Author: webadmin

മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന E4 എന്റർടൈൻമെന്റ് നിർമിക്കുന്ന പുതിയ ചിത്രം പടയുടെ ഷൂട്ടിങ് ആരംഭിച്ചു. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ചാക്കോച്ചൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിങ്ങനെ വമ്പൻ ഒരു താരനിര തന്നെയാണ് ‘പട’ വെട്ടാൻ ഇറങ്ങിതിരിച്ചിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. E4 എന്റർടൈൻമെന്റ് ഒരുക്കിയ ഇഷ്‌ക് വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെന്നതും പ്രേക്ഷകർക്ക് ഏറെ ആവേശം പകർന്നിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Read More

പ്രശസ്‌ത നടൻ സിദ്ധിഖിനെതിരേ ലൈംഗിക ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് നടിയുടെ പരാതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി ആരോപണം നടത്തിയിരിക്കുന്നത്. ‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ധീക്ക് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിരെ വിരല്‍ ചൂണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം…

Read More

ഷെയിൻ നിഗം നായകനായെത്തിയ ഇഷ്‌ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത് .ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. ആൽവിൻ എന്ന കഥാപാത്രത്തെ സ്വീകരിച്ചതിന്റെ നന്ദി പറയുകയാണ് ഷൈൻ ഇപ്പോൾ സിനിമ കണ്ട പ്രേക്ഷകർ ഇപ്പോൾ അഭിനന്ദനം അറിയിക്കുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. തന്നെ നേരിട്ട് കണ്ടാൽ ഇടിച്ചു കൂട്ടുമെന്നാണ് പ്രേക്ഷകർ പറയുന്നത് എന്നും ഷൈൻ പറയുന്നു. നെഗറ്റീവ് കഥാപാത്രമായതിനാൽ അഭിനയസാധ്യതയുള്ള കഥാപാത്രം ആയിരിക്കും എന്നറിയാമായിരുന്നു.എന്നാൽ ഈ രീതിയിൽ കഥാപാത്രത്തെ നെഞ്ചോട് ചേർത്ത് പ്രേക്ഷകരോട് നന്ദി അല്ലാതെ വേറെയൊന്നും പറയുവാനില്ല, ഷൈൻ പറയുന്നു. നിർമ്മാതാക്കളിൽ ഒരാളായ സിവി സാരഥിയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു

Read More

തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനേത്രിയായും മോഡലായും പ്രേക്ഷകരുടെ പ്രിയങ്കരിയായ രാകുൽ പ്രീത് സിംഗ് ഇന്ന് തിരക്കേറിയ ഒരു നായികയാണ്. അജയ് ദേവ്‌ഗണിനൊപ്പം അഭിനയിച്ച ദീ ദീ പ്യാർ ദീ എന്ന ബോളിവുഡ് ചിത്രം മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. സൂര്യ നായകനായ എൻ ജി കെയാണ് രാകുൽ പ്രീതിന്റെ പ്രദർശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട മൂന്ന് ഗുണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് രാകുൽ പ്രീത് സിംഗ്. ആറടിയിലേറെ ഉയരം ഉണ്ടായിരിക്കണമെന്നതാണ് ആദ്യ നിബന്ധന. ജീവിതത്തിൽ ഒരു ലക്ഷ്യമുള്ള വ്യക്തിയായിരിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന. ലക്ഷ്യം ഉള്ളതിനാൽ തന്നെ തനിക്കിഷ്ട്ടമില്ലാത്ത ഒരു ജോലിയിൽ കടിച്ചു തൂങ്ങി കിടക്കുന്നവനും ആയിരിക്കരുത്. മൂന്നാമത്തെ ഗുണമായി രാകുൽ പ്രീത് പങ്ക് വെച്ചിരിക്കുന്നത് തന്റെ ഭർത്താവ് തന്നെപോലെ തന്നെ ഇപ്പോഴും സന്തോഷവാനും കൃത്രിമത്വം ഇല്ലാത്തവനും ആയിരിക്കണമെന്നുള്ളതാണ്.

Read More

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത് ചിത്രത്തിലെ ഡിലീറ്റഡ് രംഗം പൃഥ്വിരാജ് ഇന്നലെ മോഹൻലാലിൻറെ പിറന്നാൾ സമ്മാനമായി പുറത്തുവിടുകയുണ്ടായി ഈ വീഡിയോയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.ചില വിരുതന്മാർ ആകട്ടെ ഈ വീഡിയോയിലെ മിസ്റ്റേക്ക് എന്ന പേരിൽ ചിലത് കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ. വീഡിയോയിൽ മയിൽവാഹനം സഞ്ചരിക്കുന്ന പോലീസ് ജീപ്പും സ്റ്റീഫൻ വരുന്ന ബുള്ളറ്റും റോങ്ങ് സൈഡിൽ ആണ് വരുന്നത് എന്നാണ് ആരാധകർ പറയുന്നത് രണ്ടുപേരും വലതു വശം ചേർന്നാണ് വണ്ടി ഓടിക്കുന്നത്.ഇത് സംവിധായകന്റെ പിഴവാണ് എന്ന് ചിലർ വാദിക്കുമ്പോൾ മറ്റ് ചിലർ സ്റ്റീഫൻ കുറെ വർഷം വേറെ രാജ്യത്തായിരുന്നു എന്നതിൻറെ സൂചന സംവിധായകൻ നൽകുകയാണ് എന്ന് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി തന്നെ നിൽക്കുകയാണ് ഈ…

Read More

മലയാളസിനിമയിലേക്ക് കലാമൂല്യമുള്ള തിരക്കഥകൾ സംഭാവന നൽകിയിട്ടുള്ള തിരക്കഥാകൃത്തുക്കൾ ആണ് ബോബിയും സഞ്ജയും .ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും സൂപ്പർഹിറ്റുകൾ ആക്കിയിട്ടുള്ള ഈ തിരക്കഥാകൃത്തുക്കളുടെ ഏറ്റവും അവസാന ചിത്രം ഉയരെ ആയിരുന്നു. പാർവതി നായികയായി എത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത് .ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അതേസമയം ഉയരേയ്ക്ക് ശേഷം ഒരുങ്ങുന്ന ബോബിയുടെയും സഞ്ജയുടെയും അടുത്ത സിനിമ ഏതാണെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. സന്തോഷ് വിശ്വനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനിവാസൻ വിഷ്ണു ഉണ്ണികൃഷ്ണൻ രഞ്ജി പണിക്കർ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ . ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Read More

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഗോവയിൽ പുരോഗമിക്കുകയാണ്. തമീൻസ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത് .ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷൻരംഗങ്ങൾ ഇപ്പോൾ ഗോവയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മധുരരാജ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ നിർവഹിക്കുന്ന മലയാള ചിത്രമായി മാറുകയാണ് ഇതോടെ ജാക് ഡാനിയൽസ്. ഇത് ആദ്യമായാണ് ഒരു ദിലീപ് ചിത്രത്തിന് പീറ്റർ ഹെയ്ൻ സംഘട്ടനം നിർവഹിക്കുന്നത്. നേരത്തെ മോഹൻലാലിൻറെ പുലിമുരുകൻ,ഒടിയൻ പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രങ്ങൾക്ക് പീറ്റർ ഹെയ്ൻ സംഘടന നിർവഹിച്ചിരുന്നു

Read More

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ കേരളം മുഴുവൻ ആഘോഷപൂർവം തന്നെ കൊണ്ടാടിയിരിക്കുകയാണ്.ഇന്നലെ രാത്രി മുതൽ തന്നെ താരത്തിന് പിറന്നാൾ ആശംസകളുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പിറന്നാളിന് ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ താരം മോഹൻലാൽ .മുഖരാഗം എന്ന പേരിൽ തന്റെ ജീവചരിത്രം ഒരുങ്ങുന്നു എന്ന അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ വിശേഷം പങ്കു വച്ചത് പോസ്റ്റ് ചുവടെ : മുഖരാഗം’ എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്. ചിത്രത്തിലെ അടുത്ത ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സംവിധായകനും നടനുമായ രഞ്ജിത്തിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടത്.ചിത്രത്തിൽ മാത്യൂസ് ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രഞ്ജിത് എത്തുന്നത്.ഇത് ആദ്യമായാണ് രഞ്ജിത്ത് ബിഗ് സ്‌ക്രീനിൽ ഒരു പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്.ചിത്രം ജൂൺ ആറിന് തിയറ്ററുകളിലെത്തും.

Read More

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. ഇതിനിടെ ചിത്രത്തിലെ ആരും കാണാത്ത അൺസീൻ രംഗം പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. സ്റ്റീഫൻ നെടുമ്പള്ളി ബുള്ളറ്റ് ഓടിച്ചു വരുന്ന ഈ രംഗം തിയേറ്ററുകളിൽ വലിയ ഓളം തന്നെ സൃഷ്ടിക്കാൻ പ്രാപ്തമായ രംഗമായിരുന്നു ചിത്രത്തിൽ ഒരു പ്രധാനമായ രംഗത്തിന് ശേഷം വരേണ്ട ഈ രംഗം കട്ട് ചെയ്തു കളയുകയായിരുന്നു. നിങ്ങൾക്ക് ഇത് തീയേറ്ററിൽ നിന്നോ ആമസോൺ പ്രൈമിൽ നിന്നോ കാണുവാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് ലാലേട്ടന് പിറന്നാളാശംസകൾ നൽകിക്കൊണ്ട് ഈ വീഡിയോ പുറത്തുവിട്ടത് .

Read More