേഹത്തിന്റെ കരീയറില്‍ ഒരു ബ്രേക്ക് തന്നെ ഉണ്ടാക്കികൊടുത്തു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയെല്ലാം നായകനാക്കി അദ്ദേഹം സിനിമയെടുത്തിട്ടുണ്ട്. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയവയായിരുന്നു. ഡ്രീംസ് ആൻഡ് ബിയോൻഡ് എന്ന ഒരു പ്രൊഡക്ഷൻ ബാനറിന്റെ സാരഥികൾ കൂടിയാണവർ. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പതിനൊന്നാമത്തെ ചിത്രത്തില്‍ അദ്ദേഹം നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയതാരം അജു വര്‍ഗീസിനെയാണ്. കരിയറിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ത്രില്ലര്‍ സിനിമയിലാണ് അജു നായകനായി എത്തുന്നത്. കമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്…

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. മോഹൻലാലിന്റെ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനെ ആയിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം അഭിനയിക്കാൻ സാധിക്കാതെ വരികയും അങ്ങനെ ആ വേഷം ചെയ്യുവാൻ മോഹൻലാലിനെ സമീപിക്കുകയും ആയിരുന്നു.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്. എന്നാൽ മോഹൻലാൽ ഈ വേഷം വളരെ മനോഹരമായി അവതരിപ്പിച്ചു എന്നും സൂര്യയും തന്റെ ബെസ്റ്റ് ആണ് കാപ്പാന് വേണ്ടി നൽകിയത് എന്നും കെ വി ആനന്ദ് പറയുന്നു.ആര്യ, ബൊമൻ ഇറാനി, സായ്‌യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം…

Read More

നിവിൻ പോളി – നയൻ‌താര ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭം എന്ന നിലയിലും ഇതിനകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നലെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നായകൻ നിവിൻ പോളിയെ പിന്നിൽ നിർത്തി കട്ട മാസ്സ് ലുക്കിൽ അജു വർഗീസ് മുന്നിൽ നിൽക്കുന്ന പോസ്റ്ററിനെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു വടക്കൻ സെൽഫിയിലെ നിവിന്റെ കഥാപാത്രം ചെയ്യുന്ന ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാമെന്ന അജു വർഗീസിന്റെ ഡയലോഗുകളാണ് ട്രോളന്മാർ പ്രധാനമായും എണീറ്റു പിടിച്ചിരിക്കുന്നത്. ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ജോമോൻ ടി ജോണും റോബി രാജും ചേർന്ന് ആണ് ഛായാഗ്രഹണം…

Read More

ആറ് വർഷത്തെ ഒരു നീണ്ട ഇടവേളക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി സംവൃത സുനിൽ. തിരിച്ചു വരവിനെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം സിനിമ ഡാഡിയുടെ സ്പെഷ്യൽ ഫൺ ചാറ്റ് ഷോ എങ്കിലേ എന്നോട് പറ എന്ന പ്രോഗ്രാമിൽ മനസ്സ് തുറന്നിരിക്കുകയാണ് സംവൃത. സിനിമയിൽ ഒരിക്കലും ചെയ്യാൻ ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് ഐറ്റം സോങ്ങിലോ വൾഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാൻ താല്പര്യമില്ല എന്നായിരുന്നു സംവൃതയുടെ മറുപടി. ഭർത്താവിനും നാല് വയസുള്ള കുഞ്ഞിനുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. പ്രസവസമയത്ത് തടി കൂടിയെന്ന് പറഞ്ഞ് വന്ന വർത്തകളെയും നടി വിമർശിച്ചു.

Read More

വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്. ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ വിജയ്യോടൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. അച്ഛൻ കഥാപാത്രം ആകുന്ന വിജയ്ക്കൊപ്പമുള്ള കാലഘട്ടത്തിൽ ആയിരിക്കും ഐ.എം.വിജയന്റെ നിർണ്ണായക വേഷം അരങ്ങേറുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഗിൽ എന്ന ചിത്രം ഫുട്ബോൾ പശ്ചാത്തലമുള്ളതായതുകൊണ്ട് ഐ എം വിജയന്റെ സാന്നിധ്യം ചിത്രത്തിന് ഏറെ ഗുണകരമായിരിക്കും. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ച ഐ എം വിജയന്റെ ആദ്യ വിജയ്‌ ചിത്രമായിരിക്കുമിത്. മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ബാഹുബലി, പഴശ്ശിരാജ എന്നിവ പോലൊരു ചിത്രം അല്ല മാമാങ്കം എന്ന മുന്നറിയിപ്പ് സംവിധായകൻ ഇപ്പോൾ പ്രേക്ഷകർക്ക് നൽകുകയാണ്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Read More