Author: webadmin

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രം ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരുന്നു.ചിത്രത്തിലെ ‘എനിക്ക് മുണ്ടുടുക്കാനും അറിയാം മലയാളത്തിൽ സംസാരിക്കാനും അറിയാം നല്ല രണ്ട് തെറി പറയാനും അറിയാം’ എന്നുള്ള ഡയലോഗിന് തിയറ്ററുകളിൽ ഏറെ വരവേൽപ്പ് ലഭിച്ചിരുന്നു. ബിഗ് സ്ക്രീനിലെ ഈ കിടിലൻ ഡയലോഗ് റിയൽ ലൈഫിൽ പറഞ്ഞിരിക്കുകയാണ് ടോവിനോ ഇപ്പോൾ.കാസർഗോഡ് ഭീമ ജൂവലറിയുടെ ഉൽഘാടനത്തിനായി എത്തിയപ്പോൾ ആയിരുന്നു ടോവിനോ സിനിമയിലെ ഈ സംഭാഷണം ആവർത്തിച്ചത്.

Read More

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ ആദ്യ ചിത്രത്തിൽ എത്തിയ ദുൽഖർ സൽമാന് പക്ഷേ പിന്നീട് ഒരിക്കലും മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ തന്റെ അഭിനയ ജീവിതത്തോട് ചേർത്തു വെക്കേണ്ടി വന്നിട്ടില്ല. തൻറെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ രീതിയിൽ ഒരു ഇരിപ്പിടം ഈ ചെറുപ്പക്കാരൻ സ്വന്തമാക്കിക്കഴിഞ്ഞു .അഭിനയം പഠിക്കാൻ വേണ്ടി മുംബൈയിൽ ആക്ടിങ് സ്കൂളിൽ പോയ കഥകൾ ഇപ്പോൾ പറയുകയാണ് ദുൽഖർ സൽമാൻ. ആക്ടിങ് സ്‌കൂളിൽ എല്ലാ ആഴ്ചയും പ്രൊജക്ട് ചെയ്യണമായിരുന്നു.കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവിൽ അലഞ്ഞു. നമ്മുടെ ജീവിതരീതിയുമായി ഒട്ടും ചേർച്ചയില്ലാത്ത കഥാപാത്രങ്ങളെ തേടുവാൻ ആണ് ഉദ്ദേശം. അതിനാൽ തന്നെ കുറെ അലഞ്ഞു .ഒടുവിൽ ഒരു ചെരുപ്പുകുത്തിയുടെ അടുത്തെത്തി. അദ്ദേഹത്തോടൊപ്പം കൂടി .അദ്ദേഹത്തിന്റെ ജീവിതരീതിയും ജീവിതശൈലികളും പാഠമാക്കി. അദ്ദേഹത്തിൻറെ അടുത്ത് ഞാൻ എന്തിനാണ് എത്തിയതെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ കാരണം വ്യക്തമാക്കി .ഒടുവിൽ ഞങ്ങൾ കൂട്ടുകാരായി .അദ്ദേഹത്തിൻറെ ജോലികളും ജോലി രീതികളും…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരു ഒഫീഷ്യൽ അറിയിപ്പ് ഇതുവരെ പുറത്തുവന്നിരുന്നില്ല .രണ്ടാം ഭാഗം ഉണ്ടാകും ആയിരിക്കാമെന്നും അത് എപ്പോൾ സംഭവികുമെന്ന് പറയാൻ സാധിക്കില്ല എന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. ഇപ്പോൾ അത് സാധൂകരിക്കുന്ന ചില വാർത്തകൾ പുറത്ത് വരുകയാണ്.ചിത്രത്തിൻറെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്ന തരത്തിലുള്ള വാർത്തകൾക്ക് ആക്കം കൂട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റുമായി ഇപ്പോൾ…

Read More

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് അശോകന്റെ ആദ്യരാത്രി. ഏപ്രിൽ 22-നാണ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ദുൽഖർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു.ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇരുവരും സിയാസ് മീഡിയാ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ചിരുന്നു.ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്.കൂടാതെ നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിലെ താരനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പുതുമുഖങ്ങൾക്ക് അവസരമൊരുക്കികൊണ്ടാണ് ദുൽഖർ നിർമാണ രംഗത്തേക്ക് കടക്കുന്നത്.ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

യുവനടിമാരിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മറീന മൈക്കിൾ കുരിശിങ്കലിന്റേത്.വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ ഈ ചുരുണ്ടമുടിക്കാരിയെ അത്ര പെട്ടന്നാരും മറക്കാന്‍ ഇടയില്ല. വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ , തന്റേടിയായ ഒരു പെൺകുട്ടിയുടെ ഇമേജാണ് താരത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ. മാതൃദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. അമ്മയോടൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സ്റ്റൈലിനും ആഡംബരത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് പോസ്റ്റുകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന താരങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് മറീനയുടെ ഈ പോസ്റ്റ്. താരത്തിന് ഇപ്പോൾ അവസരങ്ങൾ കുറവാണെന്നും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയതെന്ന കാര്യവും കുറിക്കുകയാണ് മറീന. തന്റെ അമ്മയുടെ കണ്ണുകളുടെ താഴെ കാണുന്ന കറുപ്പ് നിറം തന്നെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ അടയാളമാണെന്നും താരം ഓർമിപ്പിക്കുന്നു. അമ്മ ഒരു തയ്യൽക്കാരി ആണെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്    നിരവധി പ്രേക്ഷകർ ആശംസകളും പ്രാർത്ഥനകളും നേരുന്നുണ്ട്.എല്ലാ പെൺകുട്ടികളും ഇത്തരം ഒരു…

Read More

മലയാളത്തിലെ കഴിവുറ്റ യുവതാരങ്ങളിൽ ഇതിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഇന്ദ്രജിത്ത് സുകുമാരൻ. അഭിനയത്തിൽ മാത്രമല്ല മറ്റു കലാപരമായ മേഖലകളിലും ഇന്ദ്രജിത്ത് കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഇന്ദ്രജിത്ത് പിതാവ് സുകുമാരനെ അനുകരിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അമ്മ മല്ലികാ സുകുമാരൻ തന്നെയാണ് ഇത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ” മല്ലികേ, നീ വാങ്ങിച്ചു തന്ന ഷർട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരൻ പറയുന്ന രീതിയിൽ അനുകരിക്കുകയാണ് ഇന്ദ്രജിത്ത് ഇവിടെ. വീഡിയോ കാണാം

Read More

ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി ആണ് സാനിയ അയ്യപ്പൻ.ക്വീൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സാനിയ അയ്യപ്പൻ ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രത്തിലൂടെ താൻ ഒരു മികച്ച നടി കൂടി ആണെന്ന് തെളിയിക്കുന്നു. ഇപ്പോഴിതാ താൻ നല്ലൊരു ഗായിക കൂടിയാണ് എന്ന് തെളിയിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് തൻറെ സംഗീതവാസന സാനിയ ഇയ്യപ്പൻ പുറത്തുവിട്ടത്.ഈ അടുത്ത് ഏറ്റവും കൂടുതൽ ഹിറ്റായ ഗാനങ്ങളിൽ ഒന്നായിരുന്നു അതിരനിലെ പവിഴമഴ എന്ന ഗാനം. ഫഹദ് ഫാസിലും സാനിയ ഇയ്യപ്പനും ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുകയാണ് സാനിയ അയ്യപ്പൻ ഇപ്പോൾ.ഗാനത്തിന് വലിയവരവേൽപ്പ് തന്നെയാണ് സോഷ്യൽ മീഡിയ ലോകത്ത് നിന്ന് ലഭിക്കുന്നത്.സാനിയയുടെ ശബ്ദം നല്ലതാണെന്നും ഇനിയും പാടണമെന്നും കുറെയധികം ആളുകൾ പറയുന്നുണ്ട്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ ഗാനം കണ്ടു കഴിഞ്ഞു

Read More

നൂറുകോടിയിലേക്ക് മധുരരാജ നീങ്ങുന്നു ; സ്ഥിരീകരണവുമായി നടൻ അലക്സാണ്ടർ പ്രശാന്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായിരുന്നു മധുരരാജ.ഒരു മാസ്സ് മസാല ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്തിണക്കിയാണ് മധുരരാജ എത്തിയിരുന്നത്. മാസ്‌സ്സിന് മാസ്സ് ഫൈറ്റിന് ഫൈറ്റ് കോമഡിക്ക്‌ കോമഡി ഡാൻസിന് ഡാൻസ് അങ്ങനെ ഒരു ഫാമിലി ഇന്റർടെയ്നറിന്  വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യം കൃത്യമായി ഒന്നിപ്പിച്ചിരുന്നു.ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു എന്ന സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ തന്നെ മുഖ്യ അഭിനേതാവായ അലക്സാണ്ടർ പ്രശാന്ത്. മധുരരാജയുടെ ക്ലൈമാക്സിൽ മിനിസ്റ്റർ രാജ്യും കൂട്ടരും നടന്നുവരുന്ന ഒരു ചിത്രംപങ്കുവെച്ചാണ് നൂറു കോടിയിലേക്ക് ചിത്രം കുതിക്കുന്നു എന്ന വാർത്ത അലക്സാണ്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മധുരാജക്ക് ശേഷം അർജുൻ കപൂർ നായകനാകുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്റെ ബോളിവുഡ് രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുകയാണ് അലക്സാണ്ടർ. വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ രചിച്ച മധുരരാജ…

Read More

നിർമാണ രംഗത്തേക്ക് ദുൽക്കർ കടക്കുമെന്ന് ഏറെ നാളുകളായി വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ദുൽഖർ ഈ വാർത്ത സ്ഥിതീകരിച്ചതുമാണ്.ഇപ്പോൾ ദുൽഖർ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്.അശോകന്റെ ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.ചിത്രത്തിൽ ദുൽഖർ കാണില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആരൊക്കെയാണ് ചിത്രത്തിന്റെ ഭാഗമെന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം ദുൽക്കറിന്റെ ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാവും ‘അശോകന്റെ ആദ്യ രാത്രി’. സംവിധായകനും പുതുമുഖമാണ്.

Read More

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വലിയ ആഘോഷങ്ങൾക്ക് നടുവിൽ 2017 ൽ വിവാഹിതരായ, ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിനുശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

Read More