Author: Webdesk

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർതാരമാണ് സുരേഷ് ഗോപി. സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത് ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരു വൻ തിരിച്ചുവരവാണ് താരം നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിക്കാറുള്ള നിലപാടുകൾ മലയാളികൾക്ക് ഏറെ വ്യക്തമായിരുന്നു ആ പരിപാടിയിലൂടെ. ആദിവാസി സമൂഹങ്ങൾക്കും അനാഥർക്കും നിരാലംബർക്കും അദ്ദേഹം നൽകിയിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നിരവധിയാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മൂലം അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ എല്ലാം മറന്നിരിക്കുകയാണ് മലയാളികൾ. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ഉണ്ടാകാറുള്ള ട്രോളുകളും ചൂഷണങ്ങളും നിരവധിയാണ്. കോതമംഗലത്തുള്ള ഒരു ആദിവാസി ഊരിൽ വനനിബിഡമായ പ്രദേശത്ത് 33 ടോയ്‌ലറ്റുകൾ അദ്ദേഹം നൽകുകയുണ്ടായി. എന്നാൽ അതിനെതിരെ അക്കാലത്ത് ഉയർന്നുവന്ന പ്രധാനപ്പെട്ട കമന്റുകൾ ‘ആദ്യം അവർക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കുകടോ എന്നിട്ട് ടോയ്ലറ്റ് പണിതു കൊടുക്ക് ‘ എന്നതാണ്. ഇത്തരം ട്രോളുകൾ തന്നെ ഏറെ വേദനിപ്പിക്കാറുണ്ടെന്നും യാതൊരു ലാഭേച്ഛകൂടാതെ ആണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ട്രോളുകൾ എല്ലാം അവഗണിച്ച്…

Read More

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്‍യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിജയ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രമായ റായപ്പൻ എന്ന കഥാപാത്രമായിരുന്നു.ഈ കഥാപാത്രത്തിനു വേണ്ട സൂക്ഷ്മതയും കൃത്യതയും മിതത്വവും വിജയ് എന്ന നടനിൽ പ്രകടമായിരുന്നു. വിജയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബിഗിളിലെ റായപ്പൻ. ഇപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി തന്നെ ഒരു ചിത്രം ഒരുക്കുമെന്ന് ആരാധകരോട് സംവദിച്ചിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ അറ്റ്ലി. ട്വിറ്ററിൽ ഈ കഥാപാത്രത്തിന് വേണ്ടി ഒരു സിനിമ ഒരുക്കണമെന്ന് അറ്റ്ലീയോട്…

Read More

ഫ്രൈഡേ ഫിലിം ഹൗസ് എക്സപ്പീരിമെന്റസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുല്ല്. നവാഗതനായ വിഷ്ണു ഭരദ്വാജ്‌ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.വെറും 30 ലക്ഷത്തിൽ താഴെ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം ആണ് സംഗീതം.സ്റ്റിജിൻ സ്റ്റാർവ്യൂ ഛായാഗ്രഹണം. ടീസർ കാണാം

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

സംവിധായകരായ ജെഡി-ജെറി കൂട്ടുകെട്ടിലൊരുങ്ങുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും ഒന്നിച്ചെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ജെഡിയും ജെറിയും ചേര്‍ന്ന് ഒരുക്കിയ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് ദുല്‍ഖറും വിക്രം പ്രഭുവും ഒരുമിച്ചെത്തുക. അമിതാഭ് ബച്ചൻ നിർമ്മിച്ച് 1997 പുറത്തിറങ്ങിയ തല അജിത്തും ചിയാന്‍ വിക്രവും ഒരുമിച്ചെത്തിയ ചിത്രമാണ് ഉല്ലാസം. പുതിയ ചിത്രത്തിൽ വിക്രം അഭിനയിച്ച റോളില്‍ വിക്രം പ്രഭുവും അജിത്തിന്റെ റോളില്‍ ദുല്‍ഖറും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ ചിത്രം റീമേക്ക് അല്ല എന്നാണ് കഥാകൃത്ത് പാട്ടുകൊട്ടൈ പ്രഭാകര്‍ പറയുന്നത്.

Read More

പ്രമേയത്തിലെ വ്യത്യസ്തതയെകുറിച്ച് ചിന്തിക്കുന്ന ഒരു താരമാണ് മമ്മൂട്ടി. എല്ലാവിധ കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് അറിയിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹം കഥയും കഥാപാത്രവും ഇഷ്ടമായാൽ ആരായാലും അനുഭവസമ്പത്തുള്ള ആരായാലും ആ സിനിമ സ്വീകരിക്കുക എന്ന നിലപാടിലാണ് മുന്നോട്ട് നീങ്ങുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥൻ ഒരുക്കുന്ന ചിത്രമാണ് വൺ. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണിത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി രാഷ്ട്രീയത്തില്‍ സജീവമായ ചന്ദ്രന്‍ നിരവധി പദവികള്‍ വഹിച്ച ശേഷമാണ് മുഖ്യമന്ത്രിയാവുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്. ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ്‌ പ്രൊഡക്ഷൻസ്‌ ഒരുക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വൻ താരനിര യോടൊപ്പം മറ്റൊരു താരപുത്രി കൂടി അഭിനയിക്കുന്നുണ്ട്. കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് മലയാളത്തിലെ മുൻനിര…

Read More

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഈ ഗംഭീര റിപ്പോർട്ടുകൾ ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും സ്വന്തമാക്കിയത് 4.8 കോടി രൂപയാണ്.ഒരു അന്യഭാഷാ ചിത്രം കേരളത്തിൽ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് ബിഗിൽ സ്വന്തമാക്കിയിരിക്കുന്നത്.വിജയ്യുടെ തന്നെ സർക്കാറും, ബാഹുബലി ടൂവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. രണ്ടാം ദിവസമായ ഇന്നും നിറഞ്ഞ സദസ്സിൽ തന്നെയാണ് ചിത്രം പ്രദർശനം തുടരുന്നത്.

Read More

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഈ ഗംഭീര റിപ്പോർട്ടുകൾ ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. കൊച്ചി മൾട്ടിയിൽ നിന്നും ഈ വർഷം ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് സിനിമയായി മാറിയിരിക്കുകയാണ് ഇതോടെ ബിഗിൽ.8.39 ലക്ഷം രൂപയാണ് ആദ്യ ദിനം കൊച്ചി മൾട്ടിയിൽ നിന്ന് ബിഗിൽ സ്വന്തമാക്കിയത്.രജനി ചിത്രം പേട്ടയുടെ 6.28 ലക്ഷം എന്ന റെക്കോർഡ് ആണ് ബിഗിൽ പഴങ്കഥയാക്കിയത്.വരും ദിനങ്ങളിലും ബിഗിളിനെ കാത്ത്‌കൂടുതൽ റെക്കോർഡുകൾ എത്തുമെന്നാണ് പറയപ്പെടുന്നത്. #Bigil Excellent Opening At…

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മുരളിഗോപി തിരക്കഥ രചിച്ച് മോഹൻലാൽ നായകനായ ചിത്രം ലൂസിഫർ വൻവിജയമായിരുന്നു. കേരളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോർഡ് ലൂസിഫർ സ്വന്തമാക്കിയിരുന്നു. ചിത്രം സ്വന്തമാക്കുന്ന റെക്കോർഡുകൾ ഇവിടെ ഒന്നും അവസാനിക്കുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ലൂസിഫറായി മാറിയിരിക്കുകയാണ്.ഒരു മലയാള സിനിമയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത നേട്ടമാണ് ലൂസിഫർ സ്വന്തമാക്കിയിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാന ആഴ്ചയായിരുന്നു ലൂസിഫർ തീയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ അടക്കം വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Read More

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താര കുടുംബമാണ് പൃഥ്വിരാജിന്റേത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധകൻ മുന്നോട്ടുവെച്ച ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനോട് നാളെ തന്റെ ബർത്ത്ഡേ ആണ് എന്നും രാജുവേട്ടൻ വിഷു ചെയ്യുമെന്ന് കരുതുന്നു എന്നും നാളെ മറ്റെന്തിനെക്കാളും താൻ കാത്തിരിക്കുന്നത് രാജുവേട്ടന്റെ വിഷസിനുവേണ്ടി മാത്രമാണ് എന്നും പൃഥ്വിരാജിന്റെ ആരാധകനായ ഷിബിൻ ട്വിറ്ററിൽ കുറിച്ചു. ‘ഹാപ്പി ബർത്ഡേ ഷിബിൻ. ഹാവ് എ ഗ്രേറ്റ് വൺ ബ്രദർ’ എന്നാണ് അതിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ജന്മദിനം ആശംസിച്ച പൃഥ്വിരാജിന് അദ്ദേഹം നന്ദി പറയുന്നുമുണ്ട്. Happy birthday @PfaShibin Have a great one brother 🤗 https://t.co/971n8Z63E5— Prithviraj Sukumaran (@PrithviOfficial) October 25, 2019

Read More