Author: webadmin1

1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്ഷങ്ങളുടെ അന്തരം ഉണ്ട്. പ്രേഷകരുടെ മനസിലെ ഹൊറർ സങ്കൽപ്പങ്ങളും മാറിയിരിക്കുന്നു. പുതിയ രീതികളുമായാണ് ആകാശഗംഗ 2 എത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ് വിറ്റത് റെക്കോർഡ് വിലയിൽ ആണെന്ന സന്തോഷ വാർത്ത  വിനയൻ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ആകശഗംഗ 2’ ന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങുകയാണ്. ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്റെ പ്രിയ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് ബോംബെയിലെ ‘വൈഡ് ആംഗിള്‍ മീഡിയ’ എന്ന സ്ഥാപനം മലയാളത്തിലെ സൂപ്പര്‍ ഹിറ്റായിട്ടുള്ള വലിയ മള്‍ട്ടിസ്‌ററാര്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കു കൊടുക്കുന്ന റേറ്റ് തന്ന് വാങ്ങിയിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ശ്രീ അനീഷ് ദേവ് വൈഡ്ആംഗിള്‍…

Read More

വിനായകനെ നായകനാക്കി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. ചിത്രം പ്രദർശനത്തിനെത്തി ഒരാഴ്ച്ച ആയപ്പോഴേക്കും ചിത്രത്തിനെ പറ്റിയുള്ള പുതിയ വാർത്ത ഇറങ്ങിയിരിക്കുകയാണ്. ചിത്രം ഇനി തമിഴിലും ഒരുങ്ങുന്നു. ഷാനവാസ് തന്നെയാണ് ഈ വിവരം സന്തോഷപൂർവം തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മിഴിലെ ഒരു സൂപ്പര്‍താരം ആകും വിനായകന്റെ കഥാപാത്രം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാണ് ആ സൂപ്പര്‍താരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.  വിനായകന്റെ പച്ചയായ അഭിനയവും ഡയലോഗുകളുമെല്ലാം ചിത്രത്തിന് വളരെയധികം മുതൽക്കൂട്ടായി മാറിയിരുന്നു. വിനായകൻ ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.പ്രിയംവദയാണ് ചിത്രത്തിലെ നായിക.

Read More

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടയുടെ സെൻസറിങ് പൂർത്തിയായി. ജൂണ്‍ 5ന് പെരുന്നാൾ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെൻസറിങ് പ്രശ്നം മൂലം റിലീസ് മാറ്റിവെക്കുകയും ജൂൺ 14 ലേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാമെന്നു തീരുമാനം എടുക്കുകയുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി ചിത്രം U സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. അതിനാൽ റിലീസിന് മാറ്റമില്ലാതെ ചിത്രം ജൂൺ 14നു തന്നെ പ്രദർശനം ആരംഭിക്കുന്നതാണ്.  തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് ഛത്തീസ്‌ഘഡിലേക്ക് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണികണ്ഠനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. യഥാർത്ഥ കഥയുമായി ബന്ധപ്പെടുത്തിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read More

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആയിരുന്നു. ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് ജയചന്ദ്രൻ ആണ്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഈ ചിത്രത്തിലൂടെ ഒരുമിക്കുന്നത്. ഓഡിയോ ലോഞ്ചിനിടയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ആണ് ജയചന്ദ്രൻ തന്റെ ഭൂതകാലം ഓർത്തെടുത്ത് പറഞ്ഞത്. ഒരു കലാകാരന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു ഇറക്കം എന്റെ ജീവിതത്തിലും സംഭവിച്ചു. അന്ന് എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുന്ന അവസരത്തില്‍ വിജയന്‍ സര്‍ എന്നെ വിളിച്ചു. ‘ഓര്‍മാക്കായി’ എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇപ്പോള്‍ ഞാനിവിടെ സംഗീത സംവിധായകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹമാണ്. കേവലം ഒരു നന്ദി എന്ന വാക്ക് കൊണ്ട് മാത്രം അദ്ദേഹം എനിക്ക് ചെയ്ത് തന്നതിനൊന്നും പകരം ആവില്ല എന്നും ജയചന്ദ്രൻ…

Read More

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലേക്ക് നായികയെ തേടുന്നു. 17നും 26നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. ജൂണ്‍ 19 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അയക്കേണ്ട വിലാസം [email protected] ആണ്. ആസിഫ് അലി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനാണ് എത്തുന്നത്. സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൽ  ഷാന്‍ റഹ്മാനാണ് സംഗീതം നൽകുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിലും അഭിനയിക്കുകയാണ്. ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടം ജയറാമിനോടൊപ്പമാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയും ജയറാമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ രാജന്‍, ഷംന കാസിം എന്നിവര്‍ നായികമാരാവുന്നു. ഇവരെ കൂടാതെ നരേന്‍, അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയ് മാത്യു, ടിനി ടോം, ഇടവേള ബാബു, പ്രേം പ്രകാശ്, അലന്‍സിയാര്‍, മുകുന്ദന്‍, ശശി കലിംഗ, കലാഭവന്‍ പ്രജോദ്, രമേശ് തിലക്, അനീഷ് ഗോപാല്‍, മാമുക്കോയ, കലാഭവന്‍ പ്രജോദ്, സുര്‍ജിത്ത്, കോട്ടയം പ്രദീപ്, സജാദ് ബ്രൈറ്റ്, അനാര്‍ക്കലി, ആല്‍ഫി പഞ്ഞിക്കാരന്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, സേതുലക്ഷ്മി, റീന ബഷീര്‍, ദിവ ജോസ്, ലക്ഷ്മി, ശോഭ സിംഗ്, അല്‍സ ബിത്ത്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത പരസ്യചിത്ര…

Read More

നവാഗത സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യാണ് അടുത്തതായി തിയേറ്ററുകളില്‍ എത്താനുള്ള ടൊവിനോ ചിത്രം. അഹാന കൃഷ്ണകുമാര്‍ ആണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ലൂക്ക’ നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. നിഖില്‍ വേണുവാണ് എഡിറ്റിംഗ്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിലുണ്ട്.

Read More

ചതിയന്‍ ചന്തുവായി വടക്കന്‍ വീരഗാഥയില്‍ (1989),കേരളവര്‍മ പഴശ്ശിരാജയായി (2009), ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തുന്നത് മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിലെ നായകനായാണ്. കേരളത്തിന്റെ പോരാട്ടക്കാലത്തോടും ചരിത്രത്തോടും കെട്ടുപിടഞ്ഞ് കിടക്കുന്ന കേരള വര്‍മ പഴശ്ശിരാജയെ പകര്‍ന്നാടാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?. ഏച്ചുകെട്ടലില്ലാതെ, അദ്ദേഹം പഴശിയായി. എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയില്‍ ഇപ്പോഴും മുന്നിലുണ്ട്. മേക്കിങിലും കാസ്റ്റിങ്ങിലും മലയാള സിനിമാ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു ഈ ചിത്രം.മമ്മൂട്ടിയുടെ അഭിനയമെന്ന ആവനാഴിയിലെ അമ്ബുകളെല്ലാം അവസാനിച്ചുവെന്ന് കരുതിയവരെ വരെ കോരിത്തരിപ്പിച്ചാണ് മാമാങ്കമെന്ന ചിത്രം അനൌണ്‍സ് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രവും പുറത്തുവന്നു.ഏറെ സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. അമ്ബതു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറില്‍ ശ്രീ വേണു…

Read More

ഈ വർഷം ഇറങ്ങിയ എല്ലാ സിനിമകളും നല്ലരീതിയിൽ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇറങ്ങുന്ന ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം മലയാളത്തില്‍ കാണാന്‍ കഴിയുന്നത്. നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ഈ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള്‍ ഷോ ആണ്. എന്നാല്‍ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രമുഖ പൈറസി സൈറ്റ് തന്നെയാണ് വൈറസിനെ ലീക്ക് ആക്കിയതിന് പിന്നിലും. സിനിമാലോകം ഏറ്റവുമധികം പ്രതിസന്ധിയോടെ നോക്കി കാണുന്ന കാര്യമാണ് പൈറസി സൈറ്റുകളുടെ ഉപദ്രവം. റിലീസിനെത്തിയതിന് തൊട്ട് പിന്നാലെ സിനിമ മുഴുവനുമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റിലെത്തിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഒരു സിനിമ ജീവിതത്തിലെ ഏറ്റവും സ്വപ്‌നമായി കണ്ട് വര്‍ഷങ്ങളും മാസങ്ങളും നീണ്ട കഠിനാദ്ധ്വാനത്തിന്റെ പുറത്താണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. പിന്നാലെ ഇന്റര്‍നെറ്റിലേക്ക് ലീക്ക് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച്…

Read More

നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള്‍ ഷോ ആണ്. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറസ്. കോഴിക്കോട് നിന്നും പടര്‍ന്ന വൈറസ് ഇരുപതോളം ആളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത വൈറസ് ഏറെ കാലം കേരളത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വന്ന് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും വൈസിന്റെ സാന്നിധ്യം കേരളത്തിലെത്തി. എന്നാല്‍ ഇതിനെയും കേരളക്കര അതിജീവിച്ചിരിക്കുകയാണ്. രണ്ടാമതും നിപ്പ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് വൈറസ് റിലീസ് ചെയ്യുന്നത്. റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമായി.

Read More