Author: webadmin

2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു. വ്യത്യസ്ഥ വിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാ വിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് അവാർഡ് നിർണയത്തിനുള്ളത്. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി. സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രം ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ടോവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രം കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം…

Read More

ഞാൻ പ്രകാശൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന് പറഞ്ഞ് ഒരു കാസ്റ്റിംഗ് കോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന നിരവധി പേര് ഇത്തരം കാസ്റ്റിംഗ് കോൾ കാണുമ്പോൾ ഡീറ്റൈൽസ്‌ അയക്കുകയും ചെയ്യും. എന്നാൽ ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ. ചെറിയൊരു മുന്നറിയിപ്പ്: എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു. വാസ്തവവിരുദ്ധമായ അത്തരം വാർത്തകൾ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു.

Read More

ബി ഉണ്ണികൃഷ്ണൻ – ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കോടതിസമക്ഷം ബാലൻ വക്കീൽ നാളെ തീയറ്ററുകളിൽ എത്തുന്നു. ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിയകോം 18 മോഷൻ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ അഖിൽ ജോർജാണ്. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്.

Read More

സൂപ്പർഹിറ്റ് ചിത്രം കിലുക്കത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ഊട്ടി പട്ടണം എന്ന ഗാനത്തിന്റെ ചിത്രീകരണ സമയം. മോഹൻലാൽ, ജഗതി, രേവതി എന്നിവർ ഒരു ട്രെയിനിന്റെ മുകളിൽ നിൽക്കുകയാണ്. ചിത്രീകരണം പുരാഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഇലക്ട്രിക് ലൈൻ മോഹൻലാലിന് അടുത്തേക്ക് താഴ്ന്ന് വരുന്നത് ജഗതി കണ്ടത്. അപ്പോൾ തന്നെ കുനിയാൻ പറഞ്ഞ് ജഗതി വിളിച്ചു കൂവി. അത് കേട്ട പാടെ മോഹൻലാൽ കുനിയുകയും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. അന്ന് ജഗതി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നില്ലെങ്കിൽ മോഹൻലാൽ എന്ന മലയാള സിനിമയുടെ അഭിമാനം ഉണ്ടാകുമായിരുന്നില്ല.

Read More

മീ ടൂ ക്യാമ്പയിൻ തുടങ്ങിയപ്പോൾ മലയാള സിനിമയെ പിടിച്ചുലച്ച ഒന്നാണ് നടി ദിവ്യ ഗോപിനാഥ് അലൻസിയർക്ക് എതിരെ ഉയർത്തിയ ആരോപണം. ലൈംഗികച്ചുവയോടെ നടൻ തന്നെ സമീപിച്ചെന്ന തുറന്ന് പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊടുത്ത പരാതിയിന്മേൽ 2019 ഫെബ്രുവരി ആയിട്ടും യാതൊരു പുരോഗതിയും ഇല്ലാത്തതിനാൽ അലൻസിയർ പൊതുവായി മാപ്പ് പറയണമെന്ന് കൊച്ചി ടൈംസിന് നൽകിയ ഇന്റർവ്യൂവിൽ ദിവ്യ പറഞ്ഞിരുന്നു. അതിന് തുടർന്നാണ് അലൻസിയർ മാപ്പ് പറഞ്ഞ് മുന്നോട്ട് വന്നത്. ദിവ്യയുടെ ഇന്റർവ്യൂ പുറത്തിറങ്ങിയപ്പോൾ ഞാൻ ദിവ്യയോട് സംസാരിച്ചിരുന്നു. സൗഹൃദപരമായ ഒരു സംഭാഷണമായിരുന്നു അത്. എന്നോട് പബ്ലിക്കായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. എന്നാലേ ഈ വിവാദത്തിന് ഒരു അവസാനം ഉണ്ടാകൂയെന്നും പറഞ്ഞു. എനിക്കും അത് സത്യമായി തോന്നി. കൊച്ചി ടൈംസ് വഴി മാപ്പ് പറയാനാണ് ദിവ്യ ആവശ്യപ്പെട്ടത്. എന്റെ പെരുമാറ്റം ദിവ്യയെ മുറിവേല്പിച്ചു എന്നറിഞ്ഞപ്പോൾ ദിവ്യയോട് വ്യക്തിപരമായി തന്നെ ഞാൻ മാപ്പ് അപേക്ഷിച്ചിരുന്നു.…

Read More

ദേവദാസ്, രഞ്ജി പണിക്കർ,ഷമ്മി തിലകൻ,ബൈജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കളിക്കൂട്ടുകാർ.പി. കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. ചിത്രത്തിലെ പഞ്ചാരി മേളം എന്ന ഗാനം കാണാം

Read More

റെജിഷാ വിജയൻ കേന്ദ്ര കഥാപത്രമായി എത്തുന്ന ചിത്രമാണ് ജൂൺ.നവാഗതനായഅഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.ആട് ടൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ഇത്.ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.ചിത്രത്തിൽ മെല്ലെ മെല്ലെ എന്ന ഗാനം കാണാം.ഇഫ്തിയാണ് സംഗീതം.റെയ്ഷാദ് റൗഫ്,ബിന്ദു അനിരുദ്ധൻ എന്നിവരാണ് ഗാനം ആലപിച്ചത്.

Read More

ഹേമന്ത് മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തെങ്കാശികാറ്റ്.ഷിനോദ്‌ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് റിഥ്വിക് എസ്.ചന്ദ് ആണ്.ചിത്രത്തിലെ തേനിക്കാറ്റെ എന്ന ഗാനം റിലീസായി.ഗാനം കാണാം

Read More

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ കരിങ്കോഴിയും ദിനോസർ കുഞ്ഞും ആനമുട്ടയും ഒക്കെ വിൽക്കുന്നവരുടെ നീണ്ട നിരയാണ്. അതിനിടയിലൂടെ പപ്പടവട ഉണ്ടാക്കാനുള്ള കൂട്ട് പറഞ്ഞു കൊടുത്ത് വേറെ ഒരു കൂട്ടരും. പക്ഷേ ഈ ട്രോളുകളെല്ലാം സെലിബ്രിറ്റീസും വായിക്കാറുണ്ട് എന്നുള്ളതിന്റെ തെളിവാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പപ്പടവട ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാൻ വന്ന ആരാധകനോട് കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ രണ്ടെണ്ണം എടുക്കാൻ എന്ന ടോവിനോയുടെ ചോദ്യം. ഇത്ര ബിസി ലൈഫിലും ട്രോളുകൾ എല്ലാവരേയും ആനന്ദിപ്പിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ കമന്റ്. View this post on Instagram ചുമ്മാ ഒരു throwback!! #skydiving #2016 #onesingleshortlife #overcomeyourfears #celebratelife A post shared by Tovino Thomas (@tovinothomas) on Feb 18, 2019 at 7:26pm PST

Read More

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഹവീൽദാർ വസന്തകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ജവാന്റെ വീട്ടിലും ശവകുടീരത്തിലും എത്തി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള വസന്തകുമാറിന്‍റെ ശവകുടീരത്തിൽ എത്തി മമ്മൂട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്‍റെ ലക്കിടിയിലെ വീട്ടിലെത്തി വസന്തകുമാറിന്‍റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചത്. അതിനുശേഷം ഏറെനേരം അവർക്കൊപ്പം അദ്ദേഹം ചിലവഴിക്കുകയുമുണ്ടായി. മമ്മൂട്ടിയോടൊപ്പം നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവരും ഉണ്ടായിരുന്നു. പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്. പിന്നാലെ ബന്ധുക്കളെ തേടി എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ്…

Read More