Author: webadmin

ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അഭിനന്ദനങ്ങൾ മോദിജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. മോഹൻലാലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോൾ മോഹൻലാലിൻറെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നരേന്ദ്രമോദി. മോഹൻലാലിന് റിപ്ലൈ ആയി നന്ദി മോഹൻലാൽ ജി എന്നാണ് നരേന്ദ്രമോദി ചെയ്തത് ട്വീറ്റ് ചെയ്തത്. സിനിമ കായിക സാംസ്കാരിക മേഖലയിലെ മറ്റു പലരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യയിൽ മോദിസർക്കാരും ബിജിപിയും നേടിയത്. Thank you very much @Mohanlal Ji. https://t.co/5ugeWqsCKh— Narendra Modi (@narendramodi) May 24, 2019

Read More

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ യുവതാരമാണ് മിയ ജോർജ്. ഫേസ്ബുക്കിൽ ഒരുകോടിയിലധികം ആരാധകരുള്ള താരം ഈയിടെയായി തന്റെ പേരില്‍ നടക്കുന്ന ഒരു ചാറ്റിംഗില്‍  അസ്വസ്ഥയാണ്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് നടി ഇപ്പോൾ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിൽ വെരിഫൈഡ് ആയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നും ആ ചാറ്റിങ് നടക്കുന്ന അക്കൗണ്ട് വ്യാജമാണെന്നും മിയ വെളിപ്പെടുത്തി. അക്കൗണ്ടിൽ നിന്ന് വരുന്ന മെസ്സേജുകൾക്ക് താൻ ഉത്തരവാദിയല്ലന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റിങ്ങിന്റെ സ്ക്രീൻഷോട്ടും നടി തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല്‍ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. Film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാന്‍ ഉള്ള arangements…

Read More

ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ . ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരിക്കൽ പോലും കമ്യൂണൽ വയലൻസ് ഉണ്ടായിട്ടില്ല എന്നും നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യുമെന്നും മേജർ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യത്തിൻറെ പുരോഗതി അങ്ങയുടെ കയ്യിലാണെന്നും അങ്ങേക്ക് എല്ലാവിധ അഭിനന്ദനങ്ങളും എന്ന് പറഞ്ഞുകൊണ്ട് മേജർരവി പോസ്റ്റ് അവസാനിപ്പിക്കുന്നു. ഇന്നലെ താരരാജാവ് മോഹൻലാലും നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.

Read More

മുംബൈ ലോക്സഭാ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നു നടിയായ ഊര്‍മിള മണ്ഡോദ്കർ. താരം തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു. പരാജയത്തിനു കാരണം ഇവിഎം മെഷീൻ അട്ടിമറിയെന്ന് താരം അവകാശപ്പെടുകയാണ്. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊർമിള പറഞ്ഞു. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ എങ്കിലും ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും ഗോപാൽ ഷെട്ടി തന്നെയാണ് വിജയിച്ചത്.അന്ന് അദ്ദേഹം നാലു ലക്ഷത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഗോപാൽ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളിൽ വോട്ടുകൾ നേടിയപ്പോൾ ഊർമിളയ്ക്കു ലഭിച്ചത് ഒരുലക്ഷത്തി എഴുപത്തി ആറായിരം വോട്ടുകളാണ്.

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തെ പുകഴ്ത്തി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് .ഉയരെ കാണാൻ താമസിച്ചു എന്നും എന്നാൽ അത് എന്നെ ഇത് എഴുതുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചില്ല എന്നും കുറിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങൾ മലയാളസിനിമയിലേക്ക് നോക്കുവാൻ ഉയരേ കാരണമാകുമെന്നും വിനീത് ശ്രീനിവാസൻ തന്റെ പോസ്റ്റിൽ പറയുന്നു. ഓരോ താരങ്ങളുടെയും ടെക്നിക്കൽ ക്രൂവിന്റെയും പേര് എടുത്ത് അഭിനന്ദിക്കാനും വിനീത് ശ്രീനിവാസൻ മറന്നില്ല.

Read More

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് പി എം നരേന്ദ്രമോഡി. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോഡി ഗുജറാത്ത‌് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ‌് ചിത്രം. നിരവധി കടമ്പകൾ കടന്നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തെരഞ്ഞെടുപ്പിനു മുൻപ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും അങ്ങനെ ചിത്രം ഇറക്കുന്നത് ബിജെപിയുടെ അജണ്ട ആണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തി. അതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും റിലീസ് നീട്ടി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതിനാൽ ഈ ചിത്രം കൂടുതൽ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നു.വിവേക് ഒബ്റോയിക്കെതിരേ ഭീഷണികൾ ഉയരുന്ന ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകിയിരിക്കുകയാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More

മലയാള സിനിമയിലെ നവയുഗ എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായ. തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ ചെയ്ത സിനിമകളെല്ലാം തന്നെ ബോക്സോഫീസ് വിജയങ്ങളോ നിരൂപകപ്രശംസയോ നേടിയ ചിത്രങ്ങളായിരുന്നു. ഏറ്റവുമൊടുവിൽ എത്തിയ കുമ്പളങ്ങി നൈറ്റ്‌സ് നൂറ് ദിവസം പിന്നിട്ടു ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ആയി മാറിയിരിക്കുകയാണ് .ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്യാം പുഷ്കരൻ. ഒരിക്കൽ ലാൽ ജോസ് റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണ് എന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്യാം പുഷ്കരൻ.റിയലിസ്റ്റിക് സിനിമകൾ മുഴുവൻ യഥാർത്ഥത്തിൽ ഡ്രാമകളാണ്. എന്നാൽ ആ ഡ്രാമ പ്രേക്ഷകർ ഏറ്റെടുക്കുന്നത് മികച്ച അഭിനയത്തിലൂടെ ആണ്. അതുകൊണ്ടാണ് മഹേഷിൻറെ പ്രതികാരത്തിലെ ആ വലിയ ഡ്രാമ പ്രേക്ഷകർ റിയലിസ്റ്റിക് അനുഭവമായി മാറിയത്.ഇതിൽ ഫഹദിനുള്ള പങ്കു വലുതാണ്,ശ്യാം പറയുന്നു

Read More

ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ . ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.നേരത്തെ തന്നെ നരേന്ദ്ര മോദിയോട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് പ്രിയദർശൻ. എൻറെ രാജ്യത്തിൻറെ ശക്തി നിങ്ങളാണ് മോദിജീ ,നിങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത്.

Read More

ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ . ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് ട്വിറ്റർ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിൻറെ താര രാജാവ് മോഹൻലാൽ .മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ ട്വിറ്ററിൽ ട്വീറ്റ് പോസ്റ്റ് ചെയ്തു .ഈ ലോകസഭാ ഇലക്ഷനിൽ മോഹൻലാൽ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് തരത്തിൽ വാർത്തകൾ ഏറെ വന്നിരുന്നു .എന്നാൽ ഒടുവിൽ മോഹൻലാൽ രാഷ്ട്രീയത്തിലേക്കില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. Respected @narendramodi Ji Hearty Congratulations…— Mohanlal (@Mohanlal) May 23, 2019

Read More

ലോകസഭാ തിരഞ്ഞെടുപ്പിൽ നടൻ പ്രകാശ് രാജിന് തോൽവി. ബാംഗ്ലൂർ സെൻട്രലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് പ്രകാശ് രാജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ തോൽവി തന്റെ കരണത്ത് ഏറ്റ അടിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രകാശ് രാജ് ഇപ്പോൾ. എന്നും ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുള്ള പ്രകാശ് രാജിന് ഈ തോൽവി കനത്ത ആഘാതം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ‘തിരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്’,പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. a SOLID SLAP on my face ..as More ABUSE..TROLL..and HUMILIATION come my way..I WILL STAND MY GROUND ..My RESOLVE to FIGHT for SECULAR INDIA will continue..A TOUGH JOURNEY AHEAD HAS…

Read More