Author: webadmin

നിവിൻ പോളി നായകനായ ഹനീഫ് അദേനി ചിത്രം മിഖായേൽ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി പറന്നുയരുകയാണ്. റിലീസ് ചെയ്‌ത്‌ നാല് ദിവസത്തിനുള്ളിൽ തന്നെ 10 കോടിയാണ് വേൾഡ് വൈഡ് ചിത്രം സ്വന്തമാക്കിയത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയുകയാണ്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമിക്കുന്നത്. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു.

Read More

പ്രണവ് മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. തമിഴ് സൂപ്പർതാരം സൂര്യയാണ് ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തിറക്കിയത്. കിടിലൻ ഫൈറ്റും പ്രണയവും സൗഹൃദവുമെല്ലാമായി ഒരു പക്കാ എന്റർടൈനറിന് ഉറപ്പ് നൽകുന്നുണ്ട് ട്രെയ്‌ലർ. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തും. മാസ്സ് പോസ്റ്ററും ടീസറും ഗാനവുമെല്ലാമായി ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌നുമാണ് ഒരുക്കുന്നത് എന്നത് കൂടുതൽ ആവേശം നിറക്കുന്നു. സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More

തെന്നിന്ത്യൻ താരറാണി ഹൻസിക മൊട്‍വാനി പ്രേക്ഷകരെ തന്റെ പുതിയ ഫോട്ടോസ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ ആയ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സാപ്പിലും ആയി ഹൻസികയുടെ പുതിയ മേക്കോവറിൽ ഉള്ള ഫോട്ടോസ് ലീക്കായിട്ടുണ്ട് , താരത്തിന്റെ ആരാധകർ ഫോട്ടോസ് കണ്ടു ഞെട്ടിയിരിക്കുകയാണ്.. നടി ബിക്കിനിയിൽ ഉള്ള ഫോട്ടോ വരെ ഇതിൽ ഉണ്ട്. ചിത്രങ്ങൾ കാണാം

Read More

ധനുഷിന്റെ നായികയായി മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴിലേക്ക് എത്തുന്നത്. കലൈപുളി എസ് തനു നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. “ഇതിൽ കൂടുതൽ എന്താണ് ആഗ്രഹിക്കേണ്ടത്? ഞാനും ഏറെ ആവേശത്തിലാണ്” തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ കാര്യം അറിയിച്ച് ഫേസ്ബുക്ക് പേജിൽ കുറിച്ചതാണ് മഞ്ജു വാര്യർ ഈ വാക്കുകൾ. സംവിധായകൻ വെട്രിമാരനും നായകൻ ധനുഷിനും നന്ദി പറയാനും മഞ്ജു വാര്യർ മറന്നില്ല. മഞ്ജു വാര്യർ നായികയായി അവസാനം തീയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമായ ഒടിയൻ സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും 100 കോടി ക്ലബ്ബിൽ ഇടം നേടി കുതിക്കുകയാണ്. മോഹൻലാൽ തന്നെ നായകനായ പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫർ, ജാക്ക് ആൻഡ് ജിൽ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Read More

മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ധനുഷിന്റെ നായിക ആയിട്ടാണ് മനു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ധനുഷ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴിലേക്ക് എത്തുന്നത്. കലൈപുളി എസ് തനു നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. #asuran – update .. the evergreen Manju Warrier will be playing the female lead. Excited to share screen space and learn from this amazing talent. — Dhanush (@dhanushkraja) 22 January 2019

Read More

മലയാള സിനിമ ലോകത്തെ കോമഡി രംഗത്ത് പുത്തൻ താരോദയമായ ഡെയിൻ ഡേവിസിനെ പ്രിൻസിപ്പൽ ഉത്‌ഘാടനവേദിയിൽ നിന്നും ഇറക്കിവിട്ട സംഭവം ഏറെ വൈറലായിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന വെളിപ്പെടുത്തലുമായി ഡെയിൻ തന്നെ ലൈവ് വീഡിയോ ഇറക്കിയിരിക്കുകയാണ്. ഒരു അദ്ധ്യാപകനും ഒരു അതിഥിയോട് ചെയ്യാവുന്ന ഒന്നല്ല എ പ്രിൻസിപ്പലും അദ്ധ്യാപകരും ചെയ്‌തതെന്ന്‌ ഡെയിൻ പറഞ്ഞു. വീഡിയോ കാണാം. View this post on Instagram Adi vedichu pookum mone principaleee.. Chunku parichu kodukkunna aniyan marulla ettannatta #daindavis @daindavis_dd_ A post shared by Dain Davis FC (@_dain_lovers) on Jan 19, 2019 at 9:26am PST

Read More

ലാലേട്ടന്റെ കൂടെ ഒരു ചെറിയ സീനിൽ എങ്കിലും ഒരുമിച്ച് അഭിനയിക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്‌നമാണ്. ജനത ഗാരേജിൽ ലാലേട്ടന്റെ മകനായി അഭിനയിച്ച ഉണ്ണി മുകുന്ദൻ ഇപ്പോൾ വില്ലൻ വേഷങ്ങളിൽ നിറഞ്ഞ് കൈയ്യടികൾ നേടി കൊണ്ടിരിക്കുകയാണ്. അവസാനമിറങ്ങിയ മാർക്കോ ജൂനിയർ എന്ന മിഖായേലിലെ കഥാപാത്രത്തിന് ലഭിക്കുന്നത് ഗംഭീര അഭിനന്ദനമാണ്. സ്റ്റൈലിഷ് ആയുള്ള മാർക്കോ ജൂനിയറുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്നതിനിടയിലാണ് ഒരു ആരാധകൻ ഉണ്ണി മുകുന്ദനോട് ലാലേട്ടന് എതിരെ ഒരു മാസ്സ് വില്ലനായി അഭിനയിച്ചു കൂടെ എന്ന് ചോദിച്ചത്. എന്നാൽ ലാലേട്ടന്റെ അനിയനായി അഭിനയിച്ചാൽ മതിയെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. View this post on Instagram To begin with, I just can’t thank each one of you enough for all this love and messages that’s been pouring ever since #Mikhael has released and ever since…

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ക്ലീൻ U സർട്ടിഫിക്കറ്റ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തും. മാസ്സ് പോസ്റ്ററും ടീസറും ഗാനവുമെല്ലാമായി ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌നുമാണ് ഒരുക്കുന്നത് എന്നത് കൂടുതൽ ആവേശം നിറക്കുന്നു. സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യചിത്രം ഹിറ്റാക്കിയ ഒരു സംവിധായകനും ഒരു നായകനും ആദ്യമായി ഒന്നിക്കുന്നു എന്നുള്ളതും ഏറെ പ്രതീക്ഷ പകരുന്നതാണ്. ഒപ്പം ഒരു ബ്ലോക്ക് ബസ്റ്റർ നിർമാതാവും. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് റിലീസാകും.

Read More

ജന്മദിനം ആഘോഷിക്കുന്ന ടോവിനോ തോമസിന് ആശംസകൾ നേർന്ന് പൃഥ്വിരാജ് ഇട്ട ഫോട്ടോയിലാണ് ഈ മാസ്സ് കമന്റ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫർ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് ബർത്ത്ഡേ വിഷ് ചെയ്‌ത്‌ പൃഥ്വിരാജ് ഇട്ടത്. അതിന് വന്ന ഒരു മാസ്സ് കമന്റാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. “അയച്ചു കിട്ടിയ ആശംസാകാർഡും കൊണ്ട് പൃഥ്‌വിയുടെ വീട്ടിൽ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അർത്ഥം ചോദിക്കുന്ന ടോവിനോ 😂😍😂 Happy Bday Tovino…. Wish a great year ahead😘👍 to both of U” പൃഥ്വിരാജിന്റെ ഇംഗ്ലീഷ് മലയാളികൾക്ക് പണ്ടേ ഒരു കീറാമുട്ടിയാണ്. അത് തന്നെയാണ് ഈ ഒരു കമന്റിന് ഇത്തരം സ്വീകാര്യത ലഭിക്കാനും കാരണം.

Read More

മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. പിന്നീട് കാവ്യയ്ക്കും ദിലീപിനും ഒരു മകൾ പിറന്നപോളും സോഷ്യൽ മീഡിയ ആ വാർത്ത ഒരു ആഘോഷമാക്കിയിരുന്നു.കാവ്യയുടെയും ദിലീപിന്റെയും കുഞ്ഞിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആവുകയാണ്.ചിത്രങ്ങൾ കാണാം

Read More