Author: Webdesk

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന്റെ സ്വപ്‌നചിത്രമായ ‘മരക്കാർ – അറബിക്കടിന്റെ സിംഹം’ തിയറ്ററുകളിൽ പ്രദർശനവിജയം നേടിയതിന് പിന്നാലെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ഇത്രയും വലിയ ദൃശ്യവിസ്മയം സാധ്യമാണോ എന്നാണ് സിനിമ കണ്ട സാധാരണ പ്രേക്ഷകർ പരസ്പരം ചോദിക്കുന്നത്. കാരണം കടലിലെ കൊടുങ്കാറ്റും യുദ്ധവും സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. മരക്കാർ സിനിമയിൽ കാണുന്ന കടൽ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടർ ഗ്രാഫിക്സുകളിൽ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിൾ ആയിരുന്നു കലാസംവിധായകൻ. കടൽ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടർടാങ്കിലെ ഓരോ ഷോട്ടിനു പിന്നിൽ ബ്ലൂ സ്ക്രീനുകൾ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100…

Read More

ഇന്ന് തമിഴ് സിനിമാലോകത്ത് കോമേഡിയന്മാരുടെ നിരയിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് യോഗി ബാബു. വടിവേലു, സന്താനം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാൻ തുടങ്ങിയതോട് കൂടി യോഗി ബാബുവിന് തിരക്കും കൂടി. ടൈമിംഗാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രജനികാന്ത്, അജിത്, വിജയ്, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിങ്ങനെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുള്ള യോഗി ബാബു കോമഡി റോളുകൾക്കൊപ്പം തന്നെ സീരിയസ് റോളുകളും ചെയ്‌ത്‌ തന്റെ കരിയർ ബാലൻസ് ചെയ്‌താണ്‌ യോഗി മുന്നേറുന്നത്. വലിമൈ, ബീസ്റ്റ്, കടൈസി വിവസായി, അയളാൻ, ബൊമ്മൈ നായകി, കാസെത്താൻ കടവുളഡ എന്നിവയാണ് യോഗിയുടെ പുതിയ ചിത്രങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് യോഗി ബാബു നായകനാകുന്ന പുതിയ ചിത്രത്തിൽ ലക്ഷ്‌മി മേനോൻ നായികയാകുമെന്നാണ് എന്നാണറിയുന്നത്. മുരുഗേഷ് ഭൂപതി സംവിധാനം നിർവഹിക്കുന്ന ചിത്രം റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രമാണ്. തികച്ചും വ്യത്യസ്ഥരായ ഒരു കാമുകന്റെയും കാമുകിയുടെയും കഥയാണ് ചിത്രം പറയുന്നത്. കുംകി എന്ന ചിത്രത്തിലൂടെ…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാരിയുടുത്തുള്ള താരത്തിന്റെ ഫോട്ടോസാണ്…

Read More

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവം. അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം ഗംഭീര തിയറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചു കൊണ്ട് നിർമാതാക്കൾ ആദ്യഘട്ട പ്രമോഷന് തുടക്കം കുറിച്ചു. സൗബിൻ ഷാഹിറിന്റെ കാരക്ടർ പോസ്റ്ററാണ് ഭീഷ്മ ടീം ആദ്യം പങ്കുവെച്ചത്. ചിത്രത്തിൽ അജാസ് എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. നിരവധി താരങ്ങളാണ് ഭീഷ്മ പർവത്തിന്റെ ഭാഗമായിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ കാരക്ടർ പോസ്റ്ററുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷൈൻ ടോ ചാക്കോ, ഫർഹാൻ ഫാസിൽ, വീണ നന്ദകുമാർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനസൂയ, മാല പാർവതി, ലെന തുടങ്ങി നിരവധി താരങ്ങളാണ് ഭീഷ്മ പർവത്തിൽ അഭിനയിച്ചിരിക്കുന്നത്. അമൽ നീരദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഭീഷ്മവര്‍ധന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പി ടി രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍…

Read More

നടൻ മോഹൻലാലിന്റേതായി അടുത്തതായി പുറത്തിറക്കാനിരിക്കുന്ന ചിത്രമാണ് ആറാട്ട്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായ ആറാട്ടിന്റെ ഡബ്ബിംഗ് മോഹൻലാൽ പൂർത്തിയാക്കി. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് ആണ് മോഹൻലാൽ പൂർത്തിയാക്കിയത്. ഇതോടെ ചിത്രത്തിന്റെ ട്രയിലർ ഉടൻ എത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ക്രിസ്മസിനോ പുതുവത്സര ദിനത്തിലോ ട്രയിലർ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ടീസറിന് നേരത്തെ സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു മാസ് – മസാല എന്റർടയിൻമെന്റ് ആയിരിക്കും ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ആക്ഷനും കോമഡിയും പാട്ടും ഉൾപ്പെടെ ഒരു വാണിജ്യസിനിമയ്ക്ക് ആവശ്യമായ എല്ലാവിധ ചേരുവകളും ഉണ്ടായിരിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സായി കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ്, ലുക്മാൻ, കെ…

Read More

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറോയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ ഡിസംബർ 24ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ വാർത്തയിലിടം പിടിച്ചു മിന്നൽ മുരളി. ഇപ്പോൾ വേറിട്ടൊരു പ്രമോഷനിലൂടെ വീണ്ടും മിന്നൽ മുരളി സ്‌റ്റാർ ആയിരിക്കുകയാണ്. മിന്നൽ മുരളിയുടെ പ്രമോഷനിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത് കെ എസ് ആർ ടി സി ബസാണ്. കെ എസ് ആർ ടി സിയുടെ ഡബിൾ ഡക്കർ ബസ് ആണ് സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയിരിക്കുന്നത്. മിന്നൽ മുരളിയുടെ ചിത്രങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബസ് ചിത്രത്തിന്റെ വേറെ ലെവൽ പ്രമോഷന് ഉദാഹരണമാകുകയാണ്. മിന്നൽ മുരളി എന്ന് ഇംഗ്ലീഷിലും മ എന്ന അക്ഷരം വലുതായി മലയാളത്തിലും എഴുതിയിരിക്കുന്നത് കാണാം. ചിത്രത്തിന്റെ പ്രീമിയർ പ്രദർശനത്തിന് നേരത്തെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം മികച്ച തിയറ്റർ അനുഭവമാണെന്നും തിയറ്ററിൽ തന്നെ…

Read More

ഒരിടവേളയ്ക്ക് ശേഷം സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യു ‘ മ്യാവൂ ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്‍, സൗബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുത്. സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കു’ികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുു. പ്രവാസി കുടുംബത്തിന്റെ കഥ പറയു ചിത്രമാണ് ‘മ്യാവു’. പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം. ലൈന്‍ പ്രൊഡ്യുസര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, കല- അജയന്‍ മങ്ങാട്, മേക്കപ്പ്-…

Read More

സണ്ണി വെയിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘അപ്പൻ’ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. സൈന മൂവീസിന്റെ യുട്യൂബ് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ‘അപ്പൻ’ എന്നാണ് ട്രയിലറിൽ നിന്ന് മനസ്സിലാകുന്നത്. സണ്ണി വെയിൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രം പ്രതീക്ഷ നൽകുന്നതാണെന്നാണ് ട്രയിലറിൽ നിന്ന് വ്യക്തമാകുന്നത്. ‘അപ്പൻ’ സംവിധാനം ചെയ്യുന്നത് മജുവാണ്. തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.  ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്. മജുവും ആർ. ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – പപ്പു. എഡിറ്റർ – കിരൺ ദാസ്, സംഗീതം…

Read More

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ചില പരാമര്‍ശങ്ങൾ നടത്തിയിരുന്നു. ആവശ്യമെങ്കില്‍ ഈ പരാമർശങ്ങൾക്ക് എതിരെ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീംകോടതി അനുമതി നല്‍കി. വിടുതൽ ഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിൽ ആയിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി നല്കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

Read More

മകൾ നൈനികയ്ക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി മീന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മനോഹരമായ അടിക്കുറിപ്പാണ് താരം നൽകിയത്. ‘Her eyes Sparkle because she sees Magic everywhere’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ മീന പങ്കു വെച്ചിരിക്കുന്നത്. നടൻ വിജയ് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘തെരി’യിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയ ബാലതാരമാണ് നൈനിക. ‘തെരി’ എന്ന സിനിമയിൽ വിജയിയുടെ മകളുടെ വേഷത്തിൽ ആയിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. തെരി എന്ന സിനിമയിലാണ് നൈനിക ആദ്യമായി അഭിനയിച്ചത്. ആദ്യസിനിമയിൽ അഭിനയിക്കുമ്പോൾ നൈനികയ്ക്ക് പ്രായം വെറും നാലു വയസ്. ആദ്യസിനിമ റിലീസ് ആയതിനു പിന്നാലെ നൈനിക സിനിമാരംഗത്ത് ശ്രദ്ധേയയായി തീർന്നു. 2011 ജനുവരി ഒന്നിലെ പുതുവർഷപ്പുലരിയിലാണ് ബേബി നൈനിക ജനിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത അഭിനേത്രി മീനയുടേയും ബാംഗ്ലൂരിൽ സോഫ്റ്റ്‌വേർ എൻജീനീയറായ വിദ്യാസാഗറിന്റേയും ഏക മകളാണ് നൈനിക. ദൃശ്യം 2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ.…

Read More